Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
രണ്ട് വാക്സിന് എടുത്തവരിലും കൊവിഡ് സാധ്യത മൂന്ന് മടങ്ങ് കുറവ്
കൊവിഡ് എന്ന മഹാമാരി പല വിധത്തിലാണ് ആളുകളെ ബാധിക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വാക്സിന് എടുക്കുന്നവരാണ് എല്ലാവരും.
കോവിഡ് -19 അണുബാധയ്ക്ക് എതിരെ വാക്സിന് എടുക്കുന്നവരില്‍ കൊവിഡ് വരുന്നതിനുള്ള സാധ്യത മൂന്ന് മടങ്ങ് കുറവാണ് എന്ന് പഠനം പറയുന്നു. വാക്സിന്റെ രണ്ട് ഡോസും എടുത്തവര്‍ക്ക് കൊവിഡ് സാധ്യത വളരെ കുറവെന്ന് പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തി. വാക്സിന് എടുക്കാത്തവരെ അപേക്ഷിച്ച് കൊവിഡ് പോസിറ്റീവാകാനുള്ള സാധ്യത മൂന്ന് മടങ്ങ് കുറവെന്നത് സന്തോഷം നല്കുന്ന ഒരു കാര്യം തന്നെയാണ്.

ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള പഠനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. 98,233 പേരുടെ സാമ്പിള്‍ എടുത്തതിന് ശേഷമാണ് ഇവര്‍ പഠനം നടത്തിയത്. അവരുടെ സാമ്പിളുകള്‍ ജൂണ്‍ 24 നും ജൂലൈ 12 നും ഇടയില്‍ നടത്തിയ സ്രവ പരിശോധനയിലൂടെയാണ് ഈ പഠന ഫലം ലഭിച്ചത്. ഇതില്‍ 527 ആളുകള്‍ കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇത് കൂടാതെ 254 സാമ്പിളുകളില്‍ 100 ശതമാനം പേര്‍ക്കും ഡെല്‍റ്റ വകഭേദം മൂലമുള്ളതാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് കൊവിഡ് വരാനുള്ള സാധ്യത 0.4 ശതമാനം മാത്രമാണ് എന്നാണ് പറയുന്നത്. ഒരു വാക്സിനും 100 ശതമാനം സംരക്ഷണം ഉറപ്പ് വരുന്നില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ വാക്സിന് എടുത്തവര്‍ക്ക് രോഗം വരില്ല എന്ന് പറയാന്‍ സാധിക്കുകയില്ല. എന്നാല്‍ വാക്സിന് എടുത്തവരെ താരതമ്യം ചെയ്യുമ്പോള്‍ വാക്സിന് എടുക്കാത്തവര്‍ക്ക് കൊവിഡ് സാധ്യത 1.21 ശതമാനമാണ് എന്നാണ് പറയുന്നത്.

കൂടാതെ, പിസിആര്‍ ടെസ്റ്റ് ഫലങ്ങളുടെ വിശകലനങ്ങളും സൂചിപ്പിക്കുന്നത് എന്തെന്നാല്‍ പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ള ആളുകള്‍ക്ക് കുത്തിവെപ്പ് എടുക്കാത്തവരേക്കാള്‍ രോഗബാധക്കുള്ള സാധ്യത മൂന്ന് മടങ്ങ് കുറവാണ് എന്നാണ് പറയുന്നത്. കാരണം ചിലരില്‍ വൈറല്‍ ലോഡ് ഉള്ളതിനാലാണ് ഇത്തരത്തില്‍ വൈറസ് ബാധിക്കുന്നതിനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ സാധിക്കാത്തത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
