Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
ആവാരംപൂവിലൊതുങ്ങാത്ത രോഗങ്ങളില്ല: ഗുണങ്ങള്‍ ഇവയെല്ലാം
ഔഷധ സസ്യങ്ങള്‍ എപ്പോഴും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നത് തന്നെയാണ്. എന്നാല്‍ ഔഷധ സസ്യങ്ങള്‍ ഏതൊക്കെ എങ്ങനെയെല്ലാം ഉപയോഗിക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. ശരീരത്തെ തണുപ്പിക്കുന്ന തരത്തിലുള്ള ഔഷധ സസ്യങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ ഇവ ഏതൊക്കെയെന്നും ഏതൊക്കെ തരത്തിലുള്ള ഗുണങ്ങള്‍ ഇവക്കുണ്ട് എന്നതും പലര്‍ക്കും അറിയില്ല. എന്നാല്‍ ആവാരം പൂവ് എന്ന പൂവ് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. ഇത് തമിഴ്നാട്ടിലാണ് കുറച്ച് കൂടി അറിയപ്പെടുന്നത്. മഞ്ഞ നിറത്തില്‍ പൂക്കളുള്ള ഈ ചെടി നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ജീവിത ശൈലി രോഗങ്ങളെ വരെ തുടച്ചെടുക്കുന്ന ഗുണങ്ങള്‍ ആവാരം പൂവിലുണ്ട്.
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും മികച്ചത് തന്നെയാണ് ഈ പൂവ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന തരത്തിലുള്ള ഗുണങ്ങള്‍ അടങ്ങിയതോടൊപ്പം തന്നെ സൗന്ദര്യ സംരക്ഷണത്തിനും ഇത് സഹായിക്കുന്നുണ്ട്. നേത്ര രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, അജീര്‍ണം തുടങ്ങി നമ്മളെ വലക്കുന്ന പല രോഗങ്ങള്‍ക്കും അവസാനം കുറിക്കുന്നതിന് ആവാരം പൂവ് എന്നും മികച്ചത് തന്നെയാണ്. എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം ആരോഗ്യ ഗുണങ്ങളോടൊപ്പം തന്നെ സൗന്ദര്യ ഗുണങ്ങളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്.

പ്രമേഹത്തിന് പരിഹാരം
പ്രമേഹം എന്നത് നമ്മുടെ ജീവിത ശൈലി രോഗങ്ങളില്‍ എപ്പോഴും മുന്നില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മള് അല്പം ശ്രദ്ധിക്കണം. എന്നാല്‍ ആവാംരം പൂവ് കൊണ്ട് ഈ പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നുണ്ട്.. അത് കൂടാതെ ഇത് രക്തത്തിലെ ഇന്‍സുലിന്റെ അളവ് കുറക്കുന്നതിനും സഹായിക്കുന്നു പ്രമേഹ രോഗത്തില്‍ പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി ഇത് ഉപയോഗിക്കാവുന്നതാണ്.

ഹെര്‍ബല്‍ ടീ ഉണ്ടാക്കുന്നതിന്
ഹെര്‍ബല്‍ ടീ ഉണ്ടാക്കുന്നതിനും ആവാരം പൂവ് ഉപയോഗിക്കാവുന്നതാണ്. അതിന് സഹായിക്കുന്ന ഔഷധ സസ്യമാണ് ഇത്. കാപ്പി, ചായ എന്നിവക്കുള്ള പരിഹാരമാണ് ഹെര്‍ബല്‍ ടീ. ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍ സ്വാഭാവിക രക്ത ശുദ്ധീകരണത്തിന് സഹായിച്ച് ചര്‍മ്മത്തെ ക്ലിയറാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും സംശയമില്ലാതെ ഉപയോഗിക്കാവുന്നതാണ് ആവാരംപൂവ്.

