For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂലൈ 15 മുതല്‍ 18 കഴിഞ്ഞവര്‍ക്ക് കൊവിഡ് ബൂസ്റ്റര്‍ ഡോസ് സൗജന്യം

|

കൊറോണ വൈറസിന്റേ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ജൂലൈ 15 മുതല്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഥാക്കൂര്‍ അറിയിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം അതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ഈ വേളയിലാണ് രാജ്യം ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ജൂലൈ 15 മുതല്‍ അടുത്ത 75 വര്‍ഷത്തേക്കാണ് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുന്നത്.

covid vaccine

സ്വാതന്ത്ര്യത്തിന്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു വാക്‌സിന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നത്. രാജ്യത്തെ നല്ലൊരു ശതമാനം ആളുകളും ഇപ്പോഴും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എടുക്കാത്തവരാണ്. ആകെ ഒരു ശതമാനം ആളുകള്‍ മാത്രമേ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എടുത്തിട്ടുള്ളൂ. ബൂസ്റ്റര്‍ ഡോസ് ഇതുവരേയും നല്‍കിയിരുന്നത് കൊവിഡ് മുന്‍നിര പോരാളികള്‍, 60 വയസ്സിന് മുകളിലുള്ളവര്‍, ഗുരുതരമായ ഏതെങ്കിലും രോഗാവസ്ഥയുള്ളവര്‍ എന്നിവര്‍ക്കായിരുന്നു. കൊവിഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഒന്‍പത് മാസം പൂര്‍ത്തിയായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ലഭിക്കുന്നത്.

വാക്‌സിന്‍ സ്വീകരിച്ചവര്‍

വാക്‌സിന്‍ സ്വീകരിച്ചവര്‍

നമ്മുടെ രാജ്യത്ത് 96 ശതമാനം ആളുകളും കൊവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസും 87ശതമാനം ആളുകള്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ മുഴുവന്‍ പേരും വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമേ നമുക്ക് രോഗാവസ്ഥയെ പൂര്‍ണമായും പിടിച്ച് കെട്ടാന്‍ സാധിക്കുകയുള്ള. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് വാക്‌സിന്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ ആരംഭിച്ചത്.

 വാക്‌സിന്‍ സ്വീകരിച്ചവര്‍

വാക്‌സിന്‍ സ്വീകരിച്ചവര്‍

സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലായിരിക്കും ബൂസ്റ്റര്‍ോസ് വാക്‌സിനും നല്‍കുന്നത്. അറുപത് വയസ്സിന് മുകളിലുള്ളവരും കൊവിഡ് മുന്‍നിര പോരാളികളുമായ 26% പേര്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ഇത് വരേ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16906 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. 45 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിലും വാക്‌സിന്‍ സ്വീകരിക്കുന്നതിലും പലരും ഇപ്പോഴും വിമുഖത കാണിക്കുന്നുണ്ട്. ഇത് അപകടകരമായ അവസ്ഥയിലേക്ക് നമ്മുടെ രാജ്യത്തെ എത്തിക്കും എന്നാണ് മുന്‍ അനുഭവങ്ങള്‍ നമുക്ക് കാണിച്ച് തരുന്നത്.

