For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെഞ്ചിലെ ഈ വേദന ഗ്യാസ് തന്നെയെന്ന് എങ്ങനെ ഉറപ്പിക്കാം, ലക്ഷണങ്ങളിതാ

|

ഗ്യാസ് എന്നത് എപ്പോഴും ഏത് പ്രായത്തിലുള്ളവര്‍ക്കും അനുഭവപ്പെടുന്ന ഒരു ദഹന പ്രശ്‌നമാണ്. പലരും അതിനെ നിസ്സാരമാക്കി കളയുമെങ്കിലും ചില അവസരങ്ങളില്‍ ഗ്യാസ് ഒരു തലവേദനയായി പലര്‍ക്കും മാറാറുണ്ട്. അത് പലപ്പോഴും അടിവയറ്റിലാണ് അനുഭവപ്പെടുന്നത് എന്നുണ്ടെങ്കിലും ചില അവസരങ്ങളില്‍ ഇത് നെഞ്ചിലും അനുഭവപ്പെടുന്നുണ്ട്. അടിവയറ്റില്‍ ഉണ്ടാവുന്ന വേദന പലരും നിസ്സാരമാക്കുമെങ്കിലും അത് നെഞ്ചിലേക്ക് നീങ്ങുമ്പോള്‍ പലരും അല്‍പമൊന്ന് ഭയപ്പെടും. കാരണം ഇത് ഹാര്‍ട്ട് അറ്റാക്കിന്റെ വേദനയാണോ അതോ വേറെന്തെങ്കിലും ആണോ എന്നെല്ലാം പലരും സംശയിക്കുന്നു. ഇത് ഇടക്കിടക്ക് അനുഭവപ്പെടുമ്പോള്‍ നമ്മുടെ ആശങ്ക വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അത് വെറും ഗ്യാസാണ് എന്ന് പറഞ്ഞ് തള്ളിക്കളയുമ്പോല്‍ അല്‍പമൊന്ന് ശ്രദ്ധിക്കാം. കാരണം കുറച്ച് സമയത്തിന് ശേഷം ഇത് മാറുന്നില്ലെങ്കില്‍, ഗുരുതരമായ മറ്റ് ആരോഗ്യാവസ്ഥകളിലേക്ക് ഇത് കടന്നേക്കാം.

Gas Pain In Chest:

ചിലരില്‍ ചില ഭക്ഷണങ്ങള്‍ ഇത്തരം പണി പറ്റിക്കാറുണ്ട്. എന്നാല്‍ അത് തന്നെയാണോ എന്ന് ഉറപ്പില്ലാത്തത് കൊണ്ട് പലരും ഇത് വീണ്ടും കഴിക്കുന്നു. എന്നാല്‍ അടിവയറ്റിലെ വേദന ഗ്യാസ് ആണെന്ന് ഉറപ്പിക്കുന്നവര്‍ക്ക് പലപ്പോഴും നെഞ്ചിലെ വേദന ഗ്യാസ് ആണോ എന്നത് ഉറപ്പില്ലാത്തതായിരിക്കും. അതുകൊണ്ട് തന്നെ അല്‍പം ഭയപ്പെട്ടാണ് നെഞ്ചിലെ വേദനയെ പലരും സമീപിക്കുന്നതും. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം വേദനകളെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഗ്യാസ് നെഞ്ച് വേദനയുടെ ലക്ഷണങ്ങള്‍, കാരണങ്ങള്‍, അതിനുള്ള പരിഹാരങ്ങള്‍ എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

നെഞ്ചിലെ ഗ്യാസ് വേദന നെഞ്ചുവേദന പോലെയോ നെഞ്ച് ഭാഗത്ത് ഇറുകിയതു പോലെയോ ആയിരിക്കും അനുഭവപ്പെടുന്നത്. ഇത് കൂടാതെ അതോടൊപ്പം തന്നെ മറ്റ് ചില ലക്ഷണങ്ങള്‍ കൂടി ശരീരം കാണിക്കുന്നുണ്ട്. ദഹനക്കേട്, അധോവായു, വിശപ്പില്ലായ്മ, വീര്‍പ്പ് മുട്ടല്‍, വയറ് നിറഞ്ഞതു പോലെ തോന്നുക, വയറിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മാറുന്ന തരത്തിലുള്ള വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ഇത് പിന്നീട് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നുണ്ടോ എന്നതും ശ്രദ്ധിക്കേണ്ടതാണ്. കാരണം പലരും നെഞ്ച് വേദന ഗ്യാസിന്റെ വേദനയാണ് എന്ന് പറഞ്ഞ് നിസ്സാരമാക്കുമ്പോള്‍ അത് ഹാര്ട്ട് അറ്റാക്കിന്റേത് അല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

