For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസിഡിറ്റി പ്രശ്‌നമുള്ളവര്‍ക്ക് ആശ്വാസം നല്‍കും ഈ പഴങ്ങള്‍

|

വേനല്‍ക്കാലമാണ് ഇത്. ചൂടും പൊടിയും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളും ഈ സീസണില്‍ സാധാരണയാണ്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ സ്വയം കൂടുതല്‍ ശ്രദ്ധിക്കണം. ഭക്ഷണ-പാനീയങ്ങളില്‍ അധികം ശ്രദ്ധിക്കാത്തവര്‍ക്ക് ഈ സീസണ്‍ വളരെ കഠിനമാണ്. മാത്രമല്ല ഈ സമയത്ത് എല്ലാവരും അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് ശരീരവണ്ണം, അസിഡിറ്റി എന്നിവയുടെ അസ്വസ്ഥത. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളില്‍ അധിക ചൂട് ഉണ്ടാകുമ്പോള്‍ അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ വികസിക്കുന്നു. ഇത് അധിക ആസിഡ് ഉല്‍പാദനത്തിലേക്ക് നയിക്കുന്നു.

Most read: ഊര്‍ജ്ജം വളര്‍ത്തും ഈ ഇന്ത്യന്‍ സൂപ്പര്‍ ഫുഡുകള്‍; നേട്ടം പലത്‌Most read: ഊര്‍ജ്ജം വളര്‍ത്തും ഈ ഇന്ത്യന്‍ സൂപ്പര്‍ ഫുഡുകള്‍; നേട്ടം പലത്‌

ചൂടുള്ള വേനല്‍ക്കാലത്ത് നിങ്ങള്‍ പലപ്പോഴും അസിഡിറ്റി അനുഭവിക്കുന്നു. ഭക്ഷണങ്ങള്‍ തമ്മിലുള്ള നീണ്ട ഇടവേള, എരിവുള്ള ഭക്ഷണം, ചായയോ കാപ്പിയോ സ്ഥിരമായി കഴിക്കുന്നത് എന്നിവ പ്രധാനമായും അസിഡിറ്റിക്ക് കാരണം. അതിനാല്‍, വേനല്‍ സീസണില്‍ എന്ത് കഴിക്കണം, എന്തൊക്കെ ഒഴിവാക്കണം എന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. ചൂടുള്ള വേനല്‍ക്കാലത്ത് അസിഡിറ്റിയില്‍ നിന്ന് മോചനം നേടാന്‍ നിങ്ങള്‍ നിര്‍ബന്ധമായും കഴിക്കേണ്ട അസിഡിറ്റി കുറവുള്ള ഭക്ഷണങ്ങളുടെ ഒരു ലിസ്റ്റ് ഇതാ.

വാഴപ്പഴം

വാഴപ്പഴം

അസിഡിറ്റിക്കുള്ള ഏറ്റവും മികച്ച മറുമരുന്നാണ് വാഴപ്പഴം. അവയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകളുടെ മികച്ച ഉറവിടം കൂടിയാണ് വാഴപ്പഴം. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് വാഴപ്പഴം കഴിക്കുന്നത് അസിഡിറ്റിയെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

അസിഡിറ്റിയെ ചെറുക്കാന്‍ സഹായിക്കുന്ന മികച്ച ഭക്ഷണമാണ് തണ്ണിമത്തന്‍. അവയില്‍ ഉയര്‍ന്ന അളവില്‍ ആന്റിഓക്സിഡന്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് ആസിഡ് റിഫ്‌ളക്‌സും മറ്റ് ഗ്യാസ്ട്രിക് രോഗങ്ങളും ഒഴിവാക്കാന്‍ സഹായിക്കുന്നു. തണ്ണിമത്തന് തണുപ്പിക്കല്‍ ഗുണങ്ങളുണ്ട്, അവയില്‍ ജലാംശം കൂടുതലാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും നിങ്ങളുടെ പിഎച്ച് അളവ് കുറയ്ക്കാനും സഹായിക്കുന്നു.

