For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീര്‍ഘശ്വാസം നല്‍കും നീണ്ടുനില്‍ക്കുന്ന ആരോഗ്യ ഗുണങ്ങള്‍

|

മനുഷ്യനെ സംബന്ധിച്ചിടത്തോളം ശ്വാസോച്ഛ്വാസം എന്ന്ത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്, കാരണം നമുക്ക് ശ്വസിക്കാതെ തുടരാനാവില്ല. ഓക്സിജന്‍ എടുത്ത് കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നതിനേക്കാള്‍ കൂടുതലാണ് ശ്വസനത്തിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍. നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ശരിയായ ശ്വസനം പ്രധാനമാണ്. എല്ലാ ദിവസവും ശ്വസിക്കുകയും ആഴത്തിലുള്ള ശ്വാസം പുറത്തുവിടുകയും ചെയ്യുന്നത് നിങ്ങളുടെ ജീവിതശൈലിയില്‍ ഗണ്യമായ പുരോഗതി ഉണ്ടാക്കും.

Most read: തടി കുറയ്ക്കുന്ന പോലെ കൂട്ടാനും വഴിയുണ്ട് യോഗയില്‍; ഇത് ചെയ്താല്‍ മതിMost read: തടി കുറയ്ക്കുന്ന പോലെ കൂട്ടാനും വഴിയുണ്ട് യോഗയില്‍; ഇത് ചെയ്താല്‍ മതി

ദിവസവും കുറച്ച് സമയം ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കുന്നത് നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുകയും നന്നായി ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യും. ആഴത്തിലുള്ള ശ്വസന വ്യായാമം ആര്‍ക്കും, എവിടെയും, എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്നതാണ്. പകല്‍ സമയത്തോ നിങ്ങള്‍ക്ക് ക്ഷീണമോ സമ്മര്‍ദ്ദമോ വിഷാദമോ അനുഭവപ്പെടുമ്പോഴെല്ലാം ഡീപ് ബ്രീത്ത് ടെക്‌നിക് ആവര്‍ത്തിക്കാം. അത് മനസ്സിനെയും ശരീരത്തെയും മെച്ചപ്പെടുത്തും. ആഴത്തിലുള്ള ശ്വാസോച്ഛ്വാസം ശരീരത്തിന് ഇനിപ്പറയുന്ന ഗുണങ്ങള്‍ നല്‍കുന്നു.

ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങള്‍ക്ക് പരിഹാരം

ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങള്‍ക്ക് പരിഹാരം

ആഴത്തിലുള്ള ശ്വാസോച്ഛ്വാസം ശരീരത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കും, പ്രത്യേകിച്ച് സ്ത്രീകളിലെ ആര്‍ത്തവവിരാമ പ്രശ്‌നം പരിഹരിക്കാനും ചികിത്സിക്കാനും സഹായിക്കുന്നു. നിങ്ങള്‍ ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍, നിങ്ങള്‍ പതിവായി ആഴത്തിലുള്ള ശ്വസന വ്യായാമം ചെയ്യുന്നത് നല്ലതാണ്.

വേദന കുറയ്ക്കുന്നു

വേദന കുറയ്ക്കുന്നു

ആഴത്തിലുള്ള ശ്വസനം ശരീരത്തിലെ മിക്ക കോശങ്ങള്‍ക്കും ആവശ്യമായ കൂടുതല്‍ ഓക്‌സിജന്‍ ശരീരത്തിലേക്ക് കൊണ്ടുവരും. രക്തത്തിലെ ന്യൂറോ ട്രാന്‍സ്മിറ്ററിനെ നീക്കം ചെയ്യാനും നാഡി അല്ലെങ്കില്‍ രക്തചംക്രമണ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന വേദന ഒഴിവാക്കാനും ഈ ഓക്‌സിജന്‍ ക്രമീകരണം നിങ്ങളെ സഹായിക്കും.

Most read:മഴക്കാലത്ത് കണ്ണിന്റെ ആരോഗ്യം പ്രധാനം; ഈ രോഗങ്ങളെ കരുതിയിരിക്കൂMost read:മഴക്കാലത്ത് കണ്ണിന്റെ ആരോഗ്യം പ്രധാനം; ഈ രോഗങ്ങളെ കരുതിയിരിക്കൂ

ക്യാന്‍സര്‍ പാര്‍ശ്വഫലങ്ങള്‍ ചെറുക്കുന്നു

ക്യാന്‍സര്‍ പാര്‍ശ്വഫലങ്ങള്‍ ചെറുക്കുന്നു

പഠനങ്ങള്‍ അനുസരിച്ച് കീമോതെറാപ്പി അല്ലെങ്കില്‍ കാന്‍സര്‍ പാര്‍ശ്വഫലങ്ങള്‍ ചികിത്സിക്കാന്‍ ആഴത്തിലുള്ള ശ്വസന വ്യായാമം ശരീരത്തെ സഹായിക്കും. ക്യാന്‍സര്‍ രോഗികളുടെ, പ്രത്യേകിച്ച് ശ്വാസകോശ അര്‍ബുദം അനുഭവിക്കുന്നവരുടെ ആരോഗ്യത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.

