For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോസ്റ്റ് കോവിഡ് ലക്ഷണങ്ങളില്‍ മുടികൊഴിച്ചിലും; ശ്രദ്ധിക്കേണ്ടത് ഇതാണ്

|

കോവിഡ് രോഗമുക്തി നേടിയാലും ആരോഗ്യ പ്രശ്‌നങ്ങള്‍ പലവിധത്തില്‍ നിങ്ങളെ അലട്ടുമെന്ന് ഇതുവരെയുള്ള പഠനങ്ങള്‍ പറയുന്നു. കോവിഡ് ബാധിച്ചതിന് ശേഷം ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്ന ചില രോഗലക്ഷണങ്ങള്‍ ചില ആളുകള്‍ അനുഭവിക്കുന്നു. കഠിനമായ അസുഖം ബാധിച്ചവര്‍ക്കു മാത്രമാണ് ഇത്തരം പ്രശ്‌നമെന്ന് കരുതേണ്ട. ചെറിയ തോതില്‍ വൈറസ് ബാധയേറ്റവരിലും പോസ്റ്റ് കോവിഡ് ലക്ഷണങ്ങള്‍ വികസിക്കും.

Most read: ശ്വാസകോശം ദീര്‍ഘനാളത്തേക്ക് തളരും; കോവിഡ് വന്നുമാറിയാല്‍ ജീവിതം മാറ്റണംMost read: ശ്വാസകോശം ദീര്‍ഘനാളത്തേക്ക് തളരും; കോവിഡ് വന്നുമാറിയാല്‍ ജീവിതം മാറ്റണം

ശ്വസിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ ശ്വാസം മുട്ടല്‍, ക്ഷീണം, ശാരീരികമോ മാനസികമോ ആയ തളര്‍ച്ച, ചിന്തിക്കാനോ ശ്രദ്ധ കേന്ദ്രീകരിക്കാനോ ബുദ്ധിമുട്ട്, ചുമ, നെഞ്ച് അല്ലെങ്കില്‍ വയറുവേദന, തലവേദന, കിതപ്പ്, സന്ധി അല്ലെങ്കില്‍ പേശി വേദന, അതിസാരം, ഉറക്ക പ്രശ്‌നങ്ങള്‍, നില്‍ക്കുമ്പോള്‍ തലകറക്കം, ചുണങ്ങ്, മാനസികാവസ്ഥയിലെ മാറ്റം, ആര്‍ത്തവചക്രത്തിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം കോവിഡ് വന്നുമാറിയവര്‍ക്ക് വന്നേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ്.

കോവിഡാനന്തര പ്രശ്‌നങ്ങളില്‍ മുടി കൊഴിച്ചിലും

കോവിഡാനന്തര പ്രശ്‌നങ്ങളില്‍ മുടി കൊഴിച്ചിലും

ഇപ്പോള്‍ പറയുന്നത്, ഇതിനൊപ്പം മുടികൊഴിച്ചില്‍ കൂടി പോസ്റ്റ് കോവിഡ് ലക്ഷണമായി കണ്ടുവരുന്നു എന്നാണ്. കോവിഡില്‍ നിന്ന് കരകയറിയ നിരവധി ആളുകള്‍ക്ക് വലിയ തോതില്‍ മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, കോവിഡില്‍ നിന്ന് സുഖം പ്രാപിക്കുന്ന രോഗികളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു പ്രശ്‌നങ്ങളില്‍ ഒന്നായി ഇത് ഉയര്‍ന്നുവന്നിട്ടുണ്ട്. മുടി കൊഴിയുന്നത് മിക്ക ആളുകള്‍ക്കും ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്. കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച രോഗികളില്‍ മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതിന് കാരണമായി പറയുന്നത് രോഗം മൂലമുണ്ടാകുന്ന സമ്മര്‍ദ്ദവും കോശജ്വലന പ്രതികരണങ്ങളും മൂലമാണെന്നാണ്.

കാരണങ്ങള്‍

കാരണങ്ങള്‍

കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച് ഏകദേശം 30 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത് സാധാരണയായി രോഗികള്‍ അനുഭവിക്കുന്നത്. എന്നാല്‍ ചില രോഗികളില്‍, കോവിഡ് ബാധാ സമയത്തും ഇത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഭക്ഷണ ശീലങ്ങളിലെ മാറ്റം, അണുബാധയ്ക്കിടെയുള്ള പനി, വൈറസ് ബാധിക്കുന്നതിന്റെ പിരിമുറുക്കം, ഉത്കണ്ഠ, പെട്ടെന്നുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍, കോവിഡിന് ശേഷമുള്ള കോശജ്വലന പ്രതികരണങ്ങള്‍ എന്നിവ മുടികൊഴിച്ചിലിന് കാരണമാകുന്ന ഘടകങ്ങളാണ്.

Most read:രോഗപ്രതിരോധശേഷിയും ദീര്‍ഘായുസ്സും; ത്രിഫല ചായ ഒരു മാന്ത്രികക്കൂട്ട്

ടെലോജന്‍ എഫ്‌ളുവിയം

ടെലോജന്‍ എഫ്‌ളുവിയം

എന്നാല്‍, കോവിഡിന് ശേഷമുള്ള മുടി കൊഴിച്ചില്‍ താല്‍ക്കാലികമാണെന്നും ഇത് ടെലോജന്‍ എഫ്‌ളുവിയം എന്ന അവസ്ഥ മൂലമാണെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. സാധാരണയായി ഒരു വ്യക്തിക്ക് പ്രതിദിനം 100 മുടി വരെ നഷ്ടപ്പെടാം, പക്ഷേ ടെലോജന്‍ എഫ്‌ളുവിയം കാരണം ഇത് പ്രതിദിനം 300-400 മുടി വരെ കൊഴിയും.

