For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോണരോഗം മോണയെ മാത്രമല്ല ഹൃദയവും വൃക്കയേയും വരെ സൂക്ഷിക്കണം

|

മോണരോഗം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ നമ്മള്‍ കരുതുന്നത് പോലെ ഒരിക്കലും മോണരോഗം അത് മോണയെ മാത്രമല്ല ബാധിക്കുന്നത്. ശരീരത്തിലെ മറ്റ് ചില രോഗങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട് എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പല്ല് തേക്കുന്നവരാണ് പലരും. എന്നാല്‍ പല്ല് തേക്കുമ്പോള്‍ മുന്‍നിരയിലെ പല്ലും അണപ്പല്ലും മാത്രമല്ല മോണയും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം പലരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് മോണ. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യമുള്ള മോണ സംരക്ഷിക്കുന്നതിന് വേണ്ടി അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

Gum Disease

മോണവീക്കം എന്നത് ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുമ്പോള്‍ അത് നിങ്ങളുടെ മറ്റ് അവയവങ്ങളെ എങ്ങനെ ബാധിക്കുന്നുണ്ട് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. അതിന്റെ ഫലമായി ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അവസ്ഥയിലൂടെ നാം കടന്നു പോവുന്നതിനുള്ള ഒരു കാരണം പലപ്പോഴും ഇത്തരത്തില്‍ മോണ വീക്കം തന്നെ ആയിരിക്കാം. എന്നാല്‍ മോണവീക്കം പല്ലുകളേയും വായയേയും അല്ലാതെ അത് നിങ്ങളുടെ ശരീരത്തിലെ മറ്റ് അവയവങ്ങളെ എങ്ങനെ ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മോണയും തലച്ചോറും

മോണയും തലച്ചോറും

മോണയും തലച്ചോറും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത് എന്നുണ്ടെങ്കില്‍ പോലും ദനതസംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളുടെ നാഡീസംബന്ധമായ അവസ്ഥകളുമായി ബന്ധപ്പെടുത്താന്‍ സാധിക്കുന്നില്ല എന്നുള്ളതാണ്. എന്നാല്‍ ചില പഠനങ്ങള്‍ പെരിയോഡോന്റല്‍ രോഗവും പല്ലിന്റെ നഷ്ടവും തമ്മിലുള്ള ബന്ധം കണ്ടെത്തിയിട്ടുണ്ട്. പീരിയോണ്‍ഡൈറ്റിസ് കേസുകളില്‍ സാധാരണയായി കാണപ്പെടുന്ന ഒരു തരം ബാക്ടീരിയ - പോര്‍ഫിറോമോണസ് ജിംഗിവാലിസ് - അല്‍ഷിമേഴ്സ് ഉള്ള വ്യക്തികളുടെ മസ്തിഷ്‌കത്തില്‍ കണ്ടെത്താന്‍ കഴിയുമെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ട്.

പ്രമേഹം

പ്രമേഹം

പ്രമേഹമുള്ള ആളുകള്‍ക്ക് പ്രമേഹമില്ലാത്തവരേക്കാള്‍ പെരിയോഡോന്റല്‍ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, കാരണം പ്രമേഹമുള്ള ആളുകള്‍ക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നത് തന്നെ. വാസ്തവത്തില്‍ ഈ സാധാരണ ജീവിത ശൈലി രോഗം പലപ്പോഴും പ്രമേഹത്തിന്റെ സങ്കീര്‍ണതയായി കണക്കാക്കപ്പെടുന്നു. പ്രമേഹം നിയന്ത്രണവിധേയമല്ലാത്തവര്‍ക്ക് പ്രത്യേകിച്ച് പല വിധത്തിലുള്ള അപകടസാധ്യതയുണ്ട്. പീരിയോണ്‍ഡല്‍ രോഗം പലപ്പോഴും പ്രമേഹമുള്ള ആളുകള്‍ക്ക് അവരുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കും, ഇത് പ്രമേഹ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതുകൊണ്ടാണ് മോണരോഗത്തെ ഇവര്‍ സൂക്ഷിക്കണം എന്ന് പറയുന്നത്.

