For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് രോഗമുക്തിക്ക് ഭക്ഷണവും പ്രധാനം; കഴിക്കേണ്ടത് ഇതെല്ലാം

|

കൊവിഡ് എന്ന മഹാമാരി നമ്മുടെ ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് പോസിറ്റീവ് ആയവരും കൊവിഡ് വന്ന് പോയവരും രോഗമുക്തിക്കായി കാത്തിരിക്കുന്നവരും വളരെധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിലും ഇതേ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയാല്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട് എന്നുള്ളത് അറിഞ്ഞിരിക്കണം. ഒരാളെ രോഗം ബാധിച്ചാല്‍ ഉടനേ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ആ രോഗം അയാളുടെ രോഗപ്രതിരോധ ശേഷിയെ നശിപ്പിക്കുകയും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.

കൊവിഡ് രോഗികളില്‍ ഓക്‌സിജന്‍ നില താഴുന്നത് എങ്ങനെ, ലക്ഷണം നിസ്സാരംകൊവിഡ് രോഗികളില്‍ ഓക്‌സിജന്‍ നില താഴുന്നത് എങ്ങനെ, ലക്ഷണം നിസ്സാരം

COVID-19 അണുബാധയുടെ രണ്ടാമത്തെ തരംഗം രാജ്യത്തുടനീളം വ്യാപിച്ചുകൊണ്ടിരിക്കുമ്പോള്‍, നമ്മളോരോരുത്തരും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം സാധാരണ ലക്ഷണങ്ങളായ ഇന്‍ഫ്‌ലുവന്‍സ പോലുള്ള ലക്ഷണങ്ങള്‍ മുതല്‍ ശ്വാസകോശം, ശ്വസനവ്യവസ്ഥ, ഹൃദയം, തലച്ചോറ് എന്നിവയെ പോലും ബാധിക്കുന്ന ഗുരുതരമായ അവസ്ഥകള്‍ വരെ ഉണ്ടാവുന്നുണ്ട്. ഈ സമയത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. എന്തൊക്കെ ഭക്ഷണം കഴിക്കണം, എന്തൊക്കെ കഴിക്കരുത് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്.

പ്രോട്ടീന്‍ അനിവാര്യം

പ്രോട്ടീന്‍ അനിവാര്യം

ശരീരത്തിന്റെ നിര്‍മാണ ബ്ലോക്കുകള്‍ എന്നറിയപ്പെടുന്ന പ്രോട്ടീനുകള്‍ പേശികളും ടിഷ്യുവും നിര്‍മ്മിക്കാനും കോശങ്ങള്‍ നന്നാക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ കോശങ്ങളുടെ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് പ്രോട്ടീന്‍ മികച്ചതാണ്. കൊവിഡിന് ശേഷം ശരീര കോശങ്ങള്‍ക്കുണ്ടാകുന്ന ക്ഷതങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി പ്രോട്ടീന്‍ ആവശ്യമാണ്. ക്ഷീണമറ്റുന്നതിനും ഉദരാരോഗ്യത്തിനും മികച്ചതാണ് പ്രോട്ടീന്‍. ഇത് മികച്ച ദഹനത്തിനും സഹായിക്കുന്നുണ്ട്. ദിവസവും ഒരു ഗ്രാം എന്ന തോതില്‍ തന്നെ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. പയര്‍ വര്‍ഗ്ഗങ്ങള്‍, ചിക്കന്‍ സൂപ്പ്, പാലും പാലുല്‍പ്പന്നങ്ങളും, തൈര്, സോയ എന്നിവയെല്ലാം കഴിക്കേണ്ടതാണ്. ഇതോടൊപ്പം വിറ്റാമിന്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയെല്ലാം കഴിക്കാന്‍ ശ്രമിക്കേണ്ടതാണ്.

