Latest Updates
-
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഭാഗ്യദേവത കനിഞ്ഞേക്കും: ഇന്നത്തെ രാശിഫലത്തിൽ ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ!
വിട്ടുമാറാത്ത പനിയും തൊണ്ടവേദനയും; ശ്രദ്ധിക്കേണ്ട എച്ച്3 എന്‍2 വൈറസ് ബാധാ ലക്ഷണങ്ങള്‍ ഇതാണ്
കോവിഡില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനിടെ രാജ്യത്ത് എച്ച് 3 എന്‍ 2 വൈറസ് കേസുകള്‍ വര്‍ധിക്കുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം കേരളത്തിലും ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്‍ഫ്ളുവന്‍സയുടെ വിവിധ വകഭേദങ്ങള്‍ കാണപ്പെടുന്നുണ്ടെന്നും പരിശോധന ഊര്‍ജിതമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന എച്ച് 3 എന്‍ 2 ഇന്‍ഫ്ളുവന്‍സ കേസുകള്‍ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞദിവസം ആരോഗ്യ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞെങ്കിലും പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.
പ്രതിരോധശേഷി കുറവുള്ള ആളുകള്‍ക്ക് എച്ച്3 എന്‍2 പനി വളരെ അപകടകരമാണ്. ഇത് ഒഴിവാക്കാന്‍, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് തുടരണം. കാലാവസ്ഥ മാറുന്ന ഈ സമയത്ത് ഇന്‍ഫ്ളുവന്‍സ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കോവിഡിന് സമാനമായ മുന്‍കരുതലുകളാണ് എച്ച് 3 എന്‍ 2 വൈറസിന്റെ കാര്യത്തിലും സ്വീകരിക്കേണ്ടത്. എച്ച്3 എന്‍2 വൈറസ് ബാധയുടെ ലക്ഷങ്ങള്‍ എന്തൊക്കെയെന്നും വൈറസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

എന്താണ് H3N2 വൈറസ്
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ഇന്‍ഫ്ളുവന്‍സ വൈറസാണ് ഇത്. പക്ഷികളിലും സസ്തനികളിലും വൈറസ് ബാധിക്കാം. പക്ഷികളിലും മറ്റു ജന്തുക്കളിലും ഇത് പല വകഭേദങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള്, വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് എന്നിവയുടെ അഭിപ്രായത്തില്‍, ഇന്‍ഫ്ളുവന്‍സ എ വൈറസിന്റെ ഒരു ഉപവിഭാഗമാണ് H3N2.

വൈറസ് പടരുന്നത് ഇങ്ങനെ
പകര്‍ച്ചവ്യാധിയായ H3N2 ഇന്‍ഫ്ളുവന്‍സ വൈറസ് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. രോഗബാധിതനായ ഒരാള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തുവരുന്ന സ്രവ തുള്ളികളിലൂടെയാണ് രോഗം പടരുന്നത്. വൈറസ് ബാധയേറ്റ ഒരു പ്രതലത്തില്‍ തൊട്ടശേഷം നിങ്ങളുടെ വായിലോ മൂക്കിലോ സ്പര്‍ശിച്ചാലും രോഗം പടരും. ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍, പ്രായമായവര്‍, ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് രോഗം എളുപ്പത്തില്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

രോഗികളില്‍ കാണുന്നത് ഈ ലക്ഷണങ്ങള്‍
ഇന്‍ഫ്ലുവന്‍സ-എ വൈറസിന്റെ എച്ച് 3 എന്‍ 2 സ്ട്രെയിന്‍ ബാധിച്ച രോഗികള്‍ക്ക് 2-3 ദിവസത്തേക്ക് ഉയര്‍ന്ന പനി ഉണ്ടാകും. ശരീരവേദന, തലവേദന, തൊണ്ടയില്‍ കത്തുന്ന സംവേദനം, രണ്ടാഴ്ചയോളം നീളുന്ന ചുമ എന്നിവ ഫ്ളൂവിന്റെ സാധാരണ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. അതേസമയം വൈറല്‍ പനിക്കൊപ്പം ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളും ചില രോഗികളില്‍ കണ്ടുവരുന്നുണ്ട്. ചിലരില്‍ നെഞ്ചുവേദന, വൈറല്‍ അണുബാധ എന്നിവയും കണ്ടുവരുന്നു.

H3N2 വൈറസിന്റെ ചില സാധാരണ ലക്ഷണങ്ങള്‍
ജലദോഷം
ചുമ
പനി
ഓക്കാനം
ഛര്‍ദ്ദി
തൊണ്ടവേദന
പേശികളിലും ശരീരത്തിലും വേദന
ചില സന്ദര്‍ഭങ്ങളില്‍ വയറിളക്കം
തുമ്മലും മൂക്കൊലിപ്പും
ശ്വസിക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചില്‍ വേദന അല്ലെങ്കില്‍ അസ്വസ്ഥത, തുടര്‍ച്ചയായ പനി, ഭക്ഷണം കഴിക്കുമ്പോള്‍ തൊണ്ടവേദന എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ഉടനെ ഡോക്ടറെ സമീപിക്കുക.

മുന്‍കരുതലുകള്‍
വൈറസ് ശ്വാസകോശ ലഘുലേഖയെ ആക്രമിക്കുന്നതിനാല്‍ ഇക്കാര്യങ്ങള്‍ വളരെ പ്രധാനമാണ്:
* പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ച് തുടര്‍ച്ചയായി ഓക്സിജന്റെ അളവ് പരിശോധിക്കുന്നത് തുടരുക
* ഓക്സിജന്‍ സാച്ചുറേഷന്‍ ലെവല്‍ 95 ശതമാനത്തില്‍ കുറവാണെങ്കില്‍, ഡോക്ടറെ കാണുക.
* ഓക്സിജന്‍ സാച്ചുറേഷന്‍ ലെവല്‍ 90 ശതമാനത്തില്‍ കുറവാണെങ്കില്‍, തീവ്രപരിചരണം ആവശ്യമായി വന്നേക്കാം.
* ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം മരുന്ന് കഴിക്കരുത്

ചെയ്യേണ്ടതും ചെയ്യരുതാത്തതും
രോഗബാധിതരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് അതിവേഗം പടരുന്നു. അതിനാല്‍, ചില മുന്‍കരുതലുകള്‍ പാലിക്കുന്നത് വളരെ നിര്‍ണായകമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു:
* പതിവായി സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക
* മാസ്ക് ധരിക്കുക, തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക
* ഇടയ്ക്കിടെ മൂക്കിലും വായിലും തൊടുന്നത് ഒഴിവാക്കുക

ചെയ്യേണ്ടതും ചെയ്യരുതാത്തതും
* ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും നന്നായി മൂടുക
* ജലാംശം നിലനിര്‍ത്തുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക
* പൊതു ഇടങ്ങളില്‍ തുപ്പാതിരിക്കുക
* ഷെയ്ക്ക് ഹാന്‍ഡ് നല്‍കുന്നത് പരമാവധി ഒഴിവാക്കുക
* ഡോക്ടറെ സമീപിക്കാതെ ആന്റിബയോട്ടിക്കുകളോ അല്ലെങ്കില്‍ മറ്റേതെങ്കിലും മരുന്നുകളോ കഴിക്കരുത്.
* മറ്റുള്ളവരുടെ അരികിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക



Click it and Unblock the Notifications