For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാടിയവയറിന് തൂങ്ങിയ ചർമ്മത്തിന് ഗ്രെയിൻഫ്രീ ഡയറ്റ്

|

അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവരാണ് പലരും. എന്തൊക്കെ കഴിക്കണം, എന്തൊക്കെ കഴിക്കാൻ പാടില്ല എന്നുള്ളത് പലരേയും അലട്ടുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ്. അതികഠിനമായ വ്യായാമവും ഡയറ്റും എല്ലാം പലരും ഫോളോ ചെയ്യുന്നതാണ്. എന്നാൽ കൃത്യമല്ലാത്ത മാർഗ്ഗങ്ങളിലൂടെയുള്ള ഇത്തരം മാർഗ്ഗങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവരാണ് ഇത്തരം ഡയറ്റുകളും വ്യായാമങ്ങളും എടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Most read:ആയുർവ്വേദംപറയുന്നു, കുളി കഴിഞ്ഞാൽ മുതുക് തോർത്താൻMost read:ആയുർവ്വേദംപറയുന്നു, കുളി കഴിഞ്ഞാൽ മുതുക് തോർത്താൻ

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും നോക്കാം. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവർക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗ്രെയിൻ ഫ്രീഡയറ്റ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ആരോഗ്യ ഗുണങ്ങൾ ധാരാളമുള്ള ഒരു ഡയറ്റ് കൂടിയാണ് ഗ്രെയിൻഫ്രീ ഡയറ്റ്. ചാടിയ വയറിനും തൂങ്ങി നിൽക്കുന്ന ചർമ്മത്തിനും പരിഹാരം കാണുന്ന ഒന്നാണ് ഗ്രെയിൻ ഫ്രീ ഡയറ്റ്. അമിതവണ്ണം കുറച്ച് ഫിറ്റ് ആവാൻ ശ്രമിക്കുന്നവർക്ക് ഇനി ഗ്രെയിൻഫ്രീ ഡയറ്റ് എടുക്കാവുന്നതാണ്. കൂടുതൽ വായിക്കൂ

എന്താണ് ഗ്രെയിൻഫ്രീ ഡയറ്റ്

എന്താണ് ഗ്രെയിൻഫ്രീ ഡയറ്റ്

എന്താണ് ഗ്രെയിൻഫ്രീ ഡയറ്റ് എന്ന് പലർക്കും അറിയില്ല. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ധാന്യത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഗ്രെയിൻഫ്രീ ഡയറ്റ്. അരി, ഗോതമ്പ്, ഓട്സ്, ബാര്‍ലി എന്നിവയെല്ലാം പൂർണമായും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുക. ധാന്യങ്ങൾക്ക് പകരം പഴം ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. പഴം, പാൽ, മുട്ട എന്നിവയെല്ലാം ധാന്യങ്ങൾക്ക് പകരം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. എന്നാൽ ഗ്രെയിൻഫ്രീ ഡയറ്റ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

