For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രത്തിന്റെ ദുര്‍ഗന്ധം ഒരു അപകടലക്ഷണമാണ് നിസ്സാരമാക്കരുത്

|

മൂത്രത്തിന് അതിന്റേതായ അസുഖകരമായ ദുര്‍ഗന്ധം എപ്പോഴും ഉണ്ട്. എന്നാല്‍ അതിനേക്കാള്‍ മോശമായ ദുര്‍ഗന്ധം നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അതിന് പിന്നില്‍ നിരവധി അനാരോഗ്യപരമായ കാരണങ്ങള്‍ ഉണ്ട്. ചിലപ്പോള്‍ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ നിന്നാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. മറ്റ് ചിലപ്പോള്‍ ചില ശരീരം നല്‍കുന്ന ചില സൂചനകളും ആയിരിക്കാം. എന്നാല്‍ അത് എന്താണ് എന്നത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

Foul Smelly urine

വീട്ടിലൊരു കറ്റാര്‍വാഴ നിര്‍ബന്ധം; ആയുസ്സിനും ആരോഗ്യത്തിനും സൗന്ദര്യത്തിനുംവീട്ടിലൊരു കറ്റാര്‍വാഴ നിര്‍ബന്ധം; ആയുസ്സിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും

നിര്‍ജ്ജലീകരണം, ചില വിറ്റാമിനുകള്‍, ചില മരുന്നുകള്‍ എന്നിവ മൂത്രത്തിന് അസുഖകരമായ ദുര്‍ഗന്ധം നല്‍കും. എന്നാല്‍ ദുര്‍ഗന്ധം വമിക്കുന്ന മൂത്രത്തിന്റെ സാധാരണ കാരണങ്ങള്‍ എന്തൊക്കെയെന്നും എന്തൊക്കെയാണ് നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

നിര്‍ജ്ജലീകരണമെങ്കില്‍ ശ്രദ്ധിക്കാന്‍

നിര്‍ജ്ജലീകരണമെങ്കില്‍ ശ്രദ്ധിക്കാന്‍

മൂത്രത്തില്‍ വെള്ളത്തിന്റെ അളവ് കുറവും കൂടുതല്‍ അമോണിയയും ഉണ്ടെങ്കില്‍ അത് പലപ്പോഴും ഇത്തരം ദുര്‍ഗന്ധത്തിന് കാരണമാകുന്നുണ്ട്. ഇത് കൂടാതെ നിങ്ങളില്‍ നിര്‍ജ്ജലീകരണം ഉണ്ടാവുമ്പോള്‍ മൂത്രം കൂടുതല്‍ ദുര്‍ഗന്ധമുള്ളതായി മാറുന്നു. പ്രഭാതത്തില്‍ അല്ലെങ്കില്‍ ഒരു വ്യക്തി ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തപ്പോള്‍ ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. എന്തൊക്കെയാണ് നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

നിര്‍ജ്ജലീകരണമെങ്കില്‍ ശ്രദ്ധിക്കാന്‍

നിര്‍ജ്ജലീകരണമെങ്കില്‍ ശ്രദ്ധിക്കാന്‍

വരണ്ട വായ, അലസത, പേശി ബലഹീനത, തലവേദന, തലകറക്കം എന്നിവയാണ് പ്രധാന കാരണങ്ങള്‍. ഇത് കൂടാതെ ഒരാള്‍ ധാരാളം വെള്ളം കുടിച്ചതിന് ശേഷം നിര്‍ജ്ജലീകരണത്തിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഉടനേ തന്നെ ഒരു ഡോക്ടറെ കാണണം. അടിസ്ഥാന പ്രശ്നം വൃക്ക അണുബാധയാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ഭക്ഷണങ്ങള്‍ ദുര്‍ഗന്ധത്തിന് കാരണം

ഭക്ഷണങ്ങള്‍ ദുര്‍ഗന്ധത്തിന് കാരണം

ദഹന സമയത്ത് ഉണ്ടാകുന്ന ഏതെങ്കിലും പദാര്‍ത്ഥങ്ങളാണ് മെറ്റബോളിറ്റുകള്‍. ശരീരം അവയെ മൂത്രത്തില്‍ നിന്ന് പുറന്തള്ളുന്നതിനാല്‍, ഇത്തരത്തിലുള്ള അവസ്ഥയില്‍ മൂത്രത്തില്‍ ദുര്‍ഗന്ധം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന്, നിങ്ങള്‍ ശതാവരി കഴിക്കുന്ന വ്യക്തിയാണെങ്കില്‍ അത് പലപ്പോഴും മൂത്രത്തിന് ഒരു ദുര്‍ഗന്ധം നല്‍കുന്നു. അതുകൊണ്ട് ഈ കാരണത്തെ തള്ളിക്കളയാന്‍ സാധിക്കുകയില്ല.

