Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
യൂറിക് ആസിഡ് നിയന്ത്രണവിധേയമാക്കാന്‍ ഈ ഭക്ഷണം സഹായിക്കും
യൂറിക് ആസിഡ് ശരീരത്തില്‍ വര്‍ദ്ധിക്കുക എന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുന്നത് അപകടമുണ്ടാക്കുന്നതാണ്. പലപ്പോഴും അത് ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ ഗുരുതര അവസ്ഥകൡലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയേയും തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഇത് കൂടാതെ നമ്മുടെ ശരീരത്തിലെ ഓരോ ആന്തരാവയവങ്ങളേയും ഇത് കൂടുതല്‍ ബാധിക്കുന്നു ഇത്തരം അവസ്ഥയില്‍ യൂറിക് ആസിഡിന്റെ അളവ് ശരീരത്തില്‍ കുറക്കുന്നതിനാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. കൂടിയ യൂറിക് ആസിഡ് പലപ്പോഴും ബിപി, തലച്ചോര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നിങ്ങളെ എത്തിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണവും ഒരു പരിധി വരെ ഇതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ ഘട്ടത്തിലും നാം വളരെ ശ്രദ്ധയോടെ വേണം പെരുമാറേണ്ടത്.

എന്താണ് യൂറിക് ആസിഡ് എന്നതിനെക്കുറിച്ച് നമുക്കെല്ലാം ഒരു ധാരണയുണ്ടായിരിക്കും. ശരീരത്തിനുള്ളിലെ പ്യൂറൈന്‍ വിഘടിക്കപ്പെടുമ്പോള്‍ ഉണ്ടാവുന്നതാണ് യൂറിക് ആസിഡ്. ഇത് സാധാരണ ഗതിയില്‍ മൂത്രത്തിലൂടെ പുറത്തേക്ക് പോവുന്നതാണ്. എന്നാല്‍ ഇത് അധികമായി മാറുമ്പോള്‍ അത് പലപ്പോഴും നിങ്ങളില്‍ നിന്ന് പുറന്തള്ളപ്പെടാതെ ചില ആരോഗ്യപ്രശ്‌നങ്ങളായി പരിണമിക്കും. അതിന്റെ ഫലമായി സന്ധിവേദന പോലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങള്‍ എത്തിന്നു. ഇത് അമിതമായി ശരീരത്തില്‍ കൂടുന്നത് ഹൈപ്പര്‍യൂറിസീമിയ എന്ന അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു. ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത അതുകൊണ്ട് തന്നെ ഇതിലൂടെ സംഭവിക്കുന്നു. എന്നാല്‍ യൂറിക് ആസിഡിനെ പ്രതിരോധിക്കുന്നതിനും ശരീരത്തില്‍ ഇതിന്റെ അളവ് കുറക്കുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവയെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ഒലിവ് ഓയില്‍
അല്‍പം പണച്ചിലവുള്ളതാണ് എന്നുണ്ടെങ്കിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത്രയേറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്ന് ഇല്ല എന്ന് തന്നെ പറയാന്‍ സാധിക്കും. കാരണം ഒലീവ് ഓയിലില്‍ അടങ്ങിയിട്ടുള്ള ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് സംയുക്തങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ യൂറിക് ആസിഡിനെ നിര്‍വ്വീര്യമാക്കാന്‍ പോന്നതാണ്. മാത്രമല്ല ഇതിലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ നിങ്ങള്‍ക്ക് എന്തുകൊണ്ടും മികച്ചതാണ്. ഇത് യൂറിക് ആസിഡിന്റെ കാര്യത്തില്‍ പ്രതിരോധം തീര്‍ക്കുന്നതോടൊപ്പം തന്നെ സന്ധിവേദനയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.

