For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാവിയിലെ കോവിഡ് വകഭേദങ്ങള്‍ കൂടുതല്‍ അപകടം വരുത്തുമെന്ന് WHO

|

രണ്ടര വര്‍ഷത്തിനിപ്പുറവും കോവിഡ് മഹാമാരി നമ്മുടെ ഇടയില്‍ത്തന്നെയുണ്ട്. കോവിഡിനെ പ്രതിരോധിക്കാനായി ഇപ്പോഴും മുന്‍കരുതല്‍ വാക്‌സിനേഷനുകളും പ്രതിരോധ നടപടികളും രാജ്യത്ത് പിന്തുടര്‍ന്നുവരുന്നുണ്ട്. കോവിഡിനെക്കുറിച്ച് ലോകാരോഗ്യ സംഘടന ഇടയ്ക്കിടെ ജനങ്ങള്‍ക്കായി വിവരങ്ങള്‍ നല്‍കാറുണ്ട്. കഴിഞ്ഞ ദിവസം അത്തരത്തില്‍ ഒരു പുതിയ വിവരം ലോകാരോഗ്യ സംഘടന ലോകത്തെ അറിയിച്ചു.

Most read: പ്രമേഹ രോഗികള്‍ പാദം സംരക്ഷിച്ചില്ലെങ്കില്‍ രോഗം മാരകമാകും; ഈ ശീലം പാലിക്കൂMost read: പ്രമേഹ രോഗികള്‍ പാദം സംരക്ഷിച്ചില്ലെങ്കില്‍ രോഗം മാരകമാകും; ഈ ശീലം പാലിക്കൂ

ലോകാരോഗ്യ സംഘടനയുടെ കോവിഡ് സാങ്കേതിക ലീഡ് ആയ മരിയ വാന്‍ കെര്‍ഖോവ്, ഭാവിയില്‍ കൂടുതല്‍ പകരാവുന്ന വകഭേദങ്ങളെക്കുറിച്ച് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഭാവിയില്‍ വന്നേക്കാവുന്ന കോവിഡ് വകഭേദങ്ങള്‍ കൂടുതല്‍ അപകരകാരികളായിരിക്കുമെന്നാണ് ഡോ. കാര്‍ഖോവ് പറുന്നത്.

കൂടുതല്‍ വകഭേദങ്ങള്‍ ഉണ്ടാകും

കൂടുതല്‍ വകഭേദങ്ങള്‍ ഉണ്ടാകും

ഭാവിയില്‍ കൂടുതല്‍ അപകടകരമായ വൈറസ് വകഭേദങ്ങളുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2020ല്‍ മഹാമാരി ആരംഭിച്ചതുമുതല്‍ കൊറോണ വൈറസ് നിരവധി തവണ പരിവര്‍ത്തനം ചെയ്യപ്പെട്ടു. വൈറസിന്റെ എല്ലാ വകഭേദങ്ങളിലും, ആശങ്കയുടെ വകഭേദങ്ങള്‍ അല്ലെങ്കില്‍ ലോകമെമ്പാടുമുള്ള അണുബാധയുടെ തരംഗങ്ങള്‍ നയിച്ചത് ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിവയാണ്. ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദം ഏറ്റവും വിനാശകരമായിരുന്നു. ഇത് രാജ്യത്ത് രണ്ടാം കോവിഡ് തരംഗത്തിന് വഴിവച്ചു.

ഭാവി വകഭേദങ്ങള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളത്

ഭാവി വകഭേദങ്ങള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളത്

നിലവില്‍ ഒമിക്രോണ്‍ വൈറസിന്റെ വകഭേദമാണ് ഏറ്റവും കൂടുതല്‍ പകരുന്നതെന്ന് പറയപ്പെടുന്നു. 2021 ഡിസംബറിലാണ് ഇത് കണ്ടെത്തിയത്. അതിനുശേഷം വൈറസിന്റെ ഏറ്റവും പ്രബലമായ ശക്തിയായി ഇത് തുടരുന്നു. ഒമിക്രോണ്‍ അണുബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ സൗമ്യമാണെങ്കിലും വൈറസ് എളുപ്പത്തില്‍ പകരാനുള്ള സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ഭാവിയില്‍ കൂടുതല്‍ ഗുരുതരമായ വേരിയന്റുകളെ കുറിച്ച് ഡോ. കെര്‍ഖോവ് മുന്നറിയിപ്പ് നല്‍കുന്നു. ഭാവിയില്‍ പുതിയ വകഭേദങ്ങളെക്കുറിച്ച് ലോകാരോഗ്യ സംഘടന വീണ്ടും വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭാവിയിലെ വകഭേദങ്ങള്‍ കൂടുതല്‍ കൈമാറ്റം ചെയ്യപ്പെടുമെന്നും കൂടുതല്‍ രോഗികള്‍ ഉണ്ടാകാമെന്നും ഇതിനെ പിന്തുണച്ചുകൊണ്ട് ഡോ കെര്‍ഖോവ് പറയുന്നു.

