For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളിയും വെള്ളവും; ശരീരത്തില്‍ അത്ഭുതം

|

ശരിയായ ചില ശരിയായ ഭക്ഷണപാനീയങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ മാറ്റിമറിക്കും. അതിനാലാണ് പല ഡയറ്റീഷ്യന്‍മാരും രാവിലെ വെറും വയറ്റില്‍ ചില പ്രത്യേക തരം ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ നിര്‍ദേശിക്കുന്നത്. രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതിന്റെ ഗുണം നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ ശരിയായ ചേരുവ ഉപയോഗിച്ച് വെള്ളം കുടിക്കണമെന്ന് നിങ്ങള്‍ക്കറിയാമോ? രാവിലെ ആദ്യം ചെയ്യുന്ന ഈ പ്രവൃത്തി അത്ഭുതകരമായ ചില ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നു. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് വെള്ളവും കൂടെ രണ്ട് അല്ലി വെളുത്തുള്ളിയും കഴിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.

Most read: വ്യായാമം കൂടിയാലും പ്രശ്‌നമാണ്; ശരീരം കാണിക്കും ഈ ലക്ഷണങ്ങള്‍Most read: വ്യായാമം കൂടിയാലും പ്രശ്‌നമാണ്; ശരീരം കാണിക്കും ഈ ലക്ഷണങ്ങള്‍

പാചകത്തിനായി സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിക്ക് അത്ഭുതകരമായ ചില ആരോഗ്യ ഗുണങ്ങളും ഉണ്ട്. അതിനാല്‍, കാലങ്ങളായി ഇത് പല ആയുര്‍വേദ കൂട്ടുകളിലും ഉപയോഗിച്ചുവരുന്നു. രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളിയും വെള്ളവും കഴിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്. എല്ലാ ദിവസവും രാവിലെ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

മികച്ച ദഹനം

മികച്ച ദഹനം

രാവിലെ വെളുത്തുള്ളി കഴിക്കുന്നത് നിങ്ങളുടെ ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മെച്ചപ്പെട്ട ദഹനം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാനും ഇത് കൂടുതല്‍ സഹായകരമാണ്.

ശരീരത്തിലെ വിഷാംശം നീക്കുന്നു

ശരീരത്തിലെ വിഷാംശം നീക്കുന്നു

അസംസ്‌കൃത വെളുത്തുള്ളിയും വെള്ളവും കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ ശരീരം വിഷാംശം ഇല്ലാതാക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗമാണ് വെളുത്തുള്ളി കഴിക്കുന്നത്. ഇത് നിങ്ങളുടെ ശരീരത്തിന് ദോഷകരമായ എല്ലാ വിഷവസ്തുക്കളെയും നീക്കം ചെയ്യുകയും പ്രമേഹം, വിഷാദം, വിവിധതരം അര്‍ബുദങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത തടയുകയും ചെയ്യുന്നു.

Most read:ശ്വാസകോശത്തിന് കരുത്തേകാന്‍ 5 ശ്വസനവ്യായാമങ്ങള്‍Most read:ശ്വാസകോശത്തിന് കരുത്തേകാന്‍ 5 ശ്വസനവ്യായാമങ്ങള്‍

പ്രമേഹം തടയുന്നു

പ്രമേഹം തടയുന്നു

വെളുത്തുള്ളി കഴിക്കുന്നത് ശരീരത്തില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുകയും പ്രമേഹം വരാനുള്ള സാധ്യത തടയുകയും ചെയ്യുന്നു.

ക്ഷയം ചികിത്സിക്കുന്നു

ക്ഷയം ചികിത്സിക്കുന്നു

ക്ഷയരോഗത്തിന് വെളുത്തുള്ളി ശരിക്കും സഹായകമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങള്‍ക്ക് ക്ഷയരോഗം കണ്ടെത്തിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ എല്ലാ ദിവസവും വെളുത്തുള്ളി കഴിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

ജലദോഷം, ചുമ എന്നിവ ചികിത്സിക്കുന്നു

ജലദോഷം, ചുമ എന്നിവ ചികിത്സിക്കുന്നു

ജലദോഷം, ചുമ, ആസ്ത്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് വെളുത്തുള്ളി ഒരു സാധാരണ പരിഹാരമാണ്. എല്ലാ ദിവസവും വെളുത്തുള്ളി കഴിച്ച് വെള്ളം കുടിക്കുന്നത് അത്തരം സാധാരണ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ സഹായിക്കുന്നു.

Most read:കാഴ്ചശക്തി നശിക്കും, കഠിനമായാല്‍ മരണവും; കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ്‌Most read:കാഴ്ചശക്തി നശിക്കും, കഠിനമായാല്‍ മരണവും; കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ്‌

ഹൃദ്രോഗങ്ങളെ തടയുന്നു

ഹൃദ്രോഗങ്ങളെ തടയുന്നു

ശരീരത്തിലെ മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലൂടെ വെളുത്തുള്ളി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയുന്നതിന് നിങ്ങളെ സഹായിക്കുന്നു. അതിലൂടെ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്ന ഒരു കൂട്ടാണ് വെളുത്തുള്ളി.

നേത്ര ആരോഗ്യം മെച്ചപ്പെടുത്തുന്നു

നേത്ര ആരോഗ്യം മെച്ചപ്പെടുത്തുന്നു

ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ വെളുത്തുള്ളി നിങ്ങളുടെ കണ്ണുകള്‍ക്ക് മികച്ചതായി പ്രവര്‍ത്തിക്കുന്നു. പതിവായി വെളുത്തുള്ളി കഴിക്കുന്നത് നിങ്ങളുടെ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതായിരിക്കും.

Most read:കോവിഡ് മുക്തി നേടിയാലും ക്ഷീണം മാറാന്‍ ശീലിക്കണം ഇതെല്ലാംMost read:കോവിഡ് മുക്തി നേടിയാലും ക്ഷീണം മാറാന്‍ ശീലിക്കണം ഇതെല്ലാം

യു.ടി.ഐ, വൃക്ക അണുബാധ തടയുന്നു

യു.ടി.ഐ, വൃക്ക അണുബാധ തടയുന്നു

യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍, വൃക്ക അണുബാധ എന്നിവ ഈ കാലത്ത് സ്ത്രീകള്‍ക്കിടയില്‍ ഒരു സാധാരണ പ്രശ്‌നമാണ്. ഇവയെ ചികിത്സിക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാരമാണ് വെളുത്തുള്ളി. വെളുത്തുള്ളി നിങ്ങളുടെ യു.ടി.ഐ, വൃക്ക അണുബാധ തടയാന്‍ ഫലപ്രദമായി സഹായിക്കുന്നു.

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നു

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നു

നിങ്ങളുടെ പ്രധാന ശരീരാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വെളുത്തുള്ളി സഹായിക്കുന്നു. അതിലൂടെ നിങ്ങളുടെ ആരോഗ്യം ശക്തിപ്പെടുകയും നിങ്ങളുടെ ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യുന്നു.

English summary

Health Benefits Of Consuming garlic with a glass of water every morning

Here we discussing about the health benefits of Consuming garlic with a glass of water every morning
Story first published: Tuesday, May 25, 2021, 16:59 [IST]
X
Desktop Bottom Promotion