For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉദരപ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും അകറ്റി ശരീരം കാക്കും ഈ പഴങ്ങള്‍

|

ഗ്യാസ്, മലബന്ധം, വയറിളക്കം തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ ലോകത്തിലെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. വയറ്റിലെ പ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും നമ്മുടെ ശരീരത്തെ ശരിക്കും ബാധിക്കും. മോശം ഭക്ഷണ ശീലങ്ങള്‍ പലപ്പോഴും ദഹനപ്രശ്‌നത്തിന് കാരണമാകും. ദഹനക്കേട് നിങ്ങള്‍ക്ക് വയറുവേദന, നെഞ്ചെരിച്ചില്‍, ഓക്കാനം, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകും.

Most read: അടിക്കടി മൂത്രമൊഴിക്കുന്നത് നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നമാണോ? പരിഹാരം ഇതാMost read: അടിക്കടി മൂത്രമൊഴിക്കുന്നത് നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നമാണോ? പരിഹാരം ഇതാ

നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനായി നിങ്ങളുടെ ദഹനാരോഗ്യം പരിപാലിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ദഹനവ്യവസ്ഥ സ്വാഭാവികമായി സുഗമമായി പ്രവര്‍ത്തിക്കുന്നതിന് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്. ഉയര്‍ന്ന നാരുകളുള്ള ചില പഴങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ദഹനത്തെ സഹായിക്കും. ദഹനം മെച്ചപ്പെടുത്തുമെന്ന് നിങ്ങള്‍ കഴിക്കേണ്ട ചില മികച്ച പഴങ്ങള്‍ ഇതാ.

ആപ്രിക്കോട്ട്

ആപ്രിക്കോട്ട്

ആപ്രിക്കോട്ട് പഴത്തില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ഇതുകൂടാതെ, മലബന്ധം തടയാനും നിങ്ങളുടെ വന്‍കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും കഴിയുന്ന ഉയര്‍ന്ന ഫൈബറും ആപ്രിക്കോട്ടിലുണ്ട്.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ കഴിക്കുന്നത് തീര്‍ച്ചയായും നിങ്ങളുടെ ദഹനപ്രശ്നങ്ങളെ അകറ്റി നിര്‍ത്തും. ആപ്പിളില്‍ പെക്റ്റിന്‍ നാരുകള്‍ കൂടുതലായുണ്ട്. ശരീരത്തിന്റെ ആവശ്യമനുസരിച്ച് മലബന്ധം, വയറിളക്കം എന്നിവയില്‍ നിന്ന് പെക്റ്റിന്‍ നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. പെക്റ്റിന്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു, കാരണം അതിന്റെ ലയിക്കുന്ന സ്വഭാവവും ശരീരത്തില്‍ നിന്ന് ടോക്‌സിനുകളെ നീക്കം ചെയ്യുന്നു.

Most read:തടിവെക്കും, പ്രമേഹം കൂട്ടും; മാമ്പഴവും ചില മിഥ്യാധാരണകളും

കിവി

കിവി

കിവി പഴം കഴിക്കുന്നത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കിവി പഴത്തില്‍ ആക്റ്റിനിഡിന്‍ എന്ന എന്‍സൈം ഉണ്ട്, ഇത് പ്രോട്ടീന്റെ മെച്ചപ്പെട്ട ദഹനം നല്‍കുന്നു. ഉയര്‍ന്ന ഫൈബറും പോഷകഗുണവും കിവിയില്‍ അടങ്ങിയിട്ടുണ്ട്. പ്രതിദിനം രണ്ട് കിവി കഴിക്കുന്നത് ദിവസവും ശുപാര്‍ശ ചെയ്യുന്ന നാരിന്റെ 20 ശതമാനം നല്‍കുകയും ദഹനത്തെ സഹായിക്കുകയും വന്‍കുടലിന്റെ ആരോഗ്യം സുഗമമാക്കുകയും ചെയ്യുന്നു.

വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴത്തിന്റെ ഉയര്‍ന്ന ഫൈബര്‍ ഉള്ളടക്കം ഉദരത്തെ സുഗമമാക്കുകയും അങ്ങനെ ദഹനപ്രക്രിയയെ വേഗത്തിലാക്കുകയും ചെയ്യുന്നു. വയറ്റില്‍ അടിഞ്ഞുകൂടുന്ന അള്‍സറില്‍ നിന്ന് ആമാശയത്തെ സംരക്ഷിക്കുന്ന അനാറ്റാസിഡ് ഇഫക്റ്റുകള്‍ പഴത്തിനുണ്ട്. വയറ്റിലെ അള്‍സറിന് കാരണമാകുന്ന ബാക്ടീരിയകളെ ഇത് ഇല്ലാതാക്കുന്നു. ഈ ആന്റാസിഡുകള്‍ നെഞ്ചെരിച്ചില്‍ ലഘൂകരിക്കാനും നല്ലതാണ്.