വാഴപ്പഴം
പഴം നമ്മള്‍ മലയാളികള്‍ക്ക് ഭക്ഷണ ശീലത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കാത്തതാണ്. അതുകൊണ്ട് തന്നെ പഴം സ്ഥിരമാക്കുന്നത് നിങ്ങളുടെ യൂറിക് ആസിഡിന്റെ അളവിനേയും കുറക്കുന്നു. ഇതിലുള്ള പൊട്ടാസ്യത്തിന്റെ അളവ് തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് യൂറിക് ആസിഡിന്റെ അളവ് എങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നതും നല്ലതാണ്. ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറക്കുന്നതിന് സഹായിക്കുന്നു.

ആപ്പിള്‍
ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് ആപ്പിളിന്റെ ഗുണങ്ങള്‍. കാരണം ഇതിലുള്ള ഫൈബറിന്റെ അളവ് തന്നെയാണ് യൂറിക് ആസിഡ് കുറക്കുന്നതിന് സഹായിക്കുന്നത്. ശരീരത്തിലെ അധിക യൂറിക് ആസിഡിനെ പുറന്തള്ളുന്നതോടൊപ്പം തന്നെ യൂറിക് ആസിഡ് മൂലമുണ്ടാവുന്ന സന്ധിവേദന പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ യൂറിക് ആസിഡ് കുറക്കാന്‍ മുകളില്‍ പറഞ്ഞവയെല്ലാ സഹായകമാണ്. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം നിയന്ത്രണ വിധേയമാണ് യൂറിക് ആസിഡ് എന്നുണ്ടെങ്കില്‍ നല്ലൊരു ഡോക്ടറെ കാണുന്നതിന് താമസം വരുത്തരുത്.

ബീന്‍സ്
പച്ചക്കറികളില്‍ ബീന്‍സിനുള്ള സ്ഥാനം നിസ്സാരമല്ല. അതുകൊണ്ട് തന്നെ ഇതിന്റെ ആരോഗ്യ ഗുണങ്ങളും നിസ്സാരമാക്കാന്‍ സാധിക്കില്ല. യൂറിക് ആസിഡിനെ പരിഹരിക്കുമ്പോള്‍ നാം പലപ്പോഴും ബീന്‍സ് ഫലപ്രദമാണെന്ന് പറയും. കാരണം അത്രയേറെ ഗുണങ്ങളാണ് ബീന്‍സില്‍ അടങ്ങിയിട്ടുള്ളത്. പലപ്പോഴും തോരനും മറ്റും ഉണ്ടാക്കുമ്പോള്‍ പലരും പുറകിലേക്ക് വെക്കുന്ന ഒരു പച്ചക്കറിയാണ് ഇത്. എന്നാല്‍ ഇനി മുതല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട പച്ചക്കറികളുടെ കൂട്ടത്തില്‍ ബീന്‍സ് ഉണ്ടായിരിക്കണം. ഇത് യൂറിക് ആസിഡ് മൂലം ഉണ്ടാവുന്ന വീക്കം, വേദന എന്നിവയെ നിര്‍വ്വീര്യമാക്കുന്നു.

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍
നിങ്ങള്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം നിര്‍ബന്ധബുദ്ധികള്‍ എല്ലാം ആവാം. പ്രത്യേകിച്ച് യൂറിക് ആസിഡ് ഉള്ള സമയത്ത്. കാരണം ഇത് നിങ്ങളില്‍ ആരോഗ്യം കൊണ്ട് വരുന്നതാണെങ്കില്‍ ഈ ശീലങ്ങള്‍ നല്ലതാണ്. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ യൂറിക് ആസിഡ് എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു. ഇതിലുള്ള നാരുകള്‍ രക്തപ്രവാഹത്തിന് സഹായിക്കുകയും എല്ലാ യൂറിക് ആസിഡ് എന്ന പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഓട്സ്, ജോവര്‍, ബജ്റ തുടങ്ങിയ ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.

