For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എത്ര വേനലെങ്കിലും തണുക്കാന്‍ ഈ പഴങ്ങള്‍ ധാരാളം

|

വേനല്‍ എന്നത് എല്ലാവരും ഇഷ്ടപ്പെടാത്ത ഒരു സമയം തന്നെയാണ്. ചൂടും വിയര്‍പ്പും ദാഹവും എല്ലാം കൊണ്ട് വലയുന്ന ഒരു സമയം. അത് കൂടാതെ ഈ സമയം ധാരാളം ആരോഗ്യ പ്രശ്‌നങ്ങളും നമ്മളെ തേടി എത്തുന്നുണ്ട്. അതിനെയെല്ലാം പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും എല്ലാം വേണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. മിക്കവരിലും ഈ വേനല്‍ നല്‍കുന്നത് നിര്‍ജ്ജലീകരണവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും തന്നെയാണ്. അതിന് പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന്റെ ആവശ്യകത വേനലില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം അറിഞ്ഞിരിക്കേണ്ടത് എന്ത് തന്നെയായാലും നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുക എന്നതാണ്. നിര്‍ജ്ജലീകരണം സംഭവിക്കുന്നതിലൂടെ അത് നമ്മുടെ ശരീരത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്ന തരത്തിലാണ് നിര്‍ജ്ജലീകരണം മാറുന്നത്. അതുകൊണ്ട് തന്നെ ഇതിന് പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങളാണ് നാം തേടേണ്ടത്. അതില്‍ വരുന്നതാണ് പഴങ്ങള്‍ ധാരാളം കഴിക്കുക എന്നത്. എല്ലാ പഴങ്ങള്‍ക്കും നമ്മളെ വേനല്‍ക്കാല നിര്‍ജ്ജലീകരണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് സാധിക്കില്ല. ഇതിന് സഹായിക്കുന്ന ചില പഴങ്ങള്‍ ഉണ്ട്. അവ കഴിക്കുന്നത് ശരീരത്തില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും ശരീരം തണുപ്പിക്കുകയും ചെയ്യുന്നതിന് സഹായിക്കുന്നു. ഇത്തരത്തിലുള്ള വേനല്‍പഴങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

 തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ എന്നത് വേനല്‍ക്കാല പഴവും അതിലുപരി അത് ജലാംശം നിലനിര്‍ത്തുന്ന കാര്യത്തില്‍ മുന്നിലുമാണെന്ന് നമുക്കറിയാം. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളിലും അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. ഇതില്‍ 90% അടങ്ങിയിരിക്കുന്നത് ജലമാണ്. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുകയും നിര്‍ജ്ജലീകരണം പോലുള്ള അവസ്ഥകളെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ദഹന പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും തണ്ണിമത്തന്‍ ശീലമാക്കാവുന്നതാണ്. ഇതിലുള്ള വെള്ളം നിങ്ങളുടെ ശരീരത്തിന്റെ ചൂട് കുറക്കുന്നതിനും ഉഷ്ണത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇനി ധൈര്യമായി നിങ്ങള്‍ക്ക് തണ്ണിമത്തന്‍ വേനല്‍ക്കാല ഫ്രൂട്‌സിന്റെ കൂട്ടത്തില്‍ പെടുത്താവുന്നതാണ്.

പഴം

പഴം

വാഴപ്പഴത്തിന് ശരീരത്തിലെ നിര്‍ജ്ജലീകരണം കുറക്കാന്‍ സാധിക്കില്ലെങ്കിലും ഇതിന് ശരീരത്തിന്റെ അമിതമായുള്ള ചൂടിനെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നുണ്ട്. പക്ഷേ ഇതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായി അറിയില്ല എന്നുള്ളതാണ് സത്യം. വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ പഴങ്ങളുടെ കാര്യത്തില്‍ ഏറ്റവും മികച്ച ഒന്നാണ് പഴം എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ആരോഗ്യത്തിനും കരുത്തിനും വേനല്‍ക്കാലത്തുണ്ടാവുന്ന തളര്‍ച്ചക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളേയും പ്രതിരോധിക്കുന്ന കാര്യത്തിലും എന്നും പൊട്ടാസ്യത്തിന്റെ കലവറയായ വാഴപ്പഴം മികച്ചതാണ്. അതുകൊണ്ട് തന്നെ വാഴപ്പഴം വേനല്‍ക്കാല ഭക്ഷണങ്ങളില്‍ പ്രധാനിയാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

മള്‍ബറി

മള്‍ബറി

ബെറികള്‍ ധാരാളമുണ്ടെന്ന് നമുക്കറിയാം. ഇതില്‍ സ്‌ട്രോബറിയും മള്‍ബറിയും ബ്ലൂബെറിയും എല്ലാം ആരോഗ്യം നല്‍കുന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ വേനല്‍ക്കാല സംരക്ഷണം ആഗ്രഹിക്കുന്നവര്‍ക്ക് യാതൊരു സംശയവും കൂടാതെ ഡയറ്റില്‍ ചേര്‍ക്കാവുന്ന ഒന്നാണ് മള്‍ബറി. ഇത് ജ്യൂസ് ആക്കാന്‍ സാധിക്കില്ലെങ്കിലും ആരോഗ്യത്തിന് ഗുണം നല്‍കുകയും അമിതമായി ശരീരത്തില്‍ ഉണ്ടാവുന്ന ചൂടിനെ പ്രതിരോധിക്കാന്‍ സാധിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ സംശയിക്കാതെ ഈ പഴം ഭക്ഷണത്തിന്റെ കൂടെ ചേര്‍ക്കണം. ഇത് കൂടാതെ പ്രമേഹ രോഗികള്‍ക്ക് സന്തോഷം കൊണ്ട് വരുന്ന ഒന്നാണ് ഈ പഴം എന്ന കാര്യത്തിലും സംശയം വേണ്ട. നിങ്ങള്‍ക്ക് ഇത് വേനല്‍ക്കാല ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്താന്‍ സാധിക്കും.

സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറി വേനല്‍ക്കാലത്ത് വളരെ ഉപയോഗപ്രദമാണ്. കാരണം ഇതില്‍ വൈറ്റമിന്‍ സിയും ആന്റി ഓക്സിഡന്റും വലിയ അളവില്‍ തന്നെ അടങ്ങിയിട്ടുണ്ട്. അത് കൂടാതെ വേനല്‍ക്കാലത്ത് ഈ പഴം കഴിച്ചാല്‍ അത് നിങ്ങള്‍ക്ക് കൂടുതല്‍ എനര്‍ജിയും നല്‍കുന്നു. അതോടൊപ്പം തന്നെ ക്ഷീണമകറ്റുന്നതിനും ശരീരം ഊര്‍ജ്ജസ്വലമാകുന്നതിനും നിങ്ങള്‍ക്ക് നിര്‍ബന്ധമായും നിങ്ങളുടെ സാലഡില്‍ സ്‌ട്രോബെറി ചേര്‍ക്കാം. കൂടാതെ ശരീരത്തിലെ ചൂട് കുറയ്ക്കാനും ഇത് സഹായിക്കുന്നു എന്നതാണ് സത്യം. ദിവസവും രാത്രിയോ രാവിലെ എഴുന്നേറ്റോ അല്‍പം സ്‌ട്രോബെറി ശീലമാക്കാവുന്നതാണ്. ഇത് നല്‍കുന്ന ഗുണങ്ങളൊന്നും വേറൊന്നിനും നല്‍കാന്‍ സാധിക്കില്ല എന്നതാണ് സത്യം.

കുക്കുമ്പര്‍

കുക്കുമ്പര്‍

വേനല്‍ക്കാലത്ത് ഒരു കാരണവശാലും ഒഴിവാക്കാന്‍ സാധിക്കാത്തതാണ് കുക്കുമ്പര്‍. ഇത് നിങ്ങള്‍ക്ക് അനിവാര്യമായ ഒരു വേനല്‍ പച്ചക്കറിയാണ് എന്നത് ഓര്‍ത്തിരിക്കണം. ഒരു കാരണവശാലും ഇവയൊന്നും ഒഴിവാക്കരുത്. ഇത് സാലഡായോ അല്ലെങ്കില്‍ പച്ചക്കറിയായോ പച്ചക്കോ എല്ലാം കഴിക്കാം. എങ്ങനെ കഴിച്ചാലും ഗുണങ്ങള്‍ വര്‍ദ്ധിക്കുകയല്ലാതെ കുറയുകയില്ല എന്നതാണ് സത്യം. ഇത് ശരീരത്തിലെ ചൂട് കുറക്കുന്നതോടൊപ്പം തന്നെ നിര്‍ജ്ജലീകരണം എന്ന അവസ്ഥയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലുള്ള ജലാംശം നമ്മുടെ ശരീരത്തെ തണുപ്പിക്കുന്നു.

മസ്‌ക് മെലണ്‍

മസ്‌ക് മെലണ്‍

വേനല്‍ക്കാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഒന്നാണ് മസ്‌ക് മെലണ്‍. ഇപ്പോള്‍ നമ്മുടെ നാട്ടിലും ഈ പഴം വളരെയധികം കണ്ട് വരുന്നുണ്ട്. ഒരു കാരണവശാലും ഒഴിവാക്കാനാവാത്ത ഒരു വേനല്‍ക്കാല പഴമാണ് മസ്‌ക് മെലണ്‍. നിങ്ങള്‍ക്ക് വേനല്‍ക്കാലം സന്തോഷത്തോടെയും ആരോഗ്യത്തോടെയും നിര്‍ജ്ജലീകരണമില്ലാതേയും ഊര്‍ജ്ജത്തോടെയും ചിലവഴിക്കണം എന്നുണ്ടെങ്കില്‍ ഈ പഴം നിങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. അതുകൊണ്ട് തന്നെ ശരീരത്തിലെ ശരീരത്തിലെ ചൂട് കുറയ്ക്കാനും ശരീരത്തെ തണുപ്പിക്കാനും ഈ പഴത്തിന് സാധിക്കുന്നു. വേണമെങ്കില്‍ ജ്യൂസ് ആക്കിയും ഇത് കഴിക്കാവുന്നതാണ്.

വേനല്‍ക്കാലം കുഞ്ഞിനെ അപകടത്തിലാക്കും: അമ്മയറിയേണ്ടത് ഇതെല്ലാംവേനല്‍ക്കാലം കുഞ്ഞിനെ അപകടത്തിലാക്കും: അമ്മയറിയേണ്ടത് ഇതെല്ലാം

രോഗപ്രതിരോധ ശേഷി ഏറ്റവും മികച്ചതാക്കും സ്‌പെഷ്യല്‍ ജ്യൂസ്രോഗപ്രതിരോധ ശേഷി ഏറ്റവും മികച്ചതാക്കും സ്‌പെഷ്യല്‍ ജ്യൂസ്

Read more about: fruits summer ചൂട് പഴം
English summary

Fruits That Will Help You To Reduce Body Heat In Summer In Malayalam

Here in this article we are sharing some fruits that will help you to reduce the body heat in summer in malayalam. Take a look
Story first published: Saturday, April 16, 2022, 12:20 [IST]
X
Desktop Bottom Promotion