For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടൈഫോയ്ഡ് മാറ്റാന്‍ ഭക്ഷണവും ശ്രദ്ധിക്കണം

|

കൊറോണക്കാലത്ത് പലപ്പോഴും ഏത് ചെറിയ പനിയും ആളുകളില്‍ ഭീതിയുണ്ടാക്കുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് ആരോഗ്യത്തിന് വളരെയധികം ശ്രദ്ധേയമായ ഒന്ന് തന്നെയാണ്. കൊറോണക്കാലത്ത് പനിയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. എന്നാല്‍ ഈ മഴക്കാലത്ത് കൊറോണയോടൊപ്പം തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും മറ്റ് രോഗങ്ങളും. അതില്‍ ടൈഫോയ്ഡ് വളരെ വലിയ അപകടം തന്നെയാണ് എന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യം. സാല്‍മൊണെല്ല ടൈഫി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ബാക്ടീരിയ അണുബാധയാണ് ടൈഫോയ്ഡ്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ഈ അണുബാധ ഉണ്ടാവുന്നു.

most read: ഭക്ഷണത്തിലിരിക്കുന്ന ഈച്ച ജീവനെടുക്കും നിശ്ചയം

ഉയര്‍ന്ന പനി, തലവേദന, വയറിളക്കം, ഛര്‍ദ്ദി മുതലായവ ഇതിന്റെ പ്രകടമായ ലക്ഷണങ്ങളാണ്. ടൈഫോയ്ഡ് വളരെ പെട്ടെന്ന് തന്നെ പകരുന്ന ഒരു പകര്‍ച്ചവ്യാധിയാണ്. ഈ അസുഖം ബാധിച്ച ആളുകള്‍ക്ക് ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍, വിശപ്പ് കുറയല്‍, ഓക്കാനം എന്നിവയും അനുഭവപ്പെടാം. എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണത്തിലെ ചില മാറ്റങ്ങള്‍ രോഗലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും. നിങ്ങള്‍ എന്താണ് കഴിക്കേണ്ടതെന്ന് കണ്ടെത്താനും നിങ്ങള്‍ക്ക് ടൈഫോയ്ഡ് ഉണ്ടെങ്കില്‍ എന്തൊക്കെയാണ് ഒഴിവാക്കേണ്ടത് എന്ന് മനസ്സിലാക്കുന്നതിനും ഈ ലേഖനം വായിക്കാവുന്നതാണ്.

ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന്

ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന്

നിങ്ങള്‍ക്ക് ടൈഫോയ്ഡ് ഉണ്ടാകുമ്പോള്‍ ശരിയായ ഭക്ഷണം തിരഞ്ഞെടുക്കുന്നത് മികച്ച രീതിയില്‍ സുഖം പ്രാപിക്കാന്‍ സഹായിക്കുന്നുണ്ട്. ടൈഫോയ്ഡ് ബാധിച്ച രോഗിയുടെ ഭക്ഷണത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തേണ്ടതെന്ന് നമുക്ക് നോക്കാവുന്നതാണ്. ഭക്ഷണത്തിലൂടെ തന്നെ ഒരു പരിധി വരെ നമുക്ക് രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ലേഖനം വായിക്കൂ.

ജലാംശം ഉറപ്പാക്കണം

ജലാംശം ഉറപ്പാക്കണം

നിങ്ങള്‍ക്ക് ടൈഫോയ്ഡ് ഉണ്ടെങ്കില്‍, ജലാംശം ശരീരത്തില്‍ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കാരണം ടൈഫോയ്ഡ് പനിക്കും വയറിളക്കത്തിനും കാരണമാകുന്നു. ഈ രണ്ട് അവസ്ഥകളും കടുത്ത ജലനഷ്ടത്തിനോ നിര്‍ജ്ജലീകരണത്തിനോ കാരണമായേക്കാം, ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മാരകമാവുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഈ അസുഖമുള്ളവര്‍ ഭക്ഷണത്തില്‍ ദ്രാവകങ്ങള്‍ ഉള്‍പ്പെടുത്തണം. നിങ്ങള്‍ക്ക് വെള്ളം, മറ്റ് തരത്തിലുള്ള ജ്യൂസുകള്‍ എന്നിവ ഇടക്കിടക്ക് കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ ഉയര്‍ന്ന ജലാംശം ഉള്ള ഭക്ഷണങ്ങള്‍ ചേര്‍ക്കാം.

