Latest Updates
-
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്!
പ്രമേഹത്തിന്റെ വേരിളക്കും പേരയില ചായ......
പ്രമേഹത്തിന്റെ വേരിളക്കും പേരയില ചായ......
പേരയ്ക്ക നമ്മുടെ നാടന്‍ ഫലങ്ങളില്‍ ഒന്നാണ്. കാര്യമായ ശ്രദ്ധ നല്‍കാതെ തൊടിയിലുണ്ടാകുന്ന ഈ വൃക്ഷത്തിന്റെ സ്വാദിഷ്ടമായ ഫലം മാത്രമാണ് നാം പലപ്പോഴും ഉപയോഗിയ്ക്കാറ്.
എന്നാല്‍ പേരയുടെ ഫലം മാത്രമല്ല, പേരയുടെ ഇലയും ഏറെ നല്ലൊരു വസ്തുവാണ്. നല്ലൊരു മരുന്നാണ് ഇതെന്നു വേണം, പറയുവാന്‍. പല ആരോഗ്യ ഗുണങ്ങളും ഒത്തിണങ്ങിയ ഇതില്‍ വൈറ്റമിന്‍ സി അടക്കമുള്ള പല വൈറ്റമിനുകളും അടങ്ങിയിട്ടുമുണ്ട്.
പേരയില കൊണ്ടുണ്ടാക്കുന്ന ചായ പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി തന്നെയാണെന്നു വേണം, പറയാന്‍. പ്രമേഹമടക്കമുള്ള പല പാരമ്പര്യ രോഗങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നാണ്. പേരയില ചായ എന്തെല്ലാം ആരോഗ്യപരമായ ഗുണങ്ങളാണ് നല്കുന്നതെന്നു നോക്കൂ.

പ്രമേഹ നിയന്ത്രണത്തിന്
പേരയില ചായയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണമായി എടുത്തു പറയേണ്ടത് ഇത് പ്രമേഹ നിയന്ത്രണത്തിന് അത്യുത്തമമാണെന്നതാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്തുവാന്‍ ഇത് ഏറെ നല്ലതാണ്. പാരമ്പര്യ, ജീവിത ശൈലി, ഭക്ഷണ ശീല രോഗമായ ഇത് ഇന്നത്തെ കാലത്തു ചെറിയ കുട്ടികളെ മുതല്‍ പ്രായമായവരെ വരെ ബാധിയ്ക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണിത്. ഇതിനുള്ള ഏറ്റവും നല്ലൊരു പരിഹാരമാണ് പേരയില കൊണ്ടു ചായയുണ്ടാക്കി കുടിയ്ക്കുന്നത്.

പേരയില ചായയുണ്ടാക്കാന്‍
പേരയില ചായയുണ്ടാക്കാന്‍ ഏറെ എളുപ്പമാണ്. പേരയുടെ തളിരിലകള്‍. ഇതിന്റെ തളിരില ഒരു പിടിയെടുത്ത് ഒരു കപ്പു ചൂടു വെള്ളത്തിലിട്ട് ഇത് അല്പനേരം, 10 മിനിറ്റു വയ്ക്കുക. പിന്നീട് ഈ വെള്ളം ഊറ്റിയെടുത്തു സാധാരണ രീതിയില്‍ ചായയുണ്ടാക്കാം. ചായ വേണമെന്നില്ല, ഈ വെള്ളം ഊറ്റിയെടുത്തു കുടിച്ചാല്‍ തന്നെയും ഗുണം ലഭിയ്ക്കും. ഇതും വെറുംവയററില് കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. പ്രമേഹത്തിനുള്ള ഏറ്റവും നല്ലൊരു നാട്ടു മരുന്നാണിത്. ജപ്പാന്‍കാരുടെ പ്രധാന പ്രമേഹ നിയന്ത്രണ വഴിയാണ് ഇത്.

