For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹ രോഗികള്‍ പാദം സംരക്ഷിച്ചില്ലെങ്കില്‍ രോഗം മാരകമാകും; ഈ ശീലം പാലിക്കൂ

|

പ്രമേഹം നിങ്ങളുടെ ശരീരത്തെ പലവിധത്തില്‍ ബാധിക്കുന്നു. അനിയന്ത്രിതമായ പ്രമേഹം നിങ്ങളുടെ കണ്ണുകള്‍, ഹൃദയം, ഞരമ്പുകള്‍, പാദങ്ങള്‍, വൃക്കകള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. ഇത് രക്തക്കുഴലുകളെ നശിപ്പിക്കുന്നു. പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളില്‍ നിന്ന് നിങ്ങളുടെ പാദങ്ങളെയും നിങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്.

Most read: വയറിലുണ്ട് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍; ഈ ഭക്ഷണം അവയെ ശക്തമാക്കുംMost read: വയറിലുണ്ട് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍; ഈ ഭക്ഷണം അവയെ ശക്തമാക്കും

പ്രമേഹമുള്ള ഒരു വ്യക്തി അവരുടെ കാലുകള്‍ വളരെയേറെ ശ്രദ്ധിക്കണം. കാരണം കാലില്‍ ഒരു ചെറിയ മുറിവ് തന്നെ മതി നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കാന്‍. പ്രമേഹം ബാധിച്ചാല്‍ പാദങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നു. അങ്ങനെ പാദങ്ങളില്‍ മരവിപ്പ് ഉണ്ടാകുന്നു. പ്രാരംഭ ഘട്ടത്തില്‍ വേദന ഉണ്ടാകില്ല, പക്ഷേ അത് ക്രമേണ വര്‍ദ്ധിക്കുകയും നിങ്ങളുടെ കാലുകളിലേക്ക് വ്യാപിക്കുകയും ചെയ്യും. ചികിത്സിച്ചില്ലെങ്കില്‍ അത് കാല് മുറിച്ചുമാറ്റുന്നതിലേക്ക് വരെ നയിച്ചേക്കാം. നല്ല പാദ സംരക്ഷണം നിങ്ങളുടെ വേദനയും കാലിലെ ഗുരുതരമായ പ്രശ്‌നങ്ങളും തടയും. പ്രമേഹ രോഗികള്‍ക്കുള്ള ചില പാദ സംരക്ഷണ നുറുങ്ങുകള്‍ ഇതാ.

പാദങ്ങള്‍ പതിവായി പരിശോധിക്കുക

പാദങ്ങള്‍ പതിവായി പരിശോധിക്കുക

നിങ്ങളുടെ പാദങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള മുറിവുകള്‍, കുമിളകള്‍, വീക്കം, ചുവപ്പ്, വ്രണങ്ങള്‍, ചതവുകള്‍ എന്നിവ ഉണ്ടോയെന്ന് പരിശോധിക്കുകം. ഇത് നിങ്ങളുടെ ദൈനംദിന പാദ സംരക്ഷണ വ്യവസ്ഥയുടെ ഭാഗമായിരിക്കണം. ശാരീരികമായി നിങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ലെങ്കില്‍, ഒന്നുകില്‍ കണ്ണാടി ഉപയോഗിക്കുക അല്ലെങ്കില്‍ ആരുടെയെങ്കിലും സഹായം തേടുക. വീക്കമോ കുമിളകളോ മറ്റെന്തെങ്കിലും മാറ്റമോ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.

പാദങ്ങള്‍ ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക

പാദങ്ങള്‍ ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക

നിങ്ങളുടെ പാദങ്ങള്‍ ഒരിക്കലും അമിതമായ ചൂടുവെള്ളത്തില്‍ കഴുകരുത്. കാരണം ഇത് ചര്‍മ്മത്തെ വരണ്ടതാക്കും. മുറിവുകള്‍ക്കും വിള്ളലുകള്‍ക്കും കൂടുതല്‍ സാധ്യതയുണ്ട്. എല്ലാ ദിവസവും വീര്യം കുറഞ്ഞ ആന്റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗിച്ച് ചെറുചൂടുള്ള വെള്ളത്തില്‍ കാലുകള്‍ കഴുകുക. ജലത്തിന്റെ താപനില പരിശോധിക്കാന്‍ നിങ്ങളുടെ വിരലുകളോ കൈമുട്ടോ ഉപയോഗിക്കുക.

