Just In
Don't Miss
- Automobiles
ഗംഭീര വിറ്റുവരവുമായി Skoda -യുടെ തിരിച്ചുവരവ്; അടുത്ത വർഷം ലക്ഷ്യമിടുന്നത് 60,000 യൂണിറ്റുകൾ
- Sports
IND vs ENG: വന്‍ ട്വിസ്റ്റ്, ഇന്ത്യക്കു അടുത്ത പുതിയ ക്യാപ്റ്റന്‍- ഹാര്‍ദിക്കിനു പകരം ഡിക്കെ!
- News
'അന്നാണ് മോഹന്‍ലാലിനെ ആദ്യമായി നേരില്‍ കാണുന്നത്: പിന്നെ മൂന്നര വർഷം കഴിഞ്ഞൊരു കോള്‍'
- Movies
ഇനി ചുംബനരംഗത്തില്‍ അഭിനയിക്കുകയില്ലെന്ന് അന്ന് തീരുമാനിച്ചതാണ്; കരീനയും സെയിഫ് അലി ഖാനും പറയുന്നു
- Technology
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
- Travel
കണ്ണൂരിന്റെ മലയോരം കയറാം ആനവണ്ടിയില്‍...പാലക്കയവും പൈതല്‍മലയും കണ്ടിറങ്ങാം!!
- Finance
റിലയന്‍സില്‍ തകര്‍ച്ച; ആടിയുലഞ്ഞെങ്കിലും സൂചികകൾ കരകയറി; 'സെക്കന്‍ഡ് ഹാഫി'ന് നഷ്ടത്തുടക്കം
പ്രതിരോധശേഷിക്ക് ഉത്തമം മല്ലിയില ജ്യൂസ്; നേട്ടങ്ങള്‍ നിരവധി
ഭക്ഷണത്തിന് രുചി കൂട്ടാന്‍ ഉപയോഗിക്കുന്ന ഒന്നാണ് മല്ലിയില. ഇത് നിങ്ങളുടെ ഭക്ഷണത്തിന് മികച്ച രുചിയും ഗന്ധവും നല്കുന്നു. പാചകത്തിനു മാത്രമല്ല, നിങ്ങളുടെ ആരോഗ്യത്തിനും മല്ലിയില മികച്ചതാണ്. ആരോഗ്യ ഗുണങ്ങള്‍ ലഭിക്കാനായി നിങ്ങള്‍ക്ക് മല്ലിയില ജ്യൂസ് കഴിക്കാം. നിരവധി രോഗശാന്തി നല്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകളും ആന്റിഓക്സിഡന്റുകളും ഉള്ളതിനാല്‍, മല്ലിയില ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്.
Most
read:
പൈല്‍സ്
രോഗികള്‍ക്ക്
ആശ്വാസം
പകരും
ഈ
ഭക്ഷണങ്ങള്‍
തെങ്ങ് പോലെ, മല്ലി ചെടിയുടെ വേരും തണ്ടും ഇലകളും വിത്തും ഉള്‍പ്പെടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. ഇത് പല രോഗങ്ങളെയും തടയുന്നു, ആന്റിസെപ്റ്റിക് ശക്തികളും കാര്‍മിനേറ്റീവ് ഗുണങ്ങളുമുണ്ട്. മല്ലിയിലയുടെ പച്ച നിറം കയ്പക്ക നീരിനെ ഓര്‍മ്മിപ്പിക്കുമെങ്കിലും ഇതിന്റെ സുഗന്ധവും രുചിയും മികച്ചതാണ്. മല്ലിയില നീരിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഫിറ്റ്നസ് നിലനിര്‍ത്താന്‍ ഇത് പതിവായി കഴിക്കുക.

