For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടുവേദന കഠിനമെങ്കില്‍ ഈ ഭക്ഷണങ്ങള്‍ ഏഴയലത്ത് വേണ്ട

|

മുട്ടുവേദന തുടങ്ങി എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥമായി പലരും കണക്കാക്കുന്നത് അവര്‍ക്ക് പ്രായമായി എന്നാണ്. എന്നാല്‍ മുട്ടുവേദനയുടെ കാരണം എപ്പോഴും പ്രായമാവുന്നത് മാത്രമല്ല. ഇത് പ്രായമാവാത്തവരേയും ബാധിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇത്തരം ഒരു കാര്യത്തെക്കുറിച്ച് പലരും ചിന്തിക്കാന്‍ തുടങ്ങിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം പലപ്പോഴും പലരും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളില്‍ ഭക്ഷണവും പെടുന്നു. കാരണം ചില ഭക്ഷണങ്ങള്‍ നമ്മുടെ മുട്ടുവേദന വര്‍ദ്ധിപ്പിക്കുന്നു. ചില ഭക്ഷണങ്ങളാകട്ടെ ഇതിന് ആശ്വാസം നല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ സ്ഥിരമായി മുട്ടുവേദന അനുഭവിക്കുന്ന ഒരു വ്യക്തിയാണെങ്കില്‍ കഴിക്കുന്ന ഭക്ഷണത്തെ അല്‍പമൊന്ന് ശ്രദ്ധിക്കാം. കാരണം ഇത് പലപ്പോഴും മുട്ടുവേദനയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട് എന്നതാണ് സത്യം.

Foods To Avoid If You Have Knee Pain

മുട്ടുവേദന കുറക്കുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അതില്‍ ഒന്നാണ് സ്ഥിരമായി കഴിക്കുന്ന ഭക്ഷണങ്ങള്‍. ചോറും കറിയും കഴിക്കുന്നതിനേക്കാള്‍ ചില ഭക്ഷണങ്ങള്‍ ശീലത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം അവ മുട്ടുവേദനയെന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നുള്ളതാണ് സത്യം. ആരോഗ്യത്തിന് വെല്ലുവിളിയായി മാറുന്ന ഇത്തരം ഭക്ഷണങ്ങള്‍ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം. ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാത്തവര്‍ക്ക് ഇനി ഈ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കാം.

ഭക്ഷണവും മുട്ടുവേദനയും

ഭക്ഷണവും മുട്ടുവേദനയും

ഭക്ഷണവും മുട്ടുവേദനയും എങ്ങനെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. ശരിയായ ഭക്ഷണക്രമം നമ്മുടെ അസ്ഥികളുടേയും ടിഷ്യൂവിന്റേയും ശക്തി വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ വീക്കം കുറക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളെ സ്വാധീനിക്കുന്നു. ഇത്തരത്തില്‍ ഭക്ഷണക്രമം ശരിയായില്ലെങ്കില്‍ അത് നിങ്ങളുടെ എല്ലുകളുടേയും ടിഷ്യൂവിന്റേയും ആരോഗ്യത്തേയും ബാധിക്കുന്നു. ഇത് കൂടാതെ ശരീരഭാരം കുറക്കുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ശരീരഭാരം വര്‍ദ്ധിക്കുന്നത് നമ്മുടെ കാലുകള്‍ക്ക് താങ്ങാന്‍ സാധിക്കാതെ വരുകയും അത് മുട്ടുവേദനയിലേക്ക് നിങ്ങളെ എത്തിക്കുക്കയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ നമ്മള്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം പലപ്പോഴും ഫ്രീ റാഡിക്കലുകള്‍ അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഏതൊക്കെ ഭക്ഷണങ്ങള്‍ നിങ്ങള്‍ ഒഴിവാക്കണം എന്ന് നമുക്ക് നോക്കാം.

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍

പഞ്ചസാര കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നത് തന്നെയാണ്. കാരണം ഇത് പ്രമേഹം വര്‍ദ്ധിപ്പിക്കുന്നു എന്ന് നമുക്കറിയാം. എന്നാല്‍ ഇതെങ്ങനെ മുട്ടുവേദനക്ക് കാരണമാകുന്നു എന്ന് നമുക്ക് നോക്കാം. നമ്മുടെ ഭക്ഷണത്തിലെ ഒരു സാധാരണ ഘടകമാണ് പഞ്ചസാര എന്ന് നമുക്കറിയാം. പലപ്പോഴും രക്തത്തിലുണ്ടാവുന്ന പഞ്ചസാരയുടെ ഉയര്‍ന്ന അളവ് നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ സന്ധികളേയും കോശങ്ങളേയും പ്രകോപിപ്പിക്കുന്നു. ഫാസ്റ്റ് ഫുഡ്, റെഡി-ടു ഈറ്റ് ഫുഡുകള്‍, ബേക്കറി ഇനങ്ങള്‍ എന്നിവയിലാവട്ടെ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും കാലുകള്‍ക്ക് താങ്ങാന്‍ പറ്റുന്നതില്‍ അധികമായി മാറുകയും ചെയ്യുന്നു. ഇതെല്ലാം അല്‍പം ശ്രദ്ധിക്കണം.