Most read:സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ

പാദങ്ങള്‍ വരണ്ടതാക്കുക

പാദങ്ങള്‍ വരണ്ടതാക്കുക

ജോലിക്ക് പോകാനുള്ള തിരക്കില്‍ നിങ്ങളുടെ പാദങ്ങള്‍ തുടയ്ക്കാന്‍ നിങ്ങള്‍ മറന്നേക്കാം. എന്നാല്‍ പ്രമേഹമുള്ളവര്‍ ചെരുപ്പ് ധരിക്കുന്നതിന് മുമ്പ് പാദങ്ങള്‍ ഉണങ്ങിയതാണെന്ന് ഉറപ്പാക്കണം. പ്രത്യേകിച്ച് കാല്‍വിരലുകള്‍ക്കിടയില്‍ ഈര്‍പ്പം നില്‍ക്കുന്നതിനാല്‍ അണുബാധ ഉണ്ടാകുന്ന സാധ്യത ഏറെയാണ്. ഇതുകൂടാതെ, എപ്പോഴും ഈര്‍പ്പം പിടിക്കാത്ത സോക്‌സുകളും ധരിക്കുക.

പാദങ്ങള്‍ മോയ്‌സ്ചറൈസ് ചെയ്യുക

പാദങ്ങള്‍ മോയ്‌സ്ചറൈസ് ചെയ്യുക

നിങ്ങള്‍ പ്രായമാകുമ്പോള്‍ പാദങ്ങളുടെ ചര്‍മ്മം വരണ്ടുപോകുന്നു. അതിനാല്‍, കുളിച്ചതിന് ശേഷം നിങ്ങള്‍ കാലില്‍ ചെറിയ അളവില്‍ ഹാന്‍ഡ് ലോഷനോ പെട്രോളിയം ജെല്ലിയോ പുരട്ടണം. ഇത് കാല് മോയ്‌സ്ചറൈസ് ചെയ്യാന്‍ നിങ്ങളെ സഹായിക്കും.

Most read:കരുത്തുറ്റ പേശിയും ഹൃദയാരോഗ്യവും; സാലഡ് ദിനവും ശീലമാക്കിയാലുള്ള ഫലമിതാണ്‌Most read:കരുത്തുറ്റ പേശിയും ഹൃദയാരോഗ്യവും; സാലഡ് ദിനവും ശീലമാക്കിയാലുള്ള ഫലമിതാണ്‌

കാല്‍വിരലിലെ നഖം സൂക്ഷിച്ച് മുറിക്കുക

കാല്‍വിരലിലെ നഖം സൂക്ഷിച്ച് മുറിക്കുക

പ്രമേഹരോഗികള്‍ അവരുടെ കാല്‍വിരലുകളിലെ നഖം മുറിക്കുന്നത് സൂക്ഷിച്ചുവേണം. തെറ്റായി കൈകാര്യം ചെയ്താല്‍, മൂര്‍ച്ചയുള്ള ക്ലിപ്പറുകള്‍ പരിക്കുകള്‍ക്ക് കാരണമാകും. ഇതുകാരണം മുറിവിനോ അണുബാധയ്‌ക്കോ സാധ്യതയുണ്ട്.