കഴിക്കേണ്ട ഭക്ഷണങ്ങൾ

കഴിക്കേണ്ട ഭക്ഷണങ്ങൾ

എന്തൊക്കെ ഭക്ഷണങ്ങളാണ് ഗ്രെയിൻഫ്രി ഡയറ്റിൽ കഴിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ അടങ്ങിയ മത്സ്യം, മാംസം, മുട്ട, പാലും പാലുല്‍പ്പന്നങ്ങളും ധാരാളം കഴിക്കാവുന്നതാണ്. ഇത് കൂടാതെ നട്സ്സ, ബട്ടർ, എന്നിവയും ശീലമാക്കാവുന്നതാണ്. ബദാം, ചണവിത്ത്, ചിക്പീസ്, സോയ, ചുവന്ന പരിപ്പ്, എന്നിവയെല്ലാം ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. ഇതെല്ലാമാണ് ഡയറ്റിൽ കൂടുതൽ ഉൾപ്പെടുത്തേണ്ടത്. കൂടാതെ ഒലീവ് ഓയിൽ, വെളിച്ചെണ്ണ, ആവക്കാഡോ ഓയിൽ എന്നിവയും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ബേക്ക് ചെയ്ത ഭക്ഷണങ്ങൾ, പേസ്ട്രികൾ, കേക്കുകൾ, ന്യൂഡിൽസ്, ധാന്യങ്ങൾ, ചോളം പോലുള്ള ധാന്യങ്ങൾ,ഓട്സ്, ഗോതമ്പ്, എന്നിവയെല്ലാം ഒഴിവാക്കേണ്ടതാണ്. അരി, ഗോതമ്പ്, ഓട്സ്, ബാര്‍ലി എന്നിവയോടൊക്കെ ശക്തമായി തന്നെ നോ പറയാൻ ശ്രദ്ധിക്കുക. ഗ്രെയിൻഫ്രീ ഡയറ്റില്‍ ഒരു കാരണവശാലും ധാന്യങ്ങൾ കഴിക്കാൻ ശ്രമിക്കരുത്. ഇത് വിപരീത ഫലമാണ് ഉണ്ടാക്കുക. ഒരു ഡയറ്റെടുക്കുമ്പോൾ അതിന്‍റേതായ ചിട്ടയിലൂടെ തന്നെ ഭക്ഷണത്തെ ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് നിങ്ങൾക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

ഡയറ്റ് ഇങ്ങനെ

ഡയറ്റ് ഇങ്ങനെ

ആദ്യ ദിവസം ബ്രേക്ക്ഫാസ്റ്റ് ആയി മുട്ടയും അതോടൊപ്പം തന്നെ പച്ചക്കറികൾ അരിഞ്ഞതും കഴിക്കണം. ഉച്ചഭക്ഷണത്തിന് വേണ്ടി മത്സ്യവും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പച്ചക്കറികൾ ആവിയിൽ വേവിച്ചതും സാലഡും കഴിക്കാവുന്നതാണ്. അത്താഴത്തിന് ചെമ്മീൻ കറി വെച്ചതും കോളിഫ്ളവർ തയ്യാറാക്കിയതും കഴിക്കാവുന്നതാണ്. ഇതാണ് ആദ്യത്തെദിവസം ഫോളോ ചെയ്യേണ്ടത്.

ഡയറ്റ് ഇങ്ങനെ

ഡയറ്റ് ഇങ്ങനെ

രണ്ടാമത്തെ ദിവസം പാൽ ഉപയോഗിച്ച് മാങ്ങയോ, ചണവിത്തോ തിരഞ്ഞെടുത്ത് സ്മൂത്തി തയ്യാറാക്കി ബ്രേക്ക്ഫാസ്റ്റിന് കഴിക്കാവുന്നതാണ്. ഇതോടൊപ്പം ചീര വേവിച്ചതോ സാലഡോ കഴിക്കാവുന്നതാണ്. ഉച്ച ഭക്ഷണത്തിന് കാരറ്റ്, മത്തങ്ങ ബീൻസ് എന്നിവ ഉപയോഗിച്ച് സൂപ്പ് തയ്യാറാക്കുകയും റോസ്റ്റ് ചെയ്ത നട്സ് ധാരാളം കഴിക്കുകയും ആവാം. അത്താഴത്തിന് ഓവനിൽ തയ്യാറാക്കിയ ഉരുളക്കിഴങ്ങ്, ചോളം, ലെ‌റ്റ്യൂസ് എന്നിവ കഴിക്കാവുന്നതാണ്.

