For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബദാമും മുന്തിരിയും കുതിര്‍ത്ത് കഴിക്കൂ: തടിയും കൊഴുപ്പും പാടേ പോവും സ്മാര്‍ട്ടാവും

|

ആരോഗ്യ സംരക്ഷണം എന്നത് ഭക്ഷണം കൊണ്ട് കൂടി സംരക്ഷിക്കപ്പെടുന്ന ഒന്നാണ്. പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ടത് നമ്മള്‍ എങ്ങനെ ഭക്ഷണം കഴിക്കണം എന്നതാണ്. ചില അവസരങ്ങളില്‍ കഴിക്കുന്ന ഭക്ഷണത്തേക്കാള്‍ അത് എങ്ങനെ കഴിക്കണം എന്നുള്ളതാണ് കൂടുതല്‍ പോഷകങ്ങള്‍ നല്‍കുന്നത്. കാരണം ചിള ഭക്ഷണങ്ങള്‍ കുതിര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം മികച്ച ഗുണങ്ങള്‍ നല്‍കുന്നു. അതില്‍ ചിലതാണ് ബദാം ഉണക്കമുന്തിരി തുടങ്ങിയവ. എന്നാല്‍ സാധാരണ കഴിക്കുന്നതിനേക്കാള്‍ എന്ത് ഗുണമാണ് ഇത് കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഉണ്ടാവുന്നത് എന്ന് നമുക്കൊന്ന് നോക്കിയാലോ?

Foods To Soak Before Eating

രാത്രി കുതിര്‍ത്ത് വെച്ച് രാവിലെ ഉപയോഗിക്കുന്നതിലൂടെ അവ കൂടുതല്‍ ആരോഗ്യകരമാകും. കാരണം ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ഭക്ഷണത്തില്‍ കൂടുതല്‍ പോഷകങ്ങള്‍ ഉണ്ടാവുന്നുണ്ട്. കാരണം ഇനി പറയാന്‍ പോവുന്ന ഭക്ഷണങ്ങള്‍ കുതിര്‍ക്കുമ്പോള്‍ അവയുടെ പോഷകഗുണങ്ങള്‍ പെട്ടെന്ന് വര്‍ദ്ധിക്കുന്നു. ഇത് ക്ഷീണം അകറ്റുന്നതിനും അത് കൂടാതെ ഊര്‍ജ്ജം നല്‍കുന്നതിനും വയറിന്റെ ആരോഗ്യത്തിനും ദഹന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട്. വെള്ളത്തില്‍ കുതിര്‍ക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഏതൊക്കെ ഭക്ഷണങ്ങള്‍ നാം വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കണം എന്നും എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്നും നമുക്ക് നോക്കാം.

പോപ്പി സീഡ്‌സ്

പോപ്പി സീഡ്‌സ്

പലരും സര്‍വ്വത്തിലും ഓട്‌സിലും ഫ്രൂട്‌സാലഡിലും എല്ലാം ചേര്‍ക്കുന്ന ഒന്നാണ് പോപ്പി സീഡ്‌സ്. എന്നാല്‍ ഇതിലുള്ള ആരോഗ്യ ഗുണങ്ങള്‍ നിസ്സാരമല്ല. ഫോളേറ്റ്, തയാമിന്‍, പാന്റോതെനിക് ആസിഡ് എന്നിവയുടെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് പോപ്പി സീഡ്‌സ്. അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ നാം കഴിക്കും മുന്‍പ് ഒന്ന് കുതിര്‍ത്ത് കഴിച്ചാല്‍ അത് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കാരണം കുതിര്‍ത്ത് കഴിച്ചാല്‍ അത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും അമിതവണ്ണമെന്ന ഭയത്തെ വേരോടെ നശിപ്പിക്കുകയും ചെയ്യുന്നു. ഇനി പോപ്പി സീഡ്‌സ് ഉപയോഗിക്കുമ്പോള്‍ നിര്‍ബന്ധമായും കുതിര്‍ത്ത് കഴിക്കാന്‍ ശ്രദ്ധിക്കുക.

ഉലുവ

ഉലുവ

ഉലുവ ധാരാളം ഫൈബര്‍ അടങ്ങിയ ഒന്നാണ്. മലബന്ധത്തെ ഇല്ലാതാക്കുന്നതിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും എല്ലാം ഉലുവ മികച്ചത് തന്നെയാണ്. ഇത് കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നുണ്ട്. ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് പ്രമേഹത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. തലേദിവസം രാത്രി വെള്ളത്തില്‍ കുതിര്‍ത്തത ഉലുവ ഉപയോഗിക്കുന്നതിലൂടെ നിങ്ങളെ അലട്ടുന്ന പല പ്രശ്‌നങ്ങളേയും നമുക്ക് പ്രതിരരോധിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇത് ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുന്നതിന് ഉലുവ എന്തുകൊണ്ടും മികച്ചതാണ്.