ആദ്യ ഡോസ് വാക്‌സിന്‍

ആദ്യ ഡോസ് വാക്‌സിന്‍

ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങിയത് കൊവിഡ് അതിന്റെ ഉച്ഛസ്ഥായിയില്‍ നില്‍ക്കുമ്പോഴായിരുന്നു. വൈറസ് ഭീതിയും കണ്‍മുന്നില്‍ പ്രിയപ്പെട്ടവരുടെ മരണവും രോഗാവസ്ഥയും കണ്ട് കൊണ്ടാണ് പലരും രോഗപ്രതിരോധത്തിനായി വാക്‌സിന്‍ എടുക്കാന്‍ വേണ്ടി മുന്നിട്ടിറങ്ങിയത്. എന്നാല്‍ ഇപ്പോള്‍ രോഗാവസ്ഥയില്‍ വന്ന കുറവ് ആളുകളില്‍ നിന്ന് ഭയത്തെ ഇല്ലാതാക്കുകയും വാക്‌സിന്‍ എടുക്കേണ്ട അവസ്ഥയില്ല എന്ന ഒരു നിലപാടിലേക്ക് പലരേയും എത്തിക്കുന്നുമുണ്ട്. എന്നാല്‍ രോഗാവസ്ഥയെ പടിക്ക് പുറത്ത് നിര്‍ത്താന്‍ കൃത്യമായ മുന്‍കരുതലുകളും ആവശ്യ സമയത്ത് വാക്‌സിനും സ്വീകരിക്കേണ്ടത് അനിവാര്യമാണ്. രോഗത്തെ കുറിച്ചുള്ള ഭയം കുറഞ്ഞതാണ് പലപ്പോഴും ആളുകള്‍ വാക്‌സിന്‍ എടുക്കാന്‍ മടിക്കുന്നതിന് പിന്നില്‍.

പുതിയ വകഭേദങ്ങള്‍

പുതിയ വകഭേദങ്ങള്‍

കൊവിഡുമായുള്ള നമ്മുടെ പോരാട്ടം ആരംഭിച്ച് ഏകദേശം മൂന്ന് വര്‍ഷത്തിന് അടുത്തായി. രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും രോഗം ബാധിച്ചാല്‍ ഉണ്ടാവുന്ന ഗുരുതരാവസ്ഥയെക്കുറിച്ചും നാം ഓരോരുത്തരും ബോധവാന്‍മാരുമാണ്. അതുകൊണ്ട് തന്നെയാണ് രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി വാക്‌സിന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നമ്മുടെ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നതും. വൈറസ് പുതിയ വകഭേദങ്ങള്‍ സൃഷ്ടിച്ച് കൊണ്ട് മുന്നേറുന്നുണ്ടെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്നതിന് വാക്‌സിന് സാധിക്കും എന്നുള്ളത് കൊണ്ടാണ് എല്ലാവരും വാക്‌സിന്‍ എടുക്കണം എന്ന് പറയുന്നതും.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍ എടുക്കേണ്ടതിനെപ്പറ്റിയും രോഗത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെപ്പറ്റിയും നിരവധി ലേഖനങ്ങളും വീഡിയോകളും അവബോധ മാര്‍ച്ചുകളും മീറ്റിംഗുകളും എല്ലാം നിങ്ങള്‍ കണ്ടിട്ടുണ്ടാവാം. നാം കാണിക്കുന്ന ചെറിയ അശ്രദ്ധ പോലും പലപ്പോഴും രോഗാവസ്ഥയെ ഗുരുതരമാക്കുന്നു. നമ്മളിലൂടെ മറ്റൊരാള്‍ക്ക് രോഗം പകരാതിരിക്കാന്‍ കൃത്യസമയത്ത് വാക്‌സിന്‍ എടുക്കുകയും പ്രതിരോധ നടപടികള്‍ കൈക്കൊള്ളുകയും വേണം എന്നത് ഓരോരുത്തരുടേയും കടമയാണ്.

മഴക്കാലത്ത് കൊവിഡിനേയും ശ്രദ്ധിക്കണം: മുന്‍കരുതല്‍ ഇതെല്ലാംമഴക്കാലത്ത് കൊവിഡിനേയും ശ്രദ്ധിക്കണം: മുന്‍കരുതല്‍ ഇതെല്ലാം

ഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി: ലോകാരോഗ്യ സംഘടനഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി: ലോകാരോഗ്യ സംഘടന

English summary

Free Booster Covid-19 doses to be Given to All Above 18 Years of Age From July 15; Details in Malayalam

On the occasion of India's 75 years of independence, from 15th July 2022 till the next 75 days, citizens above 18 years of age will be given booster doses free of cost says Union Minister Anurag Thakur.
Story first published: Wednesday, July 13, 2022, 18:32 [IST]
X
Desktop Bottom Promotion