Most read:വയറിലുണ്ട് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍; ഈ ഭക്ഷണം അവയെ ശക്തമാക്കുംMost read:വയറിലുണ്ട് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍; ഈ ഭക്ഷണം അവയെ ശക്തമാക്കും

ഒമിക്രോണ്‍ ബി.എ 5 പ്രബലമായ വകഭേദം

ഒമിക്രോണ്‍ ബി.എ 5 പ്രബലമായ വകഭേദം

ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ കോവിഡ് വൈറസിന്റെ പ്രധാന വകഭേദമായി ഒമിക്രോണ്‍ തുടരുന്നുണ്ട്. ആശങ്കയുടെ ഈ വകഭേദം BA.1, BA.2, BA.3, BA.4, BA.5 എന്നിങ്ങനെ നിരവധി ഉപവകഭേദമായി സ്വയം പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒമിക്രോണിന്റെ ഉപ വകഭേദങ്ങള്‍ അവയുടെ രോഗവ്യാപന ശേഷിക്ക് പേരുകേട്ടതാണ്. മരിയ വാന്‍ കെര്‍ഖോവ് പങ്കിട്ട ഡാറ്റ പ്രകാരം, ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ ഒമിക്റോണ്‍ വൈറസ് വ്യാപകമാണ്. ഇതില്‍ 121 രാജ്യങ്ങളില്‍ BA.5 വകഭേദം പ്രബലമാണ്. കൂടാതെ 103 രാജ്യങ്ങളില്‍ BA.4 വ്യാപകമാണ്. BA.4, BA.5 എന്നിവ ഒമൈക്രോണ്‍ വൈറസിന്റെ ഏറ്റവും വ്യാപകമായ രണ്ട് ഉപ വകഭേദങ്ങളാണെന്ന് പറയപ്പെടുന്നു.

നേരത്തെയുള്ള പരിശോധന പ്രധാനം

നേരത്തെയുള്ള പരിശോധന പ്രധാനം

അണുബാധ നേരത്തെ കണ്ടെത്തുന്നതിനും പുതിയ വകഭേദങ്ങള്‍ ഉണ്ടെങ്കില്‍ അത് ട്രാക്ക് ചെയ്യുന്നതിനുമായി നിങ്ങള്‍ എല്ലായ്പ്പോഴും പരിശോധനയ്ക്ക് വിധേയമാകണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കോവിഡ് അണുബാധയുമായി ബന്ധപ്പെട്ട അപകടസാധ്യത ലഘൂകരിക്കുന്നതില്‍, പരിശോധന ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് ഒരു വ്യക്തിയെ നേരത്തെ തന്നെ ക്വാറന്റൈന്‍ ചെയ്യാന്‍ പ്രാപ്തമാക്കുകയും അങ്ങനെ മറ്റുള്ളവരിലേക്കുള്ള വ്യാപന സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇത് രോഗബാധിതരായ വ്യക്തികളെ തിരിച്ചറിയുകയും ആരോഗ്യ ഏജന്‍സികള്‍ക്ക് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സൗകര്യം ഒരുക്കുകയും ചെയ്യും.

Most read:സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂMost read:സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ

കോവിഡ് വ്യാപനം തടയാന്‍

കോവിഡ് വ്യാപനം തടയാന്‍

സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്ന എല്ലാ ഡോസുകളിലും വാക്‌സിനേഷന്‍ എടുക്കുക, മാസ്‌ക് ധരിക്കുക, ശുചിത്വം പാലിക്കുക, പരിശോധന നടത്തുക, പരിചരണം തേടുക എന്നിങ്ങനെ ലളിതമായ നടപടികള്‍ കൈക്കൊള്ളുമ്പോള്‍ നമുക്ക് നമ്മുടെ ജീവിതം കോവിഡില്‍ നിന്ന് മുക്തമാക്കാന്‍ സാധിക്കും.

വാക്‌സിനേഷന്‍ പ്രധാനം

വാക്‌സിനേഷന്‍ പ്രധാനം

കഠിനമായ രോഗബാധ തടയുന്നതില്‍ അവിശ്വസനീയമാംവിധം കോവിഡ്-19 വാക്സിനുകള്‍ പ്രവര്‍ത്തിക്കുന്നു. വാക്‌സിനേഷന്‍ എടുക്കുക, നിങ്ങളുടെ ഊഴമാകുമ്പോള്‍ ശുപാര്‍ശ ചെയ്യുന്ന എല്ലാ ഡോസുകളും എടുക്കുക. വാക്‌സിന്‍ എടുക്കുന്നത് നിങ്ങളുടെ പ്രതിരോധ ശേഷി കൂട്ടുകയും കോവിഡ് പിടിപെടാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ കോവിഡ് കണക്കുകള്‍

ഇന്ത്യയിലെ കോവിഡ് കണക്കുകള്‍

നിലവില്‍ 97,648 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ സജീവമായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8586 പേര്‍ക്ക് കോവിഡ് ബാധിച്ചു. വീണ്ടെടുക്കല്‍ നിരക്ക് 98.59% ആണ്.

English summary

Future Coronavirus Variants Will Be More Transmissible, Warns WHO

World Health Organisation alerted of more variants with intense circulation that will be seen in the coming days. Read on to know more.
Story first published: Tuesday, August 23, 2022, 10:49 [IST]
X
Desktop Bottom Promotion