For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്തപ്രമേഹം,കൊളസ്ട്രോൾ;അടതാപ്പ് വേവിച്ച് കഴിക്കാം

|

അടതാപ്പ് എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ? എയർപൊട്ടറ്റോ എന്നാണ് ഇത് അറിയപ്പെടുന്ന്. ഉരുളക്കിഴങ്ങിന്‍റെ പോലുള്ള കിഴങ്ങ് വർഗ്ഗമാണ് അടതാപ്പ്. കാച്ചില് പോലെ വള്ളിയിലാണ് ഇത് കാണപ്പെടുന്നത്. ഉരുളക്കിഴങ്ങ് മണ്ണിന് താഴെയാണ് ഉണ്ടാവുന്നത് എന്നതാണ് സത്യം. എന്നാൽ അടതാപ്പ് വള്ളികള്‍ക്ക് മുകളിലാണ് ഉണ്ടാവുന്നത്. എന്നാൽ ഉരുളക്കിഴങ്ങിന്‍റെ ആരോഗ്യ ഗുണങ്ങളേക്കാൾ ഇരട്ടിയാണ് അടതാപ്പിലുള്ളത്. ഇത് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. പലപ്പോഴും അടതാപ്പ് എന്ന് പറയുമ്പോള്‍ പലർക്കും മനസ്സിലാക്കാൻ സാധിക്കുന്നില്ല. എന്നാൽ വള്ളികളിൽ മാത്രമല്ല ഇത് മണ്ണിനടിയിലും ഉണ്ടാവുന്നുണ്ട്.

രോഗകാരണാകുന്ന പല അസ്വസ്ഥതകൾക്കും അടതാപ്പ് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ എന്നും മുന്നിൽ നിൽക്കുന്നത് തന്നെയാണ് നാടൻ വഴികള്‍. അടതാപ്പ് ഇത്തരത്തിൽ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങൾ നൽകുന്നുണ്ട് എന്ന് പലർക്കും അറിയുകയില്ല. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന പല ജീവിത ശൈലി രോഗങ്ങൾക്കും പെട്ടെന്നാണ് പരിഹാരം കാണുന്നത് എന്നതാണ് സത്യം.

<strong>Most read: പല്ലുകൾ തുടര്‍ച്ചയായി കേടാവുന്നുവോ,മുന്നറിയിപ്പാണ്</strong>Most read: പല്ലുകൾ തുടര്‍ച്ചയായി കേടാവുന്നുവോ,മുന്നറിയിപ്പാണ്

ഇന്നത്തെ കാലത്ത് ഫാസ്റ്റ്ഫുഡും മറ്റും കഴിക്കുന്നതിനാണ് പലരും താൽപ്പര്യം പ്രകടിപ്പിക്കുന്നത്. എന്നാൽ ഇത് രോഗങ്ങളുടെ എണ്ണത്തെ വർദ്ധിപ്പിക്കുന്നതോടൊപ്പം ആയുസ്സിന്‍റെ പകുതിയും നശിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. ഈ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും ആയുസ്സിനും എല്ലാം നാടൻ വഴികൾ തന്നെയാണ് ഏറ്റവും ഉത്തമം. ഇതിൽ അടതാപ്പ് നൽകുന്ന ഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

 മൂക്കിൽ നിന്നുള്ള രക്തസ്രാവം

മൂക്കിൽ നിന്നുള്ള രക്തസ്രാവം

മൂക്കിൽ നിന്ന് പല കാരണങ്ങള്‍ കൊണ്ടും രക്തസ്രാവം ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി അടതാപ്പ് ഉപയോഗിക്കാവുന്നതാണ്. കറിവെച്ചും വെറുതേ കാച്ചിൽ വേവിച്ച് കഴിക്കുന്ന കണക്കിനും ഇത് കഴിക്കാവുന്നതാണ്. പെട്ടെന്നാണ് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും അടതാപ്പിൽ പരിഹാരം കാണാൻ സാധിക്കുന്നത്. ഇതിൻറെ പുറമേ ഉള്ള തൊലിയും അതിന് തൊട്ടു താഴെയുള്ള പച്ച നിറത്തിലുള്ള തൊലിയും ചെത്തി നീക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് കയ്പ്പ് രസമാണ് ഉണ്ടാക്കുക. അടതാപ്പ് കറി വെക്കുമ്പോൾ ഇത് മാത്രം ശ്രദ്ധിച്ചാൽ മതി.

കടപ്പാട്: വിക്കിപീഡിയ

കഫക്കെട്ടിന് പെട്ടെന്ന് പരിഹാരം

കഫക്കെട്ടിന് പെട്ടെന്ന് പരിഹാരം

കഫക്കെട്ട് കൊണ്ട് കഷ്ടപ്പെടുന്നവർക്ക് പരിഹാരം കാണുന്നതിന് അടതാപ്പ് ഏറ്റവും മികച്ചതാണ്. ഇത് കഫക്കെട്ടിനെ പൂർണമായും ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. കഫത്തിന്‍റെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് അടതാപ്പ് ഉപ്പിട്ട് വേവിച്ച് കാച്ചിൽ കഴിക്കുന്നത് പോലെ കഴിച്ചാല്‍ മതി. ഇത് പെട്ടെന്നാണ് കഫക്കെട്ടിനെ പ്രതിരോധിക്കുന്നത്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹ രോഗികൾക്ക് ഉരുളക്കിഴങ്ങ് കഴിച്ചാൽ അത് പ്രമേഹം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രമേഹ രോഗികൾക്ക് നിഷിദ്ധമായ ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. എന്നാൽ അടതാപ്പ് ആകട്ടെ പ്രമേഹ രോഗികൾ നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. കാരണം അടതാപ്പ് കഴിക്കുന്നതിലൂടെ അത് പ്രമേഹത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കുന്നതിനുള്ള സാഹചര്യം ഒരുക്കി നൽകുന്നു.

