Just In
- 1 hr ago
പ്രസവ ശേഷം വെരിക്കോസ് വെയിന്‍ ആണ് സ്ത്രീകളെ വലക്കുന്നത്
- 4 hrs ago
സൂര്യന് ചിങ്ങം രാശിയിലേക്ക്: ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും
- 4 hrs ago
അതിശയിപ്പിക്കും വിലക്കിഴിവില്‍ ആമസോണില്‍ കളിപ്പാട്ടങ്ങള്‍
- 5 hrs ago
മഴക്കാലത്ത് ഈ പച്ചക്കറികള്‍ കഴിക്കണം; ആരോഗ്യവും പ്രതിരോധശേഷിയും ഒപ്പം നില്ക്കും
Don't Miss
- Movies
രജനികാന്തിനെക്കാളും 40 വയസ് കുറവുള്ള നടി നായികയായിട്ടെത്തുന്നു; പുത്തന്‍ സിനിമയിലെ നായിക തമന്നയോ?
- News
'ദിലീപ് കേസിൽ ഫ്രാങ്കോ കേസിലെ അതേ നീക്കം..'മറ്റൊരു സ്ത്രീയുടെ ശബ്ദം'എന്ന വാദം; ബൈജു കൊട്ടാരക്കര
- Automobiles
2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai
- Sports
മുംബൈക്ക് അര്‍ജുനെ വേണ്ട!, ഗോവന്‍ ടീമില്‍ അവസരം തേടി സച്ചിന്റെ മകന്, അനുമതിയായില്ല
- Travel
നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അഞ്ച് നിര്‍മ്മിതികള്‍
- Finance
ശമ്പളക്കാർക്കും കോടീശ്വരനാകാം, മാസം 9,000 രൂപ മാറ്റിവെയ്ക്കാമോ; കയ്യിൽ വേണം ഈ നിക്ഷേപം
- Technology
ഏറ്റവും കുറഞ്ഞ എആർപിയുവും 7,297 കോടിയുടെ നഷ്ടവും; നട്ടം തിരിഞ്ഞ് VI
കാല് കഴുകൂ, കളയാം രോഗങ്ങളെ എളുപ്പത്തില്‍
കാലാണ് ഒരാളുടെ ആരോഗ്യവും വൃത്തിയും തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ കാലിന് നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ കൊടുക്കേണ്ടതായി വരുന്നുണ്ട്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. കാരണം കാലിലുണ്ടാവുന്ന പല വിധത്തിലുള്ള പ്രശ്നങ്ങളെ വെറുതേ ഒരു കാല് കഴുകുന്നതിലൂടെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. കാല് കഴുകുന്നതിലൂടെ നമുക്ക് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും രക്തചംക്രമണം ഉത്തേജിപ്പിക്കാനും ചില രോഗങ്ങളെ സുഖപ്പെടുത്താനും സാധിക്കുന്നുണ്ട്.
വീര്‍ത്ത്
നില്ക്കുന്ന
വയര്‍
കുടവയറല്ല,
ഉള്ളില്‍
വീട്ടില്‍ തന്നെ ചെയ്യുന്നത് കൊണ്ട് അത് നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകളില്‍ പലതിനേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കാല് വൃത്തിയാക്കുന്നതിലൂടെ എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ഇത് ആരോഗ്യത്തെ എത്രത്തോളം ഗുണകരമായി മാറ്റുന്നുണ്ട് എന്നും നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് കാലില്‍ ശ്രദ്ധിക്കേണ്ട ചില മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. എങ്ങനെ കാല് കഴുകണം എന്നും നോക്കാം.