കൊളസ്ട്രോള്‍
തടി പ്രമേഹം കുറയ്ക്കുക മാത്രമല്ല, ഹൃദയ പ്രശ്നങ്ങള്‍ വരുത്തുന്ന കൊളസ്ട്രോള്‍ പോലുളള പ്രശ്നങ്ങള്‍ക്കും ഇത് നല്ലൊരു പരിഹാരം തന്നെയാണ്. ഇത് രക്തത്തിലെ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോളിനെ നിയന്ത്രിയ്ക്കുന്ന ഒന്നാണ്. ഇതു വഴി ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കുന്ന ഒന്നുമാണ്. ദിവസവും ഇതു വെറും വയറ്റില്‍ കുടിയ്ക്കാം. ഇതിലെ ആന്റി ഓക്സിഡന്റുകളാണ് ഇതിനു സഹായിക്കുന്നത്. ബിപി കുറയ്ക്കാനും പേരയില ചായ ഏറെ നല്ലതു തന്നെയാണ്.

തടി
തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു വഴി കൂടിയാണ് പേരയില ചായ. ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ ഏറെ ഗുണകരമാണ് ഇത്. യാതൊരു പാര്‍ശ്വ ഫലങ്ങളുമില്ലാതെ ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ ഈ പ്രത്യേക ചായ സഹായിക്കും. വിശപ്പു നിയന്ത്രിച്ചും പൂജ്യും കലോറിയായതുമാണ് ഇതിന് ഈ ഗുണം നല്‍കുന്നത്. തടി കുറയ്ക്കാന്‍ ഇതെല്ലാം സഹായിക്കുന്ന ഘടകമാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍ ഷുഗറായി മാറുന്ന പ്രക്രിയയെ ഇതു തടയുന്നു. ഇതു തടി കുറയ്ക്കാന്‍ മാത്രമല്ല, പ്രമേഹ നിയന്ത്രണത്തിനും നല്ലതാണ്.

പ്രതിരോധ ശേഷി
ശരീരത്തിലെ ടോക്സിനുകളാണ് പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഇതിലെ വൈറ്റമിന്‍ സി ആന്റി ഓക്സിഡന്റ് ഗുണങ്ങളുളള ഒന്നാണ്. ഇതാണ് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. ടോക്സിനുകള്‍ പുറന്തള്ളുന്നതിനാല് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്. കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും പേരയില ചായ ഉത്തമമാണ്.

വയറിന്റെ ആരോഗ്യത്തിന്
വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഇത്. വയറിളക്കം പോലുള്ള രോഗങ്ങള്‍ക്കു നല്ലൊരു പരിഹാരം. വയറ്റിലെ ദോഷകരമായ ബാക്ടീരിയകളെ ഇതു തടുത്തു നിര്‍ത്തുന്നു. ഇതിലെ നാരുകള്‍ കുടലിനെ ശുദ്ധീകരിയ്ക്കുന്നു, ശോധന നല്കുന്നു. വയറ്റിലുണ്ടാകാന് ഇടയുള്ള പല രോഗങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരം തന്നെയാണ്.

ചര്‍മത്തിനും
ചര്‍മത്തിനും പേരയില ഉത്തമമാണ്. ഇത് മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിന്റെ നിറം കൂട്ടാനും ഇത് ഏറെ നല്ലതാണ്. മുഖത്തെ ചുളിവുകള്‍ നീക്കാനും ചര്‍മത്തിന് ചെറുപ്പം നല്‍കാനും ഇത് ഏറെ നല്ലതാണ്. നഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്. പേരയുടെ തളിരില മുഖത്തരച്ചു പുരട്ടാം. ഇതില്‍ ലേശം കസ്തൂരി മഞ്ഞള്‍ ചേര്‍ത്താല്‍ ഏറെ ഗുണകരം. മുഖത്തെ കറുത്ത പുള്ളികളും പാടുകളും മാറ്റാനും ഇത് ഏറെ നല്ലതാണ്



Click it and Unblock the Notifications