For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാമ്പഴം കഴിച്ച ഉടനെ ഇവ കഴിക്കുന്നത് ശരീരത്തിന് അപകടം; ഒഴിവാക്കണം ഇതെല്ലാം

|

ഏറ്റവും മികച്ച വേനല്‍ക്കാല പഴങ്ങളില്‍ ഒന്നാണ് മാമ്പഴം. ഏറ്റവുമധികം മാമ്പഴം ഉത്പാദിപ്പിക്കു രാജ്യമാണ് ഇന്ത്യ. ഇതില്‍ കൂടുതലും രാജ്യത്തിന്റെ വടക്ക്, വടക്ക് കിഴക്കന്‍ മേഖലകളിലാണ്. ഇന്ത്യയുടെ ദേശീയ ഫലം കൂടിയാണിത്. രുചികരവും പോഷകഗുണമുള്ളതുമായ മാമ്പഴത്തെ പഴങ്ങളുടെ രാജാവ് എന്ന് വിളിക്കാറുണ്ട്. അവശ്യ വിറ്റാമിനുകളായ എ, സി എന്നിവയില്‍ ഉയര്‍ന്നതാണ് ഇത്. കൊഴുപ്പ് കോശങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയുന്ന ഫൈറ്റോകെമിക്കലുകള്‍ ഉള്ളതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് ഈ പഴം ഗുണം ചെയ്യുമെന്ന് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മാമ്പഴം നല്ല ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു.

Most read: തലയിണ ഇല്ലാതെ ഉറങ്ങിയാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റംMost read: തലയിണ ഇല്ലാതെ ഉറങ്ങിയാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റം

വേനല്‍ക്കാലത്ത് ശരിയായ അളവിലും ശരിയായ സമയത്തും മാമ്പഴം കഴിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മാമ്പഴം ഒരു പഴമായും ശരീരം തണുപ്പിക്കുന്ന പാനീയമായും ഉപയോഗിക്കുന്നു, കൂടാതെ ചട്‌നികള്‍, മാങ്ങാ അച്ചാറുകള്‍, സാലഡുകള്‍ തുടങ്ങിയ വിവിധ രീതിയില്‍ ഇത് ഭക്ഷണത്തില്‍ ചേര്‍ക്കുന്നു. മാമ്പഴം കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. എന്നാല്‍ മാമ്പഴം കഴിച്ച ഉടനെ ചില സാധനങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? മാമ്പഴം കഴിച്ച ഉടനെ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷ്യവസ്തുക്കള്‍ ഇതാ.

വെള്ളം

വെള്ളം

മാമ്പഴം കഴിച്ചതിന് ശേഷം ഉടനെതന്നെ വെള്ളം കുടിക്കുന്നത് നിങ്ങള്‍ ഒഴിവാക്കണം. മാമ്പഴം കഴിച്ചയുടന്‍ വെള്ളം കുടിക്കുന്നത് നിങ്ങളെ ദോഷകരമായി ബാധിക്കും. ഇത് വയറുവേദന, അസിഡിറ്റി, വയറിളക്കം എന്നിവയ്ക്ക് കാരണമാകും. മാമ്പഴം കഴിച്ച് അരമണിക്കൂറിനു ശേഷം മാത്രം വെള്ളം കുടിക്കുന്നതാണ് നല്ലത്.

തൈര്

തൈര്

മാമ്പഴത്തോടുകൂടെ ഒരു പാത്രം തൈര് കഴിക്കുന്നത് നല്ലതാണെന്ന് നിങ്ങള്‍ കരുതിയേക്കാം. എന്നിരുന്നാലും, നിങ്ങള്‍ അത് ഒഴിവാക്കണം, കാരണം ഇത് ശരീരത്തില്‍ ചൂടും തണുപ്പും സൃഷ്ടിക്കും. ഇത് ചര്‍മ്മപ്രശ്‌നങ്ങള്‍, ശരീരത്തിലെ വിഷവസ്തുക്കള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെയുള്ള ചര്‍മ്മപ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിച്ചേക്കാം.

