For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി മാത്രമല്ല, ആരോഗ്യവും വളര്‍ത്തും കയ്യോന്നി എണ്ണ

|

കുട്ടിക്കാലം മുതല്‍ പലരും ടിവിയിലും റേഡിയോയിലും കേള്‍ക്കുന്ന പരസ്യമായിരിക്കും ഭൃംഗരാജ് ഓയിലിന്റേത്. മുടി കൊഴിച്ചില്‍ അല്ലെങ്കില്‍ അകാല നര പോലുള്ള മുടിസംരക്ഷണ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു അത്ഭുതമായ ആയുര്‍വ്വേദക്കൂട്ടാണ് ഇത്. ഔഷധ സസ്യങ്ങളുടെ ഒരു രാജാവാണ് ഭൃംഗ്രാജ് അഥവാ കയ്യോന്നി എന്നു വേണമെങ്കില്‍ പറയാം. അതിന്റെ ഗുണങ്ങള്‍ കാരണം ആയുര്‍വേദത്തില്‍ പണ്ടുകാലം മുതല്‍ക്കേ ഇത് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.

Most read: തേങ്ങാവെള്ളം ഈ സമയത്ത് കുടിച്ചാല്‍ ശരീരത്തിന് ഇരട്ടിനേട്ടംMost read: തേങ്ങാവെള്ളം ഈ സമയത്ത് കുടിച്ചാല്‍ ശരീരത്തിന് ഇരട്ടിനേട്ടം

ഇന്ത്യ, തായ്‌ലന്‍ഡ്, ബ്രസീല്‍ തുടങ്ങിയ ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ ഈ സസ്യം വളരുന്നു. മുടിസംരക്ഷണത്തിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നതെങ്കിലും മറ്റ് ആരോഗ്യ ഗുണങ്ങളും ഇത് നിങ്ങള്‍ക്ക് നല്‍കുന്നു. അവ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

എന്താണ് ഭൃംഗരാജ് അഥവാ കയ്യോന്നി എണ്ണ

എന്താണ് ഭൃംഗരാജ് അഥവാ കയ്യോന്നി എണ്ണ

ഭൃംഗരാജ് എന്ന ചെടിയുടെ ഇലകളില്‍ നിന്ന് തയ്യാറാക്കുന്ന എണ്ണയാണ് ഇത്. ഈ ഇലകള്‍ രണ്ട്-മൂന്ന് ദിവസം നന്നായി ഉണക്കുക, തുടര്‍ന്ന് ഈ ഇലകള്‍ വെളിച്ചെണ്ണയിലോ എള്ളെണ്ണയിലോ ചേര്‍ക്കുക. എണ്ണയുടെ നിറം പച്ചയായി മാറുന്നതുവരെ മറ്റൊരു രണ്ട്-മൂന്ന് ദിവസം വെയിലത്ത് വയ്ക്കുക. ഭ്രിംഗരാജ് ഓയില്‍ തയ്യാറാക്കുന്നതിനുള്ള മറ്റൊരു ലളിതമായ മാര്‍ഗ്ഗം പൊടിച്ച ഭൃംഗരാജ് ഇലകള്‍ വെളിച്ചെണ്ണ ചേര്‍ത്ത് ചൂടാക്കി സൂക്ഷിക്കുക എന്നതാണ്.

