For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറങ്ങുന്നതിന് മുമ്പ് ഇവ കഴിച്ചാല്‍ കൊഴുപ്പ് അകലും തടി കുറയും

|

നിങ്ങളുടെ ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തുന്നത് നിങ്ങളുടെ ശരീരത്തെ ഫിറ്റ് ആയും സജീവമായും നിലനിര്‍ത്താന്‍ മാത്രമല്ല നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണമാണ്.

Most read: മണ്‍സൂണില്‍ പ്രതിരോധശേഷിക്കും ദഹനത്തിനും ഇവ കുടിച്ചാല്‍ അത്യുത്തമംMost read: മണ്‍സൂണില്‍ പ്രതിരോധശേഷിക്കും ദഹനത്തിനും ഇവ കുടിച്ചാല്‍ അത്യുത്തമം

ആരോഗ്യകരമായ രീതിയില്‍ നിങ്ങളുടെ വയറിനെ തൃപ്തിപ്പെടുത്താന്‍ ഡയറ്റീഷ്യന്‍മാര്‍ സാധാരണയായി ശുപാര്‍ശ ചെയ്യുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ചില ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ ഉറങ്ങുന്നതിനുമുമ്പ് കഴിക്കാമെന്ന് നിങ്ങള്‍ക്കറിയാമോ? ശരീരഭാരം കുറയ്ക്കാന്‍ ഉറങ്ങുന്നതിനുമുമ്പ് കഴിക്കേണ്ട ചില നല്ല ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ആരോഗ്യകരം ഈ ലഘുഭക്ഷണങ്ങള്‍

ആരോഗ്യകരം ഈ ലഘുഭക്ഷണങ്ങള്‍

നിങ്ങളുടെ വിശപ്പ് ശമിപ്പിക്കാന്‍ കിടക്കുന്നതിന് മുമ്പ് ലഘുഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ലഘുഭക്ഷണം കഴിക്കുന്നതില്‍ നിങ്ങള്‍ ഒന്നു ശ്രദ്ധിക്കേണ്ടതുണ്ട്. ജങ്ക് ഫുഡുകളോ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണമോ കഴിക്കുന്നത് ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് കഴിക്കുന്നത് നല്ലതല്ല. ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ നല്ല ഉറക്കം നല്‍കുകയും നിങ്ങളുടെ ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാന്‍ ഉറങ്ങുന്നതിനുമുമ്പ് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഇതാ.

ഓട്‌സ്

ഓട്‌സ്

ഓട്സ് ദഹനത്തെ സഹായിക്കുന്ന ഉയര്‍ന്ന നാരുകളുള്ള ഭക്ഷണമാണ്. നല്ല ഉറക്കത്തിന് സഹായിക്കുന്ന മഗ്‌നീഷ്യവും ഓട്സില്‍ അടങ്ങിയിട്ടുണ്ട്. രാത്രി ഇത് കഴിച്ചാല്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഉത്തമഭക്ഷണമാണ് ഓട്‌സ്.

Most read:മഴക്കാലത്ത് ഈ പച്ചക്കറികള്‍ കഴിക്കണം; ആരോഗ്യവും പ്രതിരോധശേഷിയും ഒപ്പം നില്‍ക്കുംMost read:മഴക്കാലത്ത് ഈ പച്ചക്കറികള്‍ കഴിക്കണം; ആരോഗ്യവും പ്രതിരോധശേഷിയും ഒപ്പം നില്‍ക്കും

വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴം തടി കൂട്ടുന്ന പഴമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍, രാത്രിയില്‍ സമാധാനത്തോടെ ഉറങ്ങാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ നാരുകള്‍ നിങ്ങളെ കൂടുതല്‍ നേരം വിശപ്പില്ലാതെ നിലനിര്‍ത്തും. പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയാല്‍ സമ്പന്നമായ വാഴപ്പഴം നിങ്ങളുടെ പേശികളെ വിശ്രമിക്കാനും സഹായിക്കും. പോഷകങ്ങള്‍ നിറഞ്ഞ വാഴപ്പഴം നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും പേശിവലിവ് ലഘൂകരിക്കാനും കഴിയും. വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുന്ന ട്രിപ്‌റ്റോഫാന്‍ എന്ന ഘടകം വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.

