For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷതുല്യം, ശരീരം കേടാവും; ഈ പഴങ്ങള്‍ ഒന്നിച്ച് കഴിക്കരുത്

|

വിരുദ്ധ ആഹാരങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടാകും. അത്തരം ചില ഭക്ഷണങ്ങള്‍ ഒന്നിച്ചു കഴിക്കുന്നതിലൂടെ ഉദരസംബന്ധമായ പല പ്രശ്‌നങ്ങളും നിങ്ങളില്‍ ഉണ്ടാകുന്നു. അതുപോലെ തന്നെ ചില പഴങ്ങള്‍ ഒന്നിച്ചു കഴിക്കുന്നതും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന അറിവ് ഒരുപക്ഷേ നിങ്ങള്‍ക്ക് പുതിയതാകും.

Most read: ചീത്ത കൊളസ്‌ട്രോള്‍ കൂട്ടും, ആരോഗ്യം നശിക്കും; ഒഴിവാക്കണം ഇതെല്ലാംMost read: ചീത്ത കൊളസ്‌ട്രോള്‍ കൂട്ടും, ആരോഗ്യം നശിക്കും; ഒഴിവാക്കണം ഇതെല്ലാം

സത്യമാണ്!! ചില പഴങ്ങള്‍ ഒരേസമയം കഴിക്കുന്നത് ശരീരത്തിനു കേടാണ്. ഉദര പ്രശ്‌നങ്ങള്‍, ദഹനക്കേട് എന്നിവയ്ക്ക് ഇത് വഴിവയ്ക്കും. അതിനാല്‍, ചില പഴങ്ങള്‍ മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കരുതെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. വിവിധതരം പഴങ്ങളും പച്ചക്കറികളും മിക്‌സ് ചെയ്ത് കഴിക്കുന്നതും ആരോഗ്യകരമല്ല. നിങ്ങള്‍ ഒരിക്കലും ഒന്നിച്ച് കഴിക്കാന്‍ പാടില്ലാത്ത ചില കൂട്ടുകള്‍ ഇതാ. പഴങ്ങള്‍ കഴിക്കുന്നതിനുമുമ്പ്, ഒരുമിച്ച് കഴിച്ചാല്‍ അപകടം വരുന്ന ഈ ഫ്രൂട്ട് കോമ്പിനേഷനുകള്‍ ശ്രദ്ധിക്കുക.

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും

മിക്ക സാലഡുകളിലും ധാരാളം പഴങ്ങളും പച്ചക്കറികളും അടങ്ങിയിട്ടുണ്ട്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇവ ഒന്നിച്ചു കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് നല്ലതല്ല. പഴങ്ങളും പച്ചക്കറികളും വ്യത്യസ്തമായി ആഗിരണം ചെയ്യപ്പെടുന്നു. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തില്‍, കുടലില്‍ എത്തുന്നതുവരെ അവ ഭാഗികമായി ആഗിരണം ചെയ്യുന്നു. ഉദാഹരണത്തിന്, കാരറ്റും ഓറഞ്ചും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ല, കാരണം ഈ കോമ്പിനേഷന്‍ അമിത പിത്തരസം ഉത്പാദിപ്പിക്കുകയും നെഞ്ചെരിച്ചിലിന് കാരണമാവുകയും ചെയ്യുന്നു.

മധുരമുള്ള പഴങ്ങളും ആസിഡിക് പഴങ്ങളും

മധുരമുള്ള പഴങ്ങളും ആസിഡിക് പഴങ്ങളും

സ്‌ട്രോബെറി, മുന്തിരി തുടങ്ങിയ അസിഡിറ്റി ഉള്ള പഴങ്ങളോ പീച്ച്, ആപ്പിള്‍, മാതളനാരങ്ങ തുടങ്ങിയ സബ് ആസിഡിക് പഴങ്ങളോ നിങ്ങള്‍ ഒറ്റയ്ക്കു വേണം കഴിക്കാന്‍. ഇത്തരം പഴങ്ങള്‍ വാഴപ്പഴം പോലുള്ള മധുരമുള്ള പഴങ്ങളുമായി കലര്‍ത്തുന്നത് നിങ്ങളുടെ ദഹനത്തെ തടസ്സപ്പെടുത്തും. ഇവ ഒരുമിച്ച് കഴിക്കുന്നത് തലവേദന, ഓക്കാനം, അസിഡോസിസ് എന്നിവയ്ക്കും കാരണമാകുന്നു.