ഭൃംഗരാജ് എണ്ണയുടെ ഗുണങ്ങള്‍

ഭൃംഗരാജ് എണ്ണയുടെ ഗുണങ്ങള്‍

ഇരുമ്പ്, കാല്‍സ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പുഷ്ടമാണ് ഭൃംഗരാജ് ഓയില്‍. ഈ ഫലപ്രദമായ എണ്ണ പ്രധാനമായും മുടി പ്രശ്‌നങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ആയുര്‍വേദ ഔഷധ സമ്പ്രദായത്തില്‍ ഭൃംഗരാജ് കാലങ്ങളായി ഉപയോഗിക്കുന്നു. ഇതിന്റെ ഇലകള്‍ കരള്‍ വൃത്തിയാക്കുന്നതിനും ഹെയര്‍ ടോണിക്കായി പ്രവര്‍ത്തിക്കുന്നതിനും വളരെ ഫലപ്രദമാണ്. മുടി കൊഴിച്ചില്‍, താരന്‍, അകാല നര, മുടി ശക്തിപ്പെടുത്തല്‍ തുടങ്ങിയ മുടി പ്രശ്‌നങ്ങളില്‍ ഇത് അത്ഭുതകരമായി പ്രവര്‍ത്തിക്കുന്നു. ആയുര്‍വേദ പ്രകാരം, ഇത് പ്രായമാകല്‍ വിരുദ്ധ ഗുണങ്ങളുള്ള ഒരു കൂട്ടാണ്.

Most read:ഈ മൂന്ന് വിധത്തില്‍ ജീരകം കഴിച്ചാല്‍ ഏത് തടിയും കുറയുംMost read:ഈ മൂന്ന് വിധത്തില്‍ ജീരകം കഴിച്ചാല്‍ ഏത് തടിയും കുറയും

കരള്‍ വൃത്തിയാക്കുന്നു

കരള്‍ വൃത്തിയാക്കുന്നു

ഭൃംഗരാജ് ചെടിയുടെ ഇലയുടെ നീര് കരള്‍ ടോണിക്ക് എന്നാണ് അറിയപ്പെടുന്നത്. ഇത് കരളിനെ വിഷവിമുക്തമാക്കുകയും കരളിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കരള്‍ കോശങ്ങളുടെ ഉത്പാദനത്തിനും ഇത് സഹായിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

ആരോഗ്യമുള്ള ചര്‍മ്മം

ആരോഗ്യമുള്ള ചര്‍മ്മം

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ചര്‍മ്മപ്രശ്‌നത്തിനും ഭൃംഗരാജ് മികച്ചതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും ചര്‍മ്മത്തിലെ ചുളിവുകളും മങ്ങലും കുറയ്ക്കാനും സഹായിക്കുന്നു. മുഖക്കുരു, സോറിയാസിസ്, ഡെര്‍മറ്റൈറ്റിസ് എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ഇതിലുണ്ട്.

Most read:ഒരിക്കല്‍ ഹൃദയാഘാതം വന്നാല്‍ ഈ ഭക്ഷണങ്ങള്‍ പിന്നെ തൊടരുത്Most read:ഒരിക്കല്‍ ഹൃദയാഘാതം വന്നാല്‍ ഈ ഭക്ഷണങ്ങള്‍ പിന്നെ തൊടരുത്

തലവേദനയില്‍ നിന്ന് ആശ്വാസം

തലവേദനയില്‍ നിന്ന് ആശ്വാസം

സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന തലവേദന എന്നിവയില്‍ നിന്ന് തല്‍ക്ഷണ ആശ്വാസം നല്‍കാന്‍ ഭൃംഗരാജ് ഓയില്‍ സഹായിക്കുന്നു. ഭൃംഗരാജ് എണ്ണയുടെ ഗന്ധം ശ്വസിക്കുന്നത് തലവേദനയെ സുഖപ്പെടുത്തുന്നു.

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു

ഭൃംഗരാജ് ഓയില്‍ കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്നു. ദിവസവും രാവിലെ 2 തുള്ളി ഭൃംഗരാജ് ഓയില്‍ കണ്ണിലുറ്റിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്തും.

Most read:ജീരകവെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങള്‍? അറിയണം ഈ അപകടംMost read:ജീരകവെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങള്‍? അറിയണം ഈ അപകടം

സമ്മര്‍ദ്ദം കുറയ്ക്കുന്നു

സമ്മര്‍ദ്ദം കുറയ്ക്കുന്നു

ഇത് ഒരു സ്‌ട്രെസ് റിലീവര്‍ എന്നറിയപ്പെടുന്നു. ഭ്രിംഗരാജ് എണ്ണയില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മാനസികാവസ്ഥയും ഉറക്കവും മെച്ചപ്പെടുത്തുന്നു.