മരുന്നും അനുബന്ധങ്ങളും

മരുന്നും അനുബന്ധങ്ങളും

മൂത്രത്തിന്റെ ദുര്‍ഗന്ധത്തില്‍ മാറ്റം വരുത്തുന്ന ചില മരുന്നുകളും അനുബന്ധങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ബി വിറ്റാമിനുകളുടെ തയാമിന്‍, കോളിന്‍ എന്നിവയുടെ ഉയര്‍ന്ന ഡോസുകള്‍, ചില ആന്റിബയോട്ടിക്കുകള്‍, ചില പ്രമേഹ മരുന്നുകള്‍, കീമോതെറാപ്പി, മെഡിക്കല്‍ അവസ്ഥ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം പലപ്പോഴും നിങ്ങളില്‍ മൂത്രത്തിന് ദുര്‍ഗന്ധം ഉണ്ടാക്കുന്നുണ്ട്.

മൂത്രനാളി അണുബാധ- യൂറിനറി ഇന്‍ഫെക്ഷന്‍

മൂത്രനാളി അണുബാധ- യൂറിനറി ഇന്‍ഫെക്ഷന്‍

മൂത്രനാളി, മൂത്രസഞ്ചി, വൃക്ക എന്നിവയില്‍ ദോഷകരമായ ബാക്ടീരിയകള്‍ വ്യാപിക്കുമ്പോള്‍ മൂത്രനാളി അണുബാധ (യുടിഐ) സംഭവിക്കുന്നു. ഇതിന്റെ ഫലമായി പല വിധത്തിലുള്ള ലക്ഷണങ്ങളും ഉണ്ടാവുന്നുണ്ട്. മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രം പിടിച്ച് നിര്‍ത്താന്‍ കഴിയാത്ത അവസ്ഥ, മൂത്രസഞ്ചി പൂര്‍ണ്ണമായും ക്ലിയറാക്കുന്നതില്‍ ബുദ്ധിമുട്ട്, തെളിഞ്ഞ അല്ലെങ്കില്‍ ഇരുണ്ട മൂത്രം, മൂത്രത്തില്‍ രക്തം, പനി, അണുബാധ പടര്‍ന്നിട്ടുണ്ടെങ്കില്‍ നടുവേദന, അണുബാധ വൃക്കകളിലേക്ക് പടര്‍ന്നിട്ടുണ്ടെങ്കില്‍ ചില ബാക്ടീരിയകളുമായുള്ള അണുബാധ എന്നിവയെല്ലാം പലപ്പോഴും വളരെ ദുര്‍ഗന്ധം വമിക്കുന്ന മൂത്രത്തിന് കാരണമാവുന്നു.

ബാക്ടീരിയ വജൈനോസിസ്

ബാക്ടീരിയ വജൈനോസിസ്

യോനിയിലെ അണുബാധ ബാക്ടീരിയ വജൈനോസിസ് ഒരു പ്രത്യേക അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ബാധിച്ചവരുടെ സ്വകാര്യഭാഗം പലപ്പോഴും മത്സ്യത്തിന്റെ ഗന്ധമാണ് ഉണ്ടാവുന്നത്. ഇത് ലൈംഗികതയ്ക്ക് ശേഷം വളരെയധികം മോശമായേക്കാം. ഇതിന്റെ മറ്റ് ലക്ഷണങ്ങള്‍ എന്തൊക്കെയെനന് നമുക്ക് നോക്കാവുന്നതാണ്. സ്വകാര്യഭാഗത്ത് വേദന, ചൊറിച്ചില്‍, മൂത്രമൊഴിക്കുമ്പോള്‍ കത്തുന്ന വേദന, വിവിധ നിറത്തിലുള്ള ഡിസ്ചാര്‍ജ് എന്നിവയെല്ലാം ഇതിന് കാരണമാകുന്നുണ്ട്. കൃത്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