Most read:അധികം കഴിച്ചാല്‍ അയമോദകവും വരുത്തും ഈ ദോഷഫലങ്ങള്‍Most read:അധികം കഴിച്ചാല്‍ അയമോദകവും വരുത്തും ഈ ദോഷഫലങ്ങള്‍

തേങ്ങാവെള്ളം

തേങ്ങാവെള്ളം

വേനല്‍ക്കാലത്ത് ഏറ്റവും അനുയോജ്യമായ പാനീയങ്ങളിലൊന്നാണ് തേങ്ങാവെള്ളം. ഇതിന് ശുദ്ധീകരണ ഗുണങ്ങളുണ്ട്, ഇത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു. നാരുകളാല്‍ സമ്പുഷ്ടമാണ് തേങ്ങ, ഇത് നിങ്ങളുടെ മലവിസര്‍ജ്ജനത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് അസിഡിറ്റി പ്രശ്നങ്ങള്‍ അകറ്റാന്‍ തേങ്ങാവെള്ളം പതിവായി കുടിക്കുക.

തണുത്ത പാല്‍

തണുത്ത പാല്‍

പാല്‍, പ്രത്യേകിച്ച് തണുത്ത പാല്‍, അസിഡിറ്റിയെ ചെറുക്കാനുള്ള പഴമക്കാരുടെ സൂത്രമാണ്. പാല്‍ ആമാശയത്തിലെ ആസിഡിനെ ആഗിരണം ചെയ്യുന്നു, ഇത് അസിഡിറ്റി അല്ലെങ്കില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ അനുഭവപ്പെടുന്ന കത്തുന്ന സംവേദനം തടയുന്നു. അതിനാല്‍, നിങ്ങളുടെ വയറ്റില്‍ ആസിഡ് രൂപപ്പെടുന്നതായി തോന്നുമ്പോഴോ നെഞ്ചെരിച്ചില്‍ അനുഭവപ്പെടുമ്പോഴോ ഒരു ഗ്ലാസ് തണുത്ത പാല്‍ കുടിക്കുക.

Most read:വേനല്‍ച്ചൂടിനെ അതിജീവിക്കാം, ശരീരം തണുപ്പിക്കാം; ഇവ കഴിക്കൂMost read:വേനല്‍ച്ചൂടിനെ അതിജീവിക്കാം, ശരീരം തണുപ്പിക്കാം; ഇവ കഴിക്കൂ

മോരും തൈരും

മോരും തൈരും

തണുത്ത പാലിന് പുറമെ തൈര്, മോര് തുടങ്ങിയ പാലുല്‍പ്പന്നങ്ങളും അസിഡിറ്റിയില്‍ നിന്ന് ആശ്വാസം നല്‍കുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ ആമാശയത്തെ തണുപ്പിക്കുകയും കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍ക്ക് നല്ലതാണ്. ഇത് ആസിഡ് രൂപീകരണം തടയുന്നു. അവ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു. അതിനാല്‍, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പതിവായി മോരും തൈരും കഴിക്കാന്‍ ശ്രമിക്കുക.

ശര്‍ക്കര

ശര്‍ക്കര

അസിഡിറ്റിയെ ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് ശര്‍ക്കര. ഇതില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ മാത്രമല്ല, നിങ്ങളുടെ ശരീര താപനില നിയന്ത്രിക്കാനും സഹായിക്കുന്നു. അതിനാല്‍ അസിഡിറ്റി പ്രശ്‌നമുള്ളവര്‍ ശര്‍ക്കര വെള്ളം കഴിക്കാന്‍ ശ്രമിക്കുക.

