For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രതിരോധശേഷിക്ക് അല്‍പം ചിക്കന്‍ സൂപ്പ് ആയാലോ

|

ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ സൂപ്പിനേക്കാള്‍ ആരോഗ്യദായകമയ വേറൊന്നില്ല. പക്ഷേ ഇന്നും അവഗണനയുടെ ലിസ്റ്റില്‍പ്പെട്ടൊരു ഭക്ഷണമാണിത്. പലരും ഇതിനെ ഒരു ആഢംബര ഭക്ഷണമായിത്തന്നെ ഇന്നും കണ്ടുവരുന്നു. ആരും അത്രയധികം പ്രാധാന്യമൊന്നും സൂപ്പുകള്‍ക്ക് ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ നല്‍കാറില്ല. എത്രയധികം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതാണെന്നോ ഒരു പാത്രം ആവിപറക്കുന്ന സൂപ്പ്. ചിക്കന്‍, മട്ടണ്‍, കൂണ്‍, വെജിറ്റബിള്‍ സൂപ്പ് എന്നിങ്ങനെ പലതരത്തിലുള്ള ആഹാരസാധനങ്ങള്‍ ഉപയോഗിച്ച് സൂപ്പ് തയ്യാറാക്കാം.

Most read: കൊളസ്‌ട്രോളില്ല കാന്‍സറില്ല, നിലക്കടല ഒരു കേമന്‍Most read: കൊളസ്‌ട്രോളില്ല കാന്‍സറില്ല, നിലക്കടല ഒരു കേമന്‍

ഒരു മണ്‍സൂണ്‍ കാലത്തിലൂടെയാണ് മലയാളികള്‍ കടന്നുപോകുന്നത്. സൂപ്പ് ആസ്വദിക്കാന്‍ ഇതിലും നല്ലൊരു കാലാവസ്ഥയില്ല. തണുത്ത കാലാവസ്ഥയില്‍ ചൂടുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഏവരും ഇഷ്ടപ്പെടുന്നു. നിങ്ങളുടെ ഭക്ഷണത്തോടൊപ്പം ചൂടുള്ള അല്‍പം ചിക്കന്‍ സൂപ്പ് കൂടി ആയാലോ? ആരോഗ്യകരമായ ഒരു ചിക്കന്‍ സൂപ്പ് നിങ്ങളെ അകത്തു നിന്ന് ചൂടാക്കുന്നു. ഇത് രുചികരമായ വിഭവം മാത്രമല്ല, നിങ്ങള്‍ക്ക് വളരെയേറെ ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ചിക്കന്‍ സൂപ്പ് വീട്ടില്‍ തയാറാക്കുന്നത് എങ്ങനെയെന്നും ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നും അറിഞ്ഞിരിക്കാന്‍ ലേഖനം വായിക്കൂ.

മണ്‍സൂണ്‍ കാലാവസ്ഥ

മണ്‍സൂണ്‍ കാലാവസ്ഥ

തണുത്ത കാലാവസ്ഥയില്‍ പല അസുഖങ്ങളും തല ഉയര്‍ത്തുന്നു. ആരോഗ്യത്തോടെയിരിക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ട കാലമാണ് മണ്‍സൂണ്‍. ഇതിന് ഒരു ദ്രുത പരിഹാരമാണ് ചിക്കന്‍ സൂപ്പ്. പനി, ജലദോഷം, കഫക്കെട്ട് എന്നിവയു മറ്റ് രോഗങ്ങളും മണ്‍സൂണ്‍ കാലം കൊണ്ടുവരുന്നു. മറ്റ് രോഗങ്ങള്‍ക്കൊപ്പം ശ്വാസകോശ സംബന്ധമായ തകരാറുകള്‍, ആസ്ത്മ എന്നിവ ചികിത്സിക്കാനും ചിക്കന്‍ സൂപ്പ് ഫലപ്രദമാണ്.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, ചിക്കനില്‍ കാണപ്പെടുന്ന പ്രോട്ടീന്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു എന്നാണ്. അമിത രക്തസമ്മര്‍ദ്ദത്താല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ ഭക്ഷണത്തില്‍ ചിക്കന്‍ സൂപ്പ് ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ഇതിലെ ഉപ്പിന്റെ അളവ് നിരീക്ഷിക്കുകയും വേണം, കാരണം, രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് ഉപ്പ് അധികമായാല്‍ സൂപ്പില്‍ നിന്ന് ലഭിക്കുന്ന നേട്ടങ്ങളുടെ ഫലം കുറയ്ക്കും.

