Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
രാജ്യത്ത് എച്ച്3എന്‍2 പടരുന്നു: ഒരാഴ്ച നീളുന്ന പനിയും ചുമയും അപകടകരം
രാജ്യത്ത് പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. രാജ്യത്ത് ഉടനീളം കടുത്ത പനിയും ചുമയുമായി ചികിത്സ തേടുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഒരാഴ്ചയിലേറെയായി നീണ്ട് നില്‍ക്കുന്നതാണ് ഈ ലക്ഷണങ്ങള്‍. രാജ്യത്ത് പനി ബാധിക്കുന്നവരുടെ കണക്കുകള്‍ നോക്കിയാല്‍ നോക്കിയാല്‍ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. വൈറല്‍ രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം വളരെയധികം കൂടുതലാവുന്നതിന് പിന്നില്‍ മലിനീകരണവും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതാണ് സത്യം.

പ്രായമായവരിലും കുട്ടികളിലുമാണ് ഇത്തരത്തില്‍ അണുബാധ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. അതുകൊണ്ട് തന്ന വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. ചുമ, മൂക്കൊലിപ്പ്, തുടങ്ങിയ ലക്ഷണങ്ങളും അതോടൊപ്പം തന്നെ ശ്വസന സംബന്ധമായ ലക്ഷണങ്ങളും ശരീരവേദന, ഓക്കാനം തുടങ്ങിയവയെല്ലാം H3N2 വൈറസിന്റെ പ്രധാന ലക്ഷണങ്ങളായാണ് കണക്കാക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ലക്ഷണങ്ങള്‍ ഇപ്രകാരം
സാധാരണയായി പനിക്കൊപ്പം ഉണ്ടാവുന്ന നിരന്തരമായ ചുമയാണ് ഇത്തരത്തില്‍ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ വരുന്നത്. H3N2 എന്ന രോഗാവസ്ഥ പല വിധത്തില്‍ ആണ് ലക്ഷണങ്ങളെ പ്രകടമാക്കുന്നത്. വിദഗ്ധരുടെ അഭിപ്രായത്തില്‍ രോഗി സുഖം പ്രാപിച്ചതിന് ശേഷവും രോഗലക്ഷണങ്ങള്‍ വളരെയധികം കാലം നിലനില്ക്കുന്നു. രോഗം ബാധിച്ച നല്ലൊരു ശതമാനം ആളുകളിലും പനി ഉണ്ടെന്ന് കണ്ടെത്തി. മാത്രമല്ല 86% ആളുകളിലും ചുമയും 27% ആളുകള്‍ക്കും ശ്വാസതടസ്സം നേരിടുന്ന അവസ്ഥയും ഉണ്ടാവുന്നു എന്നാണ് പറയുന്നത്. ഇത് മാത്രമല്ല രോഗം ബാധിച്ച 16% ആളുകള്‍ക്കും ന്യൂമോണിയ പോലുള്ള അവസ്ഥയും ഉണ്ടായിരുന്നു. പലര്‍ക്കും ഓക്സിജന്‍ ആവശ്യമായി വരുന്ന അവസ്ഥയും രോഗാവസ്ഥയും ഉണ്ടാവുന്നു. പല ലക്ഷണങ്ങളും കൊവിഡിന് സമാനമാണ് എന്നാല്‍ പല രോഗികളിലും കോവിഡ് നെഗറ്റീവ് ആയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എന്നാല്‍ രോഗബാധ ഉണ്ടാവുന്നതിന് മുന്‍പ് തന്നെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മുന്‍കരുതലുകള്‍ എടുക്കാവുന്നതാണ്. അതിന് വേണ്ടി സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈകഴുകുന്നതിന് ശ്രദ്ധിക്കണം. കൈകള്‍ എപ്പോഴും നിങ്ങളുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും നിങ്ങള്‍ വായും മൂക്കും പൊത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിനും നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും സ്വയം ചികിത്സ നടത്താതെ കൃത്യമായി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇത് കൂടാതെ ചില കാര്യങ്ങള്‍ ഒഴിവാക്കേണ്ടതായിട്ടുണ്ട്. ഒരിക്കലും പൊതുവായ സ്ഥലത്ത് തുപ്പാതിരിക്കുന്നതിന് ശ്രദ്ധിക്കുക. സ്വയം മരുന്ന് കഴിക്കുന്നത കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും എന്നതാണ് സത്യം. അതുകൊണ്ട് അതിന് മുതിരാതിരിക്കുക എന്നതാണ് സത്യം. ആന്റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും എടുക്കുന്നതിന് മുന്‍പ് നല്ലൊരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. രോഗബാധയുള്ള വ്യക്തിയുമായി ഇടപെടുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം മുന്‍കരുതലുകള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

അപകടമുണ്ടാവുന്നത് ആര്‍ക്കെല്ലാം
H3N2 ബാധിച്ച് അത് ഏറ്റവും കൂടുതല്‍ അപകടകരമാവുന്നത് ആര്‍ക്കൊക്കെ എന്നത് നമുക്ക് നോക്കാവുന്നതാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇവരില്‍ അപകട സാധ്യത വളരെ കൂടുതലാണ് എന്നതാണ് സത്യം. ഇത് മാത്രമല്ല രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നു. H3N2 പലപ്പോഴും 65 വയസ്സിന് മുകളിലുള്ളവരും ഗര്‍ഭിണികളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആസ്ത്മ പോലുള്ള പ്രശ്നങ്ങളും നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇവരിലും H3N2 രോഗാവസ്ഥ വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

അപകടമുണ്ടാവുന്നത് ആര്‍ക്കെല്ലാം
പക്ഷാഘാതം പോലുള്ള അവസ്ഥകള്‍ ഉള്ളവരെങ്കില്‍ അവരിലും H3N2 ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കകുന്നുണ്ട്. ഇത് കൂടാതെ സിക്കിള്‍സെല്‍ അനീമിയ പോലുള്ള അവസ്ഥകള്‍ ഉണ്ടെങ്കിലും ഇവരില്‍ പലപ്പോഴും ഇന്‍ഫ്ളുവന്‍സ ഗുരുതരമാവുന്നതിനുള്ള സാധ്യത കാണുന്നു. കൂടാതെ ബോഡിമാസ് ഇന്‍ഡക്സ് കൂടുതലുള്ളവരിലും രോഗാവസ്ഥ ഗുരുതരമാവുന്നു. രോഗപ്രതിരോധ ശേഷിയും വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. കാരണം രോഗപ്രതിരോധ ശേഷി കുറവുള്ളവരില്‍ രോഗാവസ്ഥ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. അര്‍ബുദത്തിന് ചികിത്സയിലുള്ളവരും വളരെയധികം ശ്രദ്ധിക്കണം. ഗര്‍ഭകാലത്തുണ്ടാവുന്ന H3N2 ഒരിക്കലും നിസ്സാരമാക്കി കണക്കാക്കരുത്.



Click it and Unblock the Notifications