For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിസിഓഎസ്, ആര്‍ത്തവ ക്രമക്കേട്, വന്ധ്യത; എല്ലാത്തിനും പരിഹാരം ഈ യോഗ

|

യോഗ എന്നത് ശാരീരികവും മാനസികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത് പലരും യോഗയിലേക്ക് ആകൃഷ്ടരാവുന്നുണ്ട്. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ തന്നെയാണ് എല്ലാവരേയും യോഗയിലേക്ക് ആകര്‍ഷിക്കുന്നത്. തിരക്ക് പിടിച്ച ജീവിതത്തില്‍ അരമണിക്കൂര്‍ എങ്കിലും യോഗക്ക് വേണ്ടി മാറ്റിവെച്ചാല്‍ അതിന്റെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ഈ കാലത്ത് യോഗ പോലുള്ള വ്യായാമങ്ങള്‍ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും സഹായിക്കുന്നു. നിങ്ങള്‍ക്ക് സ്ഥിരമായ നടുവേദനയും പിസിഓഎസ് പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്യുകയാണെങ്കില്‍ അതിനെല്ലാം യോഗ സഹായിക്കുന്നു.

Butterfly Pose

പ്രത്യേകിച്ച് സ്ത്രീകളിലെ ആരോഗ്യത്തിന് ബന്ധകോണാസനം അഥവാ ബ്ട്ടര്‍ഫ്‌ളൈ പോസ് ചെയ്യുന്നത് നല്ലതാണ്. അണ്ഡാശയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഗര്‍ഭപാത്രത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും പിസിഓഎസ് പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് ബട്ടര്‍ഫ്‌ളൈ പോസ്. ക്രമരഹിതമായ ആര്‍ത്തവത്തിനും വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ബട്ടര്‍ഫ്‌ളൈ പോസ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

സമ്മര്‍ദ്ദം ഇല്ലാതാക്കുന്നു

സമ്മര്‍ദ്ദം ഇല്ലാതാക്കുന്നു

സമ്മര്‍ദ്ദമെന്ന പ്രശ്‌നം ഇന്നത്തെ കാലത്ത് പലരുടേയും പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ അതിനെ എങ്ങനെ പ്രതിരോധിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. മാറിക്കൊണ്ടിരിക്കുന്ന തിരക്കിട്ട ജീവിത ശൈലിയില്‍ സമ്മര്‍ദ്ദം പലപ്പോഴും ഒഴിവാക്കാനാവാത്ത ഒന്നാണ്. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ബട്ടര്‍ഫ്‌ളൈ പോസ് സഹായിക്കുന്നു. ഇത് ചെയ്യുമ്പോള്‍ ശ്വസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഇരിക്കുന്ന രീതിയും കൃത്യമായിരിക്കുന്നതിന് ശ്രദ്ധിക്കണം.

തോള്‍ വേദനക്ക് പരിഹാരം

തോള്‍ വേദനക്ക് പരിഹാരം

തോള്‍ വേദന പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ബദ്ധകോണാസനം ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നത് നിങ്ങളുടെ തോള്‍വേദനയെ പ്രതിരോധിക്കുന്നതിനും സമ്മര്‍ദ്ദവും മന്ദതയും ക്ഷീണവും എല്ലാം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ നിങ്ങളുടെ ശരീരത്തിന്റെ ഭാവം മെച്ചപ്പെടുത്തുകയും ആരോഗ്യത്തോടെ തുടരുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

പ്രത്യുത്പാദന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

പ്രത്യുത്പാദന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

പലരിലും പ്രത്യുത്പാദന സംബന്ധമായ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് ബാധിക്കുന്നത്. സ്ത്രീകളിലും പുരുഷന്‍മാരിലും ഇത് വളരെ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍

ബട്ടര്ഫ്‌ളൈ പോസ് ചെയ്യുന്നത് ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ തുടരുന്നതിനും സഹായിക്കുന്നു. ഇത് എല്ലാ പ്രത്യുത്പാദന അവയവങ്ങളിലേക്കും ഉള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും വന്ധ്യതയെന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

പിസിഓഎസ് പ്രതിരോധം

പിസിഓഎസ് പ്രതിരോധം

സ്ത്രീകളെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് പിസിഓഎസ്. അതിനെ പെട്ടെന്ന് പ്രതിരോധിക്കുന്നതിനാണ് ബന്ധകോണാസനം സഹായിക്കുന്നത്. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാവുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് സ്ത്രീകളില്‍ പ്രശ്‌നമായി മാറുന്ന പിസിഓഎസ്. അതിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്തുകൊണ്ടും ബട്ടര്‍ഫ്‌ളൈ പോസ്. ഇത് പ്രകൃതിദത്തമായി തന്നെ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതോടൊപ്പം ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക കൂടി ചെയ്താല്‍ ഗുണം വര്‍ദ്ധിക്കുന്നു.