Most read:പ്രമേഹം നീക്കാം, ആരോഗ്യം കാക്കാം; പേരയ്ക്ക ഒരു ഒറ്റമൂലിMost read:പ്രമേഹം നീക്കാം, ആരോഗ്യം കാക്കാം; പേരയ്ക്ക ഒരു ഒറ്റമൂലി

ഉയര്‍ന്ന പ്രോട്ടീന്‍ പഴങ്ങളും അന്നജമുള്ള പഴങ്ങളും

ഉയര്‍ന്ന പ്രോട്ടീന്‍ പഴങ്ങളും അന്നജമുള്ള പഴങ്ങളും

അന്നജം അടങ്ങിയ വാഴപ്പഴം പോലുള്ള ചില പഴങ്ങളുണ്ട്. എന്നാല്‍ ഉരുളക്കിഴങ്ങ്, വാട്ടര്‍ ചെസ്റ്റ്‌നട്ട് മുതലായ ധാരാളം പച്ചക്കറികളില്‍ അന്നജം ഉണ്ട്. അന്നജം അടങ്ങിയ ഭക്ഷണസാധനങ്ങളും ചീര, പേര, ബ്രൊക്കോളി തുടങ്ങിയ ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങളും ഒന്നിച്ച് കഴിക്കരുത്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ ഒറ്റയ്ക്ക് മാത്രം കഴിക്കണം. അവ മറ്റേതെങ്കിലും പഴങ്ങളോടൊപ്പം കഴിക്കാതിരിക്കുക. അങ്ങനെ കഴിച്ചാല്‍ ശരീരത്തില്‍ അവ ശരിയായി ആഗിരണം ചെയ്യപ്പെടില്ല. കാരണം തണ്ണിമത്തനില്‍ ഉയര്‍ന്ന ജലാംശം ഉള്ളതിനാല്‍ മറ്റ് പഴങ്ങളുമായി ചേരുമ്പോള്‍ അവ വേഗത്തില്‍ ആഗിരണം ചെയ്യും.

Most read:മലബന്ധത്തിന് പരിഹാരം ഈ പഴത്തിലുണ്ട്Most read:മലബന്ധത്തിന് പരിഹാരം ഈ പഴത്തിലുണ്ട്

കാരറ്റ് - ഓറഞ്ച്

കാരറ്റ് - ഓറഞ്ച്

കാരറ്റ്, ഓറഞ്ച് എന്നിവ ഒന്നിച്ച് കഴിക്കുന്നത് വളരെ അപകടകരമാണ്. ഇങ്ങനെ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നെഞ്ചെരിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഈ രണ്ട് വസ്തുക്കളും ഒന്നിച്ചു ചേരുന്നതിലൂടെ നിങ്ങളുടെ വൃക്കയ്ക്കും പ്രശ്‌നം സൃഷ്ടിക്കുന്നു.

പപ്പായ - നാരങ്ങ

പപ്പായ - നാരങ്ങ

പപ്പായയും നാരങ്ങയും ഒന്നിച്ചു കഴിക്കുന്നത് വിളര്‍ച്ച, ഹീമോഗ്ലോബിന്‍ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമാകുന്നു. പപ്പായയും നാരങ്ങയും ഒരേസമയം കഴിക്കുന്നത് കുട്ടികള്‍ക്ക് വളരെ അപകടകരമാണ്.