പ്രമേഹം

പ്രമേഹം

പ്രമേഹ മരുന്നുകള്‍ മൂത്രത്തിന്റെ ഗന്ധം മാറ്റിയേക്കാം. പ്രത്യേകിച്ചും രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി പോയാല്‍. ചില ആളുകളുടെ മൂത്രത്തില്‍ മധുരമുള്ള ദുര്‍ഗന്ധമാണ് ഉണ്ടാക്കുന്നത്. മൂത്രത്തില്‍ ധാരാളം പഞ്ചസാര ഉള്ളപ്പോള്‍ ഇത് സംഭവിക്കുന്നു. ഇത് കൂടാതെ പതിവായി ബാത്ത്‌റൂമിലേക്ക് പോകുന്നു, പ്രത്യേകിച്ച് രാത്രിയില്‍, കടുത്ത ദാഹം, ക്ഷീണം, ശരീരഭാരം കുറയ്ക്കല്‍, ജനനേന്ദ്രിയത്തിലെ ചൊറിച്ചില്‍, സാവധാനത്തിലുള്ള മുറിവ് ഉണക്കല്‍, മങ്ങിയ കാഴ്ച, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

ഗര്‍ഭധാരണം

ഗര്‍ഭധാരണം

പലപ്പോഴും ഗര്‍ഭം ധരിക്കുന്ന സ്ത്രീകളുടെ മൂത്രത്തിന് ദുര്‍ഗന്ധം ഉണ്ടാവുന്നുണ്ട്. കാരണം ശരീരത്തില്‍ വരുന്ന ഹോര്‍മോണ്‍ മാറ്റം പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ മൂത്രാശയ അണുബാധയുള്ളവര്‍ക്ക് ഇത്തരം അവസ്ഥകള്‍ വളരെയധികം കൂടുതലായി അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. മൂത്രത്തിന്റെ ദുര്‍ഗന്ധത്തില്‍ മാറ്റം വരുത്തുന്നത് പലപ്പോഴും ഒരു മുന്നറിയിപ്പായിരിക്കാം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

പരിഹാരം ഇതെല്ലാം

പരിഹാരം ഇതെല്ലാം

എന്നാല്‍ എന്തൊക്കെയാണ് പരിഹാരം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇതിന് കാരണമാകുന്ന ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, പ്രത്യേകിച്ച് ശതാവരി പോലുള്ളവ. ഇത് കൂടാതെ ജലാംശം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വൃക്ക, മൂത്രനാളി എന്നിവയുടെ ആരോഗ്യത്തെ സഹായിക്കാന്‍ ധാരാളം വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കുക. മൂത്രമൊഴിക്കാന്‍ തോന്നുമ്പോള്‍ ഉടനെ തന്നെ മൂത്രമൊഴിക്കുന്നതിന് ശ്രദ്ധിക്കണം.

ആരോഗ്യം ശ്രദ്ധിക്കുക

ആരോഗ്യം ശ്രദ്ധിക്കുക

ഒരു ഡോക്ടറുടെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം പ്രമേഹം പോലുള്ള ഏതെങ്കിലും വിട്ടുമാറാത്ത മെഡിക്കല്‍ അവസ്ഥകള്‍ ഉണ്ടെങ്കില്‍ അതിനെ കൃത്യമായി പ്രതിരോധിക്കാന്‍ വഴികള്‍ തേടുക. ഇത് കൂടാതെ ആരോഗ്യകരമായ ജീവിതശൈലി ഉണ്ടായിരിക്കുന്നതും മദ്യപാനം കുറയ്ക്കുന്നതോ ഒഴിവാക്കുന്നതോ കരളിന്റെ ആരോഗ്യത്തിന് സഹായിച്ചേക്കാം. ഇതെല്ലാം മൂത്രത്തിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

Read more about: urine smell മൂത്രം
English summary

Foul Smelly urine: Causes, symptoms and treatment in malayalam

Here in this article we are discussing about the foul smelling urine Causes, symptoms and treatment in malayalam. Take a look.
Story first published: Thursday, July 15, 2021, 18:05 [IST]
X
Desktop Bottom Promotion