നെഞ്ചിലെ ഗ്യാസ് വേദനയുടെ കാരണങ്ങള്‍

നെഞ്ചിലെ ഗ്യാസ് വേദനയുടെ കാരണങ്ങള്‍

ഗ്യാസം മൂലം ഉണ്ടാവുന്ന നെഞ്ച് വേദനയെ എങ്ങനെ തിരിച്ചറിയാം എന്ന് നമുക്ക് നോക്കാം. ഈ വേദന പലപ്പോഴും നെഞ്ചിന്റെ താഴ്ഭാഗത്തായാണ് ഉണ്ടാവുന്നത്. എന്തെങ്കിലും പ്രത്യേകമായ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ചിലരില്‍ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ഉദാഹരണത്തിന്, കാര്‍ബണേറ്റഡ് പാനീയങ്ങളും പഞ്ചസാര അടങ്ങിയ പാനീയങ്ങളും ചില ആളുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ ചില ഭക്ഷണങ്ങള്‍ കപ്പ, കിഴങ്ങ് എന്നിവ കഴിക്കുന്നതും ഈ പ്രതിസന്ധിയുണ്ടാക്കുന്നു.

 ഭക്ഷണത്തോടുള്ള അലര്‍ജി

ഭക്ഷണത്തോടുള്ള അലര്‍ജി

ചിലരില്‍ ഭക്ഷണത്തോടുള്ള അലര്‍ജി ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് ലാക്ടോസ് അലര്‍ജിയുള്ള ആളുകള്‍ക്ക് ഇടക്കിടെ നെഞ്ചില്‍ ഗ്യാസ് സംബന്ധമായ വേദന ഉണ്ടാവുന്നുണ്ട്. ഇവരില്‍ പാലുല്‍പ്പന്നങ്ങള്‍ ധാരാളം കഴിക്കുന്നത് അല്‍പം അപകടമുണ്ടാക്കുന്നതാണ്. ഇത് നെ്ഞ്ച് വേദന വര്‍ദ്ധിപ്പിക്കുന്നു. അതുപോലെ തന്നെ സീലിയാക് രോഗമോ മറ്റ് ഗ്ലൂറ്റന്‍ സംബന്ധമായ അസുഖമോ ഉണ്ടെങ്കില്‍ ഗോതമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ഇതേ അവസ്ഥ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ ശേഷം ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ചിലരില്‍ ഗ്ലൂട്ടന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഗുരുതരമായ ദഹന പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്.

ഭക്ഷ്യവിഷബാധയും ഗ്യാസും

ഭക്ഷ്യവിഷബാധയും ഗ്യാസും

ഭക്ഷ്യവിഷബാധയും ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ നിങ്ങള്‍ ഭക്ഷ്യവിഷബാധക്ക് ഇരയായിട്ടുണ്ടെങ്കില്‍ ഇവരില്‍ നെഞ്ച് വേദന പെട്ടെന്ന് അനുഭവപ്പെടുന്നുണ്ട്. ഇതിന്റെ കാരണങ്ങള്‍ പലപ്പോഴും നിങ്ങളുടെ ശരീരത്തില്‍ കടന്നു കൂടിയിട്ടുള്ള വൈറസുകളും ബാക്ടീരിയകളും ആണ്. ഇത്തരം ഭക്ഷണം കഴിക്കുന്നതിന്റെ ഫലമായി നിങ്ങളില്‍ ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്ന നെഞ്ച് വേദന ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ ഓക്കാനം, ഛര്‍ദ്ദി, പനി, വയറുവേദന, നെഞ്ച് വേദന, വയറിളക്കം എന്നിവയും ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങളുടെ ദഹനത്തെ ബാധിക്കുകയും നെഞ്ചിലേക്ക് വേദന ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

നെഞ്ചിലെ ഗ്യാസ് വേദനയും ഹൃദയ സംബന്ധമായ വേദനയും

നെഞ്ചിലെ ഗ്യാസ് വേദനയും ഹൃദയ സംബന്ധമായ വേദനയും

നെഞ്ചിലെ ഗ്യാസ് മൂലമുണ്ടാവുന്ന വേദനയും ഹൃദയസംബന്ധമായ വേദനയും പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം എന്നത് പലപ്പോഴും തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള കഠിനമായ നെഞ്ച് വേദനയും കുത്തുന്നതോ ആയ വേദനയുണ്ടാവുന്നുണ്ടെങ്കില്‍ അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്. എന്നാല്‍ നെഞ്ച് ഇറുകിയത് പോലെയുള്ള വേദനയാണ് എന്നതാണെങ്കില്‍ അത് നെഞ്ചില്‍ ഗ്യാസ് മൂലമുണ്ടാവുന്ന വേദനയാണ് എന്ന് മനസ്സിലാക്കേണ്ടതാണ്. ഇതിന് അടിയന്തിരമായ ചികിത്സയുടെ ആവശ്യമില്ല.