Most read:ചായ കുടിച്ച് നേടാം പ്രതിരോധശേഷിMost read:ചായ കുടിച്ച് നേടാം പ്രതിരോധശേഷി

അസ്ഥികള്‍ ശക്തിപ്പെടുത്തുന്നു

അസ്ഥികള്‍ ശക്തിപ്പെടുത്തുന്നു

അസ്ഥികളില്‍ സാധാരണയായി കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, മറ്റ് ധാതുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നു. സൂപ്പിലൂടെ ഇവയൊക്കെ നിങ്ങളുടെ ശരീരത്തിലുമെത്തുന്നു. നിങ്ങളുടെ അസ്ഥികള്‍ നിര്‍മ്മിക്കാനും ശക്തിപ്പെടുത്താനും ആവശ്യമായ ധാതുക്കളാണ് ഇവ. ചിക്കന്‍ സൂപ്പില്‍ ഈ ധാതുക്കളില്‍ ഭൂരിഭാഗവും നിറഞ്ഞിരിക്കുന്നു. അതിനാല്‍ സന്ധിവാതത്തിന്റെ ബുദ്ധിമുട്ടുള്ളവര്‍ക്കും ഒരു പ്രതിവിധിയാണ് ചിക്കന്‍ സൂപ്പ്.

ദഹനത്തെ സഹായിക്കുന്നു

ദഹനത്തെ സഹായിക്കുന്നു

പേശികള്‍ക്ക് വിശ്രമം നല്‍കാനും ജലദോഷത്തിന്റെ അസ്വസ്ഥതകള്‍ അകറ്റാനും സഹായിക്കുന്ന ഒരു നേരിയ വിരുദ്ധ ബാഹ്യാവിഷ്‌ക്കാരമാണിത്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഏറെ ഗുണകരമാണ് സൂപ്പുകള്‍. വിറ്റാമിന്‍ ബി പോലുള്ളവയുടെയും ധാതുക്കളുടെയും പ്രോട്ടീന്റെയും നല്ല ഉറവിടം കൂടിയാണിത്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.

കൊഴുപ്പ് കുറഞ്ഞ ഭക്ഷണം

കൊഴുപ്പ് കുറഞ്ഞ ഭക്ഷണം

സൂപ്പിലെ അധിക കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ഒരു ലളിതമായ മാര്‍ഗ്ഗം പാചകം ചെയ്തതിനുശേഷം സൂപ്പ് തണുപ്പിച്ച് മുകളില്‍ നിന്ന് കൊഴുപ്പിന്റെ പാളി ഒഴിവാക്കുക എന്നതാണ്. ആഹാരത്തിനു മുമ്പ് അല്‍പം സൂപ്പ് കുടിക്കുന്നത് നിങ്ങളുടെ വയര്‍ നിറഞ്ഞ തോന്നല്‍ നല്‍കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരത്തില്‍ നല്ല അളവില്‍ പോഷകങ്ങള്‍ എത്തിക്കുകയും മറ്റ് അമിത കൊഴുപ്പ് ഭക്ഷണങ്ങളില്‍ നിന്ന് നിങ്ങളെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നു.

Most read:ദിവസം മുഴുവന്‍ സ്റ്റാമിന ഉറപ്പ്; ഈ ഭക്ഷണശീലംMost read:ദിവസം മുഴുവന്‍ സ്റ്റാമിന ഉറപ്പ്; ഈ ഭക്ഷണശീലം

പേശികളുടെ ആരോഗ്യം

പേശികളുടെ ആരോഗ്യം

എല്ലാവര്‍ക്കും അറിയാവുന്നൊരു കാര്യമായിരിക്കും, പ്രോട്ടീന്റെയും അമിനോ ആസിഡുകളുടെയും മികച്ച ഉറവിടമാണ് ചിക്കന്‍ എന്നത്. ഇത് പേശികളുടെയും മറ്റ് ടിഷ്യൂകളുടെയും വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നു. അതിനാല്‍, ഒരു ചിക്കന്‍ സൂപ്പ് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അത്യാവശ്യ ആഹാരമാകുന്നു.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

