For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനാര്‍ബുദ സാധ്യതയെ വര്‍ദ്ധിപ്പിക്കും ശീലങ്ങള്‍ ഇവയെല്ലാം

|

സ്തനാര്‍ബുദം എപ്പോഴും സ്ത്രീകളെ ഭയപ്പെടുത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നതിന്റെ കൃത്യമായ ഉത്തരം എന്ന് പറയുന്നത് രോഗനിര്‍ണയം കൃത്യസമയത്ത് നടത്തുക എന്നതാണ്. എന്നാല്‍ രോഗാവസ്ഥയെ പലപ്പോഴും തിരിച്ചറിയപ്പെടുന്നത് വളരെ വൈകിയാണ്. ഈ അവസ്ഥയില്‍ അതിനെ ചികിത്സിക്കുന്നതിന് പലരും വൈകുന്നു. സ്തനാര്‍ബുദം തടയാന്‍ സഹായിക്കുന്ന നിരവധി ശീലങ്ങളുണ്ട്. നിര്‍ഭാഗ്യവശാല്‍ പൂര്‍ണ്ണമായും തടയാന്‍ കഴിയാത്ത അര്‍ബുദത്തിന്റെ ഒരു രൂപമാണ് സ്തനാര്‍ബുദം.

അബദ്ധത്തില്‍ പോലും ഇവയോടൊപ്പം മുട്ട കഴിക്കരുത്, അപകടമാണ്അബദ്ധത്തില്‍ പോലും ഇവയോടൊപ്പം മുട്ട കഴിക്കരുത്, അപകടമാണ്

പ്രായമാകല്‍ അല്ലെങ്കില്‍ സ്തനാര്‍ബുദമുള്ള കുടുംബാംഗങ്ങള്‍ പോലുള്ള ചില ഘടകങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതില്‍ സ്തനാര്‍ബുദം വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ സ്തനാര്‍ബുദ സാധ്യത ചെറുക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ആവശ്യത്തിന് ഫൈബര്‍ കഴിക്കുക

ആവശ്യത്തിന് ഫൈബര്‍ കഴിക്കുക

ആവശ്യത്തിന് ഫൈബര്‍ കഴിക്കുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു. പ്രതിദിനം 30 ഗ്രാം ഫൈബര്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത 32 ശതമാനം കുറവാണെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. അതിനാല്‍, ഓട്‌സ്, ബ്ലൂബെറി, കാരറ്റ്, പച്ച പയര്‍, പരിപ്പ് എന്നിവ ധാരാളം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. സ്തനാര്‍ബുദ സാധ്യതയെ കുറക്കുന്നതിനും സഹായിക്കുന്നുണ്ട്.

ലഹരിപാനീയങ്ങള്‍ ഒഴിവാക്കുക

ലഹരിപാനീയങ്ങള്‍ ഒഴിവാക്കുക

എത്ര ബുദ്ധിമുട്ടാണെങ്കിലും, ലഹരിപാനീയങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ധാരാളം ലഹരിപാനീയങ്ങള്‍ കുടിക്കുന്നത് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കും. പ്രതിദിനം ഒന്നോ രണ്ടോ അതിലധികമോ പാനീയങ്ങള്‍ കഴിക്കുമ്പോള്‍ ഈ അത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. വാരാന്ത്യത്തില്‍ നിങ്ങള്‍ വല്ലപ്പോഴും മദ്യപിക്കാറുണ്ടെങ്കില്‍ മാത്രം സ്തനാര്‍ബുദം വരുന്നതിനുള്ള സാധ്യതയില്ല. അതുകൊണ്ട് തന്നെ ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

പുകവലി നിര്‍ത്തുക

പുകവലി നിര്‍ത്തുക

മിക്കവാറും എല്ലാവര്‍ക്കും അറിയാം, പുകവലിയുടെ ദൂഷ്യവശങ്ങളെപ്പറ്റി. ഇത് ശ്വാസകോശ അര്‍ബുദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് പുറമേ, നിങ്ങള്‍ പലപ്പോഴും സിഗരറ്റ് കത്തിക്കുമ്പോള്‍ സ്തനാര്‍ബുദ സാധ്യതയെ വരെ കൊണ്ട് വരുന്നു. സിഗരറ്റ് വലിക്കുന്നത് പരമാവധി കുറക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്നു.

 അമിതഭാരം ശ്രദ്ധിക്കുക

അമിതഭാരം ശ്രദ്ധിക്കുക

അമിതഭാരം എല്ലാ സ്ത്രീകള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. പ്രത്യേകിച്ച് ആര്‍ത്തവവിരാമത്തിന് ശേഷം ഉണ്ടാവുന്ന ഭാരക്കൂടുതല്‍. ഇത് പലപ്പോഴും സ്തനാര്‍ബുദ സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ കൊഴുപ്പ് ഉള്ളതിനാല്‍, കൂടുതല്‍ ഈസ്ട്രജന്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ അധിക ഈസ്ട്രജന്‍ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, വലിയ അളവില്‍ ഭക്ഷണം കഴിക്കാതിരിക്കാനും ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാനും വേണ്ടത്ര വ്യായാമം ചെയ്യാന്‍ തിരഞ്ഞെടുക്കുക.

കുടുംബ ചരിത്രം അറിയുക

കുടുംബ ചരിത്രം അറിയുക

നിങ്ങളുടെ കുടുംബത്തിന്റെ ചരിത്രം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സ്തനാര്‍ബുദ സാധ്യതയുള്ള കുടുംബത്തില്‍ നിന്നാണെങ്കില്‍ അവരില്‍ രോഗം വളരെയധികം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അപ്പോള്‍ നിങ്ങള്‍ക്ക് ഈ രോഗത്തിനുള്ള സാധ്യത ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ഈ വിവരങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട്, നിങ്ങള്‍ക്ക് കൂടുതല്‍ തവണ പരിശോധിക്കാനും ആരോഗ്യകരമായ ഒരു ജീവിതരീതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിക്കാം.

പരിശോധന നടത്തുക

പരിശോധന നടത്തുക

പ്രത്യേകിച്ച് 40 നും 74 നും ഇടയിലുള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കൂടുതലാണ്. ഒരു ഡോക്ടര്‍ പതിവായി സ്വയം പരിശോധിച്ചുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. മാമോഗ്രാം എന്ന് വിളിക്കപ്പെടുന്നവ നിങ്ങളുടെ സ്തനങ്ങളില്‍ മുഴകളോ മറ്റ് അസാധാരണമായ കാര്യങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കുന്നു. ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

ആവശ്യത്തിന് പച്ചക്കറികള്‍ കഴിക്കുക

ആവശ്യത്തിന് പച്ചക്കറികള്‍ കഴിക്കുക

നമുക്ക് ആവശ്യത്തിന് പച്ചക്കറികള്‍ കഴിക്കണമെന്ന് കുട്ടിക്കാലം മുതല്‍ അറിയാം. എന്നാല്‍ പച്ചക്കറികള്‍ കഴിക്കുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? ബ്രോക്കോളി, ബ്രസല്‍സ് മുളകള്‍, കോളിഫ്‌ലവര്‍, കാബേജ്, കാലെ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, കാരണം ഈ പച്ചക്കറികള്‍ നിങ്ങളുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യും.

English summary

Habits Limit The Risk Of Breast Cancer In Malayalam

Here in this article we are discussing about the habits limit the risk of breast cancer in malayalam. Take a look.
Story first published: Friday, October 22, 2021, 23:20 [IST]
X
Desktop Bottom Promotion