ഉപ്പിന്റെ അളവ്

ഉപ്പിന്റെ അളവ്

ഉപ്പിന്റെ അളവ് ശരീരത്തില്‍ സന്ധിവേദനക്കും മുട്ടുവേദനക്കും കാരണമാകും. കാരണം ഇത് സന്ധികള്‍ക്ക് വീക്കം കൂടുതലാക്കുകയും ആരോഗ്യത്തിനുണ്ടാവുന്ന പല പ്രശ്‌നങ്ങളിലേക്കും വാതില്‍ തുറക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഉപ്പ് കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക, പ്രത്യേകിച്ച് ടിന്നിലടച്ച സൂപ്പ്, പിസ്സ, പ്രത്യേക തരം ചീസ്, ഫാസ്റ്റ് ഫുഡ് തുടങ്ങിയ പ്രോസസ് ചെയ്തതോ മുന്‍കൂട്ടി തയ്യാറാക്കിയതോ ആയ ഉല്‍പ്പന്നങ്ങള്‍. ഇവയെല്ലാം തന്നെ അപകടം വരുത്തി വെക്കുന്നതാണ് എന്നതാണ് സത്യം. അതിലുപരി പലപ്പോഴും അത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.

കൊഴുപ്പ് കൂടുതല്‍ അടങ്ങിയത്

കൊഴുപ്പ് കൂടുതല്‍ അടങ്ങിയത്

ഭക്ഷണത്തില്‍ കൂടുതല്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണം നിങ്ങളുടെ ശീലത്തില്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. നിങ്ങള്‍ ഫ്രഞ്ച് ഫ്രൈസ് പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കില്‍ ഇത് ശരീരത്തില്‍ വീക്കം ഉണ്ടാക്കുകയും സന്ധിവേദനയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുകയും അമിത ഭാരം എന്ന അവസ്ഥക്ക് കാരണമാകുകയും ചെയ്യുന്നു. ഈ ഭക്ഷണങ്ങളില്‍ നമ്മുടെ ശരീരത്തിന് ഹാനികരമായ ഒമേഗ -6 ആസിഡുകളും അടങ്ങിയിട്ടുണ്ട് എന്നത് ഓര്‍ക്കേണ്ടതാണ്.

റെഡ് മീറ്റ്

റെഡ് മീറ്റ്

പലര്‍ക്കും അവരുടെ ഭക്ഷണത്തില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് റെഡ് മീറ്റ്. ഇത് കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ ധാരാളം ട്രാന്‍സ്ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തില്‍ വീക്കം ഉണ്ടാക്കുകയും സന്ധികളില്‍ മുട്ടുകളില്‍ അതികഠിനമായ വേദന ഉണ്ടാക്കുകയും ചെയ്യുന്നു. പരമാവധി മാംസാഹാരത്തിന്റെ അളവ് കുറക്കുന്നതിന് ശ്രദ്ധിക്കുക. അത് മാത്രമല്ല സസ്യാഹാരം കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. മുട്ടുവേദനയെ പ്രതിരോധിക്കുന്നതിന് വേണ്ടി അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിച്ച് കഴിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ഫൈബര്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാവുന്ന ഇത്തരം വേദനയെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ധാരാളം പച്ചക്കറികള്‍ കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. വൈവിധ്യമാര്‍ന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കാരണം ഇവയില്‍ നാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറക്കുന്നതിന് സഹായിക്കുന്നു.

ആര്‍ത്രൈറ്റിസ് ഉള്ളവരെങ്കില്‍ ഇതൊന്നും ചെയ്യരുത്: അപകടംആര്‍ത്രൈറ്റിസ് ഉള്ളവരെങ്കില്‍ ഇതൊന്നും ചെയ്യരുത്: അപകടം

ഒരു തുള്ളി കായത്തില്‍ ഒതുങ്ങാത്ത വയറുവേദനയും ദഹനപ്രശ്‌നവുമില്ലഒരു തുള്ളി കായത്തില്‍ ഒതുങ്ങാത്ത വയറുവേദനയും ദഹനപ്രശ്‌നവുമില്ല

English summary

Foods To Avoid If You Have Knee Pain In Malayalam

Here in this article we are sharing some foods to avoid if you have knee pain in malayalam. Take a look.
Story first published: Monday, July 11, 2022, 19:03 [IST]
X
Desktop Bottom Promotion