രോഗപ്രതിരോധ ശേഷി പ്രദാനം ചെയ്യാനും ഉത്തമമാണ് ചിക്കന്‍ സൂപ്പ്. ചിക്കന്‍ സൂപ്പിലെ മറ്റ് പ്രധാന ചേരുവകളാണ് ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ. ഇവയെല്ലാം ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്നവയാണ്. മറ്റ് പ്രധാന പോഷകങ്ങളുടെ ആരോഗ്യകരമായ അളവും നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ രുചികരമായ ചിക്കന്‍ സൂപ്പ് തയാറാക്കി കഴിക്കാവുന്നതാണ്.

Most read:ക്ഷീണമാണോ എപ്പോഴും? ഊര്‍ജ്ജത്തിന് പതിവാക്കൂ ഈ ശീലംMost read:ക്ഷീണമാണോ എപ്പോഴും? ഊര്‍ജ്ജത്തിന് പതിവാക്കൂ ഈ ശീലം

ചിക്കന്‍ സൂപ്പ് തയാറാക്കാന്‍

ചിക്കന്‍ സൂപ്പ് തയാറാക്കാന്‍

ചിക്കന്‍ -250 ഗ്രാം

വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍

വെളുത്തുള്ളി - 4 കഷ്ണം

ഇഞ്ചി - ചെറിയ കഷ്ണം

പച്ചമുളക് - 2 എണ്ണം

ചെറിയുള്ളി- 5-6

കറിവേപ്പില -ഒരു തണ്ട്

ഉപ്പ് - പാകത്തിന്

കുരുമുളക് ചതച്ചത്- 1 ടീസ്പൂണ്‍

കുരുമുളക് പൊടി - 1/4 ടീസ്പൂണ്‍

ജീരകം -1/4 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍

കായപ്പൊടി -ഒരു നുള്ള്

മല്ലിയില - ആവശ്യത്തിന്

തേങ്ങാപ്പാല്‍ - ഒന്നര ടേബിള്‍സ്പൂണ്‍ചിക്കന്‍ -250 ഗ്രാം

വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍

വെളുത്തുള്ളി - 4 കഷ്ണം

ഇഞ്ചി - ചെറിയ കഷ്ണം

പച്ചമുളക് - 2 എണ്ണം

ചെറിയുള്ളി- 5-6

കറിവേപ്പില -ഒരു തണ്ട്

ഉപ്പ് - പാകത്തിന്

കുരുമുളക് ചതച്ചത്- 1 ടീസ്പൂണ്‍

കുരുമുളക് പൊടി - 1/4 ടീസ്പൂണ്‍

ജീരകം -1/4 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍

കായപ്പൊടി -ഒരു നുള്ള്

മല്ലിയില - ആവശ്യത്തിന്

തേങ്ങാപ്പാല്‍ - ഒന്നര ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, ചെറിയുള്ളി, പച്ചമുളക്, കറിവേപ്പില, എന്നിവയിട്ട് നന്നായി വഴറ്റുക. അതിനു ശേഷം ചതച്ച കുരുമുളക്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ചിക്കന്‍ ഇടുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഇത് നന്നായി വേവിക്കുക. അതുകഴിഞ്ഞ് കായപ്പൊടിയും മല്ലിയിലയും ചേര്‍ത്ത് നന്നായി കുറുക്കി എടുക്കുക. ഇതിലേക്ക് ജീരകവും കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കിയെടുക്കുക. തീ ഓഫ് ചെയ്തശേഷം ഇതിലേക്ക് തേങ്ങാപ്പാലും ചേര്‍ക്കുക. സൂപ്പ് റെഡി.

English summary

Health Benefits Of Chicken Soup During Monsoon

Chicken soup is warm and soothing, making it a great source of hydration while you are sick, especially if you have a sore throat. Read here to know many more health benefits of having chicken soup during monsoon.
X
Desktop Bottom Promotion