Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആഴ്ചയിൽ 2ദിവസം നട്സ്; ഹൃദയത്തിന് കരുത്തേകാൻ
ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾ ഓരോ ദിവസം ചെല്ലുന്തോറും കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പലപ്പോഴും ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യണം എന്നുള്ളത് ഒരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ഓരോ ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കഴിക്കുന്ന ഭക്ഷണം നല്ല രീതിയിൽ ഉള്ളതാണെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല.
എന്നാൽ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി പലരും പച്ചക്കറികളും പഴങ്ങളും മറ്റും കഴിക്കാറുണ്ട്. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ നമ്മളിൽ നിന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് നട്സും. ഇത് കഴിക്കുന്നതും ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ചുരുങ്ങിയത് ആഴ്ചയിൽ രണ്ട് തവണയെങ്കിലും നട്സ് കഴിക്കണം എന്നാണ് പറയുന്നത്. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഹൃദയത്തിന്‍റെ ആരോഗ്യം
ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ദിവസവും കൂടി വരുന്ന ഒരു അവസ്ഥയിലാണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മൾ നെട്ടോട്ടമോടുന്ന അവസ്ഥയാണ് ഉള്ളത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ആഴ്ചയിൽ രണ്ട് തവണ നട്സ് കഴിക്കാം എന്നാണ് പറയുന്നത്. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ ആരോഗ്യ പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കാൻ ഒരു പിട് നട്സ് സഹായിക്കുന്നുണ്ട്.

എന്തുകൊണ്ട് നട്സ്?
എന്തുകൊണ്ട് നട്സ് കഴിക്കണം എന്നുള്ളത് ശ്രദ്ധേയമായ ഒന്നാണ്. മറ്റ് ഭക്ഷ്യപദാർത്ഥങ്ങൾക്ക് ഇല്ലാത്ത എന്ത് മെച്ചമാണ് നട്സ് കഴിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, ഫൈബർ, പോളിഫിനോൾ എന്നിവയുൾപ്പടെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല വിധത്തിലുള്ള ഗുണങ്ങളും നമുക്ക് നട്സ് കഴിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്.

ജീവന് ഭീഷണിയാകുന്ന പ്രശ്നം
ആഴ്ചയിൽ രണ്ട് തവണ നട്സ് കഴിക്കുന്നവരിൽ ജീവന് തന്നെ ഭീഷണിയാവുന്ന പല രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. പല ഗുരുതരമായ ഹൃദയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പെട്ടെന്നൊരു പരിഹാരം എന്ന നിലക്ക് നമുക്ക് നട്സ് ഉപയോഗിക്കാവുന്നതാണ്.

അവലോകനം പഠനാടിസ്ഥാനത്തിൽ
പാരീസില്‍ വെച്ച് നടന്ന ഒരു പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ നമ്മുടെ ആരോഗ്യ വിദഗ്ധര്‍ എത്തിയിരിക്കുന്നത്. നട്സിൽ ഉൾപ്പെടുന്ന ബദാം, കശുവണ്ടിപ്പരിപ്പ്, വാൾനട്സ്, പിസ്ത എന്നിവയെല്ലാം കഴിക്കുന്നത് ഇത്തരം അവസ്ഥകളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിനും ഹൃദയത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് എന്നതാണ് സത്യം. ആരോഗ്യ സംരക്ഷണത്തിന് ഇതിലും മികച്ച മാർഗ്ഗമില്ല.

മറ്റ് ഗുണങ്ങൾ
ഹൃദയത്തിൻറെ ആരോഗ്യ സംരക്ഷണമല്ലാതെ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ സംരക്ഷിക്കുന്നുണ്ട് എന്ന് അറിയാത്തതിന്‍റെ പ്രശ്നമായിരിക്കും, ആസ്ത്മ പോലുള്ള അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് നട്സ് കഴിക്കുന്നത് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ആർത്രൈറ്റിസ് പോലുള്ള അസ്വസ്ഥതകളും ഇല്ലാതാക്കാൻ നട്സ് മികച്ചതാണ്.

മറ്റ് ഗുണങ്ങൾ
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് എന്നും മികച്ച് നിൽക്കുന്ന ഓപ്ഷനാണ് നട്സ്. ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളിലെ അണുബാധയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കുട്ടികൾക്ക് എന്തുകൊണ്ടും നല്ലൊരു ഓപ്ഷനാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ആരോഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിന്റെ കാര്യത്തിലും എന്തുകൊണ്ടും മികച്ച ഒരു ഓപ്ഷനാണ് ഇത്.



Click it and Unblock the Notifications