കലോറി കൂടിയ ഭക്ഷണങ്ങള്‍

കലോറി കൂടിയ ഭക്ഷണങ്ങള്‍

കലോറി കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ടൈഫോയ്ഡ് സമയത്ത് സാധാരണയായി സംഭവിക്കുന്ന അമിത ഭാരം കുറയ്ക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ ഉയര്‍ന്ന കലോറി ഭക്ഷണങ്ങള്‍ കഴിക്കണം. നിങ്ങളുടെ ഭക്ഷണത്തില്‍ ഉരുളക്കിഴങ്ങ്, വാഴപ്പഴം, പാസ്ത തുടങ്ങിയവ ഉള്‍പ്പെടുത്താം. ഇതെല്ലാം കലോറി അടങ്ങിയത് കൊണ്ട് തന്നെ ഇത് ടൈഫോയ്ഡിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

ഈ അസുഖത്തിന്റെ ദോഷഫലങ്ങളെ മറികടക്കാന്‍ കൂടുതല്‍ പാലുല്‍പ്പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് കൂടാതെ ദഹിക്കാന്‍ എളുപ്പമുള്ളതിനാല്‍ കൂടുതല്‍ സെമി സോളിഡ് ഭക്ഷണങ്ങള്‍ കഴിക്കുക. കൂടാതെ, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. വേവിച്ച മുട്ടയും വറുത്ത ഉരുളക്കിഴങ്ങും പോലുള്ള ഭക്ഷ്യവസ്തുക്കള്‍ ചില നല്ല ഓപ്ഷനുകളാണ്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊടൊപ്പം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം എന്നുള്ളതാണ് പ്രധാനപ്പെട്ടത്.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. നിങ്ങള്‍ ഒരു വെജിറ്റേറിയന്‍ ആണെങ്കില്‍, കോട്ടേജ് ചീസ്, പയര്‍വര്‍ഗ്ഗങ്ങള്‍ അല്ലെങ്കില്‍ തൈര് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, കാരണം അവ പ്രോട്ടീന്റെ നല്ല ഉറവിടമാണ്. മാംസാഹാരികള്‍ക്ക് മുട്ടയും ലീന്‍മീറ്റും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

നിങ്ങള്‍ക്ക് ടൈഫോയ്ഡ് ഉണ്ടാകുമ്പോള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങള്‍ക്ക് ടൈഫോയ്ഡ് ബാധിച്ചിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കേണ്ട ചില ഭക്ഷ്യവസ്തുക്കള്‍ ഉണ്ട്. അവ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ടൈഫോയ്ഡ് ഉള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് എത്തുന്നുണ്ട്.

ഉള്ളിയും വെളുത്തുള്ളിയും

ഉള്ളിയും വെളുത്തുള്ളിയും

ഉള്ളി, വെളുത്തുള്ളി തുടങ്ങിയ ശക്തമായ സുഗന്ധങ്ങളുള്ള ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ നിങ്ങള്‍ ഒഴിവാക്കണം, കാരണം അവ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. ഉയര്‍ന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കരുത്. കാരണം ഇത് നിങ്ങളുടെ ദഹനവ്യവസ്ഥക്ക് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. കാപ്‌സിക്കം, കാബേജ് മുതലായ പച്ചക്കറികള്‍ കഴിക്കരുത്, കാരണം അവ വയര്‍ വീര്‍ക്കുന്നത് പോലുള്ള അവസ്ഥകളിലേക്ക് എത്തുന്നുണ്ട്.

കൊഴുപ്പ് കൂടിയ ഭക്ഷണം

കൊഴുപ്പ് കൂടിയ ഭക്ഷണം

കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ബുദ്ധിമുട്ടാക്കും. കൊഴുപ്പ് കൂടുതലുള്ളതിനാല്‍ നെയ്യ് അല്ലെങ്കില്‍ എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് കൂടാതെ മുളക്, മസാല ഗ്രേവി, സോസുകള്‍ മുതലായവ വളരെയധികം മസാലയും ചൂടുള്ള ഭക്ഷണവും കര്‍ശനമായി ഒഴിവാക്കണം. ഇതെല്ലാം കൂടുതല്‍ പ്രശ്‌നത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് ശ്രദ്ധിക്കണം.

പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍

പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍

പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക, കാരണം ഇത് നിങ്ങളുടെ വയറ്റില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ ആരോഗ്യസമയത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കില്‍ പോലും അത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ടൈഫോയ്ഡ് പോലുള്ള അവസരങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് മുന്നില്‍ ഭക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഭക്ഷണ ടിപ്‌സ്

ഭക്ഷണ ടിപ്‌സ്

വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കുന്നതിന് നിങ്ങള്‍ പാലിക്കേണ്ട ചില ഭക്ഷണ ടിപ്പുകള്‍ ഇവയാണ്. കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നതുമായ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നത് ഉടന്‍ തന്നെ സുഖം പ്രാപിക്കാന്‍ സഹായിക്കും. കൂടാതെ, നിങ്ങളുടെ മരുന്നുകള്‍ കൃത്യസമയത്ത് എടുക്കുന്നുവെന്നും ഉടന്‍ തന്നെ സുഖം പ്രാപിക്കാന്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്നും മനസ്സിലാക്കേണ്ടതാണ്. എന്നാല്‍ രോഗാവസ്ഥ കൂടുതലാണെങ്കില്‍ കൃത്യമായ ചികിത്സ എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

English summary

Foods to Eat and Avoid When You Have Typhoid

Here in this article we are discussing about foods to eat and avoid when you have typhoid. Read on.
X