For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ട് വാക്‌സിന്‍ എടുത്തവരിലും കൊവിഡ് സാധ്യത മൂന്ന് മടങ്ങ് കുറവ്

|

കൊവിഡ് എന്ന മഹാമാരി പല വിധത്തിലാണ് ആളുകളെ ബാധിക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വാക്‌സിന്‍ എടുക്കുന്നവരാണ് എല്ലാവരും.
കോവിഡ് -19 അണുബാധയ്ക്ക് എതിരെ വാക്‌സിന്‍ എടുക്കുന്നവരില്‍ കൊവിഡ് വരുന്നതിനുള്ള സാധ്യത മൂന്ന് മടങ്ങ് കുറവാണ് എന്ന് പഠനം പറയുന്നു. വാക്‌സിന്റെ രണ്ട് ഡോസും എടുത്തവര്‍ക്ക് കൊവിഡ് സാധ്യത വളരെ കുറവെന്ന് പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തി. വാക്‌സിന്‍ എടുക്കാത്തവരെ അപേക്ഷിച്ച് കൊവിഡ് പോസിറ്റീവാകാനുള്ള സാധ്യത മൂന്ന് മടങ്ങ് കുറവെന്നത് സന്തോഷം നല്‍കുന്ന ഒരു കാര്യം തന്നെയാണ്.

Fully Vaccinated People

ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള പഠനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. 98,233 പേരുടെ സാമ്പിള്‍ എടുത്തതിന് ശേഷമാണ് ഇവര്‍ പഠനം നടത്തിയത്. അവരുടെ സാമ്പിളുകള്‍ ജൂണ്‍ 24 നും ജൂലൈ 12 നും ഇടയില്‍ നടത്തിയ സ്രവ പരിശോധനയിലൂടെയാണ് ഈ പഠന ഫലം ലഭിച്ചത്. ഇതില്‍ 527 ആളുകള്‍ കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇത് കൂടാതെ 254 സാമ്പിളുകളില്‍ 100 ശതമാനം പേര്‍ക്കും ഡെല്‍റ്റ വകഭേദം മൂലമുള്ളതാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.

Fully Vaccinated People Three Times Lower Risk Of Covid: Study

എന്നാല്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് കൊവിഡ് വരാനുള്ള സാധ്യത 0.4 ശതമാനം മാത്രമാണ് എന്നാണ് പറയുന്നത്. ഒരു വാക്‌സിനും 100 ശതമാനം സംരക്ഷണം ഉറപ്പ് വരുന്നില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗം വരില്ല എന്ന് പറയാന്‍ സാധിക്കുകയില്ല. എന്നാല്‍ വാക്‌സിന്‍ എടുത്തവരെ താരതമ്യം ചെയ്യുമ്പോള്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കൊവിഡ് സാധ്യത 1.21 ശതമാനമാണ് എന്നാണ് പറയുന്നത്.

Fully Vaccinated People Three Times Lower Risk Of Covid: Study

കൊവിഡ് ശേഷം അസാധാരണം ഈ ലക്ഷണങ്ങള്‍; ശ്രദ്ധിക്കണംകൊവിഡ് ശേഷം അസാധാരണം ഈ ലക്ഷണങ്ങള്‍; ശ്രദ്ധിക്കണം

കൂടാതെ, പിസിആര്‍ ടെസ്റ്റ് ഫലങ്ങളുടെ വിശകലനങ്ങളും സൂചിപ്പിക്കുന്നത് എന്തെന്നാല്‍ പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ള ആളുകള്‍ക്ക് കുത്തിവെപ്പ് എടുക്കാത്തവരേക്കാള്‍ രോഗബാധക്കുള്ള സാധ്യത മൂന്ന് മടങ്ങ് കുറവാണ് എന്നാണ് പറയുന്നത്. കാരണം ചിലരില്‍ വൈറല്‍ ലോഡ് ഉള്ളതിനാലാണ് ഇത്തരത്തില്‍ വൈറസ് ബാധിക്കുന്നതിനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ സാധിക്കാത്തത്.

English summary

Fully Vaccinated People Three Times Lower Risk Of Covid: Study

Here in this article we are discussing about the covid risk three times lower for fully vaccinated people study says. Take a look.
X
Desktop Bottom Promotion