Most read:തണുപ്പുകാലത്ത് ആരോഗ്യത്തിന് എങ്ങും പോകേണ്ട; ഇവയുണ്ടെങ്കില്‍Most read:തണുപ്പുകാലത്ത് ആരോഗ്യത്തിന് എങ്ങും പോകേണ്ട; ഇവയുണ്ടെങ്കില്‍

ഓറഞ്ച് - പാല്‍

ഓറഞ്ച് - പാല്‍

പാലും ഓറഞ്ചും ചേര്‍ന്ന മിശ്രിതം കഴിക്കുന്നത് ദഹനത്തിന് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത് പിന്നീട് നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഓറഞ്ചിലെ ആസിഡ്, അന്നജം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന എന്‍സൈമുകളെ നശിപ്പിക്കും. ഇവ രണ്ടും ഒന്നിച്ചു കഴിക്കുന്നത് നിങ്ങള്‍ക്ക് ദഹനക്കേടിന് കാരണമാകുന്നു.

പേരയ്ക്ക - വാഴപ്പഴം

പേരയ്ക്ക - വാഴപ്പഴം

പേരയ്ക്കയും വാഴപ്പഴവും ഒന്നിച്ചു കഴിക്കുന്നത് നിങ്ങളില്‍ അസിഡോസിസ്, ഓക്കാനം, ഗ്യാസ്, തലവേദന എന്നിവ വര്‍ദ്ധിപ്പിക്കും. അതിനാല്‍ അവ രണ്ടും ഒന്നിച്ച് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

പൈനാപ്പിള്‍ - പാല്‍

പൈനാപ്പിള്‍ - പാല്‍

പൈനാപ്പിളിലെ ബ്രോമെലൈന്‍ എന്ന സംയുക്തം നിങ്ങളുടെ ശരീരത്തില്‍ ഗ്യാസ്, ഓക്കാനം, അണുബാധ, തലവേദന, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്നു. പൈനാപ്പിളും പാലും ഒരിക്കലും ഒന്നിച്ച് കഴിക്കാതിരിക്കുക.

Most read:പുതുവര്‍ഷം പുതിയ തുടക്കം; ശരീരം ഫിറ്റായിരിക്കാന്‍ ഈ ശീലങ്ങള്‍Most read:പുതുവര്‍ഷം പുതിയ തുടക്കം; ശരീരം ഫിറ്റായിരിക്കാന്‍ ഈ ശീലങ്ങള്‍

പഴം - പുഡ്ഡിംഗ്

പഴം - പുഡ്ഡിംഗ്

വാഴപ്പഴവും പുഡ്ഡിംഗും ഒന്നിച്ച് കഴിക്കുന്നത് നിങ്ങളില്‍ ദഹനപ്രശ്‌നങ്ങള്‍ വളര്‍ത്താന്‍ കാരണമാകുന്നു. ഇവ ദഹിപ്പിക്കാന്‍ പ്രയാസമാണ്, മാത്രമല്ല ശരീരത്തിലെ വിഷവസ്തുക്കളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. അതിനാല്‍, കുട്ടികള്‍ക്ക് ഇത് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കുക.

ചില ഫലപ്രദമായ വഴികള്‍

ചില ഫലപ്രദമായ വഴികള്‍

* ദിവസവും 4-5 വ്യത്യസ്ത പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

* രാത്രിയില്‍ നിങ്ങള്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിച്ചെങ്കില്‍, ഇത് സമതുലിതമാക്കാന്‍ പപ്പായ കഴിക്കുക. ഭക്ഷണം ദഹിക്കാന്‍ ഇത് സഹായിക്കും.

* ഉയര്‍ന്ന അളവില്‍ ഉപ്പിട്ട അല്ലെങ്കില്‍ ഉപ്പ് അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷം, തണ്ണിമത്തന്‍ പോലുള്ള ജലമയമായ പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തെ വിഷമുക്തമാക്കാന്‍ സഹായിക്കും.

* രാത്രി നിങ്ങള്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചെങ്കില്‍ രാവിലെ ഒരു ആപ്പിള്‍ കഴിക്കുക. ഇത് വയറു വീര്‍ക്കുന്നത് തടയും.

English summary

Fruits You Should Not Have Together

Before mixing and eating fruits, take a look at these risky fruit combos which are not meant to be eaten together.
Story first published: Tuesday, January 12, 2021, 11:52 [IST]
X
Desktop Bottom Promotion