Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇടക്കിടെ സ്ത്രീകളിലെ മൂത്രശങ്ക രോഗലക്ഷണം
സ്ത്രീകളില്‍ പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിഞ്ഞ സമയമില്ല എന്ന് തന്നെ നമുക്ക് പറയാവുന്നതാണ്. കാരണം ഇന്നത്തെ ജീവിത ശൈലി തന്നെയാണ് പലപ്പോഴും നിങ്ങളിൽ രോഗത്തിന് പിടിമുറുക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ കൃത്യമായ ആരോഗ്യ ശീലവും ഭക്ഷണ രീതിയും ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ട് എന്ന് നോക്കാവുന്നതാണ്. അതിന് മുൻപ് സ്ത്രീകളിൽ ഉണ്ടാവുന്ന ഇടക്കിടെയുള്ള മൂത്രശങ്ക വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്.
എന്താണ് ഇതിന് പിന്നില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രസ്നങ്ങൾ എന്നത് പലർക്കും അറിയാൻ സാധിക്കുന്നില്ല. ആരോഗ്യ പ്രതിസന്ധികൾ കൊണ്ട് വലയുന്ന അവസ്ഥയുണ്ടെങ്കിലും നിസ്സാരമായ മൂത്രശങ്കയെന്ന പ്രശ്നത്തെ പലരും ശ്രദ്ധിക്കുന്നില്ല. എന്തൊക്കെയാണ് ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്നത് അറിയേണ്ട ഒന്നാണ്. എന്നാൽ പലരും ഇത്തരം കാരണങ്ങൾ അറിയാതെ പോവുന്നുണ്ട്. കൃത്യമായ കാരണം കണ്ടെത്തിയാൽ മാത്രമേ നമുക്ക് അതിനുള്ള പരിഹാരങ്ങളും കാണാൻ പറ്റുകയുള്ളൂ. എന്താണ് ഇടക്കിടെ സ്ത്രീകളിൽ ഉണ്ടാവുന്ന മൂത്രശങ്കക്ക് പിന്നിൽ എന്ന് നമുക്ക് നോക്കാം.

മൂത്രാശയ അണുബാധ
മൂത്രാശയ അണുബാധ പലപ്പോഴും ആരോഗ്യത്തിന് വില്ലനായി മാറുന്ന അവസ്ഥയായി മാറുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളിൽ. മൂത്രാശയ അണുബാധയുള്ള സ്ത്രീകളിൽ ഇടക്കിടെയുണ്ടാവുന്നതാണ് മൂത്രമൊഴിക്കണം എന്ന ചിന്ത. ഇത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്. പുരുഷൻമാരിൽ ഉണ്ടാവുന്നതിനേക്കാൾ ഭീകരമായ അവസ്ഥകളായിരിക്കും പലപ്പോഴും സ്ത്രീകളിൽ മൂത്രാശയ അണുബാധ ഉണ്ടാക്കുന്നത്. അതിന് ഏക പരിഹാരം എന്ന് പറയുന്നത് വെള്ളം കുടിക്കുക എന്നത് മാത്രമാണ്.

നിയന്ത്രിക്കാൻ ആവാത്ത അവസ്ഥ
പലപ്പോഴും മൂത്രം നിയന്ത്രിക്കാൻ ആവാത്ത അവസ്ഥയാണ് നിങ്ങളിൽ ഉണ്ടാവുന്നത്. ബ്ലാഡറിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ പറ്റാത്ത തരത്തിലേക്ക് കാര്യങ്ങൾ എത്തുന്നു. ഇത് ബാക്ടീരിയൽ ഇൻഫെക്ഷൻ പോലുള്ള അസ്വസ്ഥതകളിലേക്ക് നയിക്കുന്നുണ്ട് എന്നതാണ് സത്യം. ചിലരിൽ പ്രസവശേഷം ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങളെ മൂത്രം നിയന്ത്രിച്ച് നിർത്തുന്നതിനുള്ള കഴിവിനെ ഇല്ലാതാക്കുന്നുണ്ട്. ഇതിൻറെ ഫലമായി ഇടക്കിടക്ക് മൂത്രമൊഴിക്കണം എന്ന ചിന്തയുണ്ടാവുന്നു.

