For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളറിയാതെ നിങ്ങളുടെ ആയുസ്സ് കുറയ്ക്കും ഈ മോശം ശീലങ്ങള്‍

|

പ്രായമാകാന്‍ ആരും ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, അത് ജീവിതത്തില്‍ അനിവാര്യമായ ഒരു പ്രക്രിയയാണ്. നമ്മുടെ ചെറുപ്പം മുതലേ, മരണം എന്ന സങ്കല്‍പ്പത്തെക്കുറിച്ച് പഠിക്കുമ്പോള്‍, അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്നും അത് അനിവാര്യമാണെന്നും നമുക്കറിയാം. എന്നാല്‍, നമ്മില്‍ മിക്കവര്‍ക്കും മരണത്തെക്കുറിച്ചുള്ള ഒരു ഉപബോധ ഭയം ഉണ്ടാകുന്നു. ശരാശരി മനുഷ്യായുസ്സ് 70 നും 100 നും ഇടയിലാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അപകടങ്ങള്‍, രോഗങ്ങള്‍ മുതലായവ പോലെയുള്ള അകാല മരണത്തിലേക്ക് നയിച്ചേക്കാവുന്ന ചില സംഭവങ്ങളെയാണ് നമ്മള്‍ ഏറ്റവും ഭയക്കുന്നത്. രോഗങ്ങളാല്‍ ബുദ്ധിമുട്ടി ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അനേകംപേരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അതിനാല്‍, നല്ല ആരോഗ്യം ദീര്‍ഘായുസ്സിന്റെ താക്കോലാണ് മനസിലാക്കുക.

Most read: രാത്രിയില്‍ തൈര് കഴിക്കരുതെന്ന് പറയുന്നതിനു പിന്നിലെ കാരണം ഇതാണ്Most read: രാത്രിയില്‍ തൈര് കഴിക്കരുതെന്ന് പറയുന്നതിനു പിന്നിലെ കാരണം ഇതാണ്

നല്ല ആരോഗ്യം നിലനിര്‍ത്തുന്നത് എളുപ്പമുള്ള കാര്യമല്ല. ശക്തമായ ഇച്ഛാശക്തിയോടെ ദിവസേനയുള്ള ചില ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരുന്നതിലൂടെയാണ് ഇത് കൈവരുന്നത്. നിങ്ങളുടെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുകയും കൂടുതല്‍ കാലം ജീവിക്കാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും. ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരുന്നതിലൂടെ നിങ്ങളുടെ ജൈവ ഘടികാരത്തെ ശരിയായ ദിശയിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നാം പിന്തുടരുന്ന ചില ദൈനംദിന ശീലങ്ങളുണ്ട്. അത് യഥാര്‍ത്ഥത്തില്‍ രോഗങ്ങളുണ്ടാക്കിയോ അല്ലെങ്കില്‍ നേരത്തെയുള്ള മരണം വരുത്തിവെച്ചോ നമ്മുടെ ആയുസ്സ് കുറയ്ക്കും. നിങ്ങള്‍ക്ക് ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം വേണമെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കേണ്ട ചില മോശം ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പ്രോസസ് ചെയ്ത ഭക്ഷണം കഴിക്കുന്നത്

പ്രോസസ് ചെയ്ത ഭക്ഷണം കഴിക്കുന്നത്

ഒരു വ്യക്തിയുടെ ആയുസ്സ് കുറയ്ക്കുന്ന അനാരോഗ്യകരമായ ശീലങ്ങളിലൊന്നാണ് അനാരോഗ്യകരമായ ഭക്ഷണം. പ്രോസസ് ചെയ്ത ഭക്ഷണങ്ങളില്‍ വലിയ അളവില്‍ സോഡിയം, പൂരിത കൊഴുപ്പുകള്‍, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു. അവ നിങ്ങളുടെ ശരീരത്തിന് ദോഷകരമാണ്. വാസ്തവത്തില്‍, ലോകമെമ്പാടുമുള്ള ആളുകള്‍ തടിച്ചുകൊഴുക്കുന്നതിനും രോഗികളാകുന്നതിനും പ്രധാന കാരണം ഇത്തരം ഭക്ഷണങ്ങളാണ്. പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി, കാന്‍സര്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്താന്‍ ശ്രമിക്കുക. ആരോഗ്യകരമായ പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ തുടങ്ങുക.

പുകവലി

പുകവലി

നിങ്ങള്‍ പുകവലിക്കുന്ന ഒരാളാണെങ്കില്‍ ഉടന്‍ തന്നെ ആ ശീലം ഉപേക്ഷിക്കുക. പുകവലി ഒരു വ്യക്തിയെ ഹൃദയാഘാതം, ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വിധേയമാക്കുന്നു. അതിനാല്‍, പുകവലി ഉപേക്ഷിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നായിരിക്കാം.

