For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈയ്യിൽ തരിപ്പുണ്ടോ, പ്രമേഹവും, തൈറോയ്ഡും അകലെയല്ല

|

വെറുതേ ഇരിക്കുമ്പോൾ പോലും കൈയ്യിൽ തരിപ്പ് അനുഭവപ്പെടുന്നു. ഇതിനെ നിസ്സാരമായി പലരും വിടുന്നു. എന്നാൽ പിന്നീട് നിങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. എന്നാൽ ഈ അവസ്ഥക്ക് പിന്നിൽ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. ധാരാളം പേരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ് പലപ്പോഴും കൈയ്യിലെ തരിപ്പ്.

കൈകളിൽ മാത്രമല്ല ചിലരിൽ വിരലുകളിലും ഈ തരിപ്പ് കാണപ്പെടുന്നുണ്ട്. എന്തെങ്കിലും വസ്തുക്കൾ കൈയ്യിൽ പിടിക്കാന്‍ പറ്റാത്ത തരത്തിൽ കൈ തരിക്കുന്നു. ഇതിന് പിന്നിൽ പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ടാവുന്നുണ്ട്. എഴുതുമ്പോൾ, മൗസ് പിടിക്കുമ്പോള്‍, ടൈപ്പ് ചെയ്യുമ്പോൾ, ബസിൽ പിടിക്കുമ്പോൾ എല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?

Most read:അടിവയറ്റിലെ കൊഴുപ്പ് പ്രമേഹസാധ്യത കൂടുതൽ :പഠനംMost read:അടിവയറ്റിലെ കൊഴുപ്പ് പ്രമേഹസാധ്യത കൂടുതൽ :പഠനം

രാത്രി കിടക്കുമ്പോഴായിരിക്കും പലരേയും ഇത് അലട്ടുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഉറക്കമില്ലായ്മ നിങ്ങളെ പിടികൂടുന്നു. എന്നാൽ എന്താണ് ഇതിന് പിന്നില്‍ ഉണ്ടാവുന്ന ആരോഗ്യകരമായ പ്രശ്നങ്ങൾ എന്ന് നമ്മളിൽ പലർക്കും അറിയില്ല. തൈറോയ്ഡ്,പ്രമേഹം, കാൽപ്പണൽ ടണൽ സിൻഡ്രോം എന്നിവയെല്ലാം ഈ പ്രശ്നങ്ങളുടെ ഫലമായി ഉണ്ടാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം തരിപ്പിനെ കുറിച്ച് നമുക്ക് കൂടുതൽ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ടെന്നിസ് എൽബോ

ടെന്നിസ് എൽബോ

ടെന്നിസ് എൽബോ എന്ന് കേട്ടിട്ടുണ്ടോ? കൈ തരിക്കുന്നതിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയംവേണ്ട. കൈക്കുഴ ഭാഗത്തു കൂടി കടന്നു പോവുന്ന ഞരമ്പ് കുഴയിൽ പെട്ട് ഞെരുങ്ങിയമരുന്നതിൻറെ ഫലമായാണ് ഇത്തരം അസ്വസ്ഥതകൾ ഉണ്ടാവുന്നത്. ഇതാണ് പലപ്പോഴും ടെന്നിസ് എൽബോ എന്നറിയപ്പെടുന്നത്. ഇതിന്‍റെ ഫലമായി കൈകളിലും വിരലുകളിലും തരിപ്പും ചെറിയ രീതിയിൽ വേദനയും അനുഭവപ്പെടുന്നുണ്ട്. സ്ത്രീകളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇത്തരം അവസ്ഥകൾ വളരെയധികം പെട്ടെന്ന് തന്നെ ചികിത്സ വേണ്ട ഒന്നാണ്.