ഫ്‌ളാക്‌സ് സീഡ്

ഫ്‌ളാക്‌സ് സീഡ്

ചണവിത്ത അഥവാ ഫ്‌ളാക്‌സ് സീഡ് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് എന്ന് നമുക്ക് നിസംശയം പറയാവുന്നതാണ്. ആരോഗ്യത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സംശയവും ഇതിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് വേണ്ട. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കൊണ്ട് സമ്പൂഷ്ടമാണ് ചണവിത്ത്. ഇത് കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങളെ നിസ്സാരമായി ഇല്ലാതാക്കുന്നു. അതോടൊപ്പം തന്നെ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിലുള്ള നാരുകള്‍ ദഹനത്തെ മികച്ചതാണ്. അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് ഫ്‌ളാക്‌സ് സീഡ് ഉപയോഗിക്കാവുന്നതാണ്. ഇത് രാവിലെ തന്നെ കുതിര്‍ത്തി കഴിച്ചാല്‍ വയറിലുണ്ടാവുന്ന എല്ലാ അസ്വസ്ഥതയും മാറുന്നു.

ബദാം

ബദാം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ കഴിക്കാന്‍ സാധിക്കുന്ന ഒന്നാണ് ബദാം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്നത് നിസ്സാരമല്ല. രാത്രി കുതിര്‍ത്ത് വെക്കുന്നതിലൂടെ ബദാമിലെ പോഷകഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിനും ചീത്ത കൊളസ്‌ട്രോളിന് പകരം നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം ബദാം സഹായിക്കുന്നുണ്ട്. കുതിര്‍ത്ത് കഴിക്കുന്നത് നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു..

മാമ്പഴം

മാമ്പഴം

ഇത് അല്‍പം അത്ഭുതമായി തോന്നാം. എന്നാല്‍ മാമ്പഴം കുതിര്‍ത്ത് കഴിക്കുന്നത് അതിന്റെ പോഷക ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം മാമ്പഴത്തില്‍ ഉള്ള ഫൈറ്റിക് ആസിഡ് എന്ന ആന്റി ന്യൂട്രിയന്റ് അടങ്ങിയിട്ടുണ്ട്. ഇത് മാമ്പഴം കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കുകയും ചൂട് കുറക്കുകയും ശരീരം കൂള്‍ ആയി നിലനിര്‍ത്തുകയും ചെയ്യുന്നു. സാധാരണ കഴിക്കുന്നത് പോലെ അല്ലാതെ അല്‍പം വെള്ളത്തില്‍ കുതിര്‍ത്ത് കഴിച്ച് നോക്കൂ. ഇതിന്റെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് അല്‍പ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഡ്രൈഫ്രൂട്‌സിന്റെ കൂട്ടത്തില്‍ മികച്ചതാണ് ഉണക്കമുന്തിരി എന്ന് നമുക്കറിയാം. കാരണം അത്രയേറെ ഗുണങ്ങളാണ് ഉണക്കമുന്തിരി നമുക്ക് നല്‍കുന്നത്. ഇതിലുള്ള അയേണ്‍ ആന്റി ഓക്‌സിഡന്റ് എന്നിവ ആരോഗ്യത്തിന് നല്‍കുന്നത് നമ്മള്‍ പ്രതീക്ഷിക്കാത്ത ഗുണങ്ങള്‍ ആണ്. അനീമിയ പോലുള്ള പ്രശ്‌നങ്ങളെ നിസ്സാരമായി ഇല്ലാതാക്കാന്‍ ഉണക്കമുന്തിരി സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും അല്‍പം ഉണക്കമുന്തിരി രാത്രി കുതിര്‍ത്ത് പിറ്റേന്ന് രാവിലെ കഴിച്ചാല്‍ ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും ലഭിക്കുന്നു. ഇതോടൊപ്പം ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും അതിനെ പ്രതിരോധിക്കുന്നതിന് ഉണക്കമുന്തിരി സഹായിക്കുന്നു.

ഈ ഇത്തിരിക്കുഞ്ഞന്‍ വിത്തുകള്‍; പ്രായം പത്ത് കുറക്കും ആരോഗ്യം ഇരട്ടിയാക്കുംഈ ഇത്തിരിക്കുഞ്ഞന്‍ വിത്തുകള്‍; പ്രായം പത്ത് കുറക്കും ആരോഗ്യം ഇരട്ടിയാക്കും

നാവിലെ വെള്ളനിറം വെറുതേയല്ല, അറിഞ്ഞിരിക്കണം ഇതെല്ലാംനാവിലെ വെള്ളനിറം വെറുതേയല്ല, അറിഞ്ഞിരിക്കണം ഇതെല്ലാം

English summary

Foods To Soak Before Eating To Get More Nutrition In Malayalam

Here in this article we are discussing about some foods to soak before eating to get more nutrition in malayalam. Take a look.
Story first published: Thursday, June 2, 2022, 12:36 [IST]
X
Desktop Bottom Promotion