For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗാര്‍ലിക് ടീ; പ്രമേഹത്തെ മുന്‍ പിന്‍ നോക്കാതെ ഓടിക്കും

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെളുത്തുള്ളി വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ വെളുത്തുള്ളി ആരോഗ്യ സംരക്ഷണത്തില്‍ ചില പ്രത്യേക ആരോഗ്യപ്രശ്‌നങ്ങളെ തുടച്ച് മാറ്റുന്നു. നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണശീലവും എല്ലാം ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. നമ്മുടെ ഭക്ഷണത്തിലെ പ്രധാന ചേരുവകളില്‍ ഒന്നാണ് വെളുത്തുള്ളി എന്ന കാര്യം മറക്കേണ്ടതില്ല.

Garlic Tea For Diabetes: How To Make It

കറ്റാര്‍വാഴ ദിവസവും ഇങ്ങനെ; ഏഴ് വഴിയില്‍ തുടുത്ത കവിളും മുഖവും ഫലംകറ്റാര്‍വാഴ ദിവസവും ഇങ്ങനെ; ഏഴ് വഴിയില്‍ തുടുത്ത കവിളും മുഖവും ഫലം

പണ്ടുമുതലേ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്. രക്തചംക്രമണ, ദഹനവ്യവസ്ഥയെ സഹായിക്കുന്നത് മുതല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വിഷവസ്തുക്കളെ ഇല്ലാതാക്കുന്നതിനും വരെ നമുക്ക് ഇത് സഹായിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, പ്രമേഹത്തെ നിയന്ത്രിക്കുന്നതില്‍ വെളുത്തുള്ളി മികച്ചതാണെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഇത് കൂടാതെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്നതും നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്.

വെളുത്തുള്ളി ചായ പ്രമേഹത്തിന്

വെളുത്തുള്ളി ചായ പ്രമേഹത്തിന്

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെളുത്തുള്ളി ചായ വളരെ മികച്ച ഒന്നാണ്. ഇതില്‍ പ്രമേഹത്തിനെ കിടിലനായി മാറ്റുന്നതിന് വെളുത്തുള്ളി ചായ സഹായിക്കുന്നുണ്ട്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് വെളുത്തുള്ളി. ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്. ഇത് രക്തസമ്മര്‍ദ്ദത്തേയും പ്രമേഹത്തേയും കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ ചായ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്.

പ്രമേഹ രോഗത്തിന് ഉത്തമം

പ്രമേഹ രോഗത്തിന് ഉത്തമം

പ്രമേഹരോഗികള്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും രാവിലെ ഒരു അല്ലി വെളുത്തുള്ളി വളരെ ഫലപ്രദമാണ്. ചായയുടെ രൂപത്തില്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും ഇത് നിയന്ത്രിക്കുന്നു. എന്നിരുന്നാലും, എല്ലായ്‌പ്പോഴും ഓര്‍ക്കണം, പെട്ടെന്നുള്ള പരിഹാരത്തിന് വേണ്ടി ഇത് ചെയ്യരുത്. ഏത് മാര്‍ഗ്ഗവും പതുക്കേ മാത്രമേ ഫലം നല്‍കുന്നുള്ളൂ എന്ന കാര്യം അറിഞ്ഞിരിക്കണം. ഇതിന് ആദ്യം ശ്രദ്ധിക്കേണ്ടത് ആരോഗ്യകരമായ ജീവിത ശൈലിയും ഭക്ഷണശീലവും വളര്‍ത്തിയെടുക്കണം എന്നുള്ളതാണ്. അതിന് വേണ്ടി വെളുത്തുള്ളി, കറുവപ്പട്ട എന്നിവ ഉപയോഗിച്ച് ഒരു കപ്പ് വെള്ളം തിളപ്പിച്ച് വെള്ളം പകുതിയായി കുറയുമ്പോള്‍ കുടിക്കുകയാണ് ചെയ്യേണ്ടത്.

