Just In
Don't Miss
- Movies
ബിഗ് ബോസിന്റെ ഈ ശിക്ഷ കുറച്ച് കൂടിപ്പോയോ? റിയാസും റോബിനും വീണ്ടും ജയിലില്‍
- News
ഉമ തോമസിന്റെ വിജയത്തിന് പ്രാർത്ഥന; ഇരുമുട്ടികെട്ടുമായി എൽദോസ് കുന്നപ്പിള്ളി ശബരിമലയിൽ
- Sports
IPL 2022: പൊള്ളാര്‍ഡ് 'ജാവോ', മുംബൈക്ക് പുതിയ ഫിനിഷറെ കിട്ടി, ഡേവിഡിനെ വാഴ്ത്തി ഫാന്‍സ്
- Automobiles
2022 ഏപ്രില്‍ മാസത്തില്‍ Hilux-ന്റെ 300-ല്‍ അധികം യൂണിറ്റുകള്‍ വിറ്റ് Toyota
- Finance
ഒറ്റക്കുതിപ്പില്‍ 50-ലേക്ക്; ഈ കുഞ്ഞന്‍ ബാങ്ക് ഓഹരിയില്‍ നേടാം 36% ലാഭം; വാങ്ങുന്നോ?
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
- Travel
പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര്‍ ക്രൂസ് യാത്ര പോകാം
തടി കുറക്കാന്‍ ആഗ്രഹമുണ്ടോ? പുതുവര്‍ഷത്തില്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍
പുതുവര്‍ഷം പുതിയ തീരുമാനങ്ങള്‍ എടുക്കാനുള്ള സമയമാണിത്. നമ്മുടെ കരിയറിന്റെയോ മാനസികാവസ്ഥയുടെയോ ശാരീരിക ആരോഗ്യത്തിന്റെയോ കാര്യത്തിലായാലും നമ്മുടെ ജീവിതം നല്ലവഴിയിലേക്ക് തിരിച്ചുവിടാന്‍ എല്ലാവര്ക്കും തോന്നും. ഒമിക്രോണ്‍ വകഭേദം ലോകമെമ്പാടും അതിവേഗം വ്യാപിക്കുന്നതോടെ, സ്വന്തം ആരോഗ്യത്തിനു നല്‍കേണ്ട ശ്രദ്ധ മുമ്പെങ്ങുമില്ലാത്തവിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹിക അകലവും സുരക്ഷയും ഉറപ്പാക്കാന്‍ ജിമ്മുകള്‍ അടച്ചുപൂട്ടുന്നതിനാല്‍, ഒരാളുടെ ശരീരഭാരം നിയന്ത്രിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുന്നു.
Most
read:
സ്വന്തം
കുഞ്ഞിന്റെ
തടി
കൂടുന്നോ?
കുറയ്ക്കാനുള്ള
വഴിയിത്
വീട്ടില്‍ വ്യായാമം ചെയ്യുന്നത് ഒരുപരിധിവരെ തടികുറക്കാന്‍ നിങ്ങളെ സഹായിച്ചേക്കാം. എന്നാല്‍ തടി കുറക്കാനായി നല്ലതും സമീകൃതവുമായ ഭക്ഷണക്രമത്തേക്കാള്‍ മികച്ചതായി മറ്റൊന്നില്ല. നിങ്ങളുടെ ശരീരഭാരം നല്ല രീതിയില്‍ നിലനിര്‍ത്താന്‍ 2022 വര്‍ഷത്തില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പഞ്ചസാര പാനീയങ്ങള്‍
പഞ്ചസാര പാനീയങ്ങളില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ടെങ്കിലും, ദ്രാവകാവസ്ഥ കാരണം തലച്ചോറ് അവയെ ഖരഭക്ഷണമായി രജിസ്റ്റര്‍ ചെയ്യുന്നില്ല. വളരെയധികം കലോറികള്‍ കഴിക്കുന്നതും പൂര്‍ണ്ണത അനുഭവപ്പെടാത്തതും ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം മാത്രമാണ്. തടി കൂട്ടുന്നത് മാത്രമല്ല, പഞ്ചസാര പാനീയങ്ങളില്‍ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി ആരോഗ്യ അപകടങ്ങളുമുണ്ട്. അതിനാല്‍, തടി കുറയ്ക്കാന്‍ ഡയറ്റ് ശ്രദ്ധിക്കുന്നവര്‍ അവരുടെ ഭക്ഷണത്തില്‍ നിന്ന് ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ഐസ് ക്രീം
എല്ലാവര്ക്കും പ്രിയപ്പെട്ടതാണ് ഐസ്ക്രീം. എന്നാല്‍ ഇത് പഞ്ചസാര നിറഞ്ഞതും കലോറിയില്‍ വളരെ ഉയര്‍ന്നതുമാണ്. ഇടയ്ക്കിടെ വളരെ ചെറിയ ഭാഗം കഴിക്കുന്നത് നല്ലതാണ്, പക്ഷേ വലിയ അളവില്‍ പതിവായി ഐസ്ക്രീം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ എല്ലാ ശ്രമങ്ങളെയും തടസ്സപ്പെടുത്തുമെന്ന് ഉറപ്പാണ്. ഇതിനു പകരമായി കൊഴുപ്പ് നിറഞ്ഞ തൈരും പഴങ്ങളും പോലെയുള്ള മികച്ച ബദല്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ നിങ്ങള്‍ ഇത് വലിയ അളവില്‍ കഴിക്കുന്നില്ലെന്നും ഉറപ്പാക്കുക.
Most
read:തടി
കുറക്കാന്‍
ഉത്തമം
നെഗറ്റീവ്
കലോറി
ഭക്ഷണം

