For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ ഡയറ്റോ? ഈ പഴങ്ങള്‍ കഴിക്കൂ

|

നിങ്ങളിലെ കൊളസ്‌ട്രോളിന്റെ അളവ് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഭക്ഷണങ്ങള്‍ മാറ്റുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുകയും രക്തത്തിലൂടെയുള്ള കൊഴുപ്പിന്റെ ഒഴുക്ക് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ധമനികള്‍ അടഞ്ഞുപോകുന്ന രക്തപ്രവാഹത്തിന് കാരണമാകുന്ന ഹാനികരമായ കൊളസ്‌ട്രോള്‍ വഹിക്കുന്ന കണികയായ എല്‍.ഡി.എലിനെ കുറയ്ക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊളസ്‌ട്രോള്‍ രോഗികള്‍ക്ക് രോഗശാന്തി കൈവരിക്കാനുള്ള ഉത്തമ വഴിയാണ്.

Most read: അമിതവണ്ണം ഭയക്കേണ്ട; നട്‌സ് ഉണ്ടല്ലോ !Most read: അമിതവണ്ണം ഭയക്കേണ്ട; നട്‌സ് ഉണ്ടല്ലോ !

ഫ്രൈസ്, ബര്‍ഗറുകള്‍, പിസ്സകള്‍ പോലുള്ള ട്രാന്‍സ് കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നവയാണ്. അതേസമയം ഫൈബര്‍ അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ എല്‍.ഡി.എല്‍ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ചില പഴങ്ങളുടെ ഉയര്‍ന്ന ഫൈബര്‍ ഉള്ളടക്ക അളവ് കൊളസ്‌ട്രോളിന്റെ അളവ് വലിയ തോതില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അത്തരം ചില പഴങ്ങള്‍ നമുക്കു നോക്കാം.

അവോക്കാഡോസ്

അവോക്കാഡോസ്

അവോക്കാഡോയ്ക്ക് എല്‍.ഡി.എല്‍, എച്ച്.ഡി.എല്‍ കൊളസ്‌ട്രോള്‍, രക്തത്തിലെ ട്രൈഗ്ലിസറൈഡുകള്‍ എന്നിവ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. ഇത് കൊളസ്‌ട്രോള്‍ രോഗികള്‍ക്ക് ഉപയോഗിക്കാന്‍ ഉത്തമമായ പഴമാണ്. രക്തസമ്മര്‍ദ്ദമുള്ള രോഗികളെ അവോക്കാഡോസ് വളരെയധികം സഹായിക്കുന്നു. വിറ്റാമിന്‍ കെ, സി, ബി 5, ബി 6, ഇ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ഇവ. ഇത് ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

ആപ്പിള്‍

ആപ്പിള്‍

ആരോഗ്യകരമായ ചര്‍മ്മം മുതല്‍ ദഹനം വരെ ആപ്പിള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ഡോക്ടറെ അകറ്റി നിര്‍ത്തുന്ന ഒരു പഴമായി ഇതിനെ വിളിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. ഈ രുചികരമായ പഴം നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ ഫൈബര്‍, ആന്റിഓക്സിഡന്റ് പോളിഫെനോള്‍സ് പോലുള്ള മറ്റ് ഘടകങ്ങളുമായി യോജിച്ച് അനാരോഗ്യകരമായ എല്‍.ഡി.എല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഓക്‌സീകരണം മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങളായ നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവയും നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് കുറക്കാന്‍ സഹായിക്കുന്ന പഴങ്ങളാണ്. സിട്രസ് പഴങ്ങളില്‍ ഹെസ്‌പെരിഡിന്‍ അടങ്ങിയിട്ടുണ്ട്, ഇത് രക്താതിമര്‍ദ്ദം, പെക്റ്റിന്‍ (ഫൈബര്‍), ലിമോനോയ്ഡ് സംയുക്തങ്ങള്‍ എന്നിവയെ കുറക്കുന്നു. ഇതിലെ ആന്റി ഓക്‌സിഡന്റ് ഫ്‌ളേവോണുകള്‍ സ്ത്രീകളിലെ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതാണ്.

പപ്പായ

പപ്പായ

ഫൈബര്‍ ധാരാളമായി അടങ്ങിയ പപ്പായ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും രക്തത്തിലെ അനാരോഗ്യകരമായ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് ഒരു വലിയ പപ്പായയില്‍ ഏകദേശം 13 മുതല്‍ 14 ഗ്രാം വരെ നാരുകളുണ്ട്. ഒരാള്‍ക്ക് ഒരുദിവസം വേണ്ട മികച്ച അളവാണിത്. നാരുകളാല്‍ സമ്പുഷ്ടമായ ഭക്ഷണം ദഹനം ഉറപ്പാക്കുകയും മലവിസര്‍ജ്ജനം സുഗമമാക്കുകയും ചെയ്യുന്നു.

തക്കാളി

തക്കാളി

വിറ്റാമിന്‍ എ, ബി, കെ, സി തുടങ്ങി പലതരം വിറ്റാമിനുകള്‍ അടങ്ങിയ തക്കാളി നിങ്ങളുടെ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ഹൃദയാഘാത സാധ്യത എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ കണ്ണുകള്‍ക്കും ചര്‍മ്മത്തിനും ഹൃദയത്തിനും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ തക്കാളിക്ക് കഴിയും. പൊട്ടാസ്യം സമ്പുഷ്ടമായതിനാല്‍ തക്കാളി ഹൃദയ സൗഹൃദ ഭക്ഷണമായും കണക്കാക്കപ്പെടുന്നു.

English summary

Fruits You Should Include In Your Cholesterol Diet

Here is the list of best fruits which should be included in diet for a cholesterol patient. Take a look.
Story first published: Tuesday, January 7, 2020, 18:26 [IST]
X
Desktop Bottom Promotion