Most read:രാവിലെ വെറും വയറ്റില്‍ ബ്രഹ്‌മി കഴിച്ചാലുള്ള അത്ഭുത ഫലങ്ങള്‍Most read:രാവിലെ വെറും വയറ്റില്‍ ബ്രഹ്‌മി കഴിച്ചാലുള്ള അത്ഭുത ഫലങ്ങള്‍

കയ്പക്ക

കയ്പക്ക

മാമ്പഴം കഴിച്ചയുടന്‍ പാവയ്ക്ക കഴിക്കുന്നതില്‍ നിന്ന് നിങ്ങള്‍ വിട്ടുനില്‍ക്കുക. ഇത് ഓക്കാനം, ഛര്‍ദ്ദി, ശ്വാസതടസ്സം എന്നിവയ്ക്ക് കാരണമാകും.

എരിവുള്ള ഭക്ഷണം

എരിവുള്ള ഭക്ഷണം

മാമ്പഴം കഴിച്ചതിന് ശേഷം എരിവുള്ളതോ തണുത്തതോ ആയ ഭക്ഷണം കഴിക്കുന്നത് വയറ്റില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് മുഖക്കുരുവിന് കാരണമാകും.

Most read:ശരീരത്തെ തകരാറിലാക്കുന്ന ക്രോണിക് കിഡ്‌നി ഡിസീസ്; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂMost read:ശരീരത്തെ തകരാറിലാക്കുന്ന ക്രോണിക് കിഡ്‌നി ഡിസീസ്; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ

ശീതളപാനീയം

ശീതളപാനീയം

മാമ്പഴത്തിനൊപ്പം ശീതളപാനീയങ്ങള്‍ കഴിക്കുന്നതും ദോഷകരമാണ്. മാമ്പഴത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്, അതുപോലെ തന്നെ ശീതളപാനീയങ്ങളിലും. ഇത് പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ദ്ധിപ്പിക്കും.

മാമ്പഴം കഴിക്കാന്‍ പറ്റിയ സമയം

മാമ്പഴം കഴിക്കാന്‍ പറ്റിയ സമയം

നമ്മളില്‍ പലരും മാമ്പഴത്തെ ഒരു മധുരപലഹാരമായി കണക്കാക്കുന്നുണ്ടെങ്കിലും, അത് നിങ്ങളുടെ മറ്റ് ഭക്ഷണവുമായി സംയോജിപ്പിക്കരുത്. മാമ്പഴം നിങ്ങള്‍ക്ക് ലഘുഭക്ഷണമായി കഴിക്കാം. നിങ്ങള്‍ക്ക് മാമ്പഴം രാവിലെ 11 മണിക്ക് ലഘുഭക്ഷണമായി അല്ലെങ്കില്‍ വൈകുന്നേരം 4 മണിക്ക് പഴമായോ കഴിക്കാം.

Most read:മഴക്കാലത്ത് ചുമയും ജലദോഷവും തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍Most read:മഴക്കാലത്ത് ചുമയും ജലദോഷവും തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഈ സമയത്ത് ഒരിക്കലും മാമ്പഴം കഴിക്കരുത്

ഈ സമയത്ത് ഒരിക്കലും മാമ്പഴം കഴിക്കരുത്

നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ അപകടകരമായ രീതിയില്‍ കൂട്ടുമെന്നതിനാല്‍ രാത്രി വൈകി മാമ്പഴം കഴിക്കുന്നത് ഒഴിവാക്കുക. അത്താഴത്തിന് ശേഷം രാത്രി വൈകി മാമ്പഴം കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇന്‍സുലിന്‍ സ്പൈക്കിന് കാരണമാകും.

English summary

Foods You Should Never Consume After Eating Mangoes in Malayalam

Did you know, clubbing mangoes with few food items can have an impact on your overall health. Read on to know more.
Story first published: Friday, June 24, 2022, 10:28 [IST]
X
Desktop Bottom Promotion