പ്രോട്ടീന്‍ ഷേക്ക്

പ്രോട്ടീന്‍ ഷേക്ക്

ഉറങ്ങുന്നതിനുമുമ്പ് ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും മികച്ച പാനീയങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍ ഷേക്ക്. നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ പേശികളെ വളര്‍ത്താന്‍ പ്രോട്ടീന്‍ ഷേക്കുകള്‍ സഹായിക്കുന്നു. ഉറങ്ങുമ്പോള്‍ നമ്മുടെ ശരീരം റിക്കവറി മോഡിലാണ്, കിടക്കുന്നതിന് മുമ്പ് പ്രോട്ടീന്‍ ഷേക്ക് ചെയ്യുന്നത് നിങ്ങളുടെ ശരീരത്തെ പ്രോട്ടീനുകളെ മികച്ച രീതിയില്‍ സമന്വയിപ്പിക്കാനും കൊഴുപ്പിനുപകരം മസിലുണ്ടാക്കാനും സഹായിക്കും.

Most read:മെറ്റബോളിസം കൂട്ടാനും ശരീരഭാരം കുറയ്ക്കാനും വേണ്ട മികച്ച വിറ്റാമിനുകള്‍Most read:മെറ്റബോളിസം കൂട്ടാനും ശരീരഭാരം കുറയ്ക്കാനും വേണ്ട മികച്ച വിറ്റാമിനുകള്‍

നട്‌സ്

നട്‌സ്

ശരീരഭാരം കുറയ്ക്കാന്‍ രാത്രിയില്‍ നട്‌സ് കഴിക്കുന്നത് ഒരു മികച്ച വഴിയാണ്. നട്‌സില്‍ ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്, കൂടാതെ ഉറക്കത്തെ സഹായിക്കുന്ന മഗ്‌നീഷ്യവും ഇതിലുണ്ട്. ബദാം പോലെയുള്ള നട്‌സില്‍ മെലറ്റോണിന്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിന് ഒരു സ്വാഭാവിക ഉറക്ക സഹായിയാണ് ഇത്. ശരീരഭാരം കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളില്‍ മികച്ചതാണ് നട്‌സ്.

ചെറി

ചെറി

ഉറങ്ങുന്നതിന് മുമ്പ് നിങ്ങള്‍ക്ക് മധുരമുള്ള എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, ശരീരഭാരം കുറയ്ക്കാനുള്ള മികച്ച പഴങ്ങളില്‍ ഒന്നാണ് ചെറി. ചെറികളില്‍ ഉയര്‍ന്ന അളവില്‍ മെലറ്റോണിന്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടം കൂടിയാണ് അവ. ശരീരഭാരം കുറയ്ക്കാനായി സഹായിക്കുന്ന, കിടക്കുന്നതിന് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങളില്‍ ഒന്നാണ് ചെറി.

Most read:തലച്ചോറിന്റെ ആരോഗ്യവും ശ്രദ്ധിക്കണം, ജീവിതരീതി ഇങ്ങനെ മാറ്റിയെടുക്കൂMost read:തലച്ചോറിന്റെ ആരോഗ്യവും ശ്രദ്ധിക്കണം, ജീവിതരീതി ഇങ്ങനെ മാറ്റിയെടുക്കൂ

