For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളി നിസ്സാരമല്ല: അധികമായാല്‍ പെടാപാടിലാവും നിങ്ങള്‍

|

വെളുത്തുള്ളി ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് വെളുത്തുള്ളി. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന ഗുണങ്ങള്‍ നിങ്ങള്‍ക്ക് ഒരിക്കലും ഒഴിവാക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും കറികളിലും എല്ലാം ഒഴിവാക്കാന്‍ സാധിക്കാത്തതാണ് എന്തുകൊണ്ടും വെളുത്തുള്ളി. എന്നാല്‍ വെളുത്തുള്ളി അധികം കഴിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് സത്യം.

വെളുത്തുള്ളി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ സത്യമതാണ്, കാരണം ഭക്ഷണത്തിന്റെ രുചി കൂട്ടാന്‍ ഉപയോഗിക്കുന്ന വെളുത്തുള്ളി അല്‍പം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണ് എന്നതാണ് സത്യം. അസംസ്‌കൃത വെളുത്തുള്ളി കഴിക്കുകയോ വെളുത്തുള്ളി അമിതമായി കഴിക്കുകയോ ചെയ്യുന്നത് ശരീരത്തിന് ചെറിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ എന്തൊക്കെയാണ് പാര്‍ശ്വഫലങ്ങള്‍ എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

കരളിന് ദോഷം നല്‍കുന്നു

കരളിന് ദോഷം നല്‍കുന്നു

അധികമായി വെളുത്തുള്ളി കഴിക്കുന്നത് പലപ്പോഴും നിങ്ങളില്‍ കരളിന് ദോഷം ഉണ്ടാക്കുന്നുണ്ട് എന്നാണ് പറയുന്നത്. രക്തശുദ്ധീകരണം, കൊഴുപ്പ് , പ്രോട്ടീന്‍ മെറ്റബോളിസം, ശരീരത്തില്‍ നിന്ന് അമോണിയ നീക്കം ചെയ്യല്‍ തുടങ്ങിയ വിവിധ കാര്യങ്ങള്‍ കരള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ വെളുത്തുള്ളിയില്‍ ഉള്ള അലിസിന്‍ എന്ന സംയുക്തം പലപ്പോഴും നിങ്ങളില്‍ കരളില്‍ വിഷാംശം ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ്തുകൊണ്ട് തന്നെ വെളുത്തുള്ളി കഴിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം.

ഡയറിയ

ഡയറിയ

ഡയറിയ പലരുടേയും ഉറക്കം കെടുത്തുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വെറുംവയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് വയറിളക്കം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. കാരണം വെളുത്തുള്ളിയില്‍ സള്‍ഫര്‍ പോലുള്ള വാതക രൂപീകരണ സംയുക്തങ്ങള്‍ ധാരാളമുണ്ട്. ഇതാണ് പലപ്പോഴും വയറിന് അസ്വസ്ഥത, വയറിളക്കം പോലുള്ള അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

ഓക്കാനം, ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍

ഓക്കാനം, ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍

ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. കാരണം ഓക്കാനം, ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍ എന്നിവയെ പരിഹരിക്കാന്‍ പലരും ഒറ്റമൂലിയായി വെളുത്തുള്ളി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇവ വെറും വയറ്റിലാണ് കഴിക്കുന്നത് എങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം വെളുത്തുള്ളിയില്‍ GERD (ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം) ഉണ്ടാക്കുന്ന ചില സംയുക്തങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് വിപരീത ഫലം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

വായ്‌നാറ്റത്തിന് കാരണം

വായ്‌നാറ്റത്തിന് കാരണം

വായ്‌നാറ്റം എന്ന പ്രതിസന്ധി പലര്‍ക്കും ആത്മവിശ്വാസം കുറക്കുന്നതാണ്. കാരണം ഒരാളോട് സംസാരിക്കുന്നതിന് പോലും പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം വെളുത്തുള്ളി അമിതമായി കഴിച്ചാല്‍ വായ്‌നാറ്റം കൂടുതലാവുന്നതിനുള്ള സാധ്യതയുണ്ട്. അതിന് പിന്നിലെ കാരണം എന്ന് പറയുന്നത് പലപ്പോഴും വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ ആണ്. ഇത് നിങ്ങളുടെ വായ്‌നാറ്റം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.