ഡയറ്റ് ഇങ്ങനെ

ഡയറ്റ് ഇങ്ങനെ

മൂന്നാമത്തെ ദിവസം ചീര ഉപയോഗിച്ച് ചെറിയ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാവുന്നതാണ്. ചീര കൊണ്ടോ മറ്റോ തോരൻ പോലെ തയ്യാറാക്കി കഴിക്കാവുന്നതാണ്. ഉച്ച ഭക്ഷണത്തിന് വെജ് ബർഗർ വീട്ടിൽ തന്നെ തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇതോടൊപ്പം ഒരു ആവക്കോഡോ ഷേക്ക് കഴിക്കാവുന്നതാണ്. അത്താഴത്തിന് മീറ്റ് അല്ലെങ്കിൽ മത്സ്യം എന്നിവ തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇത്രയുമാണ് നിങ്ങൾ ഫോളോ ചെയ്യേണ്ടത്. മത്സ്യവും മീനും മുട്ടയും ഒരിക്കലും ഫ്രൈ ചെയ്ത് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. മുട്ട പുഴുങ്ങി കഴിക്കുമ്പോൾ അതിന്‍റെ മഞ്ഞ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും

ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും

ഒരു ഡയറ്റ് പുതിയതായി തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങൾ ഉണ്ട്. ഇവഎന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൃത്യമായി ഡയറ്റിനെക്കുറിച്ച് അറിഞ്ഞിരിക്കാതെ ഇത്തരം ഡയറ്റുകള്‍ എടുക്കരുത്. ഒരു ഡയറ്റീഷ്യനെ കണ്ട് കൃത്യമായി കാര്യങ്ങൾ അറിഞ്ഞ ശേഷം മാത്രം ഇതിന് ഇറങ്ങിപ്പുറപ്പെടാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ അത് പാര്‍ശ്വഫലങ്ങൾ ധാരാളം ഉണ്ടാക്കുന്നുണ്ട്.

കാർബോഹൈഡ്രേറ്റ് കുറക്കാം

കാർബോഹൈഡ്രേറ്റ് കുറക്കാം

ധാന്യങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ കാർബോ ഹൈഡ്രേറ്റിന്‍റെ ഉപയോഗം കുറയുന്നു. ഇത് ശരീരത്തിന്റെ ഭാരം കുറക്കുന്ന കാര്യത്തിൽ വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല ഗ്രെയിൻ ഫ്രീ ഡയറ്റിലൂടെ അത് ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി നല്ല ഒതുക്കം നൽകുന്നതിനുംസഹായിക്കുന്നുണ്ട്. ഇവര്‍ പിസ, കുക്കീസ്, പൊറോട്ട, ബ്രെഡ് എന്നിവയും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. ഇത് ഡയറ്റ് ഫലപ്രദമാകാതെ വരുന്നതിന് വരെ കാരണമാകുന്നുണ്ട്.

 ദഹന പ്രക്രിയക്ക് സഹായിക്കുന്നു

ദഹന പ്രക്രിയക്ക് സഹായിക്കുന്നു

ദഹന പ്രക്രിയ ആദ്യത്തെ രണ്ട് മൂന്ന് ദിവസം പ്രശ്നത്തിലാവും. കാരണം കുറേ നാളായുള്ള ശീലത്തിൽ നിന്ന് പെട്ടെന്നുള്ള മാറ്റം നിങ്ങളെ പ്രശ്നത്തിലാക്കുന്നു. എന്നാൽ അതിന് ശേഷം നല്ല ദഹനത്തിനും ആരോഗ്യത്തിനും ശാരീരികോർജ്ജത്തിനും സഹായിക്കുന്നുണ്ട് ഗ്രെയിൻഫ്രീ ഡയറ്റ്. അതുകൊണ്ട് തന്നെ ഈ അവസ്ഥയില്‍ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട് ഗ്രെയിൻഫ്രീ ഡയറ്റ്. മാത്രമല്ല ശരീരത്തിലേക്ക് അനാവശ്യ കലോറികൾ എത്തുന്നതിന് തടയുന്നതിനും ഈ ഡയറ്റ് സഹായിക്കുന്നുണ്ട്.

English summary

Grain-Free Diet: Benefits, Food Lists, and Meal Plan

In this article we are discussing about the grain free diet benefits, list of foods and meal plan. Read on.
Story first published: Tuesday, October 8, 2019, 17:47 [IST]
X
Desktop Bottom Promotion