Most read:വയറ് നന്നായാല്‍ ആരോഗ്യം നന്നായി; ദഹനം മെച്ചപ്പെടുത്തും ഈ ഭക്ഷണങ്ങള്‍Most read:വയറ് നന്നായാല്‍ ആരോഗ്യം നന്നായി; ദഹനം മെച്ചപ്പെടുത്തും ഈ ഭക്ഷണങ്ങള്‍

അമിതമദ്യപാനം

അമിതമദ്യപാനം

അമിതമായി മദ്യം കഴിക്കുന്നത് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്ന മറ്റൊരു അനാരോഗ്യകരമായ ശീലമാണെന്ന് എപ്പോഴും ഓര്‍ക്കുക. ചെറിയ അളവില്‍ മദ്യം ചിലപ്പോള്‍ നല്ലതായിരിക്കും, എന്നാല്‍ അമിതമായ ഉപഭോഗം നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും നിങ്ങളുടെ ആയുസ്സ് കുറയ്ക്കുകയും ചെയ്യും.

നിരന്തരമായ ടെന്‍ഷന്‍

നിരന്തരമായ ടെന്‍ഷന്‍

സമ്മര്‍ദ്ദം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണ്. എന്നാല്‍ അത് അമിതമാകുമ്പോള്‍, അത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും നിങ്ങളുടെ ആയുസ്സ് കുറയ്ക്കുകയും ചെയ്യും. സമ്മര്‍ദപൂരിതമായ സാഹചര്യങ്ങളില്‍പ്പോലും എങ്ങനെ സ്‌ട്രെസ് ഒഴിവാക്കാമെന്നും ശാന്തമാകണമെന്നും അറിയേണ്ടത് പ്രധാനമാണ്. അമിതമായി ടെന്‍ഷന്‍ അടിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ശ്വസന വ്യായാമങ്ങള്‍, ധ്യാനം എന്നിവ പരിശീലിക്കുക. ഇത് നിങ്ങളുടെ തലച്ചോറിനെ ശാന്തക്കാനും ഉത്കണ്ഠ ലഘൂകരിക്കാനും ദീര്‍ഘകാലത്തേക്ക് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Most read:ബി.പി നിയന്ത്രിക്കാനും പ്രതിരോധശേഷിക്കും തക്കാളിക്കുരു; പക്ഷേ ദോഷം ഇങ്ങനെMost read:ബി.പി നിയന്ത്രിക്കാനും പ്രതിരോധശേഷിക്കും തക്കാളിക്കുരു; പക്ഷേ ദോഷം ഇങ്ങനെ

ദീര്‍ഘനേരമുള്ള ഇരിപ്പ്

ദീര്‍ഘനേരമുള്ള ഇരിപ്പ്

അമിതമായ ഇരിപ്പ് അകാലമരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ദിവസവും എട്ട് മണിക്കൂറോ അതില്‍ കൂടുതലോ ഇരിക്കുന്നത് ഹൃദ്രോഗത്തിന്റെയും പ്രമേഹത്തിന്റെയും നിരക്ക് ഇരട്ടിയാക്കുമെന്നും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും അകാല മരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പറയുന്നു.

അസമയത്തെ ഭക്ഷണം

അസമയത്തെ ഭക്ഷണം

അസമയത്ത് കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ജീവിന്‍ അപകടത്തിലാക്കും. പ്രത്യേകിച്ച് രാത്രി ഏറെ വൈകിയുള്ള ഭക്ഷണശീലം. കാരണം അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ അസമയങ്ങളില്‍ കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ തകര്‍ക്കുകയും നിരവധി രോഗങ്ങള്‍ വരുത്തുകയും ചെയ്യും.

Most read:വിഷാദവും ഉത്കണ്ഠയും ഉള്ളവര്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍Most read:വിഷാദവും ഉത്കണ്ഠയും ഉള്ളവര്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

ഉപ്പ് അധികം കഴിക്കുന്നത്

ഉപ്പ് അധികം കഴിക്കുന്നത്

ഉപ്പ് അധികം കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളുടെ ആരോഗ്യം അപകടത്തിലാവുകയും നിങ്ങളുടെ ആയുസ്സ് കുറയുകയും ചെയ്‌തേക്കാം. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങളും പ്രോസസ് ചെയ്ത ഭക്ഷണങ്ങളും കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. ഇത് ഒരു വ്യക്തിയുടെ ജീവന്‍ വരെ അപകടത്തിലാക്കുന്ന മാരകമായ ഹൃദ്രോഗങ്ങള്‍ക്ക് കാരണമായേക്കാം.