കാഴ്ചശക്തി കൂട്ടുന്നു
മല്ലിയിലയില്‍ മികച്ച അളവില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, കരോട്ടിനോയിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മല്ലിയിലയുടെ ദൈനംദിന ഉപയോഗം പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ വൈകിപ്പിക്കാനും കണ്‍ജങ്ക്റ്റിവിറ്റിസ് സുഖപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതിരോധശേഷി ഉയര്‍ത്തുന്നു
മല്ലിയിലയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എയ്ക്കൊപ്പം ഈ രണ്ട് പോഷകങ്ങളും നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. വൈറ്റമിന്‍ സി വെളുത്ത രക്താണുക്കള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാനും ഇരുമ്പ് ആഗിരണം ചെയ്യാനും സഹായിക്കും.
Most
read:കൂര്‍ക്കംവലി
സ്വാഭാവികമായി
നിര്‍ത്താം;
ഈ
യോഗാസനങ്ങള്‍
ഫലപ്രദം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളുടെ സാന്നിധ്യമാണ് മല്ലിയിലയുടെ പച്ച നിറത്തിന് കാരണം. ഇത് ഇന്‍സുലിന്‍ സ്രവത്തെ ഉത്തേജിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യും. മല്ലിയില ജ്യൂസ് ദിവസവും കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവര്‍ക്ക് ഗുണം ചെയ്യും.

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നു
ഇന്നത്തെ ജീവിതശൈലിയില്‍, മൂന്നിലൊരാള്‍ക്ക് ഉയര്‍ന്ന കൊളസ്ട്രോള്‍ പ്രശ്നങ്ങളുണ്ട്. മല്ലിയില നീര് പതിവായി കഴിക്കുന്നത് എല്‍ഡിഎല്‍ (മോശം) കൊളസ്ട്രോള്‍ കുറയ്ക്കാനും എച്ച്ഡിഎല്‍ (നല്ല) കൊളസ്ട്രോള്‍ മെച്ചപ്പെടുത്താനും സഹായിക്കും.
Most
read:ചൂടുകാലത്ത്
അകാരണമായ
തലവേദന
പ്രശ്നമാകുന്നോ?
ഇവ
ശീലിച്ചാല്‍
രക്ഷ

അസ്ഥികളെ ശക്തിപ്പെടുത്തുന്നു
കാല്‍സ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അസ്ഥി സമ്പുഷ്ടമായ ധാതുക്കള്‍ മല്ലിയിലയിലുണ്ട്. മല്ലിയിലയുടെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ സന്ധിവാതവുമായി ബന്ധപ്പെട്ട വേദനയില്‍ നിന്നും എല്ലിനെ സംരക്ഷിക്കുന്നു.

ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നു
മല്ലിയിലയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനപ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം നല്കാന് സഹായിക്കും. വയറ്റിലെ അസ്വസ്ഥത, വയറിളക്കം, ഗ്യാസ് അല്ലെങ്കില്‍ ഓക്കാനം തുടങ്ങിയ വിവിധ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യം
ഇരുമ്പ്, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ എ എന്നിവയുടെ ശക്തികേന്ദ്രമായതിനാല്‍ മല്ലിയില, ചര്‍മ്മത്തെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലിനെതിരെ പോരാടുന്നു. അധിക എണ്ണ ആഗിരണം ചെയ്യാനുള്ള കഴിവുള്ളതിനാല്‍ എണ്ണമയമുള്ള ചര്‍മ്മത്തിനും മല്ലിയില ഫലപ്രദമാണ്. ചര്‍മ്മത്തെ ശമിപ്പിക്കാനും തണുപ്പിക്കാനും സഹായിക്കുന്ന ആന്റിമൈക്രോബയല്‍, ആന്റിസെപ്റ്റിക്, ആന്റിഫംഗല്‍ ഏജന്റ് കൂടിയാണിത്.
Most
read:പ്രമേഹം
ചെറുക്കാന്‍
വ്യായാമശീലം
വളര്‍ത്തണം;
തുടങ്ങും
മുമ്പ്
അറിയേണ്ട
കാര്യങ്ങള്‍

ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്നു
മല്ലിയില ഒരു ഡൈയൂററ്റിക് ആയി പ്രവര്‍ത്തിച്ചേക്കാം, ഇത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് അധിക വെള്ളവും സോഡിയവും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഈ ഘടകങ്ങള്‍ നിങ്ങളുടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.

അണുബാധ ചെറുക്കുന്നു
മല്ലിയിലയ്ക്ക് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്, അത് സസ്യ സംയുക്തങ്ങള്‍ മൂലമുണ്ടാകുന്ന ഭക്ഷ്യജന്യ പ്രശ്നങ്ങള്‍ പോലുള്ള അണുബാധകള്‍ക്കെതിരെ ഗുണം ചെയ്യും. ഇത് സാല്‍മൊണെല്ല അണുബാധയ്ക്കെതിരെ പ്രത്യേകിച്ചും ഉപയോഗപ്രദമാകും.