Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
H3N2 ലക്ഷണങ്ങള്‍ തുടക്കം മുതലേ കണ്ടെത്താം: നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം
എച്ച്3എന്‍2 (H3N2)രാജ്യത്ത് പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്. രോഗം സ്ഥീരികരിച്ചതിന് പുറകേ മരണങ്ങള് കൂടി സംഭവിച്ചതാണ് ഇപ്പോള്‍ പലരിലും ആശങ്കയുണ്ടാക്കുന്നത്. എന്നാല്‍ എച്ച്3എന്‍2 ഇന്‍ഫ്ളുവന്‍സ എന്താണെന്നും വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എപ്രകാരം ബാധിക്കുമെന്നും, എന്തൊക്കെയാണ് വൈറസിനെക്കുറിച്ചും അണുബാധയെക്കുറിച്ചും കൃത്യമായി മനസ്സിലാക്കേണ്ടത് എന്നും വിശദമായി ഈ ലേഖനത്തില്‍ പറയുന്നുണ്ട്.

ശ്വാസ സംബന്ധമായ പ്രശ്നങ്ങളും ചുമയും പനിയും എല്ലാം രോഗാവസ്ഥയെ വഷളാക്കുന്ന ലക്ഷണങ്ങള്‍ തന്നെയാണ്. പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റമാണ് ഇത്തരം ഒരു വൈറസിലേക്ക് എത്തിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

എന്താണ് എച്ച്3എന്‍2?
എന്താണ് എച്ച്3എന്‍2 വൈറസ് എന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. ശ്വാസകോശ അണുബാധയിലേക്ക് വരെ നയിക്കുന്ന ഒരു വൈറസാണ് എച്ച്3എന്‍2. ഇന്‍ഫ്ളുവന്‍സ എ വൈറസിന്റെ ഉപവിഭാഗമാണ് ഇപ്പോള്‍ പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന വൈറസ് എന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്, ലോകാരോഗ്യ സംഘടന എന്നിവ വ്യക്തമാക്കുന്നത്. ഇത് മനുഷ്യരെ മാത്രമല്ല പക്ഷികളേയും ബാധിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. രോഗം മൂര്‍ച്ഛിക്കുകയും കൃത്യ സമയത്ത് ചികിത്സ ലഭിക്കാതേയും വരുന്ന അവസ്ഥയില്‍ മരണം വരെ സംഭവിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചാണ് ശാസ്ത്രലോകം പറയുന്നത്. പലപ്പോഴും ലക്ഷണങ്ങള്‍ വേഗം തിരിച്ചറിഞ്ഞ് രോഗം കണ്ടെത്തുന്നതിന് ശ്രദ്ധിക്കണം.

ലക്ഷണങ്ങള്‍ ഇപ്രകാരം
ആദ്യ ലക്ഷണം ചുമയാണ്. ഇത് കൂടാതെ ചുമയോടൊപ്പം തന്നെ പനി, ഓക്കാനം, ഛര്‍ദ്ദി, തൊണ്ട വേദന, ശരീര വേദന, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ചിലരില്‍ വയറിളക്കം പോലുള്ള പ്രശ്നങ്ങള്‍, ഭക്ഷണം കഴിക്കുമ്പോള്‍ അസ്വസ്ഥത എന്നിവയെല്ലാം തന്നെ ഉണ്ടാവാം. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറയുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ സ്ഥിരമായി നില്‍ക്കുകയും ദിവസം ചെല്ലുന്തോറും വര്‍ദ്ധിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ഒരിക്കലും ചികിത്സ വൈകിപ്പിക്കരുത്. ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ തള്ളിവിടുന്നു എന്നതാണ് സത്യം.

തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ തന്നെ ഡോക്ടറെ കാണണം എന്ന് പറഞ്ഞുവല്ലോ. ചുമ, ഓക്കാനം, ഛര്‍ദ്ദി, തൊണ്ടവേദന എന്നിവയെല്ലാം സാധാരണ ലക്ഷണങ്ങളായി കണക്കാക്കരുത്. ഇവയോടൊപ്പം തന്നെ നെഞ്ചിന് അതികഠിനമായ വേദനയും ബുദ്ധിമുട്ടും അനുഭവപ്പെടുകയും അസ്വസ്ഥതകള്‍ തോന്നുകയും ചെയ്യുക. അത് കൂടാതെ ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും തൊണ്ടയില്‍ നിന്ന് ഇറക്കാന്‍ പ്രയാസം നേരിടേണ്ടി വരുക, വിട്ടുമാറാതെ ഇടക്കിടെയുണ്ടാവുന്ന പനി, ശ്വാസമെടുക്കുമ്പോള്‍ നെഞ്ചില്‍ വേദനയും ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടും ഉണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. ഇത് നിങ്ങളെ രോഗം തിരിച്ചറിയുന്നതിന് സഹായിക്കുന്ന പ്രധാന ലക്ഷണങ്ങളില്‍ ചിലതാണ്. എന്ത് തന്നൊയായാലും സ്വയം ചികിത്സക്ക് നില്‍ക്കരുത് എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുന്നതിന് ശ്രദ്ധിക്കണം.

നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിങ്ങള്‍ രോഗബാധിതന് അല്ലെങ്കില്‍ പോലും ഈ ഒരു അവസ്ഥയില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് രോഗബാധിതനായ വ്യക്തിയുമായി ഇടപഴകുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. രോഗബാധിതനായ വ്യക്തി ചുമക്കുമ്പോഴോ അല്ലെങ്കില്‍ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ വളരെയധികം ശ്രദ്ധിക്കണം. ഇത് രോഗത്തെ മറ്റൊരാളിലേക്ക് എത്തിക്കുന്നതിനുള്ള വഴിയൊരുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വൈറസ് ബാധിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. രോഗി ചുമക്കുമ്പോള്‍ പുറത്തേക്ക് വരുന്ന ചെറുകണികകളിലൂടെയാണ് രോഗം മറ്റൊരാളിലേക്ക് വ്യാപിക്കുന്നത്. അതുകൊണ്ട് തന്നെ രോഗബാധിതനായ വ്യക്തിയുമായി ഇടപഴകുമ്പോള്‍ മാസ്ക് ധരിക്കേണ്ടതാണ്. ഇത് കൂടാതെ രോഗിയും മാസ്ക് ധരിക്കുകയും ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ ടിഷ്യൂവോ കരുതേണ്ടതുമാണ്. പ്രത്യേകിച്ച് പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് രോഗബാധയുണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇവര്‍ അല്പം കൂടുതല്‍ ജാഗ്രത പാലിക്കണം.

പ്രതിരോധിക്കേണ്ടത് ഇപ്രകാരം
കൊവിഡ് കാലത്ത് നമ്മള് രോഗത്തെ പ്രതിരോധിച്ചിരുന്ന രീതി ഇപ്പോഴും പലരും പിന്തുടരുന്നുണ്ട്. എന്നാല്‍ അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഈ സമയത്ത് നമ്മള് എടുക്കേണ്ട പ്രതിരോധവും. കാരണം രോഗബാധിതനായ വ്യക്തിയില്‍ നിന്ന് വളരെ എളുപ്പത്തില്‍ വൈറസ് മറ്റൊരാളിലേക്ക് പടരാം. അതിനാല്‍ കൊവിഡ് സമയത്ത് നാം എടുത്ത അതേ മുന്‍കരുതല്‍ തന്നെ ഇപ്പോഴും എടുക്കേണ്ടതാണ്. പതിവായി സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, രോഗബാധിതനായ വ്യക്തിയുമായി ഇടപെടുമ്പോള്‍ മാസ്ക് ധരിക്കുക, പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുക. സാമൂഹിക അകലം പാലികകുന്നതും രോഗത്തില്‍ നിന്ന് നിങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. പരമാവധി മൂക്കിലും വായിലും അനാവശ്യമായി സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. സ്വയം ചികിത്സ ഒരിക്കലും പാടില്ല. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ ഒരിക്കലും ഒരു മരുന്നും കഴിക്കാന്‍ പാടില്ല.

രോഗികള്‍ ശ്രദ്ധിക്കാന്‍
നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യത്തിലും അതീവ ശ്രദ്ധ വേണം. ന്യൂമോണിയ പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തുന്നതിനുള്ള സാഹചര്യം പരിഗണിച്ച് ഇടക്കിടക്ക് ഓക്സിജന്റെ അളവ് പരിശോധിക്കണം. ഓക്സിജന്‍ സാച്ചുറേഷന്‍ ലെവല്‍ 95-ല്‍ കുറയാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൊവിഡ് കാലത്ത് നാം എപ്രകാരം മുന്നോട്ട് പോയോ അതുപോലെ തന്നെ ഈ സമയവും പ്രതിരോധം തീര്‍ക്കേണ്ടതാണ്. ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒട്ടും സമയം പാഴാക്കാതെ ഡോക്ടറെ കാണുന്നതിനും കൃത്യമായ ചികിത്സക്കും ശ്രമിക്കണം.



Click it and Unblock the Notifications