For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രീൻകോഫിയിൽ ഒരു കഷ്ണം ഇഞ്ചിയിട്ടാൽ ഒതുങ്ങും ഈ തടി

|

ആരോഗ്യ സംരക്ഷണത്തിന് എന്നും വില്ലനായി നിലനിൽക്കുന്ന ഒന്നാണ് അമിതവണ്ണവും ചാടിയ വയറും. ഇതിനെ പൂർണമായി ഇല്ലാതാക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടി ഡയറ്റും വ്യായാമവും എന്ന് വേണ്ട പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളാണ് നമ്മൾ പരീക്ഷിക്കുന്നത്. ഇത്തരം അവസ്ഥകളെ ഇല്ലാതാക്കി ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുന്നതിന് വേണ്ടി പലരും ഗ്രീൻടീ പരീക്ഷിക്കാറുണ്ട്. എന്നാൽ ഗ്രീൻ ടീയേക്കാൾ ആരോഗ്യ ഗുണങ്ങൾ ധാരാളമുള്ള ഒന്നാണ് ഗ്രീൻ കോഫി. ഇത് ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ വളരെ വലിയ ഗുണങ്ങൾ നിങ്ങൾക്ക് നൽകുന്നുണ്ട്.

അമിതഭാരവും കൊഴുപ്പും നിയന്ത്രിക്കുന്നതിന് വേണ്ടി നമുക്ക് ഗ്രീൻ ടീ ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നുണ്ട്. അമിതഭാരം എന്ന് പറയുന്നത് പലപ്പോഴും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന ഒന്നാണ്. അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ഗ്രീൻ കോഫി ഉപയോഗിക്കാവുന്നതാണ്. വറുക്കാത്ത കാപ്പിക്കുരുവാണ് ഗ്രീൻ കോഫി എന്ന് പറയുന്നത്. സാധാരണ കാപ്പിക്കുരു എന്ന് പറയുന്നത് കാപ്പിക്കുരു വറുത്ത് പൊടിച്ചെടുത്താണ് കാപ്പിപ്പൊടി ഉണ്ടാക്കുന്നത്. എന്നാൽ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ഇനി ഗ്രീൻ കോഫി ഉപയോഗിക്കാവുന്നതാണ്. ഗുണങ്ങളാകട്ടെ ധാരാളവും.

ഗ്രീൻ കോഫി

ഗ്രീൻ കോഫി

ഗ്രീൻ കോഫി തനിയെ തയ്യാറാക്കി നമുക്ക് കുടിക്കാവുന്നതാണ്. ഇത് അമിത ശരീരഭാരത്തേയും ഒളിച്ചിരിക്കുന്ന കൊഴുപ്പിനേയും ഇല്ലാതാക്കുന്നുണ്ട്. ഗ്രീൻ കോഫി സാധാരണ കാപ്പി തയ്യാറാക്കുന്ന വിധത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഇത് സ്ഥിരമായി കുടിച്ച് നിങ്ങൾക്ക് ബോറടിച്ചുവെങ്കിൽ മറ്റ് ചില തരത്തിലും ഇത് ഉപയോഗിക്കാവുന്നതാണ്. ശരീരഭാരം കുറക്കുമെന്നാണ് ഗ്രീൻ കോഫിയുടെ ഉപയോക്താക്കൾ പറയുന്നത്.

ഗ്രീന്‍ കോഫിയും മിന്റും

ഗ്രീന്‍ കോഫിയും മിന്റും

ഗ്രീൻ കോഫിയും മിന്റ് ഇലകളും മിക്സ് ചെയ്താലും ഇത് കഴിക്കാവുന്നതാണ്. ഒരു കപ്പ് ഗ്രീന്‍ കോഫിയിൽ അൽപം മിന്റ് ഇലകള്‍ ഇട്ട് വെച്ച് അൽപ സമയം കഴിഞ്ഞ് കഴിച്ചാൽ മതി. ഇത് ടോക്സിനെ പുറന്തള്ളുന്നതിനും അമിതശരീരഭാരവും വണ്ണവും കൊഴുപ്പും കുടവയറും ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് പറയുന്നത്.