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

വെളുത്തുള്ളി പതിവായി കഴിക്കുന്നത് പ്രമേഹത്തിനും ഹൃദ്രോഗങ്ങള്‍ക്കും കാരണമാകുന്ന അമിനോ ആസിഡ് ഹോമോസിസ്റ്റീനെ കുറയ്ക്കുന്നു. ട്യൂമര്‍ കോശങ്ങളെ ചെറുക്കാന്‍ വെളുത്തുള്ളിയിലെ സള്‍ഫര്‍ സംയുക്തം സഹായിക്കുന്നുവെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശ്വസനവ്യവസ്ഥ, കുടല്‍ ആരോഗ്യകരമാക്കുന്നതിനും മൊത്തത്തിലുള്ള പ്രതിരോധശേഷി എന്നിവയില്‍ നല്ല ഫലങ്ങള്‍ ഉളവാക്കുന്നതിനും ശക്തമായ ആന്റിബയോട്ടിക്കാണ് ഇത്.

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

ചായയില്‍ കറുവപ്പട്ട ചേര്‍ക്കുന്നത് രോഗപ്രതിരോധത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും ശരീരത്തിലെ വീക്കം നേരിടാന്‍ സഹായിക്കുന്നു. ഇതിനൊപ്പം, ഭക്ഷണത്തില്‍ കറുവപ്പട്ട ഉള്‍പ്പെടുത്തുന്നത് പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാന്‍ സഹായിക്കുമെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.

വെളുത്തുള്ളി ചായ തയ്യാറാക്കേണ്ടത്?

വെളുത്തുള്ളി ചായ തയ്യാറാക്കേണ്ടത്?

വെളുത്തുള്ളി ചായ തയ്യാറാക്കുന്നതിന് വേണ്ടി ഒരു കപ്പ് വെള്ളം വെച്ച് നല്ലതു പോലെ അത് തിളപ്പിക്കുക. ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന വെളുത്തുള്ളിയും അല്‍പം കുരുമുളകും ചതച്ച് ഇടുക. അഞ്ച് മിനിറ്റ് നല്ലതുപോലെ തിളപ്പിച്ച ശേഷം ഇത് അരിച്ച് ചൂടോടെ കുടിക്കാവുന്നതാണ്. വേണമെന്നുള്ളവര്‍ക്ക് അല്‍പം നാരങ്ങ നീരും തേനും ചേര്‍ക്കാവുന്നതാണ്. ഇത് കുടിക്കുന്നത് ശീലമാക്കായില്‍ അതിലൂടെ ഏത് കൊടികുത്തിയ പ്രമേഹത്തേയും നമുക്ക് ഒതുക്കാവുന്നതാണ്.

മറ്റൊരു പാചകക്കുറിപ്പ്

മറ്റൊരു പാചകക്കുറിപ്പ്

ഒരു പിടി വെളുത്തുള്ളി

പകുതി ടീസ്പൂണ്‍ കറുവപ്പട്ട

1 കപ്പ് വെള്ളം

തയ്യാറാക്കേണ്ടത്

ഘട്ടം 1. വെളുത്തുള്ളി, കറുവപ്പട്ട വടി എന്നിവ ചതച്ചെടുക്കുക. പകരം കറുവപ്പട്ട പൊടിയും ഉപയോഗിക്കാം.

ഘട്ടം 2. ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് പകുതിയാകുന്നതുവരെ തിളപ്പിക്കുക.

ഘട്ടം 3. നല്ലതു പോലെ അരിച്ചെടുത്ത് വെറും വയറ്റില്‍ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഈ മാര്‍ഗ്ഗം മികച്ചതാണ്.

വെളുത്തുള്ളി ചായയുടെ അളവ്

വെളുത്തുള്ളി ചായയുടെ അളവ്

കാലാവസ്ഥാ മാറ്റങ്ങള്‍ അനുസരിച്ച് കഴിക്കുന്ന ഓരോ ഭക്ഷണത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കണം. വെളുത്തുള്ളി ചായയുടെ കാര്യത്തിലും ഇത് വേണം. വേനല്‍ക്കാലത്താണ് ഇത് കഴിക്കുന്നത് എന്നുണ്ടെങ്കില്‍ വെളുത്തുള്ളി, കറുവപ്പട്ട എന്നിവ ശരീരത്തില്‍ ചൂട് സൃഷ്ടിക്കുന്നു. അതിനാല്‍, വേനല്‍ക്കാലത്ത് ദിവസേന ഇത് കുടിക്കാതിരിക്കുന്നതാണ് നല്ലത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ നിങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടുതവണ ഉണ്ടായിരിക്കാം. അല്ലാത്ത സമയത്ത് സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

Garlic Tea For Diabetes: How To Make It

Here in this article we are discussing about how to make garlic tea for diabetes. Take a look.
X
Desktop Bottom Promotion