For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിശപ്പോടെ ഉറങ്ങരുത്, വയറും ചാടും തടിയും തൂങ്ങും

|

ആരോഗ്യ പ്രശ്‌നങ്ങള്‍ നമുക്കിടയില്‍ നിരവധിയാണ്. എന്നാല്‍ അതിനെയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ളത് പലര്‍ക്കും അറിയില്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അവയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് വിശപ്പോടെ ഉറങ്ങാന്‍ കിടക്കുന്നത്. എന്നാല്‍ വിശപ്പിനെ പ്രതിരോധിച്ച് ഉറങ്ങാന്‍ പോവുക. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

കണ്ണ് കേടാക്കും കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോംകണ്ണ് കേടാക്കും കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം

എന്തുകൊണ്ടാണ് വിശപ്പോടെ ഉറങ്ങാന്‍ പോവരുത് എന്ന് പറയുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? അതിന് പിന്നില്‍ ആരോഗ്യകരമായ പലവിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. വിശപ്പോടെ ഉറങ്ങാന്‍ കിടക്കുന്നത് ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്. അതിന് പിന്നില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ. പട്ടിണികൊണ്ടുണ്ടാവുന്ന പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

പേശികളുടെ ആരോഗ്യം നശിക്കുന്നു

പേശികളുടെ ആരോഗ്യം നശിക്കുന്നു

പേശികളുടെ ആരോഗ്യം നശിക്കുന്നതിന് പലപ്പോഴും വിശപ്പ് കാരണമാകുന്നുണ്ട്. പേശികള്‍ക്ക് ബലം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി അത്താഴം വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒഴിവാക്കാം. എന്നാല്‍ പ്രോട്ടീനെ പേശികളാക്കി മാറ്റാന്‍ നിങ്ങള്‍ക്ക് പോഷകങ്ങള്‍ ആവശ്യമാണ്. രാത്രി വൈകിയുള്ള ഭക്ഷണം ഒഴിവാക്കുന്നതിന് ഒരിക്കലും പിന്തുണ നല്‍കരുത്. വിശപ്പോടെ ഉറങ്ങുന്നത് പലപ്പോഴും മസിലിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഒരിക്കലും ഉറക്കം വിശന്നു കൊണ്ടാവരുത്.

ശരീരഭാരം വര്‍ദ്ധിക്കുന്നു

ശരീരഭാരം വര്‍ദ്ധിക്കുന്നു

ശരീരഭാരം വര്‍ദ്ധിക്കുന്നതിന് പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് ഉറങ്ങാന്‍ പോവുമ്പോള്‍ വിശന്ന് ഉറങ്ങുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. തടി കുറക്കാം എന്ന് പറഞ്ഞ് പലപ്പോഴും നിങ്ങള്‍ രാത്രി ഭക്ഷണം ഒഴിവാക്കുന്നുണ്ട്. എന്നാല്‍ ഇനി ഈ ചിന്ത മാറ്റി വെക്കുന്നതാണ് നല്ലത്. രാത്രിയില്‍ നിങ്ങളുടെ മെറ്റബോളിസം മന്ദഗതിയിലാണെന്ന പ്രസ്താവന വിവാദപരമാണ്, അതിനെ പിന്തുണയ്ക്കുന്നതിന് തെളിവുകളൊന്നുമില്ല. എന്നിരുന്നാലും, അമിതവണ്ണത്തെ കുറക്കുന്നതിന് വേണ്ടി ഇനി കഴിക്കുമ്പോള്‍ ഉറങ്ങുന്നതിന് 2-3 മണിക്കൂര്‍ മുമ്പ് കഴിക്കുന്നത് നല്ലതാണ്, അത് ആരോഗ്യകരമായ ഭക്ഷണമാണ്. അല്ലാതെ വിശപ്പോടെ ഉറങ്ങാന്‍ പോവുന്നത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. അമിതവണ്ണത്തിലേക്കും ചാടിയ വയറിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നുണ്ട്.

ഉറക്കം മോശമാവുന്നു

ഉറക്കം മോശമാവുന്നു

നമ്മളില്‍ മിക്കവരും വിശപ്പുള്ളപ്പോള്‍ ഉറക്കം വരുന്നതായി പറയുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. കൃത്യമായ ഭക്ഷണം കഴിച്ചില്ലെങ്കില്‍ അത് ഉറക്കത്തിനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഈ അവസ്ഥയില്‍, ഉറങ്ങാന്‍ കൂടുതല്‍ സമയമെടുക്കും, അതിനാല്‍ നിങ്ങള്‍ക്ക് നന്നായി ഉറങ്ങണമെങ്കില്‍, പട്ടിണി കിടക്കരുത് എന്ന് തന്നെയാണ് സ്‌പെഷ്യലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. നിങ്ങള്‍ക്ക് വിശക്കുന്നുവെങ്കില്‍, നിങ്ങള്‍ ഇതിനകം ഉറങ്ങാന്‍ പോകുകയാണെങ്കില്‍, അല്‍പം ശ്രദ്ധിക്കണം. ഒരു കാരണവശാലും വിശപ്പോടെ ഉറങ്ങാന്‍ പോവരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ശാരീരികോര്‍ജ്ജം ഇല്ലാതാക്കുന്നു

ശാരീരികോര്‍ജ്ജം ഇല്ലാതാക്കുന്നു

നിങ്ങള്‍ ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍, പകല്‍ നിങ്ങളെ സജീവമായി നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് ശരീരത്തില്‍ ഊര്‍ജ്ജം ഇല്ലാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഏതൊരു കാര്യം ചെയ്യുന്നതിനും എപ്പോഴും നിങ്ങളുടെ തലച്ചോര്‍ സജീവമായിരിക്കണം. ക്ഷീണം, വിഷാദം എന്നിവ പോലുള്ളവ പട്ടിണിയുടെ പല പാര്‍ശ്വഫലങ്ങളാണെന്ന് പലരും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഭക്ഷണത്തിന്റെ കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. രാത്രി പട്ടിണിയോടെ ഉറങ്ങാന്‍ കിടന്നാല്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

തലവേദനയുണ്ടാവുന്നു

തലവേദനയുണ്ടാവുന്നു

ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും നിങ്ങളുടെ ഈ ശീലം നിങ്ങള്‍ക്ക് ഉണ്ടാക്കുന്നത്. അമിതവണ്ണത്തിനും ഉറക്കക്കുറവിനും മാത്രമല്ല ഇത് കാരണമാകുന്നത്. ഉറങ്ങാന്‍ പോവുന്ന അവസ്ഥയില്‍ പലപ്പോഴും വിശപ്പോടെയാണ് ഉറക്കമെങ്കില്‍ അത് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അത് തലവേദനയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ എല്ലാം തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലാണ് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

English summary

Going to Sleep Hungry: Is it Bad for Your Health

Here in this article we are discussing about why you should never go to sleep hungry. Take a look.
X
Desktop Bottom Promotion