For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരിംജീരക എണ്ണ നിസ്സാരമല്ല: പ്രമേഹം, അമിതഭാരം എല്ലാം കുറക്കാം

|

കരിംജീരകം നമുക്കെല്ലാം പരിചയമുള്ള ഒന്നാണ്. എന്നാല്‍ ഇതില്‍ തന്നെ നിങ്ങളുടെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഗുണങ്ങള്‍ ഇതിനുണ്ട് എന്നത് നിങ്ങള്‍ക്കറിയാമോ? എന്നാല്‍ സത്യമാണ് നമ്മളെ ദിനവും ബാധിക്കുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം കരിംജീരകം എന്നത് ആയുര്‍വ്വേദ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമുക്ക് ഇതൊന്ന് ചിന്തിക്കുക പോലും ചെയ്യാതെ ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്. ഈ എണ്ണ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ നിരവധിയാണ്. നിങ്ങള്‍ക്ക് പോലും അറിയാത്ത പല കാര്യങ്ങളും ഇതിലൂടെ നമുക്ക് ഗുണമായി വരുന്നുണ്ട്.

കരിംജീരകത്തിന്റെ എണ്ണക്ക് ഗുണങ്ങള്‍ ധാരാളമുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇത് ചര്‍മ്മം മുതല്‍ മുടി വരേയും ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരമാണ് മികച്ച ഒരു ഒറ്റമൂലിയാണ് കരിംജീരകത്തിന്റെ എണ്ണ. കരള്‍, വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഈ എണ്ണ ഗുണം ചെയ്യുന്നുണ്ട്. എന്തൊക്കെ ഗുണങ്ങള്‍ ഉള്ള എണ്ണയാണ് ഇത് എന്നും ഓരോ ഗുണങ്ങളെക്കുറിച്ചും നമുക്ക് നോക്കാം.

ആന്റിഓക്സിഡന്റ് സമ്പുഷ്ടം

ആന്റിഓക്സിഡന്റ് സമ്പുഷ്ടം

ആന്റി ഓക്‌സിഡന്റ് കലവറയാണ് കരിജീരകം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇത് ഉപയോഗിക്കുന്നതിലൂടെ അത് ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ അപകടകരമായ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ ആന്റിഓക്സിഡന്റുകള്‍ക്ക് സാധിക്കുന്നുണ്ട്. ബ്ലാക്ക് സീഡ് ഓയിലിലെ ആന്റിഓക്സിഡന്റ് ഗുണങ്ങളുടെ പ്രധാന കാരണം തൈമോക്വിനോണ്‍ ധാരാളം ഇതില്‍ ധാരാളം ഉണ്ട് എന്നതാണ്. ഇതിന് ഗണ്യമായ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ നിരവധിയാണ്.

ശരീരഭാരം കുറക്കാന്‍

ശരീരഭാരം കുറക്കാന്‍

അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കരിംജീരക എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് ബോഡി മാസ് ഇന്‍ഡക്‌സ് കൃത്യമാക്കുകയും ശരീരത്തിന്റെ ഭാരം കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. അതിലൂടെയാണ് നിങ്ങളുടെ ശരീരഭാരം കുറയുന്നത്. ഇതോടൊപ്പം തന്നെ അല്‍പം ഭക്ഷണക്രമവും കൂടി ശ്രദ്ധിച്ചാല്‍ നമുക്ക് ഒരു പരിധി വരെ ശരീരഭാരം കുറക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ശരീരഭാരത്തെ കുറക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് കരിംജീരകത്തിന്റെ എണ്ണ.

 ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് കരിംജീരകം എണ്ണ. ഇത് നിങ്ങള്‍ ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തില്‍ നിന്നുള്ള പല പ്രശ്‌നങ്ങളേയും പാടേ തൂത്തെറിയുന്നു. അത് ഉപയോഗിച്ച് ഫലപ്രദമായതാണെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യം നശിപ്പിക്കുന്ന ബ്ലാക്ക്‌ഹെഡ്‌സ്, വരള്‍ച്ച എന്നിവയെല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കരിംജീരകത്തിന്റെ എണ്ണ ഉപയോഗിക്കാം.

എക്‌സിമ പ്രതിരോധം

എക്‌സിമ പ്രതിരോധം

എക്‌സിമ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കരിംജീരകത്തിന്റെ എണ്ണ ഉപയോഗിക്കാം. ചര്‍മ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും എക്‌സിമ പോലുള്ള അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും മികച്ചതാണ് കരിം ജീരകത്തിന്റെ എണ്ണ. പഠനത്തിന്റെ അടിസ്ഥാനത്തില്‍ വളരെയധികം മികച്ച ഫലങ്ങള്‍ കരിംജീരകം എണ്ണ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്നു. ചര്‍മ്മം ക്ലിയറാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും നമുക്ക് കരിംജീരകത്തിന്റെ എണ്ണ ഉപയോഗിക്കാവുന്നതാണ്.