 ഹൈപ്പോതൈറോയ്‍ഡ്

ഹൈപ്പോതൈറോയ്‍ഡ്

നാൽപ്പത് വയസ്സിന് ശേഷമാണ് പലപ്പോഴും സ്ത്രീകളിൽ ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ടാവുന്നത്. തൈറോയ്ഡിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഹോർമോണുകളിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ ആണ്. ഇത് അമിതമാവുന്നതാണ് ഹൈപ്പർതൈറോയ്ഡിസത്തിലേക്ക് നിങ്ങളെ എത്തിക്കുന്നത്. ഇത്തരം അസ്വസ്ഥതകൾ ഉള്ളവരിൽ കൈതരിപ്പിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവർ അൽപം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

വിറ്റാമിൻ ബി 12 കുറവ്

വിറ്റാമിൻ ബി 12 കുറവ്

ശരീരത്തിൽ വിറ്റാമിൻ ബി 12-ന്‍റെ കുറവാണ് പലപ്പോഴും മറ്റൊരു പ്രശ്നം. ഇവരിൽ കൈ തരിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരക്കാര്‍ ചുവന്ന രക്തകോശങ്ങൾ വർദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് തക്കതായ ഭക്ഷണങ്ങളും മറ്റും കഴിക്കാൻ ശ്രദ്ധിക്കുകയും മുട്ട, മത്സ്യം, മാംസം എന്നിവ ഭക്ഷണത്തിൽ കൂടുതലായും ഉൾപ്പെടുത്തുകയും ചെയ്യേണ്ടതാണ്.

പ്രമേഹം

പ്രമേഹം

പ്രമേഹ രോഗികളിൽ രോഗത്തിന്റെ ലക്ഷണങ്ങളിൽ അവഗണിക്കപ്പെടുന്ന ഒന്നാണ് കൈകളിലെ തരിപ്പ്. അതിൻറെ ഫലമായി ഇവരിൽ ഉയർന്ന ദാഹവും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിച്ച് കാണുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. ഇതെല്ലാം പലപ്പോഴും ഇത്തരം പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. പ്രമേഹം ഗുരുതരമായ അവസ്ഥയില്‍ ആണെന്നുള്ളവരിൽ പലപ്പോഴും ഈ പ്രശ്നം വളരെ വലിയ വില്ലനായി മാറുന്നുണ്ട്.

സ്ട്രോക്ക്

സ്ട്രോക്ക്

സ്ട്രോക്ക് അഥവാ പക്ഷാഘാതം പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഇവരിൽ കൈയ്യിലും വിരലുകളിലും തരിപ്പ് അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ അത് നമുക്ക് ഈ ഗുരുതര പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. തലച്ചോറിൽ നിന്നും കൈകളിലേക്കുള്ള രക്തപ്രവാഹത്തിൽ തടസ്സമോ കുറവോ സംഭവിക്കുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

മദ്യപിക്കുന്നവരിൽ

മദ്യപിക്കുന്നവരിൽ

മദ്യപാനം എന്ന ദുശ്ശീലം ഉള്ളവരിലും പെട്ടെന്ന് ഇത് നിർത്തുമ്പോൾ കൈകളിൽ വിറയലും തരിപ്പും അനുഭവപ്പെടുന്നുണ്ട്. ഇവരിൽ പല കാരണങ്ങൾ കൊണ്ടും അനാരോഗ്യം കൊണ്ടും ഇത് സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. മദ്യപാനം ശരീരത്തിലെ നാഡിഞരമ്പുകളെ നശിപ്പിക്കുന്നുണ്ട്. ഇതിലൂടെയാണ് പലപ്പോഴും കൈകളിൽ മരവിപ്പ് അനുഭവപ്പെടുന്നത്.

 അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണമുള്ളവരിലും ഇതേ പ്രശ്നം കണ്ട് വരുന്നുണ്ട്. ഇവരിൽ കൈകളിലെ തരിപ്പ് വിരലുകളിലേക്കും ബാധിക്കുന്നുണ്ട്. കാരണം ഇവർക്ക് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ശരിയായ രീതിയിൽ രക്തപ്രവാഹം നടക്കാതെ വരുമ്പോളാണ് ഇത് സംഭവിക്കുന്നത്. ഇതിന് ശരിയായ സമയത്ത് ചികിത്സ തേടിയില്ലെങ്കിൽ അത് അൽപം ഗുരുതരമായി മാറുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. മുകളിൽ പറഞ്ഞവയെല്ലാമാണ് എന്തുകൊണ്ടും കൈകാൽ തരിപ്പിനുള്ള പ്രധാന കാരണങ്ങള്‍.

English summary

hand and finger numbness symptoms and signs

In this article we explain the symptoms and signs of hand and finger numbness. Read on.
X
Desktop Bottom Promotion