കലോറി കഴിക്കണം

കലോറി കഴിക്കണം

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സുഗമമായ പ്രവര്‍ത്തനത്തിന് കലോറി മികച്ചതാണ്. എല്ലായ്‌പ്പോഴും ഭക്ഷണത്തിലെ കലോറി ശ്രദ്ധിക്കുന്നവര്‍ ഇനി അല്‍പം കലോറി കൂടുതല്‍ കഴിക്കുന്നത് നല്ലതാണ്. ഭക്ഷണത്തില്‍ കലോറി കുറക്കുന്നത് പലപ്പോഴും ശരീരത്തിന് ദോഷം ചെയ്യുന്നുണ്ട്. എന്നാല്‍ കൊവിഡ് രോഗബാധിതര്‍ ശരീരത്തിന് ആവശ്യത്തിന് കലോറി നല്‍കേണ്ടതാണ്. ഗോതമ്പ്, ചോളം, അരി, ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍, റൊട്ടി, പാസ്ത തുടങ്ങിയവ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഗോതമ്പ്, ചോളം, അരി, ഉരുളക്കിഴങ്ങ്, ബ്രഡ്, പാസ്ത തുടങ്ങിയവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. നട്‌സ്, ഡ്രൈഫ്രൂട്‌സ്, വാള്‍നട്ട്, ഈന്തപ്പഴം എന്നിവയെല്ലാം കഴിക്കാന്‍ ശ്രദ്ധിക്കണം.

വൈറ്റമിനുകള്‍ ശ്രദ്ധിക്കണം

വൈറ്റമിനുകള്‍ ശ്രദ്ധിക്കണം

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണത്തോടൊപ്പം തന്നെ കൃത്യമായ അളവില്‍ വൈറ്റമിനുകളും കഴിക്കേണ്ടതാണ്. കൊവിഡ് പോസിറ്റീവ് ആയ സമയത്ത് ആവശ്യമായ അളവില്‍ വിറ്റാമിന്‍ സി കഴിക്കേണ്ടത് അത്യാവശ്യമാണ്. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ മൊത്തത്തിലുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഇതെല്ലാം അത്യാവശ്യമാണ്. കൊവിഡ് ഒരാളുടെ ശ്വസനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നതാണ് സത്യം. അതുകൊണ്ട് തന്നെ വിറ്റാമിന്‍ സി ദിവസേന കഴിക്കാന്‍ ശ്രദ്ധിക്കണം. ഓറഞ്ച്, മാമ്പഴം, പൈനാപ്പിള്‍, പേരക്ക, അവോക്കാഡോസ്, കിവി്, ഗ്രേപ്പ്ഫ്രൂട്ട് എന്നിവയും കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. വിറ്റാമിന്‍ സി, പ്രോട്ടീന്‍ എന്നിവയെല്ലാം നല്ലതുപോലെ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

കൊവിഡ് ഉണ്ടോ, അതോ വന്നു പോയോ; നഖം പറയുന്ന ഗുരുതര ലക്ഷണംകൊവിഡ് ഉണ്ടോ, അതോ വന്നു പോയോ; നഖം പറയുന്ന ഗുരുതര ലക്ഷണം

രോഗപ്രതിരോധത്തിനായി സോയ

രോഗപ്രതിരോധത്തിനായി സോയ

COVID സമയത്ത് നമ്മുടെ രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ അതിനെ നിലനിര്‍ത്താന്‍ ആവശ്യമായ അളവില്‍ പ്രോട്ടീന്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യമായ അളവില്‍ ഫൈബര്‍ കഴിക്കുന്നത് തന്നെ മികച്ചതാണ്. സോയാബീനില്‍ പ്രോട്ടീന്‍ കലവറയാണ് ഉള്ളത്. ഇത് കൂടാതെ എല്ലാത്തിനും പുറമേ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഒലീവ് ഓയില്‍, സോയ, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയാണ് കഴിക്കേണ്ടത്. പതിവായി വ്യായാമം ചെയ്യുന്നതും ശ്വസനവ്യായാമം നടത്തുന്നതും അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.

English summary

Foods to Eat if You Have Tested Positive For Coronavirus

Here in this article we are discussing about some foods to eat if you have tested positive for coronavirus. Take a look.
Story first published: Monday, June 21, 2021, 19:20 [IST]
X
Desktop Bottom Promotion