ഗ്രീൻ കോഫിയും കറുവപ്പട്ടയും

ഗ്രീൻ കോഫിയും കറുവപ്പട്ടയും

ഗ്രീൻ കോഫിയും കറുവപ്പട്ടയും ഉപയോഗിക്കുന്നതിലൂടെ ഇതും അമിതവണ്ണത്തേയും മറ്റ് ആരോഗ്യ അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നുണ്ട്. അതിന് വേണ്ടി ഒരു കഷ്ണം കറുവപ്പട്ട വെള്ളത്തിൽ ഇട്ടു വെച്ച് അത് രാവിലെ എടുത്ത് ഗ്രീൻ കോഫി തയ്യാറാക്കുമ്പോൾ അതിൽ ഇട്ട് കുടിച്ചാൽ മതി. ഇത് സ്ഥിരമാക്കിയാൽ അത് അമിതവണ്ണത്തേയും തടിയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല ചീത്ത കൊളസ്ട്രോൾ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

ഗ്രീൻ കോഫിയും ഇഞ്ചിയും

ഗ്രീൻ കോഫിയും ഇഞ്ചിയും

ഗ്രീൻ കോഫിയും ഇഞ്ചിയും കഴിക്കുന്നതും ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കുന്ന ഒന്നാണ്. ഇതിലൂടെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഗ്രീൻ കോഫി. ഇഞ്ചി കോഫി തയ്യാറാക്കി അതിൽ ഒരു കഷ്ണം ഇഞ്ചി ഇട്ട് വെച്ചാൽ അത് നിങ്ങളുടെ ശരീരത്തിലെ അമിത കൊഴുപ്പിനേയും കുടവയറിനേയും ഇല്ലാതാക്കും എന്നാണ് പറയുന്നത്.

 ഗ്രീൻ കോഫിയും മഞ്ഞളും

ഗ്രീൻ കോഫിയും മഞ്ഞളും

ഗ്രീൻ കോഫിയും മഞ്ഞളും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അൽപം ഗ്രീന്‍ കോഫിയിൽ മഞ്ഞള്‍ ഒരു നുള്ള് മിക്സ് ചെയ്ത് കഴിക്കുന്നതിലൂടെ അത് അമിതവണ്ണവും തടിയും എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പിനെ ഉരുക്കിക്കളയുകയും ചെയ്യുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ മികച്ച ഓപ്ഷനാണ് ഗ്രീൻ കോഫി എന്നാണ് പറയുന്നത്.

 എപ്പോൾ കഴിക്കണം

എപ്പോൾ കഴിക്കണം

അമിതവണ്ണം കുടവയർ എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് എപ്പോൾ ഗ്രീൻ കോഫി കഴിക്കണം എന്നുള്ളത് അറിയേണ്ട ഒന്നാണ്. രാവിലെ ബ്രേക്ക്ഫാസ്റ്റിനോടൊപ്പവും ഉച്ചക്ക് ഭക്ഷണത്തിന് മുൻപും വൈകുന്നേരം സ്നാക്സിനൊപ്പവും ഇത് കഴിക്കേണ്ടതാണ്. 200-400 മില്ലിഗ്രാം വരെയാണ് ദിവസവും ഉപയോഗിക്കേണ്ട അളവ്.

 പാർശ്വഫലങ്ങൾ

പാർശ്വഫലങ്ങൾ

എന്നാൽ എന്തിനും ഏതിനും പാർശ്വഫലങ്ങൾ അനിവാര്യമായ ഒന്നാണ്. ചിലരിൽ ഉറക്കമില്ലായ്മ, അസ്വസ്ഥത, ഛര്‍ദ്ദി, തലവേദന, ഉത്കണ്ഠ, ഉയർന്ന ഹൃദയ നിരക്ക് എന്നിവയെല്ലാം ഇതിന്റെ പാർശ്വഫലങ്ങളാണ്. എന്നാൽ എല്ലാവരിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവണം എന്നില്ല. എന്നാൽ ചിലരിൽ അത് പ്രശ്നമുണ്ടാക്കുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. എന്തായാലും ഭാരം കുറക്കാൻ ശ്രമിക്കുന്നവർ ഇത്തരം കാര്യങ്ങൾ ആരംഭിക്കുന്നതിന് മുന്‍പ് നല്ലൊരു ഡോക്ടറുടെ നിർദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്.

English summary

green coffee for weight loss

How to use green coffee for weight loss and flat belly, read on.
Story first published: Thursday, August 8, 2019, 14:06 [IST]
X
Desktop Bottom Promotion