 അനോറെക്സിയക്ക് പരിഹാരം

അനോറെക്സിയക്ക് പരിഹാരം

അനോറെക്സിയ എന്ന വാക്ക് നിങ്ങള്‍ കേട്ടിട്ടില്ലേ? അസാധാരണമായ കുറഞ്ഞ ശരീരഭാരവും കഴിച്ചാല്‍ താൻ തടിക്കും എന്ന ഭയവുമാണ് പലപ്പോഴും ഇത്തരം ഒരു ഈറ്റിംങ് ഡിസോർഡറിന് കാരണം. ഇതിന്‍റെ ഫലമായി ആളുകൾ വളരെയധികം മെലിഞ്ഞ് പോവുകയാണ് ചെയ്യുന്നത്. അനോറെക്സിയയെ പരിഹരിക്കുന്നതിനും നല്ല പോഷകമുള്ള ഭക്ഷണം ലഭിക്കുന്നതിനും അടതാപ്പ് മികച്ചതാണ്. ഇത് കഴിക്കുന്നതിലൂടെ അനോറെക്സിയ മൂലം കഷ്ടപ്പെടുന്നവർക്ക് പരിഹാരം കാണാവുന്നതാണ്.

കടപ്പാട്: വിക്കിപീഡിയ

 വയറ്റിലെ ക്യാന്‍സർ

വയറ്റിലെ ക്യാന്‍സർ

വയറ്റിലെ ക്യാൻസർ പോലുള്ള അസ്വസ്ഥതകൾ നിങ്ങളിൽ ഉണ്ടാക്കുന്നത് ചില്ലറ പ്രതിസന്ധി അല്ല. അതിന് പരിഹാരം കാണുന്നതിന് മുൻപ് കൃത്യമായ ലക്ഷണം കണ്ടെത്തുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയിൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അടതാപ്പ് ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ആന്‍റി ക്യാൻസർ പ്രോപ്പര്‍ട്ടീസ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ക്യാൻസർ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.

രക്തസമ്മർദ്ദത്തിന് പരിഹാരം

രക്തസമ്മർദ്ദത്തിന് പരിഹാരം

രക്തസമ്മർദ്ദത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പല മരുന്നുകളും ഗുളികകളും കഴിക്കുന്നവരാണ് പലരും. എന്നാൽ പലപ്പോഴും ഇത്തരം അവസ്ഥകളിൽ അതുണ്ടാക്കുന്ന പാർശ്വഫലങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അടതാപ്പ് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളിൽ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നല്‍കുന്നതോടൊപ്പം ഉയർന്ന് നിൽക്കുന്ന രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഈ അടതാപ്പ് എന്ന കിഴങ്ങ് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ കണ്ടില്ലെന്ന് വക്കരുത്.

കൊളസ്ട്രോൾ കുറക്കുന്നു

കൊളസ്ട്രോൾ കുറക്കുന്നു

കൊളസ്ട്രോൾ പലരേയും അലട്ടുന്ന പ്രധാന ജീവിത ശൈലി രോഗങ്ങളിൽ ഒന്നാണ്. കൊളസ്ട്രോൾ കുറക്കുന്നതിന് വേണ്ടി നമുക്ക് പലപ്പോഴും പല ജീവിത രീതികളും ഭക്ഷണ രീതികളും പിന്തുടരേണ്ടതായി വരുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അടതാപ്പ് ഉപയോഗിക്കാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ അത് കൊളസ്ട്രോളിനെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഹൃദ്രോഗ സാധ്യതകളെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇനിയെങ്കിലും ഇത്രയധികം ഗുണങ്ങളുള്ള അടതാപ്പിനെ അവഗണിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് അടതാപ്പ്. ഇന്നത്തെ കാലത്ത് ഓരോ സമയം ചെല്ലുന്തോറും നമ്മുടെയെല്ലാം ശരീരം പല രോഗങ്ങൾക്കും പിടിമുറുക്കാനുള്ള പാകത്തിൽ ആയിക്കൊണ്ടിരിക്കുകയാണ്. അതിന് പ്രതിരോധം തീർക്കുന്നതിനും ആരോഗ്യത്തിനും മികച്ച ഓപ്ഷനാണ് അടതാപ്പ്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് മികച്ച ഗുണം നൽകുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ അടതാപ്പ് ഭക്ഷണത്തിന്‍റെ ഭാഗമാക്കുന്നത് നല്ലതാണ്.

English summary

health benefits of air potato

In this article we have listed some of the health benefits of air potato. Read on.
X
Desktop Bottom Promotion