For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാന്‍ക്രിയാസിന്റെ ആരോഗ്യത്തിന് കഴിക്കേണ്ടതും കഴിക്കരുതാത്തതും

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പുറമേയുള്ള ആരോഗ്യം മാത്രമല്ല ആന്തരാവയവങ്ങളുടെ ആരോഗ്യവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതില്‍ ഒന്നാണ് പാന്‍ക്രിയാസ്. എന്നാല്‍ പാന്‍ക്രിയാസിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കു ചില അവസ്ഥകള്‍ ശരീരത്തില്‍ ഉണ്ടാവുന്നുണ്ട്. അതില്‍ വരുന്ന രോഗാവസ്ഥയാണ് പാന്‍ക്രിയാറ്റിസ്. നിങ്ങളുടെ ശരീരത്തില്‍ പഞ്ചസാര പ്രോസസ്സ് ചെയ്യുന്ന രീതി നിയന്ത്രിക്കുന്നതിനാണ് പാന്‍ക്രിയാസ് സഹായിക്കുന്നത്. ഇത് കൂടാതെ എന്‍സൈമുകള്‍ പുറത്ത് വിടുന്നതിലും ഭക്ഷണം ദഹിപ്പിക്കുന്നതിലും പാന്‍ക്രിയാസ് സഹായിക്കുന്നു. എന്നാല്‍ പല വിധത്തിലും ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പാന്‍ക്രിയാസിന് വീക്കം സംഭവിക്കുകയും പാന്‍ക്രിയാസ് പ്രവര്‍ത്തന രഹിതമാവുകയും ചെയ്യുന്നു. അതിനെയാണ് പാന്‍ക്രിയാറ്റിസ് എന്ന് പറയുന്നത്.

Foods to Eat and Avoid For Pancreas

എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പാന്‍ക്രിയാറ്റിസ് പോലുള്ള അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് അടുത്ത് നില്‍ക്കുന്നതാണ്. പാന്‍ക്രിയാസിന്റെ വീക്കം പലപ്പോഴും പിത്തസഞ്ചിയിലെ കല്ലുകള്‍ മൂലമാണ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം പാന്‍ക്രിയാറ്റിസ് പോലുള്ള അവസ്ഥയുണ്ടെങ്കില്‍ ചില ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതും ആണ്. എന്നാല്‍ അവ ഏതൊക്കെ ഭക്ഷണങ്ങള്‍ ആണ് കഴിക്കേണ്ടത് എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കഴിക്കേണ്ട ഭക്ഷണങ്ങള്‍

കഴിക്കേണ്ട ഭക്ഷണങ്ങള്‍

നിങ്ങളില്‍ പാന്‍ക്രിയാറ്റിസ് ഉണ്ടെങ്കില്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നതാണ് അറിഞ്ഞിരിക്കേണ്ടത്. ഇതില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാനാണ്. ഇത് കൂടാതെ മൃഗക്കൊഴുപ്പ് ഇല്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കണം. അതോടൊപ്പം തന്നെ ആന്റി ഓക്‌സിഡന്റുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. ബീന്‍സ്, പയര്‍, ചില പ്രത്യേക തരം സൂപ്പുകള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം കഴിക്കുന്നത് നല്ലതാണ്. ഇതെല്ലാം പാന്‍ക്രിയാസിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കാരണം ഇതിനെ ദഹിപ്പിക്കാന്‍ അധികം കഷ്ടപ്പെടേണ്ടി വരുന്നില്ല എന്നത് തന്നെയാണ് സത്യം.

കഴിക്കേണ്ട ഭക്ഷണങ്ങള്‍

കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഇത് കൂടാതെ ചീര, ബ്ലൂബെറി, ചെറി, ധാന്യങ്ങള്‍ എന്നിവയ്ക്ക് നിങ്ങളുടെ ദഹനത്തെ എളുപ്പമാക്കുന്നതിനും ഫ്രീറാഡിക്കലുകളെ സംരക്ഷിക്കുന്നതിനും സാധിക്കുന്നു. എന്നാല്‍ മധുരമുള്ളവ കഴിക്കുന്നതിന് അല്‍പം വിലക്കുണ്ട്. കാരണം ഇവരില്‍ പ്രമേഹ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ചെറി തക്കാളി, വെള്ളരി, ഹമ്മൂസ്, പഴങ്ങള്‍ എന്നിവ കഴിക്കുന്നതും നല്ലതാണ്. ഇതെല്ലാം പാന്‍ക്രിയാസിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. ഇവയൊന്നും അത്ര കഠിനമായി ദഹിപ്പിക്കേണ്ട ഭക്ഷണങ്ങള്‍ അല്ലാത്തത് കൊണ്ട് തന്നെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. എന്നാല്‍ ചിവ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ലാത്തതായി ഉണ്ട്.