യോഗര്‍ട്ട്

യോഗര്‍ട്ട്

ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ കലോറിയും അടങ്ങിയ യോഗര്‍ട്ട് നിങ്ങളുടെ തടി കുറക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ്. ഇത് ഉറങ്ങുമ്പോഴും നിങ്ങളുടെ പേശികളെ വളര്‍ത്താന്‍ സഹായിക്കും. രാത്രിയില്‍ ഒരു പാത്രം യോഗര്‍ട്ട് കഴിക്കുന്നത് നിങ്ങളുടെ ദഹനപ്രശ്‌നങ്ങള്‍ അകറ്റും. അമേരിക്കന്‍ ജേണല്‍ ഓഫ് ഫിസിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് രാത്രിയില്‍ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് യോഗര്‍ട്ട് കഴിക്കുന്നത് ഒറ്റരാത്രികൊണ്ട് പ്രോട്ടീന്‍ സമന്വയത്തെ ഉത്തേജിപ്പിക്കുമെന്നാണ്. ഇത് പേശികളുടെ വളര്‍ച്ചയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും സഹായിക്കും. കൂടാതെ, ഇതിലെ മൈക്രോ ന്യൂട്രിയന്റുകള്‍ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ബ്രഡ്, പീനട്ട് ബട്ടര്‍

ബ്രഡ്, പീനട്ട് ബട്ടര്‍

പ്രോട്ടീനാല്‍ സമ്പന്നമായ പീനട്ട് ബട്ടര്‍ നിങ്ങളുടെ പേശികളുടെ അറ്റകുറ്റപ്പണികള്‍ക്കും പുനരുജ്ജീവനത്തിനും സഹായിക്കും. ഉറക്കം കെടുത്തുന്ന അമിനോ ആസിഡായ ട്രിപ്‌റ്റോഫാനും അവയില്‍ കൂടുതലാണ്. ഇതിലെ വിറ്റാമിന്‍ ബിയുടെ സാന്നിധ്യം മൂലം നിങ്ങളുടെ ശരീരത്തിന് അമിനോ ആസിഡ് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയും. രണ്ട് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും രാവിലെ കൂടുതല്‍ കലോറി എരിച്ചുകളയാനും സഹായിക്കും.

Most read:അമിതവണ്ണവും ഓര്‍മ്മക്കുറവും; ഐസ്‌ക്രീം അധികം കഴിച്ചാലുള്ള ദോഷങ്ങള്‍Most read:അമിതവണ്ണവും ഓര്‍മ്മക്കുറവും; ഐസ്‌ക്രീം അധികം കഴിച്ചാലുള്ള ദോഷങ്ങള്‍

ഉറങ്ങുന്നതിനുമുമ്പ് ഭക്ഷണം കഴിക്കുന്നത് നല്ലതാണോ

ഉറങ്ങുന്നതിനുമുമ്പ് ഭക്ഷണം കഴിക്കുന്നത് നല്ലതാണോ

അത്താഴത്തിന് ശേഷമോ ഉറങ്ങുന്നതിന് തൊട്ടുമുമ്പോ ഭക്ഷണം കഴിക്കുന്നത് പൊതുവെ നല്ലതല്ല. കാരണം ഇത് ദഹനത്തെ തടസ്സപ്പെടുത്തുകയും ശരീരവണ്ണം ഉണ്ടാക്കുകയും ചെയ്യും. എന്നിരുന്നാലും, നിങ്ങള്‍ വിശന്ന വയറോടെ ഉറങ്ങുകയാണെങ്കില്‍, അത് നിങ്ങളുടെ ആരോഗ്യത്തിന് കൂടുതല്‍ ഹാനികരമാകുകയും ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ രാത്രി ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കുക. വിശന്ന വയറുമായി നിങ്ങള്‍ ഉറങ്ങുമ്പോള്‍, പിറ്റേന്ന് രാവിലെ ഉയര്‍ന്ന കലോറിയുള്ള ഭക്ഷണത്തിനായി നിങ്ങള്‍ കൊതിക്കും. ഇത് നിങ്ങളുടെ ശരീരഭാരം കൂട്ടും. ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങുന്നത് അസ്വസ്ഥമായ ഉറക്കത്തിനും കാരണമാകുന്നു.

English summary

Foods You Need To Eat At Bedtime For Weight Loss in Malayalam

Read on to know about these weight loss foods to eat before bed to lose weight.
Story first published: Saturday, August 13, 2022, 11:03 [IST]
X
Desktop Bottom Promotion