പനിക്ക് പരിഹാരം
പണ്ടുള്ളവര്‍ പനിയെ പ്രതിരോധിക്കുന്നതിനും ആവാരംപൂവ് ഉപയോഗിക്കാറുണ്ട്. പനിയെ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും എല്ലാം ഈ പാനീയം ഉപയോഗിക്കാം. കാരണം ഇതില്‍ യാതൊരു വിധത്തിലുള്ള വിഷാംശവും ഇല്ല എന്നത് തന്നെയാണ്. ഇത് പെട്ടെന്നാണ് നിങ്ങളുടെ ആരോഗ്യത്തിന് മാറ്റം വരുത്തുന്നത്. പനിയെ പൂര്‍ണമായും ഇല്ലാതാക്കി ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മുന്നില്‍ തന്നെയാണ് ആവാരംപൂവ്.

മൂത്രാശയ അണുബാധ
മൂത്രാശയ അണുബാധയെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും നമുക്ക് ഇത് ഉപയോഗിക്കാം. പലപ്പോഴും മൂത്രാശയ അണുബാധയുള്ളവരില്‍ മൂത്രമൊഴിക്കുമ്പോള്‍ അതികഠിനമായ വേദനയുണ്ടാവുന്നു. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ജ്യൂസ് ആണ് മൂത്രാശയ അണുബാധയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നത്. ഇത് കൂടാതെ മലബന്ധം പോലുള്ള പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആവാരംപൂവിനുള്ള കഴിവ് നിസ്സാരമല്ല.

ടോക്സിനെ പുറന്തള്ളുന്നു
ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിനും കരളിന്റെയും കിഡ്നിയുടേയും ആരോഗ്യം സംരക്ഷിക്കുന്നതിനും ആവാരം പൂവ് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ കണ്ണിലുണ്ടാവുന്ന അണുബാധകള്‍, പൊതുവായ ആരോഗ്യം, സന്ധിവാതം എന്നിവയെ പ്രതിരോധിക്കുന്നതിന് നമുക്ക് ആവാരംപൂവ് ഉപയോഗിക്കാവുന്നതാണ് ഇതിന്റെ തൊലിയും വിത്തുകളും എല്ലാം ഗുണങ്ങള്‍ നിറഞ്ഞത് തന്നെയാണ്.

ഫേസ് വാഷ് ആയി ഉപയോഗിക്കാം
ഫേസ് വാഷ് ആയി ആവാരം പൂവ് ഉപയോഗിക്കാം. ഇത് പൊടിച്ചെടുത്ത് തൈരുമായി മിക്സ് ചെയ്ത് നല്ലതു പോലെ മുഖത്ത് തേച്ച് പിടിപ്പിക്കുക. മികച്ച മോയ്സ്ചുറൈസിംഗ് ഗുണം നല്‍കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തെ പാടുകളില്ലാതെ ക്ലിയറാക്കുകയും ചെയ്യുന്നു. ദിവസവും ഉപയോഗിക്കുമ്പോള്‍ ഇത് ചര്‍മ്മത്തിന് തിളക്കം നല്കുന്നു. അതോടൊപ്പം തന്നെ ഇത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനാല്‍ നല്ലൊരു മോയ്സ്ചുറൈസര്‍ ആയും പ്രവര്‍ത്തിക്കുന്നു.
courtesy: wikipedia

ശരീര ദുര്‍ഗന്ധത്തിന് പരിഹാരം
ശരീര ദുര്‍ഗന്ധം എന്ന അവസ്ഥയില്‍ അതിന് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി നമുക്ക് ആവാരംപൂവ് ഉപയോഗിക്കാവുന്നതാണ്. ഉണങ്ങിയ പൂക്കളില്‍ നിന്ന് ഉണ്ടാക്കുന്ന പൊടിക്ക് വളരെയധികം ഗുണങ്ങളാണ് ഉള്ളത്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ പലവിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കുകയും ചര്‍മ്മത്തിലെ അണുബാധയെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. മിക്കവാറും എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ആവാരംപൂവ്.



Click it and Unblock the Notifications