ചോക്ലേറ്റ് ബാര്‍
ഒരു ചെറിയ പാക്കറ്റില്‍ ധാരാളം പഞ്ചസാര, എണ്ണകള്‍, ശുദ്ധീകരിച്ച മാവ് എന്നിവയോടെയാണ് ചോക്ലേറ്റുകള്‍ വരുന്നത്. മാത്രമല്ല, അവയുടെ പോഷകമൂല്യവും വിരളമാണ്. നല്ല ആരോഗ്യവും ആരോഗ്യകരമായ ശരീരഭാരവും ഉറപ്പാക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യം ഇത്തരം സാധനങ്ങള്‍ കഴിക്കാതിരിക്കുക എന്നതാണ്.

പിസ്സ
ഇത് വായിക്കുമ്പോള്‍ പലരും നെറ്റി ചുളിക്കും, പക്ഷേ പിസ്സയില്‍ ശുദ്ധീകരിച്ച മാവും പ്രോസസ് ചെയ്ത മാംസവും അടങ്ങിയിട്ടുണ്ട്. അമിതമായി കൊഴുപ്പ് കൂട്ടുന്നതും കലോറിയില്‍ വളരെ ഉയര്‍ന്നതുമായ ഭക്ഷണങ്ങളാണിത്. ഇതിന് പകരമായി നിങ്ങള്‍ക്ക് പച്ചക്കറി ടോപ്പിംഗുകള്‍ ഉപയോഗിക്കാം.
Most
read:ഇതൊക്കെ
ശീലമാക്കൂ;
നേടാം
കിടിലന്‍
രോഗപ്രതിരോധശേഷി

മദ്യം, പ്രത്യേകിച്ച് ബിയര്‍
കലോറിയില്‍ സമ്പുഷ്ടവും എന്നാല്‍ താരതമ്യേന കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും അടങ്ങിയ ഒന്നാണ് മദ്യം. ബിയര്‍ മിതമായ അളവില്‍ കഴിക്കുന്നത് പലപ്പോഴും ശരീരഭാരം കുറയ്ക്കാന്‍ കാരണമാകുന്നു, അതേസമയം അമിതമായ മദ്യപാനം ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ഓപ്ഷനുകളില്‍ ഒന്നാണ് വൈന്‍. ഇത് മിതമായ അളവില്‍ കഴിക്കുമ്പോള്‍ ശരീരഭാരം കുറയ്ക്കാനും ആരോഗ്യപരമായ ഗുണങ്ങള്‍ നേടാനും കഴിയും.

ഫാസ്റ്റ് ഫുഡുകള്‍
ഇന്നത്തെ തിരക്കിട്ട കാലത്ത് ഫാസ്റ്റ് ഫുഡുകള്‍ വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ചു. എന്നാല്‍ ഇവ ശരീരത്തിന് പലവിധത്തിലും ദോഷങ്ങളും വരുത്തുന്നു. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. ഇവ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ ആരോഗ്യ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയില്‍ ഉയര്‍ന്ന അളവില്‍ ട്രാന്‍സ് ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലെ അധിത കലോറിയും ശരീരഭാരം വര്‍ദ്ധിപ്പിക്കാനുള്ള കാരണമാകുന്നു.
Most
read:വയറിലെ
കൊഴുപ്പും
പോകും
തടിയും
കുറയും
ഇത്
കുടിച്ചാല്‍

പീനട്ട് ബട്ടര്‍
പോഷകാഹാരത്തിന്റെ ആരോഗ്യകരമായ ഉറവിടമായി പീനട്ട് ബട്ടര്‍ അറിയപ്പെടുന്നു. മിക്ക കേസുകളിലും ഇത് ശരിയാണ്. എന്നാല്‍, ആഡഡ് ഷുഗര്‍, ഹൈഡ്രജന്‍ സസ്യ എണ്ണകള്‍, ധാരാളം ഉപ്പ് എന്നിവ ഉപയോഗിച്ചാണ് വാണിജ്യ പീനട്ട് ബട്ടര്‍ തയ്യാറാക്കുന്നത്. ഈ ഘടകങ്ങളെല്ലാം ഇവയെ അനാരോഗ്യകരമായ ഭക്ഷണമാക്കി മാറുന്നു. ഇവയില്‍ കലോറി വളരെ കൂടുതലായതിനാല്‍ ഇത് കഴിക്കുന്നത് ഒഴിവാക്കണം.