നീരുള്ള കാലിന്
പല കാരണങ്ങള്‍ കൊണ്ടും കാലില്‍ നീര് വരാവുന്നതാണ്. എന്നാല്‍ എന്താണ് ഇതിന് പരിഹാരം എന്ന് പലര്‍ക്കും അറിയില്ല. കാലിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിന് ജലത്തിന്റെ വ്യത്യസ്ത താപനില മികച്ച രീതിയില്‍ സഹായിക്കുന്നുണ്ട്. എന്നിരുന്നാലും, നിങ്ങള്‍ ഉപയോഗിക്കുന്ന വെള്ളം വളരെയധികം ചൂടുള്ളതല്ലെന്ന് ഉറപ്പാക്കുക. 2 ബക്കറ്റ് എടുത്ത് ആദ്യത്തേതില്‍ പകുതി ചൂടും രണ്ടാം പകുതി തണുത്ത വെള്ളവും നിറയ്ക്കുക. നിങ്ങളുടെ പാദങ്ങള്‍ ചൂടുവെള്ളത്തില്‍ 10 മിനിറ്റ് മുക്കിവയ്ക്കുക. എന്നിട്ട് മറ്റൊരു 10-12 മിനിറ്റ് ബക്കറ്റ് തണുത്ത വെള്ളത്തില്‍ ഇടുക. ചൂടുവെള്ളത്തിലേക്ക് മടങ്ങുക, നിങ്ങളുടെ പാദങ്ങള്‍ 5 മിനിറ്റ് കൂടി അവിടെ വയ്ക്കുക. ഇത് കാലില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് നീര് കുറക്കുന്നതിനും സഹായിക്കുന്നുണ്ട്.

കാലിലെ ദുര്‍ഗന്ധം മാറ്റുന്നതിന്
കാലില്‍ പലപ്പോഴും ദുര്‍ഗന്ധം പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത് കാലിലെ വേദനയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ചെറുചൂടുള്ള വെള്ളത്തില്‍ ഒരു നാരങ്ങ, ഒരു ഓറഞ്ച് (എല്ലാം പൂര്‍ണ്ണമായും അരിഞ്ഞത്) എന്നിവ ചേര്‍ക്കുക. 4 തുള്ളി പെപ്പര്‍മിന്റ് എണ്ണ, 4 തുള്ളി ടീ ട്രീ ഓയില്‍, 3 ടീസ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ ഉപയോഗിച്ച് ഈ വെള്ളത്തില്‍ കാല് ഇട്ട് വെക്കുക. ഇത് കാലിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിനും കാലിലെ വേദനക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം
മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കാല് കഴുകാവുന്നതാണ്. ഈ സ്പാ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് മാനസികക സമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. കുതിര്‍ക്കാന്‍ ചെറുചൂടുള്ള വെള്ളം നിറഞ്ഞ പാത്രത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള എപ്സം സാള്‍ട്ട് ചേര്‍ത്ത് 10-12 തുള്ളി യൂക്കാലിപ്റ്റസ് ഓയില്‍ കൂടി ചേര്‍ക്കാവുന്നതാണ്. ഇതില്‍ നിങ്ങളുടെ പാദങ്ങള്‍ 20-30 മിനിറ്റ് മുക്കിവയ്ക്കുക. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് ആരോഗ്യവും മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരവും കാണാവുന്നതാണ്.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു
ഈ പ്രതിവിധി ശരീരം ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും, പ്രത്യേകിച്ചും മണിക്കൂറുകളോളം നടക്കാനോ ഇരിക്കാനോ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് കാല് ഒന്ന് വൃത്തിയാക്കാവുന്നതാണ്. ടോക്സിനെ പുറന്തള്ളുന്നതിന് വേണ്ടി നമുക്ക് കാല് കഴുകല്‍ പരീക്ഷിക്കാവുന്നതാണ്. ചെറുചൂടുള്ള വെള്ളത്തില്‍ 2 ടീസ്പൂണ്‍ എപ്സം സാള്‍ട്ട്, 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, 1 ടീസ്പൂണ്‍ അധിക ഒലിവ് ഓയില്‍, എന്നിവ ചേര്‍ക്കാവുന്നതാണ്. ഇത് ചെയ്താല്‍ നിങ്ങളുടെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