ഉത്കണ്ഠ നീക്കുന്നു

ഉത്കണ്ഠ നീക്കുന്നു

ഇന്നത്തെ കാലത്ത് പലരും ഉത്കണ്ഠ അനുഭവിക്കുന്നു. എന്‍ഡോര്‍ഫിന്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉത്കണ്ഠ ഒഴിവാക്കാന്‍ ആഴത്തിലുള്ള ശ്വസനം ശരീരത്തെ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിനുള്ളില്‍ ആശ്വാസം പകരുന്ന ഒരു ഹോര്‍മോണാണ് എന്‍ഡോര്‍ഫിന്‍.

Most read:സ്‌ട്രെസ്സ് നിങ്ങളെ തളര്‍ത്തുന്നുണ്ടോ? ഈ വ്യായാമങ്ങളിലുണ്ട് പരിഹാരംMost read:സ്‌ട്രെസ്സ് നിങ്ങളെ തളര്‍ത്തുന്നുണ്ടോ? ഈ വ്യായാമങ്ങളിലുണ്ട് പരിഹാരം

സമ്മര്‍ദ്ദം ലഘൂകരിക്കുന്നു

സമ്മര്‍ദ്ദം ലഘൂകരിക്കുന്നു

ഉത്കണ്ഠ ഒഴിവാക്കുന്നതിലൂടെ, ആഴത്തിലുള്ള ശ്വസന വ്യായാമം സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് പിരിമുറുക്കമോ സമ്മര്‍ദ്ദമോ ഉള്ള സമയത്ത് ആഴത്തിലുള്ള ശ്വസന വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്.

പുകവലി ഉപേക്ഷിക്കാന്‍ സഹായിക്കുന്നു

പുകവലി ഉപേക്ഷിക്കാന്‍ സഹായിക്കുന്നു

ആഴത്തിലുള്ള ശ്വസനം ഓക്‌സിജനെ ബന്ധിപ്പിക്കുന്നതിനുള്ള രക്തത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കുകയും പുകവലിയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണ്‍ മോണോക്‌സൈഡിനെ തടയുകയും ചെയ്യും. നിങ്ങള്‍ ഒരു പുകവലിക്കാരനാണെങ്കില്‍ പുകവലി ഉപേക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ആഴത്തിലുള്ള ശ്വസന വ്യായാമം പരീക്ഷിക്കാം. കുറച്ച് ദിവസത്തിനുള്ളില്‍ ഫലം നേരിട്ട് അനുഭവിക്കാനാകും. നിക്കോട്ടിന്‍ ആസക്തി കുറയ്ക്കാന്‍ ആഴത്തിലുള്ള ശ്വസനം സഹായിക്കും.

Most read:50 കഴിഞ്ഞവര്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ടത്Most read:50 കഴിഞ്ഞവര്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ടത്

രക്തം ശുദ്ധീകരിക്കുന്നു

രക്തം ശുദ്ധീകരിക്കുന്നു

വായു ശ്വസിക്കുമ്പോള്‍, ശരീരം രക്തത്തില്‍ അടങ്ങിയിരിക്കുന്ന എല്ലാ വിഷവസ്തുക്കളും പുറത്തുവിടുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് തുടങ്ങിയ ദോഷകരമായ വസ്തുക്കളില്‍ നിന്നും ഉപാപചയ മാലിന്യങ്ങളില്‍ നിന്നും രക്തം ശുദ്ധീകരിക്കാന്‍ ആഴത്തിലുള്ള ശ്വസനം നിങ്ങളെ സഹായിക്കും.

പേശികളെ ശക്തിപ്പെടുത്തുന്നു

പേശികളെ ശക്തിപ്പെടുത്തുന്നു

ആഴത്തില്‍ ശ്വസിക്കുന്നത് പേശികളുടെ ശക്തിയും ഫിറ്റ്‌നസും പ്രോത്സാഹിപ്പിക്കും. മികച്ച ഫലങ്ങള്‍ ലഭിക്കാന്‍ ആഴത്തിലുള്ള ശ്വസന വ്യായാമം ദിവസത്തില്‍ രണ്ടുതവണ ചെയ്യുക.

പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു

പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു

നിങ്ങള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കുന്നതിലൂടെ ശരീരത്തിന്റെ പ്രതിരോധശേഷി ശക്തമാകുന്നു. ആഴത്തിലുള്ള ശ്വസന വ്യായാമം ശരീരത്തെ കൂടുതല്‍ രോഗശാന്തി പദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും രോഗത്തിനെതിരെ പോരാടുന്നതില്‍ രോഗപ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.

Most read:നല്ല ഊര്‍ജ്ജത്തോടെ രാവിലെ എഴുന്നേല്‍ക്കാന്‍ ചെയ്യേണ്ടത്Most read:നല്ല ഊര്‍ജ്ജത്തോടെ രാവിലെ എഴുന്നേല്‍ക്കാന്‍ ചെയ്യേണ്ടത്

ഭാവം മെച്ചപ്പെടുത്തുന്നു

ഭാവം മെച്ചപ്പെടുത്തുന്നു

നേരെ ഇരുന്ന് ആഴത്തിലുള്ള ശ്വസന വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താനും സ്‌കോളിയോസിസ് തടയാനും സഹായിക്കും. ആഴത്തില്‍ ശ്വസിക്കാന്‍ ശ്രമിക്കുക. ഈ പ്രക്രിയയില്‍ നിങ്ങളുടെ ശരീരം എങ്ങനെ നേരെയാകാന്‍ തുടങ്ങുന്നുവെന്ന് ശ്രദ്ധിക്കുക. നിങ്ങളുടെ ശ്വാസകോശത്തില്‍ വായു നിറയ്ക്കുമ്പോള്‍, ഇത് നിങ്ങളുടെ നട്ടെല്ല് നേരെയാക്കാന്‍ സഹായിക്കുന്നു.

നന്നായി ഉറങ്ങാന്‍ സഹായിക്കുന്നു

നന്നായി ഉറങ്ങാന്‍ സഹായിക്കുന്നു

ലളിതമായ ആഴത്തിലുള്ള ശ്വസന വ്യവസ്ഥ പിന്തുടരുന്നത് നിങ്ങള്‍ക്ക് മികച്ച ഉറക്കം നല്‍കുന്നു. മന്ദഗതിയിലുള്ളതും ആഴത്തിലുള്ളതും ദീര്‍ഘവുമായ ശ്വാസോച്ഛ്വാസം നിങ്ങളുടെ ശരീരത്തെ വിഷാംശം ഇല്ലാതാക്കുന്നതിനും ശാന്തതയിലേക്ക് മടങ്ങുന്നതിനും സഹാ.ിക്കുന്നു. ഇത് നിങ്ങളെ നന്നായി ഉറങ്ങാന്‍ സഹായിക്കും. ഉറക്കമില്ലായ്മ അനുഭവിക്കുന്നവര്‍ നല്ല ഉറക്കത്തിനായി ഉറക്കത്തിനു മുമ്പ് ധ്യാനത്തോടൊപ്പം ശ്വസന വ്യായാമങ്ങളും പരിശീലിക്കുക.

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ആഴത്തിലുള്ള ശ്വസന വ്യായാമത്തിലൂടെ വര്‍ദ്ധിച്ച രക്തപ്രവാഹം കാരണം, നമ്മുടെ രക്തത്തിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കുന്നു. ഓക്സിജന്റെ അളവ് കൂടുന്നത് ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

Most read:പല്ലിന്റെ ആരോഗ്യത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍Most read:പല്ലിന്റെ ആരോഗ്യത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

ദഹനം മെച്ചപ്പെടുത്തുന്നു

ദഹനം മെച്ചപ്പെടുത്തുന്നു

ആഴത്തിലുള്ള ശ്വാസോച്ഛ്വാസം നമ്മുടെ ദഹനവ്യവസ്ഥ ഉള്‍പ്പെടെയുള്ള എല്ലാ ശരീരഭാഗങ്ങളിലേക്കും കൂടുതല്‍ ഓക്‌സിജന്‍ നല്‍കുന്നു, അങ്ങനെ അത് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ആഴത്തിലുള്ള ശ്വാസോച്ഛ്വാസം മൂലം വര്‍ദ്ധിച്ച രക്തയോട്ടം കുടല്‍ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ദഹനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

English summary

Health Benefits Of Deep Breathing Exercise in Malayalam

Deep breathing exercise have many great effects to our body including benefits. Take a look.
Story first published: Wednesday, June 15, 2022, 10:32 [IST]
X
Desktop Bottom Promotion