ആര്‍ത്തവക്രമക്കേടിന് പരിഹാരം

ആര്‍ത്തവക്രമക്കേടിന് പരിഹാരം

പലര്‍ക്കും പിസിഓഎസ് പോലുള്ള പ്രശ്‌നങ്ങള്‍ മൂലം ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാവുന്നു. അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് ബട്ടര്‍ഫ്‌ളൈ പോസ്. ഇത് നിങ്ങളുടെ ഗര്‍ഭപാത്രത്തിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ ആര്‍ത്തവം കൃത്യമാക്കുന്നതിനും പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ആര്‍ത്തവ സമയത്തുണ്ടാവുന്ന അസ്വസ്ഥതകളെ ലഘൂകരിക്കുന്നതിനും ഈ പോസ് സഹായിക്കുന്നു.

നടുവേദന ഒഴിവാക്കുന്നു

നടുവേദന ഒഴിവാക്കുന്നു

നിങ്ങള്‍ ഇടയ്ക്കിടെ ലോവര്‍ ബാക്ക് പെയിന്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന വ്യക്തിയാണെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് ഈ പോസ് ഫലപ്രദമാണ്. ഇത് പെട്ടെന്നാണ് നടുവേദനയെ പ്രതിരോധിക്കുന്നത്. എന്നാല്‍ ഡിസ്‌ക് സംബന്ധമായ പ്രശ്‌നങ്ങളുള്ളവരാണെങ്കില്‍ ഡോക്ടറെ കണ്ടതിന് ശേഷം മാത്രം ചെയ്യാന്‍ ശ്രമിക്കുക. സാധാരണ അവസ്ഥയില്‍ നിങ്ങളുടെ പുറം ഭാഗം വളരെയധികം സ്‌ട്രെച്ച് ആക്കി മാറ്റുന്നു. വളരെ എളുപ്പത്തിലും ചെയ്യാന്‍ സാധിക്കും.

ഗര്‍ഭിണികള്‍ക്ക് ആരോഗ്യം

ഗര്‍ഭിണികള്‍ക്ക് ആരോഗ്യം

ഗര്‍ഭകാല അസ്വസ്ഥതകള്‍ നിങ്ങളെ പ്രശ്‌നത്തിലാക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി തിരയുന്ന വ്യക്തിയാണെങ്കില്‍ അവര്‍ക്ക് മികച്ചതാണ് ബട്ടര്‍ഫ്‌ളൈ പോസ്. ഇത് അടടടിവയറ്റിലെ അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിനും വേദനയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ ഇടുപ്പ്, തുടകള്‍, പെല്‍വിക് മേഖല എന്നിവക്കും മികച്ച ഗുണമാണ് ഇത് നല്‍കുന്നു. സിസേറിയന്‍ ഇല്ലാതെ സാധാരണ പ്രസവത്തിന് ഈ പോസ് സഹായിക്കുന്നു. ദഹന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും ഇത് സഹായിക്കുന്നു. എന്നാല്‍ സ്ഥിരമായി ഇത് ചെയ്യുന്നതിന് മുന്‍പ് ഗൈനക്കോളജിസ്റ്റിനെ സമീപിക്കുന്നത് നല്ലതാണ്.

ഓരോ യോഗമുറ ചെയ്യുന്നതിലും ആരോഗ്യം ലഭിക്കുന്ന വഴികള്‍ഓരോ യോഗമുറ ചെയ്യുന്നതിലും ആരോഗ്യം ലഭിക്കുന്ന വഴികള്‍

സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷി കൂട്ടുന്ന അഞ്ച് യോഗാസനങ്ങള്‍സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷി കൂട്ടുന്ന അഞ്ച് യോഗാസനങ്ങള്‍

Read more about: yoga benefits ഗുണം യോഗ
English summary

Health Benefits Of Butterfly Pose And How To Do It In Malayalam

Here in this article we are sharing the health benefits of butterfly pose and how to do it in malayalam. Take a look
X
Desktop Bottom Promotion