ഗ്രീന്‍ ടീ
ഗ്രീന്‍ടീയുടെ ഗുണങ്ങള്‍ അത് അനുഭവിച്ചറിഞ്ഞവര്‍ക്ക് അറിയാം. അത്രയേറെ ഗുണങ്ങള്‍ നല്‍കുന്നതാണ് ഗ്രീന്‍ ടീ. കാരണം ഇത് യൂറിക് ആസിഡ് കുറക്കുന്നു എന്ന് മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും മികച്ചത് തന്നെയാണ്. ഇതിലുള്ള ഘടകങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സന്ധിവാതമെന്ന പ്രതിസന്ധിയെ കുറക്കുന്നതിനും എല്ലാം സഹായിക്കുന്നു. നിത്യേന ശീലമാക്കുന്നത് മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ദൈനം ദിന ജീവിതത്തില്‍ പലരും ഉപയോഗിക്കുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ആരോഗ്യകരവും സൗന്ദര്യപരവുമായ ഗുണങ്ങള്‍ ഇതിനുണ്ട് എന്നത് തന്നെയാണ് ആപ്പിള്‍ സിഡാര്‍ വിനീഗറിനെ പ്രിയപ്പെട്ടതാക്കുന്നത്. എന്നാല്‍ യൂറിക് ആസിഡ് പ്രതിരോധിക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ നനിങ്ങളെ സഹായിക്കുന്നു. അതിന്വേണ്ടി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ രണ്ട് ടീ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കലര്‍ത്തി കുടിക്കുക എന്നതാണ്. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം കിടക്കാന്‍ പോവുന്നതിന് മുന്‍പായി കുടിക്കരുത് എന്നതാണ്. ഇനി ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എങ്ങനെ യൂറിക് ആസിഡ് കുറക്കുന്നു എന്ന് നോക്കാം. ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ മാലിക് ആസിഡ് എന്ന സംയുക്ത്ം അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡു ക്ുറക്കുകയും മൂത്രത്തിലൂടെ പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

സിട്രസ് പഴങ്ങള്‍
സിട്രസ് പഴങ്ങള്‍ ആരോഗ്യത്തിന് മികച്ചതാണ്. ഇത് യൂറിക് ആസിഡിനെ പ്രതിരോധിക്കുന്നതിന് വളരെയധികം സഹായിക്കുന്നു. ഇത്തരം പഴങ്ങളില്‍ അടങ്ങിയിട്ടുള്ള ആന്തോസയാനിന്‍ ആണ് യൂറിക് ആസിഡ് കുറക്കുന്നതിന് സഹായിക്കുന്നത്. ഇത് ശരീരത്തിലുണ്ടാവുന്ന വീക്കത്തേയും ഫലപ്രദമായി കൈകാര്യം ചെയ്യുന്നു. യൂറിക് ആസിഡ് കൂടുതലാവുന്നതിന്റെ ഫലമായാണ് പലപ്പോഴും സന്ധി വേദന പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചെറി, സ്‌ട്രോബെറി, ബ്ലൂബെറി തുടങ്ങിയ പഴങ്ങള്‍ ദിനചര്യയുടെ ഭാഗമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവിനെ കുറക്കുകയും ആരോഗ്യമുള്ള ജീവിതം തിരിച്ച് നല്‍കുകയും ചെയ്യുന്നു.

നാരങ്ങ
നാരങ്ങ ആരോഗ്യത്തിനെന്ന് പോലെ തന്നെ സൗന്ദര്യത്തിനും അവിഭാജ്യ ഘടകം തന്നെയാണ്. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാരങ്ങക്കുള്ള പ്രാധാന്യം നിസ്സാരമല്ല. ഇതിലുള്ള സിട്രിക് ആസിഡ് ആണ് ആരോഗ്യത്തിന് സഹായിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതും. അതുകൊണ്ട് ഇടക്കിടക്ക് നാരങ്ങ വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങള്‍ക്ക് തന്നെ അനുഭവിച്ചറിയുന്ന മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. നിങ്ങള്‍ക്ക് ദിനവും നാരങ്ങ വെള്ളം കുടിക്കുകയോ അല്ലെങ്കില്‍ നാരങ്ങ മറ്റേതെങ്കിലും തരത്തില്‍ കഴിക്കുകയോ ചെയ്യാവുന്നതാണ്.



Click it and Unblock the Notifications