സോറിയാസിസ് പരിഹാരം

സോറിയാസിസ് പരിഹാരം

സോറിയാസിസ് ചര്‍മ്മത്തില്‍ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായ രീതിയില്‍ ബാധിക്കുന്നുണ്ട്. ചര്‍മ്മത്തില്‍ ചെതുമ്പലും ചൊറിച്ചിലും ഉണ്ടാക്കുന്ന അസ്വസ്ഥത അതുകൊണ്ട് തന്നെ നിസ്സാരമല്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ടെന്‍ഷന്‍ അടിക്കുന്നവര്‍ക്ക് മികച്ച ഒരു പരിഹാര മാര്‍ഗ്ഗമാണ് എന്തുകൊണ്ടും കരിംജീരക എണ്ണ. ഇത് സോറിയാസിസ് എന്ന വിട്ടുമാറാത്ത അസ്വസ്ഥതയെ പൂര്‍ണമായും ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്‌നങ്ങളില്‍ അല്ലെങ്കില്‍ ചര്‍മ്മ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണാന്‍ ഇനി വൈകേണ്ടതില്ല.

കാന്‍സര്‍ പ്രതിരോധം

കാന്‍സര്‍ പ്രതിരോധം

എല്ലാവരും ഭയപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ക്യാന്‍സര്‍. രോഗത്തേക്കാള്‍ രോഗനിര്‍ണയമാണ് പലപ്പോഴും വില്ലനാവുന്നത്. എന്നാല്‍ കരിജീരക എണ്ണയില്‍ തൈമോക്വിനോണ്‍ എന്ന ഘടകം ഉള്ളത് ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിന് സഹായിക്കും എന്നാണ് പറയുന്നത്. ഇത് ശരീരത്തിന്റെ അനിയന്ത്രിതമായ കോശങ്ങളുടെ പെരുകലിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ശാസ്ത്രീയ അന്വേഷണം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.

ആസ്ത്മ ചികിത്സ

ആസ്ത്മ ചികിത്സ

ആസ്തമയെന്ന പ്രതിസന്ധി പലരേയും ബാധിക്കുന്നുണ്ട്. ശ്വാസകോശത്തിന്റെ അനാരോഗ്യത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഈ എണ്ണ ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിരിക്കുന്നു തൈമോക്വിനോണ്‍ ശ്വാസനാളത്തിന്റെ പേശികള്‍ വിശ്രമിക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളെ വളരെ എളുപ്പത്തില്‍ ശ്വസിക്കാന്‍ സഹായിക്കുന്നു.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹമെന്ന അവസ്ഥ നിങ്ങളില്‍ പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ജീവിതശൈലി രോഗങ്ങളില്‍ മികച്ച് നില്‍ക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി കരിംജീരകത്തിന്റെ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എന്ന പോലെ തന്നെ പ്രമേഹത്തെ പൂര്‍ണമായും തുടച്ച് മാറ്റുന്നു. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹമുള്ളവരില്‍.

നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണെങ്കിലും നാം പുതിയ ഒരു വസ്തു നമ്മുടെ ആരോഗ്യ ലിസ്റ്റില്‍ ചേര്‍ക്കുമ്പോള്‍ അത് നമ്മുടെ ശരീരത്തിന് പറ്റുന്നതാണോ എന്ന് അറിഞ്ഞിരിക്കണം. ഇതിനെക്കുറിച്ച് കൃത്യമായി അറിയാവുന്ന ഒരു ആരോഗ്യ വിദഗ്ധന്റെ ഉപദേശം സ്വീകരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കറുത്ത എള്ളു കുതിര്‍ത്തി ദിവസവും 1 സ്പൂണ്‍കറുത്ത എള്ളു കുതിര്‍ത്തി ദിവസവും 1 സ്പൂണ്‍

ഹൃദയത്തെ നശിപ്പിക്കും ഭക്ഷണങ്ങള്‍ ഇവയാണ്: ദിവസവും കഴിച്ചാല്‍ ഫലം മോശംഹൃദയത്തെ നശിപ്പിക്കും ഭക്ഷണങ്ങള്‍ ഇവയാണ്: ദിവസവും കഴിച്ചാല്‍ ഫലം മോശം

English summary

Health Benefits Of Black Seed Oil: Side Effects And Dosage In Malayalam

Here in this article are sharing some health benefits, side effects and dosage og black seeds in malayalam. Take a look.
X
Desktop Bottom Promotion