മോശം ശുചിത്വം

മോശം ശുചിത്വം

നിങ്ങള്‍ കൈകള്‍ ശരിയായി കഴുകുന്നില്ലെങ്കില്‍, ആന്റി ബാക്ടീരിയല്‍ സോപ്പുകള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍, ജിമ്മില്‍ നിന്ന് വീട്ടിലെത്തിയ ശേഷം നിങ്ങള്‍ നന്നായി കുളിക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ അത്തരം മറ്റ് വ്യക്തിഗത ശുചിത്വ ശീലങ്ങള്‍ പിന്തുടരുന്നില്ലെങ്കില്‍ ശരീരത്തില്‍ നിരവധി സൂക്ഷ്മാണുക്കള്‍ ഉണ്ടാകും. ഇവ നിങ്ങളുടെ ശരീരത്തില്‍ പ്രവേശിച്ച് നിങ്ങളുടെ ആയുസ്സ് കുറയ്ക്കാന്‍ കാരണമാകുന്ന രോഗങ്ങള്‍ ഉണ്ടാക്കിയേക്കാം.

Most read:ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വെജിറ്റേറിയനിസം; ശരീരത്തിന് ഗുണം ഇങ്ങനെMost read:ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വെജിറ്റേറിയനിസം; ശരീരത്തിന് ഗുണം ഇങ്ങനെ

അസുരക്ഷിത ലൈംഗികബന്ധം

അസുരക്ഷിത ലൈംഗികബന്ധം

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആളുകള്‍, പ്രത്യേകിച്ച് ഒന്നിലധികം പങ്കാളികള്‍ ഉള്ളപ്പോള്‍, എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് മുതലായവ പോലുള്ള ഭേദമാക്കാനാവാത്ത എസ്.ടി.ഡികള്‍ (ലൈംഗികമായി പകരുന്ന രോഗങ്ങള്‍) വികസിപ്പിക്കാനുള്ള ഉയര്‍ന്ന സാധ്യതയുണ്ട്. അതിലൂടെ നിങ്ങളുടെ ജീവന്‍ വരെ അപകടത്തിലായേക്കാം. സംരക്ഷണ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയും നിങ്ങളുടെ പങ്കാളികള്‍ ലൈംഗിക രോഗങ്ങളില്‍ നിന്ന് മുക്തരാണെന്ന് ഉറപ്പാക്കുകയും ചെയ്യുക.

നഖം കടിക്കുന്നത്

നഖം കടിക്കുന്നത്

ഇത് തികച്ചും നിരുപദ്രവകരമായ ഒരു ദുശ്ശീലമാണെന്ന് തോന്നുമെങ്കിലും, നഖം കടിക്കുന്നത് യഥാര്‍ത്ഥത്തില്‍ മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുകയും ഒരു വ്യക്തിയുടെ ആയുസ്സ് കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ നഖങ്ങള്‍ക്കടിയില്‍ ചില ബാക്ടീരിയകള്‍ ഉണ്ട്, അത് നിങ്ങളുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയും മരണത്തിലേക്ക് നയിച്ചേക്കാവുന്ന ഗുരുതരമായ രക്തം കട്ടപിടിക്കുന്ന 'സെപ്‌സിസ്' എന്ന രോഗത്തിന് കാരണമാവുകയും ചെയ്യും.

Most read:ഈ സൂപ്പര്‍ ഫുഡ് ശീലമാക്കിയാല്‍ ആരോഗ്യവും പ്രതിരോധശക്തിയും ഒപ്പം നില്‍ക്കുംMost read:ഈ സൂപ്പര്‍ ഫുഡ് ശീലമാക്കിയാല്‍ ആരോഗ്യവും പ്രതിരോധശക്തിയും ഒപ്പം നില്‍ക്കും

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്

പല ശാസ്ത്രീയ ഗവേഷണങ്ങളും തെളിയിക്കുന്നതുപോലെ, പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നത് നിങ്ങളുടെ ഉപാപചയ നിരക്കും നിങ്ങളുടെ പ്രതിരോധശേഷിയും കുറയ്ക്കും. നിങ്ങളുടെ പ്രതിരോധശേഷിയും മെറ്റബോളിസവും കുറവായിരിക്കുമ്പോള്‍, നിങ്ങളുടെ ശരീരത്തിന് രോഗങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ കഴിഞ്ഞേക്കില്ല. അങ്ങനെ നിങ്ങള്‍ അനാരോഗ്യത്തിന് ഇരയാകുകയും നിങ്ങളുടെ ആയുസ്സ് കുറയുകയും ചെയ്യും.

English summary

Habits That Shorten Your Lifespan in Malayalam

There are certain daily habits that we may be following which could actually shorten our life span by causing diseases or bringing about an early death. Read on to know more.
Story first published: Monday, April 25, 2022, 10:54 [IST]
X
Desktop Bottom Promotion