Just In
Don't Miss
- Sports
IND vs IRE: പരമ്പര പോക്കറ്റിലാക്കാന്‍ ഹാര്‍ദിക്കിന്റെ ഇന്ത്യ, സഞ്ജു കളിക്കുമോ? ടോസ് 8.30ന്
- Technology
JioPhone Next: ജിയോഫോൺ നെക്സ്റ്റ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം
- News
'അമ്മയിലെ വൃത്തികേടുകളെക്കുറിച്ചാണ് പറഞ്ഞത്,അടിത്തറ തോണ്ടണമെന്നില്ല,മമ്മൂട്ടിക്കറിയാം'; ഷമ്മി തിലകൻ
- Automobiles
താരദമ്പതിമാർ ഇനി വേറെ ലെവൽ; Bmw M340i സ്വന്തമാക്കി ജീവയും അപർണയും
- Movies
ഒരു സഹായം ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ ചെയ്തു തന്നു, ദില്‍ഷയെ കുറിച്ച് ഷാന്‍ റഹ്മാന്
- Finance
2022-ലെ മള്‍ട്ടിബാഗര്‍; 54 രൂപയില്‍ നിന്നും 580-ലേക്ക്; തിരിച്ചടികള്‍ക്കിടയിലും പതറാതെ മുന്നേറ്റം
- Travel
പശ്ചിമഘട്ടത്തിന്റെ കാണാക്കാഴ്ചകളിലേക്ക് പോകാം... പൂനെയ്ക്കടുത്ത് ഇതിലും മികച്ചൊരു ക്യാംപിങ് ഇല്ല
മലരിട്ട വെള്ളം നിസ്സാരമല്ല: ഗുണങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും
മലര് എന്നത് നെല്ല് വറുത്ത് തയ്യാറാക്കുന്ന ഒന്നാണ്. ഇത് പൂജക്കും മറ്റും ഉപയോഗിക്കുന്നുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇതിലുള്ളത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് മലര് ഏതൊക്കെ തരത്തില്‍ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് പലരും ലഘുഭക്ഷണമായും ഉപയോഗിക്കുന്നുണ്ട്. പഫ്ഡ് റൈസ് തയ്യാറാക്കുന്നതിനും മറ്റും പലരും മലര് ഉപയോഗിക്കുന്നുണ്ട്. ഇതില്‍ എരിവും പുളിയും ചേര്‍ത്ത് തയ്യാറാക്കുന്ന സ്പെഷ്യല്‍ വിഭവം നിങ്ങളുടെ വായില്‍ കപ്പലോടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ആരോഗ്യകരമായ ഈ ധാന്യം പല രീതിയില്‍ തയ്യാറാക്കാവുന്നതാണ്. ഇത് നമുക്കിടയില്‍ മാത്രമല്ല മറ്റ് രാജ്യങ്ങളിലും സ്വാദിഷ്ഠമായി തയ്യാറാക്കുന്ന ഒരു വിഭവമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍, നിങ്ങള്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഈ സ്വാദിഷ്ടമായ ധാന്യത്തിന് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ഇതിനെക്കുറിച്ച് നമുക്ക് നോക്കാം. മലര് തനിയേ കഴിക്കാമെങ്കിലും ഇത് വെള്ളത്തില്‍ മിക്സ് ചെയ്ത് കഴിക്കുന്നതും ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മലബന്ധത്തിന് പരിഹാരം
പലര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മലബന്ധം. ഇതിന് പരിഹാരം കാണുന്നതിന് മലര് സഹായിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലവും ജീവിത ശൈലിയും പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഇത് മലബന്ധവും ദഹന പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും മലരിട്ട വെള്ളം കുടിക്കാവുന്നതാണ്. അല്പം വെള്ളത്തില്‍ മലരിട്ട് അത് തിളപ്പിച്ച് കുടിക്കാവുന്നതാണ്. ഇത് മലബന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം
രക്തസമ്മര്‍ദ്ദം പോലുള്ള അസ്വസ്ഥതകള്‍ ഇന്നത്തെ ജീവിത ശൈലിയുടെ ഫലമായി ഉണ്ടാവുന്ന പ്രശ്നമാണ്. പ്രായവും ഇതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രായം കൂടുന്തോറും നിങ്ങളില്‍ ഉയര്‍ന്നതോ അല്ലെങ്കില്‍ താഴ്ന്നതോ ആയ രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യതയുണ്ട്. അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് വേണ്ടി നമുക്ക് മലരിട്ട വെള്ളം കുടിക്കാവുന്നതാണ്. അതല്ലെങ്കില്‍ മലര് കഴിക്കുന്നതിലൂടെയും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. നിങ്ങളില്‍ അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദം ഹൃദയാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥയിലേക്ക് നയിക്കാതെ തന്നെ നമുക്ക് ഒരു പരിധി വരെ ഈ പ്രതിസന്ധിയെ പരിഹരിക്കുന്നതിനും രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിനും മലരിട്ട വെള്ളമോ മലരോ കഴിക്കാവുന്നതാണ്.

അമിതവണ്ണം കുറക്കുന്നതിന്
xഅമിതവണ്ണമെന്ന പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി പെടാപാടുപെടുന്നവര്‍ക്ക് പരിഹാരം കാണാവുന്നതാണ് മലരിട്ട വെള്ളം. ഇതില്‍ കലോറി വളരെ കുറവാണ് എന്നതാണ് സത്യം. ഇത് ശരീരത്തില്‍ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ലഘുഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മലര് സ്ഥിരമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്കുന്ന ഗുണങ്ങളില്‍ പ്രധാനപ്പെട്ടതാണ് അമിതവണ്ണത്തെ പ്രതിരോധിക്കുക എന്നത്. കാരണം സാധാരണയായി ധാന്യങ്ങള്‍ ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്നതിന് സഹായിക്കുന്നുണ്ട്.

പ്രമേഹത്തെ പ്രതിരോധിക്കുന്നു
പ്രമേഹത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് മലരിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാവുന്നതാണ്. പ്രമേഹം ഇന്നത്തെ ജീവിത ശൈലിയുമായി ചേരുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ പ്രമേഹത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മലരിട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഗുരുതരമാവുന്നതിന് മുന്‍പ് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി മലരിട്ട വെള്ളം കുടിക്കാവുന്നതാണ്. എല്ലാ ദിവസവും മലരിട്ട വെള്ളം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്‍കുന്നത് നമ്മള് നിനച്ചിരിക്കാത്ത ഗുണങ്ങളാണ്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും മലര് കഴിക്കാവുന്നതാണ്. വാര്‍ദ്ധക്യത്തിലേക്ക് എത്തുന്നതിലൂടെ അത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറക്കുന്നു. ഇതിലൂടെ നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഒരു കാലം കൂടിയാണ് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിനും നമുക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി മലരിട്ട വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതായി മാറുന്നുണ്ട്.
മൂത്രാശയ
അണുബാധക്ക്
പെട്ടെന്ന്
പരിഹാരമാണ്
ഈ
ഔഷധച്ചായകള്‍
സാധാരണ
ചുമയില്‍
നിന്ന്
ഈ
വ്യത്യാസങ്ങള്‍
ശ്രദ്ധിക്കണം:
ക്ഷയരോഗ
സാധ്യത
ഇതെല്ലാം