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുക

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുക

നെഞ്ചിലുണ്ടാവുന്ന ഗ്യാസ് വേദന പലപ്പോഴും സാധാരണമാണ്. എന്നാല്‍ ഇത് ഹൃദയാഘാതമാണെങ്കില്‍ നമുക്ക് ചില ലക്ഷണങ്ങളിലൂടെ കാര്യം മനസ്സിലാക്കാന്‍ സാധിക്കും. ശ്വാസം മുട്ടല്‍, സമ്മര്‍ദ്ദമോ വേദനയോ പോലെ അനുഭവപ്പെടുന്ന നെഞ്ചിലെ അസ്വസ്ഥത ഇടക്കിടെ വന്നു പോവുന്നത്, കൈകള്‍, പുറം, കഴുത്ത്, ആമാശയം അല്ലെങ്കില്‍ താടിയെല്ല് എന്നിവയുള്‍പ്പെടെ മുകളിലെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഉണ്ടാവുന്ന വേദനയും അസ്വസ്ഥതയും, അമിതമായ വിയര്‍പ്പ്, ഓക്കാനം, തലകറക്കം എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇത് കൂടാതെ സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്ത ലക്ഷണങ്ങളാണ് ഉണ്ടാവുന്നത്. ചിലരില്‍ തോളില്‍ വേദനയും അനുഭവപ്പെടുന്നു. എന്നാല് ഗ്യാസിന്റെ ഫലമായി ഉണ്ടാവുന്ന നെഞ്ച് വേദനക്ക് ചില പരിഹാരങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഇഞ്ചി

ഇഞ്ചി

പല രോഗങ്ങള്‍ക്കും ഉള്ള ഒറ്റമൂലിയാണ് ഇഞ്ച് എന്നത് നമുക്കെല്ലാം അറിയാം. ഇത് നിങ്ങളുടെ ഏത് ദഹന പ്രശ്‌നത്തേയും നിസ്സാരമായി ഇല്ലാതാക്കുന്നു. ഇഞ്ചി പച്ചക്ക് കഴിച്ചും ഇഞ്ചിച്ചായയാക്കിയും ഇഞ്ചി വെള്ളം ഉപയോഗിച്ചും എല്ലാം ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. അതായത് ദഹനക്കേടുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന വാതകങ്ങളെ ഇഞ്ചി കഴിക്കുന്നതിലൂടെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത് കൂടാതെ നിങ്ങള്‍ക്ക് പച്ച ഇഞ്ചി കഴിച്ചോ പൊടിച്ച ഇഞ്ചിയോ ഇഞ്ചി ചായയോ ഉപയോഗിക്കുകയാണെങ്കില്‍ ഈ പ്രശ്‌നത്തെ ഇല്ലാതാക്കാവുന്നതാണ്.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

ഗ്യാസ് മൂലമുണ്ടാവുന്ന നെഞ്ച് വേദനക്ക് പരിഹാരം കാണുകയാണെങ്കില്‍ അതിന് വേഗം തന്നെ ഒരു ചെറിയ വ്യായാമം ചെയ്യാവുന്നതാണ്. ഇത് ദഹനം കൃത്യമാക്കുന്നതിനും അത് കൂടാതെ നിങ്ങളുടെ ഗ്യാസ് മൂലമുണ്ടാവുന്ന നെഞ്ച് വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അതില്‍ ചിലതാണ് കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ഇത് കൂടാതെ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ എല്ലാം നിങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇവയെല്ലാം ഒഴിവാക്കേണ്ടതാണ്.

ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസ്തംഭനം; തിരിച്ചറിയാംഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസ്തംഭനം; തിരിച്ചറിയാം

ഒരു കപ്പ് തൈര് ദിവസവും കഴിച്ചാല്‍ഒരു കപ്പ് തൈര് ദിവസവും കഴിച്ചാല്‍

English summary

Gas Pain In Chest: Symptoms, Causes, And Treatment In Malayalam

Here in this article we are sharing the symptoms, causes, and treatment of gas pain in chest in malayalam. Take a look.
Story first published: Friday, June 17, 2022, 11:34 [IST]
X
Desktop Bottom Promotion