പേശീവേദനക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ചതാണ് ലാവെന്‍ഡര്‍ ഓയില്‍. ഇത് ശാരീരികവും മാനസികവുമായി ഊര്‍ജ്ജം വര്‍ദ്ധിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നുണ്ട്. ചെറുചൂടുള്ള വെള്ളത്തില്‍ 1/2 കപ്പ് എപ്സം സാള്‍ട്ട്, 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, 6 തുള്ളി ലാവെന്‍ഡര്‍ എണ്ണ എന്നിവ ചേര്‍ക്കുക. നിങ്ങളുടെ പാദങ്ങള്‍ 15 മുതല്‍ 30 മിനിറ്റ് വരെ മുക്കിവയ്ക്കുക. ഇത് നിങ്ങളുടെ പേശീവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

നഖത്തിന്റേയും പാദത്തിന്റേയും ആരോഗ്യം
നഖത്തിന്റെയും പാദത്തിന്റേയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ച് നില്ക്കുന്ന ഒന്നാണ് ഈ നാരങ്ങക്കുളി. ഇത് നഖങ്ങളില്‍ നിന്ന് മഞ്ഞ കറ നീക്കംചെയ്യാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ പാദങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് നാരങ്ങത്തോട് ഇട്ട് നഖം വൃത്തിയാക്കാന്‍ സാധിക്കുന്നുണ്ട്. ഇതിലൂടെ കാലുകളുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം. അതിന് വേണ്ടി ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് നിങ്ങളുടെ കാല്‍വിരലുകള്‍ ഈ മിശ്രിതത്തില്‍ മുക്കിവയ്ക്കുക.

വേദനയും വീക്കവും ഇല്ലാതാക്കാം
കാലില്‍ വേദനയും വീക്കവും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എപ്സം സാള്‍ട്ട് ഉപയോഗിക്കാവുന്നതാണ്. വേദന, വീക്കം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ എപ്സം ഉപ്പ് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ കാലിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. 2-3 ടീസ്പൂണ്‍ ഉപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ കാല് മുക്കി വെക്കുക. ഉപ്പിന് ചര്‍മ്മത്തെ വരണ്ടതാക്കാന്‍ കഴിയും, അതിനാല്‍ ഈ പ്രക്രിയയ്ക്ക് ശേഷം കാലുകള്‍ നന്നായി നനയ്ക്കേണ്ടത് പ്രധാനമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

മൃതകോശങ്ങളെ ഇല്ലാതാക്കാന്‍
മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. കാലുകളില്‍ നിന്ന് ചര്‍മം നീക്കം ചെയ്യണമെങ്കില്‍ ബേക്കിംഗ് സോഡ ഉപയോഗിച്ച് ചൂടുള്ള ഗുണങ്ങള്‍ പരിഹാരമാവും. ബേക്കിംഗ് സോഡ ചര്‍മ്മത്തില്‍ വളരെ സെന്‍സിറ്റീവ് ആയി പ്രതികരിക്കുമെങ്കിലും ഇത്തരക്കാര്‍ ബേക്കിംഗ് സോഡ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഉപയോഗിക്കുന്നവര്‍ 2-3 ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് നിങ്ങളുടെ പാദങ്ങള്‍ 10-20 മിനിറ്റ് മുക്കിവയ്ക്കുക. ഈ പ്രക്രിയയ്ക്ക് ശേഷം ധാരാളം മോയ്സ്ചറൈസര്‍ പ്രയോഗിക്കുക.

കണങ്കാലിലെ വേദനക്ക്
കണങ്കാലുകളിലെ വേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് വരണ്ടതും പൊട്ടിയതുമായ കാലുകള്‍ക്ക് പരിഹാരവും സഹയിക്കുന്നുണ്ട്. കാലിലെ ദുര്‍ഗന്ധം കുറയ്ക്കുന്നതിനും ഈ കഴുകല്‍ സഹായിക്കും. വിനാഗിരിയില്‍ നല്ല ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്, അതിനാല്‍ കാല്‍വിരല്‍ ഫംഗസ് ഉള്ളവര്‍ക്കും ഇത് പരീക്ഷിച്ചുനോക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത് കാലുകളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.