For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്യാസ് കാരണം വയറുവേദന മാത്രമല്ല തലവേദനയും വരും, ലക്ഷണങ്ങളും പരിഹാരവും ഇതാ

|

സമ്മര്‍ദകരമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം എന്നിവ കാരണം മിക്കവര്‍ക്കും ഇന്നത്തെകാലത്ത് പല ആരോഗ്യ പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നു. തലവേദന എന്നത് മിക്കവരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്. നൂറുകണക്കിന് കാരണങ്ങളാല്‍ നിങ്ങള്‍ക്ക് തലവേദന ഉണ്ടാകാം. ഇവയിലൊന്ന് ചിലപ്പോള്‍ ഗ്യാസും ആകാം. ഉദരസംബന്ധമായ പ്രശ്നങ്ങളുടെയോ അസിഡിറ്റിയുടെയോ ഫലമായി പലരും തലവേദന അനുഭവിക്കുന്നു.

Most read: ഒമിക്രോണ്‍ BA.5 വകഭേദം; ഏറ്റവും മോശമായ ലക്ഷണങ്ങള്‍ ഇതാണ്Most read: ഒമിക്രോണ്‍ BA.5 വകഭേദം; ഏറ്റവും മോശമായ ലക്ഷണങ്ങള്‍ ഇതാണ്

ഈ അവസ്ഥയില്‍ ഒരേസമയം രണ്ട് ആരോഗ്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ ഗ്യാസ് തലവേദന വഷളാക്കുകയും നിങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു. ഈ ഇരട്ട പ്രശ്നത്തെ പെട്ടെന്നുതന്നെ ചികിത്സിച്ചില്ലെങ്കില്‍, ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും. ഗ്യാസ് കാരണമായി ഉണ്ടാകുന്ന തലവേദന എന്താണെന്നും അത് എങ്ങനെ ചികിത്സിക്കണമെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഗ്യാസ് തലവേദന ഉണ്ടാക്കുമോ?

ഗ്യാസ് തലവേദന ഉണ്ടാക്കുമോ?

അതെ, വയറ്റിലെ ഗ്യാസ് തലവേദനയ്ക്ക് കാരണമാകും. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന ബാക്ടീരിയകളുടെ കാര്യം വരുമ്പോള്‍, അവ ചിലപ്പോള്‍ ചില കാര്‍ബോഹൈഡ്രേറ്റുകളും പഞ്ചസാരയും പൂര്‍ണ്ണമായി ദഹിപ്പിക്കില്ല. ഇത് ഗ്യാസ് പുറത്തുവിടുന്നു. അധിക ഗ്യാസ് വയറില്‍ പിടിക്കുന്നത് വയറുവേദന, തലകറക്കം, തലവേദന എന്നിവയ്ക്ക് കാരണമാകും. അതിനാല്‍, നിങ്ങള്‍ക്ക് പതിവായി ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ നിങ്ങള്‍ക്ക് തലവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഗ്യാസ് മൂലമുണ്ടാകുന്ന തലവേദനയുടെ കാരണങ്ങള്‍

ഗ്യാസ് മൂലമുണ്ടാകുന്ന തലവേദനയുടെ കാരണങ്ങള്‍

തലവേദന ഒരു സാധാരണ തലവേദനയാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍, രണ്ടും വേര്‍തിരിച്ചറിയുകയും ഗ്യാസും അസിഡിറ്റിയും മൂലമുള്ള തലവേദനയുടെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ദഹനക്കേട് അല്ലെങ്കില്‍ അസിഡിറ്റി, ഗ്യാസ് പോലുള്ള മറ്റ് സാധാരണ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമാണ് ഗ്യാസ്ട്രിക് തലവേദന ഉണ്ടാകുന്നത്. കുടലിന്റെയും മസ്തിഷ്‌കത്തിന്റെയും ബന്ധം സുസ്ഥിരമാണ്, ദഹനവ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍ കാരണം ചിലര്‍ക്ക് തലവേദന ഉണ്ടാകും. ശരീരത്തിന് ആവശ്യമായ അളവില്‍ ഭക്ഷണം ലഭിച്ചില്ലെങ്കില്‍ പോലും നിങ്ങള്‍ക്ക് തലവേദന വരാം. ഹെലിക്കോബാക്റ്റര്‍ പൈലോറി അണുബാധ, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, മലബന്ധം, ഗ്യാസ്‌ട്രോ-എസോഫഗല്‍ റിഫ്‌ളക്‌സ് ഡിസോര്‍ഡര്‍, ഗ്യാസ്‌ട്രോപാരെസിസ്, സീലിയാക് രോഗം തുടങ്ങിയ ചില അവസ്ഥകളും തലവേദനയ്ക്ക് കാരണമാകും.

Most read:ഉരുളക്കിഴങ്ങോ മധുരക്കിഴങ്ങോ; ആരോഗ്യത്തിന് അധികഗുണം നല്‍കുന്നത് ഇതാണ്‌Most read:ഉരുളക്കിഴങ്ങോ മധുരക്കിഴങ്ങോ; ആരോഗ്യത്തിന് അധികഗുണം നല്‍കുന്നത് ഇതാണ്‌

തലവേദന മാറ്റാന്‍ ചില വീട്ടുവൈദ്യങ്ങള്‍

തലവേദന മാറ്റാന്‍ ചില വീട്ടുവൈദ്യങ്ങള്‍

നാരങ്ങ വെള്ളം

ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ തലവേദനയ്ക്ക് പരിഹാരം കാണുന്നതിന് നാരങ്ങ ഉത്തമമാണ്. ചെറുചൂടുള്ള വെള്ളത്തില്‍ ഒരു നാരങ്ങയുടെ നീര് ചേര്‍ത്ത് കുടിക്കുക. ഇത് നിങ്ങളുടെ വയറ്റില്‍ ഗ്യാസ് മൂലമുണ്ടാകുന്ന തലവേദന നിയന്ത്രിക്കാന്‍ സഹായിക്കും.

