For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യമുള്ള തൈറോയ്ഡിന് സഹായിക്കും ഈ പഴങ്ങള്‍

|

നിങ്ങളുടെ കഴുത്തില്‍ മുന്‍വശത്ത് താഴത്തെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന്റെ ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുന്നു. ഇത് ധാരാളം ജൈവിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ശരിയായ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്ന തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥി മന്ദഗതിയിലാവുകയോ അമിതമായി പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അത് ശരീരത്തില്‍ പല പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം.

Most read: ഈ നാല് ശീലങ്ങള്‍ നിങ്ങളിലുണ്ടോ? ശ്വാസകോശം കേടാകുമെന്ന് ഉറപ്പ്Most read: ഈ നാല് ശീലങ്ങള്‍ നിങ്ങളിലുണ്ടോ? ശ്വാസകോശം കേടാകുമെന്ന് ഉറപ്പ്

തൈറോയ്ഡ് ഗ്രന്ഥിയുടെ മികച്ച പ്രവര്‍ത്തനം ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ്. നമ്മുടെ ദൈനംദിന ഭക്ഷണത്തിലെ പല ഘടകങ്ങളും നമ്മുടെ തൈറോയ്ഡ് ഗ്രന്ഥി ശരിയായി പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കും. നിങ്ങള്‍ക്ക് തൈറോയ്ഡ് ഉണ്ടെങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമം നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്, കാരണം അതുമായി ബന്ധപ്പെട്ട നിരവധി സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കും. നിങ്ങളുടെ തൈറോയ്ഡ് സന്തുലിതമായി നിലനിര്‍ത്താന്‍ പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മിക്ക ആളുകളും അവരുടെ ഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാറില്ല, കാരണം അവയില്‍ പഞ്ചസാര കൂടുതലാണ്. എന്നാല്‍ ഓരോ പഴത്തിനും അതിന്റേതായ ഗുണങ്ങളുണ്ട്. നിങ്ങള്‍ കഴിക്കുന്ന അളവിനെക്കുറിച്ച് അല്‍പ്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്നുമാത്രം. നിങ്ങളുടെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍

നിങ്ങളുടെ ശരീരത്തിലെ മറ്റെല്ലാ ഗ്രന്ഥികളെയും അവയവങ്ങളെയും പോലെ, തൈറോയ്ഡും ആന്റിഓക്സിഡന്റുകളെ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ തൈറോയ്ഡ് പ്രവര്‍ത്തനം സുഗമമായി നിലനിര്‍ത്താന്‍ ആന്റിഓക്സിഡന്റുകള്‍ മികച്ചതാണ്. ആന്റിഓക്സിഡന്റുകളുടെ സമൃദ്ധമായ സ്രോതസ്സാണ് സിട്രസ് പഴങ്ങള്‍. അതിനാല്‍, ബ്ലൂബെറി, സ്‌ട്രോബെറി, ക്രാന്‍ബെറി തുടങ്ങിയ പുതിയ പഴങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുക. ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. ഹൈപ്പോതൈറോയിഡിസം, ക്ഷീണം, ശരീരഭാരം എന്നിവ വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ് ഫ്രീ റാഡിക്കലുകള്‍.

ആപ്പിള്‍

ആപ്പിള്‍

ഏറ്റവും പ്രശസ്തമായ ആരോഗ്യഗുണം നല്‍കുന്ന പഴങ്ങളില്‍ ഒന്നാണ് ആപ്പിള്‍. അവയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്, വിറ്റാമിനുകളും ധാതുക്കളും പോളി പോഷകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. ആപ്പിളിന് തൈറോയ്ഡ് ഗ്രന്ഥിയെ ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയും, മാത്രമല്ല, അവ നിങ്ങളുടെ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും പ്രമേഹത്തിനെതിരെ സംരക്ഷണം നല്‍കുകയും അമിതവണ്ണവും ഹൃദ്രോഗവും തടയുകയും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യും.

Most read:കണ്ണിന് കാവലാണ് കുങ്കുമപ്പൂ; ഉപയോഗം ഇങ്ങനെയെങ്കില്‍ ഫലം ഉറപ്പ്Most read:കണ്ണിന് കാവലാണ് കുങ്കുമപ്പൂ; ഉപയോഗം ഇങ്ങനെയെങ്കില്‍ ഫലം ഉറപ്പ്

അവോക്കാഡോ

അവോക്കാഡോ

ആരോഗ്യപരമായ ഗുണങ്ങള്‍ നിറഞ്ഞ മറ്റൊരു പഴമാണ് അവോക്കാഡോ. തൈറോയ്ഡ് ആരോഗ്യത്തിന് ഇത് ഗുണം ചെയ്യും. വിറ്റാമിന്‍ കെ, ഫോളേറ്റ്, വിറ്റാമിന്‍ സി, പൊട്ടാസ്യം, വിറ്റാമിന്‍ ബി 5, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ഇ തുടങ്ങിയ വിവിധ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിളില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സിയും മാംഗനീസും അടങ്ങിയിട്ടുണ്ട്, ഈ രണ്ട് പോഷകങ്ങളും ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കും. തൈറോയ്ഡിന്റെ ലക്ഷണങ്ങളിലൊന്നായ ക്ഷീണത്തെ ചെറുക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ബി ഇതില്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍, ട്യൂമര്‍, മലബന്ധം എന്നിവയാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്കും പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.