രക്തസ്രാവം വര്‍ദ്ധിക്കും

രക്തസ്രാവം വര്‍ദ്ധിക്കും

നിങ്ങള്‍ക്ക് പലപ്പോഴും ആന്തരിക രക്തസ്രാവത്തിന് ഇത് കാരണമാകുന്നുണ്ട്. എന്നാല്‍ ിത്തരത്തില്‍ അസ്വസ്ഥത ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ വെളുത്തുള്ളി അല്‍പം ശ്രദ്ധിച്ച് വേണം കഴിക്കുന്നതിന്. ചില മരുന്നുകളോടൊപ്പം നമുക്ക് വെളുത്തുള്ളി വലിയ അളവില്‍ കഴിക്കുന്നത് ശ്രദ്ധിച്ച് വേണം. കാരണം, രക്തം നേര്‍പ്പിക്കുന്ന മരുന്നിന്റെയും വെളുത്തുള്ളിയുടെയും സംയോജിത ഫലം അപകടമുണ്ടാക്കുന്നതാണ്. ഇത് പലപ്പോഴും അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും അത് കൂടാതെ ആന്തരിക രക്തസ്രാവം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഗര്‍ഭകാലത്തും മുലയൂട്ടുന്നവരും ശ്രദ്ധിക്കുക

ഗര്‍ഭകാലത്തും മുലയൂട്ടുന്നവരും ശ്രദ്ധിക്കുക

ഗര്‍ഭിണികളോ മുലയൂട്ടുന്ന അമ്മമാരോ ഈ കാലയളവില്‍ വെളുത്തുള്ളി അമിതമായി കഴിക്കുന്നത് ശ്രദ്ധിച്ച് വേണം. ഇത് കൂടുതല്‍ അപകടകരമായ അവസ്ഥയും പ്രസവം നേരത്തെ ആക്കുന്നതിനും കാരണമാകുന്നു. ഇത് കൂടാതെ കുഞ്ഞിന്റെ പാലിന്റെ രുചി വെളുത്തുള്ളി കഴിക്കുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥത നിറഞ്ഞ രുചിയിലേക്ക് മാറുന്നുണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം.

തലകറക്കം ഉണ്ടാവുന്നു

തലകറക്കം ഉണ്ടാവുന്നു

തലകറക്കം പലപ്പോഴും നിങ്ങളുടെ ലെവല്‍ തെറ്റുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ വെളുത്തുള്ളി അമിതമായി കഴിക്കുന്നത് പലപ്പോഴും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും അതുമായി ബന്ധപ്പെട്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. വെളുത്തുള്ളി കഴിക്കുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

സ്ത്രീ സ്വകാര്യഭാഗത്തെ അണുബാധക്ക്

സ്ത്രീ സ്വകാര്യഭാഗത്തെ അണുബാധക്ക്

സ്ത്രീ സ്വകാര്യഭാഗത്ത് പല കാരണങ്ങള്‍ കൊണ്ട് അണുബാധ ഉണ്ടാവുന്നുണ്ട്. യോനിയിലെ യീസ്റ്റ് അണുബാധയെ ചികിത്സിക്കുന്നതിനായി വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ ഇത് വിപരീതഫലമാണ് ഉണ്ടാക്കുന്നത്. അത് മാത്രമല്ല വെളുത്തുള്ളി കഴിക്കുന്നത് പലപ്പോഴും യോനിയിലെ ടെന്‍ഡര്‍ ടിഷ്യൂകളെ പ്രകോപിപ്പിച്ച് യീസ്റ്റ് അണുബാധ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം.

ഗാര്‍ലിക് ടീ; പ്രമേഹത്തെ മുന്‍ പിന്‍ നോക്കാതെ ഓടിക്കുംഗാര്‍ലിക് ടീ; പ്രമേഹത്തെ മുന്‍ പിന്‍ നോക്കാതെ ഓടിക്കും

കറ്റാര്‍വാഴ ദിവസവും ഇങ്ങനെ; ഏഴ് വഴിയില്‍ തുടുത്ത കവിളും മുഖവും ഫലംകറ്റാര്‍വാഴ ദിവസവും ഇങ്ങനെ; ഏഴ് വഴിയില്‍ തുടുത്ത കവിളും മുഖവും ഫലം

English summary

Harmful Effects Of Garlic In Malayalam

Here in this article we are sharing the harmful effects of garlic you should be aware of it. Take a look.
X
Desktop Bottom Promotion