ഓര്‍മ്മശക്തി കൂട്ടുന്നു

ഓര്‍മ്മശക്തി കൂട്ടുന്നു

ഭൃംഗരാജുമാം അശ്വഗന്ധയും ചേര്‍ന്ന് ഉപയോഗിക്കുന്നത് അല്‍ഷിമേഴ്‌സ് രോഗത്തെ ചെറുക്കുകുയും ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ അത്ഭുതകരമായി പ്രവര്‍ത്തിക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

Most read:ശരീരം തടിക്കാന്‍ ഈ 6 കാര്യം ശ്രദ്ധിച്ചാല്‍ മതിMost read:ശരീരം തടിക്കാന്‍ ഈ 6 കാര്യം ശ്രദ്ധിച്ചാല്‍ മതി

മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു

മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു

പഠനങ്ങള്‍ അനുസരിച്ച്, ഭൃംഗരാജ് ഓയില്‍ തലയോട്ടിയിലേക്കും മുടിവേരുകളിലേക്കും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഈ എണ്ണ മുടിയിഴകളെ സജീവമാക്കുകയും മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മികച്ച ഫലങ്ങള്‍ക്കായി ഈ എണ്ണ 10 മിനിറ്റ് നേരം നിങ്ങളുടെ തലയില്‍ വൃത്താകൃതിയില്‍ മസാജ് ചെയ്യുക.

മുടി കൊഴിച്ചിലും കഷണ്ടിയും തടയുന്നു

മുടി കൊഴിച്ചിലും കഷണ്ടിയും തടയുന്നു

സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട മുടി കൊഴിച്ചിലിന് ഇത് ഒരു മികച്ച പ്രതിവിധിയാണ്. ഭൃംഗരാജ് ഓയില്‍ നിങ്ങളുടെ തല തണുപ്പിക്കുകയും സമ്മര്‍ദ്ദവും അസ്വസ്ഥതയും കുറയ്ക്കുകയും ചെയ്യുന്നു. മുടിയുടെ പൊട്ടല്‍ കുറയ്ക്കുന്നതിനും മുടി കൊഴിച്ചില്‍ തടയുന്നതിനും സഹായിക്കുന്ന വിവിധ ധാതുക്കളും വിറ്റാമിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. മുടി കൊഴിച്ചില്‍ തടയുന്നതിനുള്ള പ്രകൃതിദത്ത ചികിത്സകളില്‍ ഒന്നാണ് ഇത്. ഉറങ്ങുമ്പോള്‍ തലയില്‍ ഭൃംഗരാജ് എണ്ണ മസാജ് ചെയ്യുക. ഇത് മുടിയുടെ വേരുകളില്‍ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും മുടി വളര്‍ത്തുകയും ചെയ്യും.

Most read:നെല്ലിക്ക ഇങ്ങനെയെങ്കില്‍ രോഗങ്ങള്‍ അടുക്കില്ല; പ്രതിരോധശേഷിയും കൂടെനില്‍ക്കുംMost read:നെല്ലിക്ക ഇങ്ങനെയെങ്കില്‍ രോഗങ്ങള്‍ അടുക്കില്ല; പ്രതിരോധശേഷിയും കൂടെനില്‍ക്കും

താരന്‍, വരണ്ട തലയോട്ടി എന്നിവ പരിഹരിക്കുന്നു

താരന്‍, വരണ്ട തലയോട്ടി എന്നിവ പരിഹരിക്കുന്നു

ഭ്രിംഗരാജ് എണ്ണയില്‍ താരന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ കാരണം തലയോട്ടിയിലെ സോറിയാസിസിന്റെ ലക്ഷണങ്ങളും ഇത് ഒഴിവാക്കുന്നു. ചൊറിച്ചില്‍ കുറയ്ക്കാന്‍ വരണ്ട തലയോട്ടിയിലും ഇത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഭിംഗരാജ് ഓയില്‍ തലയോട്ടിയില്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യുകയും വരണ്ട തലയോട്ടിക്ക് ഈര്‍പ്പം നല്‍കുകയും ചെയ്യും.