ഭക്ഷണത്തിലെ മാറ്റം

ഭക്ഷണത്തിലെ മാറ്റം

കോവിഡിന് ശേഷമുള്ള ആരോഗ്യം വീണ്ടെടുക്കുന്ന സമയത്ത് രോഗികള്‍ വിറ്റാമിനുകളും ഇരുമ്പും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണ കഴിക്കണം. ശരീരത്തില്‍ ഇരുമ്പിന്റെ കുറവുണ്ടെങ്കില്‍ കൂടുതലായി മുടി കൊഴിഞ്ഞെന്നുവരാം. അതിനാല്‍, പ്രോട്ടീന്‍ സമ്പുഷ്ടവും സമതുലിതവുമായ ഭക്ഷണം കഴിക്കുന്നത് താല്‍ക്കാലികമായി മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനുള്ള ഒരു പരിഹാരമാണ്. പോഷകസമൃദ്ധമായ ആഹാരം കഴിച്ചതിനു ശേഷവും മുടികൊഴിച്ചില്‍ അനുഭവപ്പെടുകയാണെങ്കില്‍ മാത്രമേ ഒരു ഡോക്ടറെ സമീപിക്കേണ്ടതുള്ളൂ.

Most read:കര്‍ക്കിടകത്തില്‍ ശരീരം വിഷമയമാകും; ഭക്ഷണ ശ്രദ്ധ പ്രധാനംMost read:കര്‍ക്കിടകത്തില്‍ ശരീരം വിഷമയമാകും; ഭക്ഷണ ശ്രദ്ധ പ്രധാനം

ജീവിതശൈലിയിലെ മാറ്റം

ജീവിതശൈലിയിലെ മാറ്റം

മുടി കൊഴിച്ചിലിനെ ചെറുക്കാനായി അധികം സമ്മര്‍ദ്ദം ചെലുത്തരുത്, ധ്യാനം പരിശീലിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പ്രകൃതിദത്ത പോഷക സപ്ലിമെന്റുകള്‍ കഴിക്കുക, ഹെയര്‍സ്‌റ്റൈലിംഗിനായി ചൂടും രാസവസ്തുക്കളും ഒഴിവാക്കുക, ഉദാസീനമായ ജീവിതശൈലി ഒഴിവാക്കുക എന്നീ കാര്യങ്ങള്‍ ചെയ്യുക. ഈ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് മുടി കൊഴിച്ചില്‍ ഒരുപരിധിവരെ തടയാവുന്നതാണ്. പ്രശ്‌നം രൂക്ഷമാകുന്നുവെങ്കില്‍ വൈദ്യസഹായം തേടുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്.

മുടി കൊഴിച്ചില്‍ തടയാനുള്ള ചില നുറുങ്ങുകള്‍

മുടി കൊഴിച്ചില്‍ തടയാനുള്ള ചില നുറുങ്ങുകള്‍

* ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക, നിങ്ങളുടെ ഭക്ഷണത്തില്‍ മാക്രോ ന്യൂട്രിയന്റ്‌സ് ഉള്‍പ്പെടുത്തുക.

* മുട്ട, ചിക്കന്‍, മത്സ്യം, പച്ച ഇലക്കറികള്‍, തൈര്, സോയാബീന്‍, പനീര്‍ എന്നിവ കഴിക്കുക.

* വ്യായാമം രക്തചംക്രമണത്തെ സഹായിക്കുന്നു. ഇത് എന്‍ഡോര്‍ഫിന്‍ സ്രവിക്കുകയും ശരീരത്തിലെ രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്‌യുന്നു.

* വൈറല്‍ അണുബാധയ്ക്ക് ശേഷം സപ്ലിമെന്റുകള്‍ കഴിക്കുന്നത് നല്ലതാണ്. അമിനോ ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍, മള്‍ട്ടിവിറ്റാമിനുകള്‍ എന്നിവ അടങ്ങിയ ധാരാളം മുടി വളര്‍ച്ചാ സപ്ലിമെന്റുകള്‍ വിപണിയില്‍ ലഭ്യമാണ്.

* അമിതമായ മുടി കൊഴിച്ചില്‍ അനുഭവിക്കുന്നവര്‍ക്ക് തെറാപ്പി, മുടി വളര്‍ച്ചാ ബൂസ്റ്ററുകള്‍ തുടങ്ങിയ ചികിത്സകള്‍ നടത്താം. ഇത് മുടി വേഗത്തില്‍ വളരാന്‍ സഹായിക്കും.

Most read:കോവിഡും ഡെങ്കിപ്പനിയും ഒന്നിച്ച് ബാധിക്കുമോ? മഴക്കാലത്തെ അപകടംMost read:കോവിഡും ഡെങ്കിപ്പനിയും ഒന്നിച്ച് ബാധിക്കുമോ? മഴക്കാലത്തെ അപകടം

English summary

Hair Loss Due to COVID-19 : What You Need to Know in Malayalam

Hair loss has been a significant post-Covid-19 complication reported by numerous people. Read on to know more about the condition.
Story first published: Wednesday, August 4, 2021, 13:19 [IST]
X
Desktop Bottom Promotion