മോര് കുടിക്കുക

മോര് കുടിക്കുക

നിങ്ങള്‍ക്ക് ഗ്യാസ് കാരണം തലവേദനയുണ്ടെങ്കില്‍, ദിവസത്തില്‍ രണ്ടുതവണ മോര് കുടിക്കുക. സുഖം പ്രാപിക്കും.

Most read:യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും ഈ ഡ്രൈ ഫ്രൂട്ടുകള്‍Most read:യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും ഈ ഡ്രൈ ഫ്രൂട്ടുകള്‍

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ശരീരത്തിന് ആവശ്യത്തിന് വെള്ളമില്ലെങ്കില്‍ അത് തലവേദനയ്ക്ക് കാരണമാകുന്നു. അതിനാല്‍, ദിവസേന 10-12 ഗ്ലാസ് വെള്ളം കുടിക്കുന്നതിലൂടെ തലവേദനയില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും.

തുളസിയില ചവയ്ക്കുക

തുളസിയില ചവയ്ക്കുക

7-8 തുളസി ഇലകള്‍ ചവയ്ക്കുന്നത് തലവേദന കുറയ്ക്കുകയും നിങ്ങളുടെ പേശികളെ ശാന്തമാക്കുകയും ചെയ്യും. കാരണം അവയ്ക്ക് വേദനസംഹാരി ഗുണങ്ങളുണ്ട്.

Most read:പ്രമേഹം മാറ്റാം കറുവപ്പട്ടയിലൂടെ; ഇങ്ങനെ ഉപയോഗിച്ചാല്‍ ഗുണംMost read:പ്രമേഹം മാറ്റാം കറുവപ്പട്ടയിലൂടെ; ഇങ്ങനെ ഉപയോഗിച്ചാല്‍ ഗുണം

ഗ്യാസ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍

ഗ്യാസ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍

ഇവ കുടിക്കൂ

നിങ്ങളുടെ ഗ്യാസ്, അസിഡിറ്റി, മലബന്ധം എന്നിവ ശമിപ്പിക്കാന്‍ ചില പാനീയങ്ങള്‍ സഹായിക്കും. കക്കിരി ജ്യൂസ്, നാരങ്ങാ വെള്ളം, ഇഞ്ചി വെള്ളം, തേങ്ങാവെള്ളം, അയമോദക വെള്ളം തുടങ്ങിയ പാനീയങ്ങള്‍ നിങ്ങളുടെ വയറിലെ കോശങ്ങളെ ശാന്തമാക്കാന്‍ സഹായിക്കും.

ഭക്ഷണക്രമം

ഭക്ഷണക്രമം

വെളുത്ത അരി, ചുവന്ന അരി, മട്ട അരി, ചോളം, സാബുദാന, ഇഡ്ഡലി, ദോശ എന്നിവ നിങ്ങളുടെ സ്ഥിരം ഭക്ഷണത്തിന്റെ ഭാഗമാക്കുക. അതോടൊപ്പം ചുവന്ന പരിപ്പ്, തുവരപ്പരിപ്പ്, ഉലുവ എന്നിവയും കഴിക്കുക. ഈ ഭക്ഷണങ്ങള്‍ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

Most read;ചിക്കനൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്; ശരീരത്തിന് ദോഷഫലംMost read;ചിക്കനൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്; ശരീരത്തിന് ദോഷഫലം

പുതിന

പുതിന

വയറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നിങ്ങള്‍ക്ക് പുതിന ചായ തയ്യാറാക്കി കുടിക്കാം. ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് പുതിന. ഇത് നിങ്ങളുടെ വയറിലെയും തൊണ്ടയിലെയും പ്രകോപനം ശമിപ്പിക്കുകയും തല്‍ക്ഷണ ആശ്വാസം നല്‍കുകയും ചെയ്യുന്നു.

യോഗ

യോഗ

ഗ്യാസ്, മലബന്ധം എന്നിവയില്‍ നിന്ന് മുക്തി നേടുന്നതിന് വജ്രാസനം, ത്രികോണാസനം, പവനമുക്താസനം, ഉസ്ത്രാസനം എന്നിവ പരിശീലിക്കുക. ഈ പോസുകള്‍ പരീക്ഷിച്ചാല്‍ നിങ്ങള്‍ക്ക് അസിഡിറ്റി, ഗ്യാസ് എന്നിവയില്‍ നിന്ന് ആശ്വാസം നേടാന്‍ സാധിക്കും.

Most read:രാത്രി അമിതമായി ഭക്ഷണം കഴിച്ചാല്‍ ശരീരത്തിലെ മാറ്റം ഭയാനകംMost read:രാത്രി അമിതമായി ഭക്ഷണം കഴിച്ചാല്‍ ശരീരത്തിലെ മാറ്റം ഭയാനകം

English summary

Headache Due to Gas: Causes, Symptoms And Home Remedies in Malayalam

Most people mistake a gastric headache for a normal headache. Here we are discussing Headache due to gas, causes, symptoms and home remedies. Take a look.
Story first published: Saturday, July 16, 2022, 10:06 [IST]
X
Desktop Bottom Promotion