Most read:രക്തത്തെ ബാധിക്കും തലാസീമിയ ഒരു പാരമ്പര്യ രോഗം; ഡയറ്റ് ഇങ്ങനെയെങ്കില്‍ ആശ്വാസംMost read:രക്തത്തെ ബാധിക്കും തലാസീമിയ ഒരു പാരമ്പര്യ രോഗം; ഡയറ്റ് ഇങ്ങനെയെങ്കില്‍ ആശ്വാസം

പേരക്ക

പേരക്ക

ഈ ശീതകാല പഴം നിങ്ങളുടെ വയറിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കും. നാരുകളുടെ ഏറ്റവും സമ്പന്നമായ സ്രോതസ്സുകളിലൊന്നാണ് പേരയ്ക്ക. മറ്റ് പഴങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, വെറും ഒരു പേരയ്ക്ക കഴിക്കുന്നതിലൂടെ നിങ്ങളുടെ പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന നാരിന്റെ 12% ലഭിക്കുന്നു. ഇത് നിങ്ങളുടെ ദഹന ആരോഗ്യത്തിന് അത്യന്തം ഗുണം ചെയ്യും.

മാമ്പഴം

മാമ്പഴം

മാമ്പഴത്തില്‍ പ്രോട്ടീന്റെ തകര്‍ച്ചയ്ക്കും ദഹനത്തിനും സഹായിക്കുന്ന എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ദഹനനാളത്തിലൂടെ ഭക്ഷണത്തിന്റെയും മാലിന്യങ്ങളുടെയും സുഗമമായ ഒഴുക്കിന് സഹായിക്കുന്ന നാരുകളും ഇതിലുണ്ട്. വന്‍കുടല്‍ കാന്‍സര്‍, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ഡയറ്ററി ഫൈബറും ഇവയിലുണ്ട്.

Most read:നിങ്ങള്‍ അറിയാതെ നിങ്ങളുടെ ജീവനെടുക്കുന്ന രക്തസമ്മര്‍ദ്ദം; പ്രതിവിധി ഈ ഹെര്‍ബല്‍ ചായയില്‍Most read:നിങ്ങള്‍ അറിയാതെ നിങ്ങളുടെ ജീവനെടുക്കുന്ന രക്തസമ്മര്‍ദ്ദം; പ്രതിവിധി ഈ ഹെര്‍ബല്‍ ചായയില്‍

പീച്ച്

പീച്ച്

ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, നാരുകള്‍ എന്നിവയാല്‍ സമ്പന്നമായ പഴമാണ് പീച്ച്. അവ മലവിസര്‍ജ്ജനം സുഗമമാക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിനും പീച്ച് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ വീക്കത്തെ ചെറുക്കാനും പീച്ച് സഹായിക്കുന്നു.

അത്തി

അത്തി

മള്‍ബറി കുടുംബത്തിലെ ഒരു സീസണല്‍ പഴമാണ് അത്തി. ഇത് പച്ച, മഞ്ഞ, പര്‍പ്പിള്‍ നിറങ്ങളില്‍ വരുന്നു. അത്തിപ്പഴം നാരുകളാല്‍ സമ്പുഷ്ടമാണ്. ഒരു സെര്‍വിംഗ് ഏകദേശം 4-5 ഗ്രാം ഫൈബര്‍ നല്‍കുന്നു, ഇത് പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന അളവിന്റെ അഞ്ചിലൊന്നാണ്. അതിനാല്‍ അത്തി കഴിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്. ഇതിലെ ലയിക്കുന്ന നാരുകള്‍ കാരണം നമുക്ക് പൂര്‍ണ്ണത അനുഭവപ്പെടുകയും ലയിക്കാത്ത നാരുകള്‍ മലബന്ധം തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.

Most read:സ്തനാര്‍ബുദം തടയും പ്രതിരോധശേഷി കൂട്ടും; എണ്ണിയാല്‍ തീരില്ല സസ്യ എണ്ണയുടെ ഗുണംMost read:സ്തനാര്‍ബുദം തടയും പ്രതിരോധശേഷി കൂട്ടും; എണ്ണിയാല്‍ തീരില്ല സസ്യ എണ്ണയുടെ ഗുണം

ക്രാന്‍ബെറി

ക്രാന്‍ബെറി

ചെറുതും കടുപ്പമുള്ളതും വൃത്താകൃതിയിലുള്ളതുമായ ചുവന്ന പഴങ്ങളാണ് ക്രാന്‍ബെറികള്‍. ക്രാന്‍ബെറിയില്‍ നാരുകളും ദഹനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ എ, ഇ, സി എന്നിവയും അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇത്. നമ്മുടെ ശരീരകോശങ്ങളെ നശിപ്പിക്കുന്നതില്‍ നിന്ന് ഫ്രീ റാഡിക്കലുകളെ തടയുന്ന ശക്തമായ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഇവയിലുണ്ട്. ദഹനത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച പഴങ്ങളില്‍ ഒന്നാണ് ക്രാന്‍ബെറി.

English summary

Fruits That Help You For Better Digestion in Malayalam

Here are some of the fruits that have been known to improve digestion. Take a look.
Story first published: Tuesday, August 2, 2022, 12:29 [IST]
X
Desktop Bottom Promotion