പ്രമേഹ-സൗഹൃദ പാദരക്ഷകളും സോക്‌സും ഉപയോഗിക്കുക

പ്രമേഹ-സൗഹൃദ പാദരക്ഷകളും സോക്‌സും ഉപയോഗിക്കുക

പ്രമേഹ രോഗികള്‍ക്ക് അനുകൂലമായ പാദരക്ഷകളും സോക്‌സുകളും ഉപയോഗിച്ചാല്‍ അണുബാധകളില്‍ നിന്ന് നിങ്ങളുടെ പാദങ്ങളെ സംരക്ഷിക്കാന്‍ കഴിയും. ഇറുകിയ ഷൂസുകളോ ഹൈ ഹീലുകളോ ഉപയോഗിക്കുന്നത് കുറക്കുക. സുഖകരവും പിന്തുണ നല്‍കുന്നതുമായ ഷൂകള്‍ ധരിക്കണം. സ്‌പോര്‍ട്‌സ് ഷൂകള്‍ നിങ്ങള്‍ക്ക് മികച്ചതാണ്.

Most read:പുകയില ആസക്തിയില്‍ നിന്ന് മുക്തി നേടാം; ഈ ആയുര്‍വേദ പരിഹാരംMost read:പുകയില ആസക്തിയില്‍ നിന്ന് മുക്തി നേടാം; ഈ ആയുര്‍വേദ പരിഹാരം

പാദങ്ങള്‍ പരിശോധിക്കുക

പാദങ്ങള്‍ പരിശോധിക്കുക

ഓരോ അപ്പോയിന്റ്‌മെന്റ് സമയത്തും നിങ്ങളുടെ പ്രമേഹ ഡോക്ടര്‍ നിങ്ങളുടെ പാദങ്ങള്‍ പരിശോധിക്കുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ഡോക്ടര്‍ നിങ്ങളുടെ പാദങ്ങളിലെ സംവേദനം വിലയിരുത്തുകയും ചര്‍മ്മം പരിശോധിക്കുകയും നിങ്ങളുടെ പാദങ്ങളുടെ താപനില പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.

ചെരിപ്പിടാതെ നടക്കരുത്

ചെരിപ്പിടാതെ നടക്കരുത്

പ്രമേഹരോഗികള്‍ നഗ്‌നപാദരായി നടക്കുന്നത് പരിക്കുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ ചെരിപ്പിടാതെ നടക്കുന്നത് ഒഴിവാക്കണം. വീട്ടിലുള്ളപ്പോള്‍ നിങ്ങല്‍ മൃദുവും സുഖപ്രദവുമായ സ്ലിപ്പറുകള്‍ ധരിക്കണം. നിങ്ങള്‍ ഉപയോഗിക്കുന്ന ഷൂസിന്റെ ഉള്ള് എപ്പോഴും വൃത്തിയാക്കുക.

Most Read:വയറിലെ കൊഴുപ്പ് എളുപ്പം കത്തിച്ച് തടി കുറക്കാന്‍ ഈ പ്രകൃതിദത്ത ഔഷധങ്ങള്‍Most Read:വയറിലെ കൊഴുപ്പ് എളുപ്പം കത്തിച്ച് തടി കുറക്കാന്‍ ഈ പ്രകൃതിദത്ത ഔഷധങ്ങള്‍

പുകവലി ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുക

പുകവലിക്കുന്ന പ്രമേഹരോഗികള്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പുകവലി കാരണം പ്രമേഹരോഗികളുടെ കാല്‍ മുറിച്ചുമാറ്റേണ്ടതായി വരെ വരാം. പുകവലി പൊതുവെ നിങ്ങളുടെ പാദങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നു. പുകവലി ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമല്ല നിങ്ങളുടെ പാദങ്ങളിലെ രക്തചംക്രമണത്തെയും ബാധിക്കുന്നു, ഇത് നിങ്ങളുടെ കാലുകള്‍ക്ക് വ്രണങ്ങളും പരിക്കുകളും ഉണ്ടാക്കുന്നു.

English summary

Foot Care Tips For Patients With Diabetes in Malayalam

Here we discuss easy and simple foot care habits you should practice to protect your feet from diabetes related problems.
Story first published: Monday, August 22, 2022, 11:17 [IST]
X
Desktop Bottom Promotion