Most read:ഉയരം കൂടാന്‍ തൂങ്ങിക്കിടന്നാല്‍ മതിയോ? ഇതിനു പിന്നിലെ വസ്തുത ഇതാMost read:ഉയരം കൂടാന്‍ തൂങ്ങിക്കിടന്നാല്‍ മതിയോ? ഇതിനു പിന്നിലെ വസ്തുത ഇതാ

ഇവ കുറയ്ക്കുക

ഇവ കുറയ്ക്കുക

നാരങ്ങാവെള്ളത്തില്‍ തുളസിയിലയും അതില്‍ ഒരു നുള്ള് ഉപ്പും ചേര്‍ത്ത് കുടിക്കുക. കരിമ്പ് ചവയ്ക്കുന്നത് താപനിലയെ നേരിടാനുള്ള നല്ലൊരു വഴിയാണ്, കാരണം ഇവ പ്രകൃതിദത്ത ശീതീകരണങ്ങളാണ്. ചായ, കാപ്പി, മദ്യം, സോഡ തുടങ്ങിയ പാനീയങ്ങളുടെ അമിത ഉപയോഗം അസിഡിറ്റി പ്രശ്‌നങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നു. പച്ചമുളക്, കുരുമുളക്, പുതിന, ചോക്ലേറ്റ് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ആസിഡ് ഉത്പാദിപ്പിക്കുന്ന ഘടകങ്ങളായി അറിയപ്പെടുന്നു. അതുകൊണ്ട് അസിഡിറ്റി ഉള്ളവര്‍ ഇവയുടെ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്.

ഇക്കാര്യം ശ്രദ്ധിക്കുക

ഇക്കാര്യം ശ്രദ്ധിക്കുക

ഭക്ഷണത്തിന് രുചി നല്‍കാന്‍ ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, ജീരകം, കറുവപ്പട്ട എന്നിവ തീര്‍ച്ചയായും കഴിക്കാം. എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നത് വേനല്‍ക്കാലത്ത് മാത്രമല്ല, എല്ലായ്പ്പോഴും പരിമിതപ്പെടുത്തേണ്ടതുണ്ട്, കാരണം എണ്ണമയമുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണം വയറ് ശൂന്യമാക്കാന്‍ വൈകും, ഇത് അസിഡിറ്റിക്ക് കാരണമാകുന്നു. വേനല്‍ക്കാലത്ത് മിക്കവരും നേരിടുന്ന അസിഡിറ്റി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് തീര്‍ച്ചയായും പല ആരോഗ്യ അപകടങ്ങളെയും തടയും.

Most read:അപകടകരം, വായിലെ അര്‍ബുദം; ഈ മാറ്റം ശീലിച്ചാല്‍ രക്ഷMost read:അപകടകരം, വായിലെ അര്‍ബുദം; ഈ മാറ്റം ശീലിച്ചാല്‍ രക്ഷ

ഇതും പരീക്ഷിക്കാം

ഇതും പരീക്ഷിക്കാം

* ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കുക.

* ഭക്ഷണത്തിനിടയില്‍ നീണ്ട ഇടവേളകള്‍ സൂക്ഷിക്കുന്നത് അസിഡിറ്റിക്കുള്ള മറ്റൊരു കാരണമാണ്. ചെറുതും, സ്ഥിരവുമായ ഭക്ഷണം കഴിക്കുക.

* അച്ചാറുകള്‍, എരിവുള്ള ചട്ണികള്‍, വിനാഗിരി മുതലായവ ഒഴിവാക്കാന്‍ ശ്രമിക്കുക.

* കുറച്ച് പുതിനയില വെള്ളത്തില്‍ തിളപ്പിച്ച് ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് കുടിക്കുക.

* ഒരു കഷ്ണം ഗ്രാമ്പൂ വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത് മറ്റൊരു ഫലപ്രദമായ പ്രതിവിധിയാണ്.

* മുരിങ്ങ, ബീന്‍സ്, മത്തങ്ങ, കാബേജ്, കാരറ്റ് തുടങ്ങിയ പച്ചക്കറികള്‍ കഴിക്കുക

English summary

Foods Which Helps To Cure Acidity During Summer in Malayalam

To avoid chances of acidity during the hot days, one should include these foods in their diet.
Story first published: Monday, May 2, 2022, 10:58 [IST]
X
Desktop Bottom Promotion