കഴിക്കാന്‍ പാടില്ലാത്തത്

കഴിക്കാന്‍ പാടില്ലാത്തത്

നിങ്ങളില്‍ പാന്‍ക്രിയാറ്റിസ് പോലുള്ള അവസ്ഥകള്‍ ഉണ്ടെങ്കില്‍ കഴിക്കാന്‍ പാടില്ലാത്തതായ ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതില്‍ ആദ്യം വരുന്നതാണ് റെഡ് മീറ്റ്, പിന്നീട് കരള്‍, മറ്റ് ഭാഗങ്ങള്‍, ഫ്രൈഡ് ഫുഡ്, ഉരുളക്കിഴങ്ങ്, മയോണൈസ്, വെണ്ണ, കൊഴുപ്പ് കൂടുതലുള്ള പാലുല്‍പ്പന്നങ്ങള്‍, പഞ്ചസാര ചേര്‍ത്ത ഭക്ഷണങ്ങള്‍, കേക്ക്, പേസ്ട്രി മുതലായവ, പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കണം. ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് വെല്ലുവിളികള്‍ ഉണ്ടാക്കുകയും രോഗാവസ്ഥയെ വഷളാക്കുകയും ചെയ്യുന്നു. ഇത് കൂടാതെ നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കുക.

കഴിക്കാന്‍ പാടില്ലാത്തത്

കഴിക്കാന്‍ പാടില്ലാത്തത്

ഫ്രെഞ്ച് ഫ്രൈസ്, ഫാസ്റ്റ് ഫുഡ് , ബര്‍ഗറുകള്‍, വറുത്തതോ വന്‍തോതില്‍ സംസ്‌കരിച്ചതോ ആയ ഭക്ഷണങ്ങള്‍ എന്നിവ വളരെയധികം അപകടം പിടിച്ചതാണ്. ഇവയെല്ലാം നിയന്ത്രിക്കുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യണം. ഇത്തരത്തില്‍ വേവിച്ചതോ വറുത്തതോ ആയ ഭക്ഷണങ്ങള്‍ പാന്‍ക്രിയാറ്റിസ് എന്ന അവസ്ഥ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായേക്കാം. ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഇന്‍സുലിന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ ദഹനവ്യവസ്ഥയെ പ്രശ്‌നത്തിലാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ശ്രദ്ധിച്ചും കണ്ടും ഭക്ഷണം കഴിക്കുന്നതിന് ശ്രമിക്കണം.

പാന്‍ക്രിയാറ്റിസ് പരിഹാരത്തിന്

പാന്‍ക്രിയാറ്റിസ് പരിഹാരത്തിന്

നിങ്ങള്‍ക്ക് പാന്‍ക്രിയാറ്റിസ് എന്ന അവസ്ഥ ഉണ്ടാവുകയും അതില്‍ നിന്ന് സുഖം പ്രാപിക്കുന്ന അവസ്ഥയിലും ആണെങ്കില്‍ മദ്യപാനം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ പുകവലിക്കുന്ന വ്യക്തിയാണെങ്കില്‍ അതും ഒഴിവാക്കേണ്ടതുണ്ട്. കൂടാതെ കൊഴുപ്പ് തീരെ കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ഡോക്ടര്‍ അതിന് നിങ്ങളെ സഹായിക്കുന്നു. പലപ്പോഴും ഈ അവസ്ഥ വിട്ടുമാറാതെ നില്‍ക്കുന്നതിനാല്‍ നിങ്ങളില്‍ പലപ്പോഴും പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നു. വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവയുടെ അഭാവം പാന്‍ക്രിയാറ്റിസിന്റെ ഫലമായി സാധാരണയായി ഉണ്ടാവുന്നതാണ്. ഇതിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ഒരു ഡയറ്റാണ് നിങ്ങള്‍ സ്വീകരിക്കേണ്ടത്. അതിന് നല്ലൊരു ഡോക്ടറെ സമീപിക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം സപ്ലിമെന്റ്‌സുകള്‍ കഴിക്കുകയും ചെയ്യുക.

most read:ഈ അഞ്ച് ആസനങ്ങള്‍ കൊളസ്‌ട്രോള്‍ പെട്ടെന്ന് കുറക്കുമെന്ന് ഉറപ്പ്

വ്യക്തിശുചിത്വം അപകടത്തിലേക്ക് എത്തുമ്പോള്‍: ശ്രദ്ധിക്കേണ്ടത്വ്യക്തിശുചിത്വം അപകടത്തിലേക്ക് എത്തുമ്പോള്‍: ശ്രദ്ധിക്കേണ്ടത്

English summary

Foods to Eat and Avoid For Pancreas Health In Malayalam

Here in this article we are sharing some foods to eat and avoid for pancreas health in malayalam. Take a look.
Story first published: Saturday, August 13, 2022, 12:40 [IST]
X
Desktop Bottom Promotion