അകാലനര കുറയ്ക്കുന്നു

അകാലനര കുറയ്ക്കുന്നു

ഭൃംഗരാജ് എണ്ണയില്‍ അകാലനര നീക്കുന്ന സജീവമായ ചേരുവകള്‍ അടങ്ങിയിരിക്കുന്നു. ഇവ മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താനും അകാല നര തടയാനും വളരെ ഗുണം ചെയ്യും. മുടി നേരത്തേ നരയ്ക്കുന്നത് തടയാന്‍ നെല്ലിക്ക ഓയില്‍ ചേര്‍ത്ത് ഭ്രിംഗരാജ് ഓയില്‍ പതിവായി ഉപയോഗിക്കുക.

Most read:ഒമേഗ 3 ദിനവുമെങ്കില്‍ ശരീരത്തിന് കിട്ടുന്ന മെച്ചം ഇതാണ്Most read:ഒമേഗ 3 ദിനവുമെങ്കില്‍ ശരീരത്തിന് കിട്ടുന്ന മെച്ചം ഇതാണ്

FAQ's
  • ഭൃംഗരാജ് എണ്ണയുടെ ഗുണങ്ങള്‍ എന്താണ് ?

    ഇരുമ്പ്, കാല്‍സ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പുഷ്ടമാണ് ഭൃംഗരാജ് ഓയില്‍. ഇതിന്റെ ഇലകള്‍ കരള്‍ വൃത്തിയാക്കുന്നതിനും ഹെയര്‍ ടോണിക്കായി പ്രവര്‍ത്തിക്കുന്നതിനും വളരെ ഫലപ്രദമാണ്. മുടി കൊഴിച്ചില്‍, താരന്‍, അകാല നര, മുടി ശക്തിപ്പെടുത്തല്‍ തുടങ്ങിയ മുടി പ്രശ്‌നങ്ങളില്‍ ഇത് അത്ഭുതകരമായി പ്രവര്‍ത്തിക്കുന്നു. 

  • എന്താണ് ഭൃംഗരാജ് എണ്ണ

    ഭൃംഗരാജ് എന്ന ചെടിയുടെ ഇലകളില്‍ നിന്ന് തയ്യാറാക്കുന്ന എണ്ണയാണ് ഇത്. ഈ ഇലകള്‍ രണ്ട്-മൂന്ന് ദിവസം നന്നായി ഉണക്കുക, തുടര്‍ന്ന് ഈ ഇലകള്‍ വെളിച്ചെണ്ണയിലോ എള്ളെണ്ണയിലോ ചേര്‍ക്കുക. എണ്ണയുടെ നിറം പച്ചയായി മാറുന്നതുവരെ മറ്റൊരു രണ്ട്-മൂന്ന് ദിവസം വെയിലത്ത് വയ്ക്കുക. ഭ്രിംഗരാജ് ഓയില്‍ തയ്യാറാക്കുന്നതിനുള്ള മറ്റൊരു ലളിതമായ മാര്‍ഗ്ഗം പൊടിച്ച ഭൃംഗരാജ് ഇലകള്‍ വെളിച്ചെണ്ണ ചേര്‍ത്ത് ചൂടാക്കി സൂക്ഷിക്കുക എന്നതാണ്.

English summary

Health Benefits of Bhringraj Oil in Malayalam

Bhringraj oil is also known as Mahabhringraj oil, which is an oil prepared from the leaves of the bhringraj herb. Here are the health benefits of Bhringraj Oil. Take a look.
Story first published: Saturday, September 4, 2021, 13:33 [IST]
X
Desktop Bottom Promotion