Most read:കോവിഡ് കാലത്തെ മൂക്കടപ്പ് അല്‍പം അപകടം; ഇതാണ് പരിഹാരംMost read:കോവിഡ് കാലത്തെ മൂക്കടപ്പ് അല്‍പം അപകടം; ഇതാണ് പരിഹാരം

തൈറോയ്ഡിന് നല്ല ഭക്ഷണങ്ങള്‍

തൈറോയ്ഡിന് നല്ല ഭക്ഷണങ്ങള്‍

മത്തങ്ങ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍, നട്‌സ് എന്നിവ സിങ്കിന്റെ സമ്പന്നമായ ഉറവിടങ്ങളാണ്. സിങ്കിന്റെ കുറഞ്ഞ അളവ് തൈറോയ്ഡ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ സിങ്ക് നിറയ്ക്കാന്‍ ലഘുഭക്ഷണമായി ഇവ കഴിക്കുക.

പയര്‍വര്‍ഗ്ഗങ്ങള്‍

പയര്‍വര്‍ഗ്ഗങ്ങള്‍

ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ സിങ്കും നാരുകളും നിറഞ്ഞതാണ്. ഇവ ദഹനവ്യവസ്ഥയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മലവിസര്‍ജ്ജനം, മലബന്ധം എന്നിവ തടയുന്നു. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും ആരോഗ്യകരമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ചെറുപയര്‍.

Most read:വിറ്റാമിന്‍ കുറവ് കോവിഡിന്റെ കാഠിന്യം കൂട്ടും; ശ്രദ്ധിക്കേണ്ടത് ഇത്Most read:വിറ്റാമിന്‍ കുറവ് കോവിഡിന്റെ കാഠിന്യം കൂട്ടും; ശ്രദ്ധിക്കേണ്ടത് ഇത്

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ലോകമെമ്പാടും അറിയപ്പെടുന്ന ഒരു ഉപാപചയ ബൂസ്റ്ററാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയില്‍ കാറ്റെച്ചിന്‍ എന്ന ഒരു തരം ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്, ഇത് കൊഴുപ്പ് കോശങ്ങളെ കൊഴുപ്പ് പുറന്തള്ളാനും കരളിനെ അധിക കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കാനും പ്രേരിപ്പിക്കുന്നു.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ധാന്യങ്ങള്‍ ദഹിപ്പിക്കാന്‍ ശരീരം കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നു. ശരീരം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതിനാല്‍ ഉപാപചയവും വര്‍ദ്ധിക്കുന്നു. ഓട്‌സ്, ബ്രൗണ്‍ റൈസ്, മുളപ്പിച്ച ധാന്യം, ക്വിനോവ എന്നിവ കഴിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ മെറ്റബോളിസം പുനരുജ്ജീവിപ്പിക്കാനും തൈറോയ്ഡ് ഗ്രന്ഥിയെ സഹായിക്കാനും ഇത് ഉപകരിക്കും.

Most read:ദിനവും രാവിലെ ഒരു മുട്ടയെങ്കില്‍ ശരീരത്തിന് ലഭിക്കും അത്ഭുത നേട്ടംMost read:ദിനവും രാവിലെ ഒരു മുട്ടയെങ്കില്‍ ശരീരത്തിന് ലഭിക്കും അത്ഭുത നേട്ടം

തൈറോയ്ഡ് ഉണ്ടെങ്കില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

തൈറോയ്ഡ് ഉണ്ടെങ്കില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ചില ഭക്ഷണങ്ങള്‍ തൈറോയ്ഡ് മരുന്നുകളുമായി പ്രതിപ്രവര്‍ത്തനം ചെയ്‌തേക്കാം. അതിനാല്‍, ഇവ നിയന്ത്രിക്കേണ്ടതുണ്ട്:

* സോയാബീനും അതിന്റെ ഉല്‍പ്പന്നങ്ങളും - തൈറോയ്ഡ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ സോയയുടെ ഉപയോഗം തൈറോയ്ഡ് മരുന്നുകളുടെ ആഗിരണം തടസ്സപ്പെടുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

* കാബേജ്, കോളിഫ്‌ളവര്‍, കാലെ മുതലായ ക്രൂസിഫറസ് പച്ചക്കറികള്‍. അമിതമായ കൊഴുപ്പ് അല്ലെങ്കില്‍ വറുത്ത ഭക്ഷണങ്ങളും മരുന്നുകളുടെ ആഗിരണം പരിമിതപ്പെടുത്തുന്നു.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

* തൈറോയ്ഡ് ഉണ്ടെങ്കില്‍ കാപ്പിക്ക് നിയന്ത്രണം ആവശ്യമാണ്.

* അധിക അളവില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. അവയില്‍ പോഷകങ്ങളില്ലാത്ത കലോറി അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കും.

* സോഡിയം കൂടുതലുള്ള സ്‌നാക്ക്‌സ്, ബിസ്‌കറ്റ്, ശീതീകരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവയും ഒഴിവാക്കുക.

* പാല്‍, ചീസ്, പനീര്‍, തൈര്, വെണ്ണ തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കുക, കാരണം അവ നിങ്ങളുടെ ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സ് മാറ്റും.

Most read:അത്താഴത്തിന് ശേഷം നടന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റംMost read:അത്താഴത്തിന് ശേഷം നടന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റം

English summary

Fruits That Every Thyroid Patient Should Eat in Malayalam

Have you ever thought of including fruits in your diet in order to maintain your thyroid? Here are some Fruits That Every Thyroid Patient Should Eat.
Story first published: Wednesday, October 20, 2021, 9:30 [IST]
X
Desktop Bottom Promotion