ഹൃദ്രോഗം

ഹൃദ്രോഗം

പല പ്രശ്‌നങ്ങളും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പെരിയോഡോന്റല്‍ രോഗം മൂലമുണ്ടാകുന്ന വീക്കം ഹൃദയ സംബന്ധമായ അസ്വസ്ഥതകള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. പെരിയോഡോന്റല്‍ രോഗം നിലവിലുള്ള ഹൃദയ അവസ്ഥകളെ കൂടുതല്‍ വഷളാക്കും. സാംക്രമിക എന്‍ഡോകാര്‍ഡിറ്റിസിന് സാധ്യതയുള്ള രോഗികള്‍ക്ക് ഡെന്റല്‍ നടപടിക്രമങ്ങള്‍ക്ക് മുമ്പ് ആന്റിബയോട്ടിക്കുകള്‍ ആവശ്യമായി വന്നേക്കാം. അതുകൊണ്ട് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ശ്വാസകോശ രോഗം

ശ്വാസകോശ രോഗം

പീരിയോണ്‍ഡല്‍ രോഗവുമായി ബന്ധപ്പെട്ട ബാക്ടീരിയകള്‍ ശ്വാസകോശത്തിലേക്ക് വലിച്ചെടുക്കുകയും ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തി. ഇത് പലപ്പോഴും മോണരോഗത്തില്‍ നിന്ന് മറ്റ് ചില അനാരോഗ്യകരമായ അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഇത് ശ്വാസകോശരോഗത്തിന് കാരണമാവുന്ന അസ്വസ്ഥതകളിലേക്ക് നയിക്കുന്നതിന് മുന്‍പ് മോണരോഗത്തെ പ്രതിരോധിക്കുന്നതിന് നാം ശ്രദ്ധിക്കേണ്ടതാണ്.

കാന്‍സര്‍

കാന്‍സര്‍

മോണരോഗമുള്ള പുരുഷന്മാരില്‍ കിഡ്നി ക്യാന്‍സര്‍ വരാനുള്ള സാധ്യത 49%, പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ വരാനുള്ള സാധ്യത 54%, ബ്ലഡ് ക്യാന്‍സര്‍ വരാനുള്ള സാധ്യത 30% എന്നിങ്ങനെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് കൃത്യമായി മനസ്സിലാക്കിയാല്‍ മാത്രമേ രോഗത്തിനെ പ്രതിരോധിച്ച് മോണയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനി സാധിക്കുകയുള്ളൂ. ഇത്തരം അവസ്ഥയില്‍ ശ്രദ്ധയും വ്യക്തിശുചിത്വവുമാണ് പ്രധാനപ്പെട്ടത്.

കൊവിഡ് 19 ബൂസ്റ്റര്‍ ഡോസ്: എപ്പോള്‍ രജിസ്റ്റര്‍ ചെയ്യണം, എങ്ങനെ ചെയ്യണംകൊവിഡ് 19 ബൂസ്റ്റര്‍ ഡോസ്: എപ്പോള്‍ രജിസ്റ്റര്‍ ചെയ്യണം, എങ്ങനെ ചെയ്യണം

അയമോദക വെള്ളം വെറും വയറ്റില്‍ ദിനവും: അടിയില്‍ നിന്ന് ഇളക്കും പൊണ്ണത്തടിഅയമോദക വെള്ളം വെറും വയറ്റില്‍ ദിനവും: അടിയില്‍ നിന്ന് ഇളക്കും പൊണ്ണത്തടി

English summary

Gum Disease And Its Links To Other Health Conditions In Malayalam

Here in this article we are sharing the gum disease and its links to other health conditions in malayalam. Take a look.
Story first published: Monday, January 10, 2022, 17:56 [IST]
X
Desktop Bottom Promotion