ആർത്തവ വിരാമം
ആർത്തവ വിരാമം പോലുള്ള അവസ്ഥകൾ നിങ്ങളിൽ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് വഴിവെക്കുന്നുണ്ട്. ഹോർമോൺ മാറ്റങ്ങൾ ഉണ്ടാവുന്നതിലൂടെ അത് പല വിധത്തിലുള്ള ശാരീരിക മാനസിക മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ആർത്തവ വിരാമ സമയത്ത് ഇത്തരം അവസ്ഥകൾ സ്ത്രീകൾക്ക് നിയന്ത്രിക്കാൻ പറ്റാത്തതാണ്. ഇടക്കിടെയുള്ള മൂത്രശങ്കയാണ് ഇതിന് പിന്നിലെ പ്രധാന ലക്ഷണമായി കണക്കാക്കുന്നതും. ഇതിന് കാരണം എന്ന് പറയുന്നത് പെൽവിക് ഭാഗത്തെ മസിലുകൾ വീക്കാവുന്നതാണ്.

കിഡ്നി സ്റ്റോൺ
കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിലെ കല്ല് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. കിഡ്നി സ്റ്റോൺ പലപ്പോഴും കാല്‍സ്യം ഫോമിലേക്കും യൂറിക് ആസിഡായി മാറുന്നതിനും കാരണമാകുന്നുണ്ട്. ഇതും സ്ത്രീകളില്‍ ഇടക്കിടെ മൂത്രശങ്ക ഉണ്ടാക്കുന്നുണ്ട്. ചിലരിൽ അതികഠിനമായ വേദനയും കിഡ്നിസ്റ്റോൺ പോലുള്ള അസ്വസ്ഥതകൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിന്റെ ഫലമായി ഇടക്കിടെ ബാത്ത്റൂമിലേക്കോടുന്ന സ്ത്രീകൾ കുറവല്ല. ഇതിനെ പരിഹരിക്കുന്നതിന് ഡോക്ടറെ കാണുകയും ഡയറ്റിൽ മാറ്റം വരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

ബ്ലാഡർ സ്റ്റോൺ
മൂത്രാശത്തിൽ ഉണ്ടാവുന്ന കല്ലുകൾ പലപ്പോഴും നിങ്ങളെ വളരെയധികം വലക്കുന്നുണ്ട്. ഇത് തിരിച്ചറിയാൻ പലപ്പോഴും വൈകുന്നതാണ് ആരോഗ്യത്തിന് പ്രതിസന്ധികൾ ഉണ്ടാക്കുന്നത്. ഇത് ക്രിസ്റ്റൽ രൂപത്തിലാണ് കാണപ്പെടുന്നത്. ചില സമയങ്ങളിൽ ബ്ലാഡർ സ്റ്റോൺ എന്ന് പറയുമ്പോൾ യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളും പ്രകടമാവുന്നുമില്ല. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുമ്പോൾ ഇത് ഇടക്കിടെ മൂത്രശങ്കയുണ്ടാക്കുന്നുണ്ട്. ഇത് ചെറിയ തോതിൽ അടിവയറ്റില്‍ വേദനക്കും കാരണമാകുന്നുണ്ട്.

ബ്ലാഡർ ഇൻഫെക്ഷൻ
അണുബാധകൾ പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. ഇതിൽ സ്ത്രീകളെ വലക്കുന്ന അണുബാധകളിൽ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ബ്ലാഡർ ഇൻഫെക്ഷൻ. ഈ അവസ്ഥയിൽ അതിന് പരിഹാരം കാണാൻ ശ്രമിക്കും മുൻപ് പ്രകടമാവുന്ന ലക്ഷണങ്ങളിൽ ഒന്നാണ് പലപ്പോഴും ഇടക്കിടെയുള്ള മൂത്രശങ്ക. ബാക്ടീരിയ പോലുള്ളവ യുറീത്ര വഴി ബ്ലാഡറിലേക്ക് എത്തുകയും ഇത് ഇൻഫെക്ഷന് കാരണമാകുകയും ചെയ്യുന്നുണ്ട്.



Click it and Unblock the Notifications
